സുല്ത്താന് ബത്തേരി അസംപ്ഷന് എയുപി സ്കൂളില് അന്താരാഷ്ട്ര കൈകഴുകല് ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക അസംബ്ലിയില് ഹെഡ്മാസ്റ്റര് സജിന് ജോസ് പ്രസംഗ
സുല്ത്താന് ബത്തേരി: അസംപ്ഷന് എയുപി സ്കൂളില് അന്താരാഷ്ട്ര കൈകഴുകല് ദിനത്തോടനുബന്ധിച്ച് ബോധവത്കരണ പരിപാടികള് സംഘടിപ്പിച്ചു.
പ്രത്യേക അസംബ്ലിയില് കൈകളുടെ ശുചിത്വത്തിന്റെ പ്രാധാന്യം, ശരിയായ കൈകഴുകല് രീതി, വ്യക്തിശുചിത്വം രോഗപ്രതിരോധത്തില് വഹിക്കുന്ന പങ്ക് എന്നിവ വിദ്യാര്ഥികള്ക്ക് വിശദീകരിച്ചു. ഹെഡ്മാസ്റ്റര് സജിന് ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. കൈകഴുകലിന്റെ ശരിയായ രീതി പരിചയപ്പെടുത്തുന്ന പ്രദര്ശനവും ബോധവത്കരണ പ്രവര്ത്തനങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു.
വ്യക്തിശുചിത്വത്തിലൂടെ ആരോഗ്യകരമായ ജീവിതശൈലി വളര്ത്തിയെടുക്കാനുള്ള സന്ദേശം പരിപാടി പകര്ന്നു നല്കി. കൂടാതെ പോസ്റ്റര് നിര്മ്മാണവും പ്രദര്ശനവും നടത്തി. സമിത തോമസ്, കെ.യു. വിജി, സോണിയ ദേവസ്യ, ചരിസ്മ തോമസ്, അയന സോണി എന്നിവര് നേതൃത്വം നല്കി.
Tags : NattuVishesham.DistricteNews