x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ട് ഒ​രു​വ​ർ​ഷം; വ​നി​താ ജിം​നേ​ഷ്യം നോ​ക്കു​കു​ത്തി

വെബ് ഡെസ്ക്
Published: October 17, 2026 07:02 AM IST | Updated: October 17, 2026 07:02 AM IST

അ​ന്പ​ല​വ​യ​ലി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ത്ത ഫി​റ്റ്ന​സ് സെ​ന്‍റ​ർ.

അ​ന്പ​ല​വ​യ​ൽ: വ​നി​ത​ക​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ട് അ​ന്പ​ല​വ​യ​ലി​ൽ ആ​രം​ഭി​ച്ച ഫി​റ്റ്ന​സ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​തെ ന​ശി​ക്കു​ന്നു.
11 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച് 2025 ന​വം​ബ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത ജിം​നേ​ഷ്യം ഒ​രു​ദി​വ​സം​പോ​ലും തു​റ​ന്നു​പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ല. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 10 ല​ക്ഷം രൂ​പ​യും അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​രു​ല​ക്ഷം രൂ​പ​യും വി​നി​യോ​ഗി​ച്ചാ​ണ് ഫി​റ്റ്ന​സ് സെ​ന്‍റ​ർ ഒ​രു​ക്കി​യ​ത്. പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​നോ​ടു​ചേ​ർ​ന്ന് മു​ന്പ് പ​ക​ൽ​വീ​ട് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലാ​ണ് ജിം​നേ​ഷ്യം സ​ജ്ജീ​ക​രി​ച്ച​ത്.

ആ​ധു​നി​ക വ്യാ​യാ​മ ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. സൗ​ജ​ന്യ​മാ​യി വ്യാ​യാ​മം ചെ​യ്യാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്ന വ​നി​ത​ക​ൾ നി​രാ​ശ​രാ​ണ്. ജിം​നേ​ഷ്യ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ഭാ​ഗം ഇ​പ്പോ​ൾ കാ​ടു​മൂ​ടി​യ നി​ല​യി​ലാ​ണ്. ഒ​രാ​ൾ​പ്പൊ​ക്ക​ത്തി​ൽ കാ​ട് വ​ള​ർ​ന്ന​തോ​ടെ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും വ​ർ​ധി​ച്ചു.

സ​മീ​പ​ത്തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്കും ഇ​ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ്ര​ദേ​ശം മ​ല​മൂ​ത്ര​വി​സ​ർ​ജ​ന​ത്തി​നു​ള്ള ഇ​ട​മാ​യും ആ​ളു​ക​ൾ മാ​റ്റി​യി​ട്ടു​ണ്ട്. സ്ഥ​ല​പ​രി​മി​തി​യും പ​രി​ച​യ​സ​ന്പ​ന്ന​യാ​യ പ​രി​ശീ​ല​ക​യെ ല​ഭി​ക്കാ​ത്ത​തു​മാ​ണ് ജിം​നേ​ഷ്യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ത​ട​സ​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. നി​സാ​ര​കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​വ​ർ​ത്ത​നം വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം .

ജിം​നേ​ഷ്യം എ​ത്ര​യും​വേ​ഗം തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കെ​ട്ടി​ട​വും ഉ​പ​ക​ര​ണ​ങ്ങ​ളും പൂ​ർ​ണ​മാ​യി ന​ശി​ക്കു​ന്ന​തി​നു​മു​ന്പ് ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ൽ അ​ന്പ​ല​വ​യ​ലി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ നി​ര​വ​ധി വ​നി​ത​ക​ൾ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Tags : NattuVishesham.DistricteNews

Recent News

Corehub Up