x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ടി​കു​ത്തി മ​ല​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും നി​ര്‍​മാ​ണപ്ര​വൃ​ത്തി​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം

വെബ് ഡെസ്ക്
Published: October 17, 2026 06:46 AM IST | Updated: October 17, 2026 06:46 AM IST

പെ​രി​ന്ത​ല്‍​മ​ണ്ണ: പ്ര​മു​ഖ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​മാ​യ കൊ​ടി​കു​ത്തി​മ​ല​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ന​ധി​കൃ​ത നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍​ക്ക് ക​ര്‍​ശ​ന നി​യ​ന്ത്ര​ണം. താ​ഴെ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടേ​താ​ണ് തീ​രു​മാ​നം. പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും ജൈ​വ വൈ​വി​ധ്യ​ത്തി​​ന്‍റെ​യും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക അ​ക​റ്റു​ന്ന​തി​നു​മാ​യാ​ണി​ത്.

ദേ​ശീ​യ​പാ​ത​യി​ല്‍നി​ന്ന് കൊ​ടി​കു​ത്തി​മ​ല റോ​ഡി​ലെ ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ മു​ത​ല്‍ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​​ന്‍റെ പ്ര​വേ​ശ​ന ക​വാ​ടം വ​രെ റോ​ഡി​​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും യാ​തൊ​രു​വി​ധ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ളും അ​നു​വ​ദി​ക്കി​ല്ല. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ മു​ന്‍​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ കെ​ട്ടി​ട​ങ്ങ​ള്‍, ഷെ​ഡ്ഡു​ക​ള്‍, കു​ടി​ലു​ക​ള്‍ എ​ന്നി​വ നി​ര്‍​മി​ക്കു​ന്ന​ത് ക​ര്‍​ശ​ന​മാ​യി ത​ട​യും. പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്‌ടി​ലെ 235 (സി) ​വ​കു​പ്പ് പ്ര​കാ​ര​മാ​ണി​ത്.

കൊ​ടി​കു​ത്തി​മ​ല സം​സ്ഥാ​ന ത​ല​ത്തി​ല്‍ത​ന്നെ ശ്ര​ദ്ധേ​യ​മാ​യ ടൂ​റി​സം കേ​ന്ദ്ര​മാ​യി മാ​റി​യ​തോ​ടെ പ​രി​സ്ഥി​തി​ക്ക് ഇ​ണ​ങ്ങാ​ത്ത രീ​തി​യി​ലു​ള്ള നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ളു​മാ​യി പ​ല സം​രം​ഭ​ക​രും ഇ​വി​ടേ​ക്ക് എ​ത്തു​ന്നു​ണ്ട്.
വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ​ഞ്ചാ​യ​ത്ത് എ​തി​ര​ല്ലെ​ന്നും എ​ന്നാ​ല്‍ പ​രി​സ്ഥി​തി​ക്ക് ആ​ഘാ​ത​മേ​ല്‍​ക്കാ​ത്ത രീ​തി​യി​ല്‍ കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടു​ള്ള നി​ര്‍​മാ​ണ​ങ്ങ​ള്‍ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ​വെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് വ്യ​ക്ത​മാ​ക്കി.

നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്ത മൂ​ന്ന് മാ​സം ച​ര്‍​ച്ച​ക​ളും ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

Tags : NattuVishesham.DistricteNews

Recent News

Corehub Up