x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​ര​ന്ത​ങ്ങ​ളെ നേ​രി​ടാ​ന്‍ ആ​ദ്യം സു​ര​ക്ഷി​ത​മാ​കേ​ണ്ട​ത് വീ​ടു​ക​ള്‍: ലൂ​ക്ക ഫ്രാ​ന്‍​സി​സ്

വെബ് ഡെസ്ക്
Published: October 17, 2026 06:53 AM IST | Updated: October 17, 2026 06:53 AM IST

അ​ന്താ​രാ​ഷ്‌​ട്ര ദു​ര​ന്ത​ല​ഘൂ​ക​ര​ണ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശി​ലേ​രി സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് ആ​ന്‍​ഡ

മാ​ന​ന്ത​വാ​ടി: ദു​ര​ന്ത​സ​ന്ന​ദ്ധ​ത​യു​ടെ ആ​ദ്യ​പാ​ഠ​ങ്ങ​ള്‍ ഓ​രോ വീ​ടു​ക​ളി​ല്‍​നി​ന്നും ആ​രം​ഭി​ക്ക​ണ​മെ​ന്നും സു​ര​ക്ഷാ ശീ​ല​ങ്ങ​ള്‍ കു​ടും​ബ​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്നും ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് ആ​ന്‍​ഡ് ഗെ​യിം​സ് അ​ഡ്വ​ഞ്ച​ര്‍ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ലൂ​ക്ക ഫ്രാ​ന്‍​സി​സ്.

അ​ന്താ​രാ​ഷ്‌‌​ട്ര ദു​ര​ന്ത​ല​ഘൂ​ക​ര​ണ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശി​ലേ​രി സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍ എ​സ്ഡ​ബ്ല്യു​എ​സ് യൂ​ണി​റ്റ് അം​ഗ​ങ്ങ​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

"ദു​ര​ന്ത​സ​ന്ന​ദ്ധ​ത ആ​രം​ഭി​ക്കു​ന്ന​ത് വീ​ട്ടി​ല്‍​നി​ന്നാ​ണ്' എ​ന്ന വി​ഷ​യ​ത്തി​ല്‍ സേ​ഫ് വി​ഥി​ന്‍ ചൂ​ര​ല്‍​മ​ല-​വി​ല​ങ്ങാ​ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ പി​ന്തു​ണ​യോ​ടെ വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ആ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ദു​ര​ന്ത​ങ്ങ​ളെ പൂ​ര്‍​ണ​മാ​യി ത​ട​യാ​ന്‍ എ​ല്ലാ​യ്‌​പ്പോ​ഴും സാ​ധി​ക്ക​ണ​മെ​ന്നി​ല്ലെ​ങ്കി​ലും സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​ക​ള്‍ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കു​ക​യും അ​വ പാ​ലി​ക്കു​ക​യും മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ ദു​ര​ന്ത​ങ്ങ​ളു​ടെ ആ​ഘാ​തം ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് ലൂ​ക്ക ഫ്രാ​ന്‍​സി​സ് പ​റ​ഞ്ഞു.

വ​ലി​യ ദു​ര​ന്ത​ങ്ങ​ള്‍​ക്കു​ള്ള ത​യാ​റെ​ടു​പ്പി​നൊ​പ്പം വീ​ടു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഉ​ണ്ടാ​കാ​വു​ന്ന ചെ​റി​യ അ​പ​ക​ട​സാ​ധ്യ​ത​ക​ള്‍ തി​രി​ച്ച​റി​യു​ന്ന​തി​നും കു​ടും​ബ​ങ്ങ​ള്‍ പ്രാ​ധാ​ന്യം ന​ല്‍​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വൈ​ദ്യു​തി അ​പ​ക​ട​ങ്ങ​ള്‍, ഗ്യാ​സ് ഉ​പ​യോ​ഗ​ത്തി​ലെ​യും അ​ടു​ക്ക​ള​യി​ലെ​യും സു​ര​ക്ഷ, വ​ഴു​തി വീ​ഴ​ല്‍, കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ, വീ​ടി​ന് ചു​റ്റു​മു​ള്ള മ​ര​ങ്ങ​ളും പ​രി​സ​ര​വും സൃ​ഷ്ടി​ക്കു​ന്ന അ​പ​ക​ട​സാ​ധ്യ​ത​ക​ള്‍, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ബ​ന്ധ​പ്പെ​ടേ​ണ്ട ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ എ​ന്നി​വ ക്ലാ​സി​ല്‍ പ്ര​തി​പാ​ദി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ പ​രി​ഭ്രാ​ന്ത​രാ​കാ​തെ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും ക്ലാ​സ് ഓ​ര്‍​മി​പ്പി​ച്ചു. സേ​ഫ് വി​ഥി​ന്‍ പ​ദ്ധ​തി​യു​ടെ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡെ​ല്‍​ന മേ​രി ജെ​യ്‌​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി ​ഫ്രെ​ന്‍​ഡിം​ഗ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​സ്റ്റ​ര്‍ പി.​ജി. ഷൈ​നി, റീ​ജി​യ​ണ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ലി​ല്ലി മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up