Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NattuVishesham.DistricteNews

Kottayam

ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി കൊ​ക്ക​യാ​ർ വെം​ബ്ലി ഉ​റു​മ്പി​ക്ക​ര റോ​ഡ്

കൊ​ക്ക​യാ​ർ: പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നാ​യ കൊ​ക്ക​യാ​ർ - വെം​ബ്ലി - ഉ​റു​മ്പി​ക്ക​ര റോ​ഡ് ത​ക​ർ​ന്ന് യാ​ത്ര ദു​രി​ത​ത്തി​ലാ​യി. കൊ​ക്ക​യാ​ർ പാ​ലം​പ​ടി മു​ത​ൽ വെം​ബ്ലി വ​രെ​യു​ള്ള റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ത്തും ടാ​റിം​ഗ് ഇ​ള​കി മാ​റി വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മ​ഴ​പെ​യ്യു​മ്പോ​ൾ വെ​ള്ളം നി​റ​ഞ്ഞ കു​ഴി​യി​ൽ വീ​ണ് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര​ട​ക്കം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്. റോ​ഡ് ത​ക​ർ​ന്ന​തോ​ടെ മേ​ഖ​ല​യി​ലേ​ക്ക് ടാ​ക്സി വാ​ഹ​ന​ങ്ങ​ള​ട​ക്കം സ​ർ​വീ​സ് ന​ട​ത്തു​വാ​ൻ മ​ടി​ക്കു​ക​യാ​ണ്.

പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള റോ​ഡ്

ഇ​ടു​ക്കി ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​മാ​യ ഉ​റു​മ്പി​ക്ക​ര​യി​ലേ​ക്ക് കോ​ട്ട​യം ജി​ല്ല​യി​ൽ നി​ന്ന് ഏ​റ്റ​വും എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​വു​ന്ന റോ​ഡാ​ണി​ത്. മു​ണ്ട​ക്ക​യ​ത്ത് നി​ന്നു കൂ​ട്ടി​ക്ക​ൽ - കൊ​ക്ക​യാ​ർ വ​ഴി​യും 35ാംമൈ​ൽ ബോ​യ്സ് എ​സ്റ്റേ​റ്റ് വ​ഴി​യും കൊ​ക്ക​യാ​റ്റി​ലെ​ത്തി വെം​ബ്ലി - ക​ല്ല്തൊ​ട്ടി വ​ഴി ഉ​ടു​മ്പി​ക്ക​ര​യി​ലെ​ത്താം. ഇ​വി​ടെ നി​ന്നു ഏ​ല​പ്പാ​റ​യി​ലേ​ക്കും വാ​ഗ​മ​ണ്ണി​ലേ​ക്കും തു​ട​ർ​ന്ന് സ​ഞ്ച​രി​ക്കു​വാ​നാ​കും. കെ​കെ റോ​ഡി​ൽ മ​ണ്ണി​ടി​ച്ചി​ൽ അ​ട​ക്ക​മു​ള്ള ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ സ​മാ​ന്ത​ര പാ​ത​യാ​യും ഉ​പ​യോ​ഗി​ക്കാ​വു​ന്ന റോ​ഡാ​ണി​ത്. കൂ​ടാ​തെ പാ​പ്പാ​നി, വെ​ള്ള പാ​നി അ​ട​ക്ക​മു​ള്ള വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ലേ​ക്ക് എ​ത്തു​വാ​നു​ള്ള റോ​ഡ് കൂ​ടി​യാ​ണി​ത്.
കി​ലോ​മീ​റ്റ​റോ​ളം ത​ക​ർ​ന്ന നി​ല​യി​ൽ

16 കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന റോ​ഡി​ന്‍റെ കൊ​ക്ക​യാ​ർ പാ​ലം മു​ത​ൽ ഒ​ട്ടു​മി​ക്ക ഭാ​ഗ​ങ്ങ​ളും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ക​ല്ല്തൊ​ട്ടി മു​ത​ൽ ഉ​റു​മ്പി​ക്ക​ര വ​രെ മ​ൺ​റോ​ഡ് മാ​ത്ര​മാ​ണു​ഉ​ള്ള​ത്. വ​ലി​യ ക​ല്ലു​ക​ൾ നി​റ​ഞ്ഞ ഈ ​റോ​ഡി​ലൂ​ടെ ഓ​ഫ് റോ​ഡ് വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. ത​ന​ത് ഫ​ണ്ട് തീ​ർ​ത്തും കു​റ​വു​ള്ള കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലാ​ണ് ഈ ​റോ​ഡ്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് ഏ​റ്റെ​ടു​ക്കാ​ത്ത​തു​കൊ​ണ്ടു​ത​ന്നെ ഇ​തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം പ​ഞ്ചാ​യ​ത്തി​ന്‍റെ ചു​മ​ലി​ലാ​ണ്. ഇ​താ​ണ് റോ​ഡ് ന​വീ​ക​ര​ണം വൈ​കു​വാ​ൻ കാ​ര​ണം. കൊ​ക്ക​യാ​ർ - വെം​ബ്ലി - ഉ​റു​മ്പി​ക്ക​ര റോ​ഡ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

District News

സം​​ഗീ​​തം ദൈ​​വ​​ത്തി​​ന്‍റെ വ​​ര​​ദാ​​നം: ജ​​യ്ക്‌​​സ് ബി​​ജോ​​യി

കോ​​ട്ട​​യം: യു​​വ​​ത്വ​​ത്തി​​ന്‍റെ ആ​​വേ​​ശ​​ത്തെ​​യും സം​​ഗീ​​ത ട്രെ​​ന്‍​ഡു​​ക​​ളെ​​യും ഒ​​പ്പം എ​​ല്ലാ ത​​ല​​മു​​റ​​യി​​ലു​​ള്ള​​വ​​രു​​ടെ സം​​ഗീ​​ത ഭ്ര​​മ​​ത്തെ​​യും ഒ​​രു​​പോ​​ലെ തൃ​​പ്തി​​പ്പെ​​ടു​​ത്തു​​ന്ന മ​​ല​​യാ​​ള സി​​നി​​മാ ലോ​​ക​​ത്തെ പ്ര​​തി​​ഭ​​യാ​​ണ് ജെ​​യ്ക്‌​​സ് ബി​​ജോ​​യി. കേ​​വ​​ലം ഒ​​രു വി​​ഭാ​​ഗം പ്രേ​​ക്ഷ​​ക​​രെ മാ​​ത്രം ല​​ക്ഷ്യ​​മി​​ടാ​​തെ ഗൃ​​ഹാ​​തു​​ര​​ത്വം തു​​ളു​​മ്പു​​ന്ന മെ​​ല​​ഡി​​ക​​ളും പ​​ശ്ചാ​​ത്ത​​ല സം​​ഗീ​​ത​​വു​​മാ​​യി ചു​​രു​​ങ്ങി​​യ കാ​​ല​​ത്തി​​നു​​ള്ളി​​ല്‍ മ​​ല​​യാ​​ള സി​​നി​​മാ സം​​ഗീ​​ത ലോ​​ക​​ത്തെ പു​​ത്ത​​ന്‍ പ്ര​​തി​​ഭ​​യാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ് ജെ​​യ്ക്‌​​സ് ബി​​ജോ​​യി. പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ല്‍ കു​​ട്ടി​​ക​​ളോ​​ടൊ​​പ്പം ഇ​​ന്ന​​ലെ അ​​ദ്ദേ​​ഹം പാ​​ട്ടു​​പാ​​ടി​​യ​​പ്പോ​​ള്‍ ക​​ലാ​​ല​​യം ഒ​​ന്നാ​​കെ ഏ​​റ്റു​​പാ​​ടു​​ന്ന കാ​​ഴ്ച​​യാ​​ണ് കാ​​ണാ​​ന്‍ ക​​ഴി​​ഞ്ഞ​​ത്. ജ​​യ്ക്‌​​സ് ബി​​ജോ​​യി ദീ​​പി​​ക​​യു​​മാ​​യി സം​​സാ​​രി​​ച്ച​​പ്പോ​​ള്‍:

"പ​​ള്ളി​​ച്ച​​ട്ട​​മ്പി'യി​​ലെ കാ​​ട്ടു​​ചെ​​മ്പ​​കം പൂ​​ത്ത​​ല്ലോ, "ഖ​​ലീ​​ഫ​​'യി​​ലെ ബാ​​ക്ഗ്രൗ​​ണ്ട് സോം​​ഗ് എ​​ന്നി​​വ ജെ​​ന്‍​സി​​ക​​ള്‍ ഏ​​റ്റെ​​ടു​​ത്ത​​ല്ലോ?
എ​​ന്‍റെ സം​​ഗീ​​തം പു​​തു​​ത​​ല​​മു​​റ ആ​​ഘോ​​ഷി​​ക്കു​​ന്ന​​തി​​ല്‍ വ​​ള​​രെ​​യ​​ധി​​കം സ​​ന്തോ​​ഷം തോ​​ന്നു​​ന്നു. ഇ​​ന്ന​​ലെ പാ​​ലാ കോ​​ള​​ജി​​ലെ​​ത്തി​​യ​​പ്പോ​​ള്‍ എ​​ന്‍റെ ഓ​​രോ പാ​​ട്ടും പ​​ശ്ചാ​​ത്ത​​ല സം​​ഗീ​​ത​​വും കു​​ട്ടി​​ക​​ള്‍ പാ​​ടു​​ന്ന​​തു കേ​​ട്ട​​പ്പോ​​ള്‍ സ​​ന്തോ​​ഷം തോ​​ന്നി. ഒ​​രു സം​​ഗീ​​ത​​ജ്ഞ​​ന് ഇ​​തി​​ല്‍ കൂ​​ടു​​ത​​ല്‍ എ​​ന്ത് ആ​​ന​​ന്ദ​​മാ​​ണ് വേ​​ണ്ട​​ത്.

ഐ ​​നോ ബ​​ഡി, തു​​ട​​ക്കം, ഖ​​ലീ​​ഫ, ഐ ​​ആം ഗെ​​യിം എ​​ന്നീ നാ​​ലു ചി​​ത്ര​​ങ്ങ​​ള്‍ അ​​ടു​​ത്ത​​ടു​​ത്താ​​ണ് ഇ​​റ​​ങ്ങി​​യ​​ത്. ഇ​​തി​​ന്‍റെ സം​​ഗീ​​ത​​വ​​ഴി എ​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു?

ഓ​​രോ പ​​ട​​ത്തി​​ന്‍റെ​​യും സ്‌​​ക്രി​​പ്റ്റാ​​ണ് സം​​ഗീ​​ത​​ത്തി​​ന്‍റെ വ​​ഴി. സ്ക്രി​​പ്റ്റ് കേ​​ള്‍​ക്കു​​മ്പോ​​ൾ​​ത്ത​​ന്നെ പാ​​ട്ട് ഡി​​സൈ​​ന്‍ ചെ​​യ്യും. പി​​ന്നെ ത​​ന്‍റേ​​താ​​യ രീ​​തി​​യി​​ല്‍ ചി​​ട്ട​​പ്പെ​​ടു​​ത്തും. സ്‌​​ക്രി​​പ്റ്റി​​ലും സം​​വി​​ധാ​​യ​​ക​​നി​​ലും ഇ​​ന്‍​വോ​​ള്‍​വാ​​ണ് ഓ​​രോ പാ​​ട്ടും സം​​ഗീ​​ത​​വും.

ഖ​​ലീഫ​​യി​​ലെ തീം ​​സോം​​ഗ് വ​​ലി​​യ ട്രെ​​ന്‍​ഡാ​​യി മാ​​റി​​യ​​ല്ലോ ?
കൊ​​ടു​​വ​​ള്ളി ഭാ​​ഗ​​ത്തെ പു​​രാ​​ത​​ന മു​​സ്‌​​ലിം കു​​ടും​​ബ​​മാ​​ണ് ക​​ഥ​​യു​​ടെ പ​​ശ്ചാ​​ത്ത​​ലം. സാ​​ഹ​​ച​​ര്യ​​ങ്ങ​​ളു​​ടെ സ​​മ്മ​​ര്‍​ദം​​മൂ​​ലം ക​​ള്ള​​ക്ക​​ട​​ത്തു​​കാ​​ര​​നാ​​യി മാ​​റി​​യ ഒ​​രു വ്യ​​ക്തി​​യു​​ടെ ക​​ഥ​​യാ​​ണ്. ഈ ​​സാ​​ഹ​​ച​​ര്യ​​വും മാ​​പ്പി​​ള​​പ്പാ​​ട്ടി​​ന്റെ ബാ​​ക്ക് ഗ്രൗ​​ണ്ടും ചേ​​ര്‍​ത്താ​​ണ് പാ​​ട്ട് ത​​യാ​​റാ​​ക്കി​​യ​​ത്. ഹി​​റ്റാ​​യി മാ​​റു​​മെ​​ന്ന് പ്ര​​തീ​​ക്ഷി​​ച്ചി​​രു​​ന്നി​​ല്ല.

നാ​​ലു സി​​നി​​മ​​ക​​ളു​​ടെ ത​​യാ​​റെ​​ടു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​ടു​​ത്ത​​കാ​​ല​​ത്ത് സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ല്‍ വ​​ന്ന വീ​​ഡി​​യോ​​യെ​​ക്കു​​റി​​ച്ച് ?
ട്രോ​​ളു​​ക​​ള്‍ ന​​ല്ല രീ​​തി​​യി​​ൽ ആ​​സ്വ​​ദി​​ക്കു​​ന്നു. ഇ​​ത്ര​​യും വ​​ര്‍​ക്ക് ചെ​​യ്യേ​​ണ്ടി വ​​രു​​ന്നു​​ണ്ടെ​​ന്ന് ആ​​ളു​​ക​​ള്‍ മ​​ന​​സി​​ലാ​​ക്കി​​യ​​ല്ലോ, സ​​ന്തോ​​ഷ​​ത്തോ​​ടെ​​യാ​​ണ് അ​​തി​​നെ കാ​​ണു​​ന്ന​​ത്.

സം​​വി​​ധാ​​യ​​ക​​ന്‍റെ കാ​​ഴ്ച​​പ്പാ​​ടി​​ലാ​​ണോ, അ​​തോ സ്വ​​ന്തം താ​​ത്പ​​ര്യ​​ത്തി​​ലാ​​ണോ സം​​ഗീ​​ത സം​​വി​​ധാ​​നം ?
സം​​വി​​ധാ​​യ​​ക​​ന്‍റെ കാ​​ഴ്ച​​പ്പാ​​ടി​​നാ​​ണ് പ്രാ​​ധാ​​ന്യം. അ​​തു ക​​ഴി​​ഞ്ഞേ​​യു​​ള്ളൂ ന​​മ്മു​​ടെ ഫ്രീ​​ഡം.

നാ​​ട്ടി​​ല്‍ ഒ​​രു മ്യൂ​​സി​​ക് പ​​രി​​ശീ​​ല​​ന കേ​​ന്ദ്രം തു​​ട​​ങ്ങാ​​ന്‍ പോ​​കു​​ന്ന​​താ​​യി കേ​​ട്ടു ?
പു​​തി​​യ ത​​ല​​മു​​റ വാ​​യ​​ന കു​​റ​​ഞ്ഞു, പ​​ഠ​​നം കു​​റ​​ഞ്ഞു. സം​​ഗീ​​തം പ​​ല​​രും ശ​​രി​​ക്കും പ​​ഠി​​ക്കു​​ന്നു​​പോ​​ലു​​മി​​ല്ല. ദൈ​​വ​​ത്തി​​ന്‍റെ ദാ​​ന​​മാ​​ണ് സം​​ഗീ​​തം. അ​​തി​​നെ ന​​ല്ല പ​​രി​​ശീ​​ല​​ന​​ത്തി​​ലൂ​​ടെ മാ​​ത്ര​​മേ വി​​ജ​​യ​​ക​​ര​​മാ​​യി മു​​ന്നോ​​ട്ടു കൊ​​ണ്ടു​​പോ​​കാ​​ന്‍ സാ​​ധി​​ക്കു​​ക​​യു​​ള്ളൂ. അ​​തി​​നാ​​യി ഒ​​രു സ്ഥാ​​പ​​നം നാ​​ട്ടി​​ല്‍ തു​​ട​​ങ്ങാ​​ൻ പ്രാ​​രം​​ഭ ന​​ട​​പ​​ടി​​ക​​ള്‍ ആ​​രം​​ഭി​​ച്ചു.

ത​​യാ​​റാ​​ക്കി​​യ​​ത്: ജി​​ബി​​ൻ കു​​ര്യ​​ൻ

District News

പ​​ര​​മ്പ​​രാ​​ഗ​​ത തൊ​​ഴി​​ൽ​​മേ​​ഖ​​ല​​യെ കൈവിട്ടതും ക​​ന​​ത്ത തോ​​ൽ​​വി​​ക്കു കാ​​ര​​ണം: ബി​​നോ​​യ് വി​​ശ്വം

വൈ​​ക്കം: ക​​ള്ളു​​ചെ​​ത്ത് വ്യ​​വ​​സാ​​യ​​മ​​ട​​ക്ക​​മു​​ള്ള പ​​ര​​മ്പ​​രാ​​ഗ​​ത​​മേ​​ഖ​​ല​​യെ ര​​ക്ഷി​​ക്കാ​​ൻ ക​​ട​​പ്പെ​​ട്ട എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​ർ ആ ​​മേ​​ഖ​​ല​​യെ ചേ​​ർ​​ത്തു​​പി​​ടി​​ക്കു​​ന്ന​​തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​താ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലേ​​റ്റ വ​​ൻ​​തി​​രി​​ച്ച​​ടി​​ക്ക് കാ​​ര​​ണ​​മെ​​ന്ന് സി​​പി​​ഐ സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബി​​നോ​​യ് വി​​ശ്വം. കേ​​ര​​ള സ്റ്റേ​​റ്റ് ചെ​​ത്തു​​തൊ​​ഴി​​ലാ​​ളി ഫെ​​ഡ​​റേ​​ഷ​​ൻ എ​​ഐ​​ടി​​യു​​സി സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം വൈ​​ക്കം ഇ​​ണ്ടം​​തു​​രു​​ത്തി മ​​ന​​യി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ഫെ​​ഡ​​റേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് കെ.​​പി. രാ​​ജേ​​ന്ദ്ര​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

കേ​​ര​​ള സം​​സ്ഥാ​​ന ക​​ള്ളു​​ചെ​​ത്ത് വ്യ​​വ​​സാ​​യ തൊ​​ഴി​​ലാ​​ളി ഫെ​​ഡ​​റേ​​ഷ​​ൻ സി​​ഐ ടി​​യു നേ​​താ​​വ് പ്ര​​സാ​​ദ്, ദേ​​ശീ​​യ ക​​ള്ളു​​ചെ​​ത്ത് വ്യ​​വ​​സാ​​യ തൊ​​ഴി​​ലാ​​ളി ഫെ​​ഡ​​റേ​​ഷ​​ൻ ഐ​​എ​​ൻ​​ടി​​യു​​സി പ്ര​​സി​​ഡ​​ന്‍റ് അ​​ജി​​ത്ത് ആ​​റ്റി​​ങ്ങ​​ൽ, പി.​​എ​​സ്. സു​​നി​​ൽ കു​​മാ​​ർ, കെ.​​കെ. ശ​​ശി​​ധ​​ര​​ൻ, അ​​ഡ്വ. വി.​​ബി. ബി​​നു, ടി.​​എ​​ൻ. ര​​മേ​​ശ​​ൻ, സി.​​കെ. ആ​​ശ, ജോ​​ൺ വി. ​​ജോ​​സ​​ഫ്, സ്വാ​​ഗ​​ത സം​​ഘം സെ​​ക്ര​​ട്ട​​റി പി.​​ജി. ത്രി​​ഗു​​ണ​​സെ​​ൻ, കെ.​​എ​​ൻ. ഗോ​​പി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

District News

കു​ട്ട​നാ​ട്ടി​ല്‍ പു​തി​യ കോ​ട​തി സ​മു​ച്ച​യം പു​രോ​ഗ​തി വി​ല​യി​രു​ത്തി എം​പി

കു​ട്ട​നാ​ട്: മ​ങ്കൊ​മ്പി​ല്‍ സ്ഥാ​പി​ക്കു​ന്ന കു​ട്ട​നാ​ട്ടി​ലെ പു​തി​യ കോ​ട​തി സ​മു​ച്ച​യ​ത്തി​​ന്‍റെ നി​ര്‍​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി. അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളും ജു​ഡീ​ഷ്യ​റി പ്ര​തി​നി​ധി​ക​ളും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. മ​ങ്കൊ​മ്പ് താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്തി​ന് സ​മീ​പ​മു​ള്ള 40 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് പു​തി​യ കോ​ട​തി സ​മു​ച്ച​യ​ത്തി​​ന്‍റെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

മൂ​ന്നു നി​ല​ക​ളി​ലാ​യി ഏ​ക​ദേ​ശം 1500 സ്‌​ക്വ​യ​ര്‍ ഫീ​റ്റ് വി​സ്തീ​ര്‍​ണത്തി​ല്‍ കെ​ട്ടി​ടം നി​ര്‍​മിക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി ത​യാറാ​ക്കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ഏ​ക​ദേ​ശം 14 കോ​ടി രൂ​പ​യു​ടെ നി​ര്‍​മാ​ണപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ള്ള​ത്. ര​ണ്ടു നി​ല​ക​ളി​ലാ​യി ര​ണ്ടു കോ​ര്‍​ട്ട് റൂ​മു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് പു​തി​യ കോ​ട​തി സ​മു​ച്ച​യ​ത്തി​ല്‍ ഒ​രു​ക്കു​ന്ന​ത്. നേ​ര​ത്തെ ഡേ​റ്റാ ബാ​ങ്കി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്ന സ്ഥ​ലം ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി അ​തി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

നി​ല​വി​ല്‍ സ്ഥ​ല​ത്ത് മ​ണ്ണി​ട്ട് നി​ര​പ്പാ​ക്കു​ന്ന​തും പൈ​ലിം​ഗ് സം​ബ​ന്ധി​ച്ചു​ള്ള​തു​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. നി​ര്‍​മാ​ണ​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കി കോ​ട​തി സ​മു​ച്ച​യം പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി നി​ര്‍​ദേശി​ച്ചു. കു​ട്ട​നാ​ട് മേ​ഖ​ല​യി​ലെ പ്ര​ത്യേ​ക ഭൗ​മ​ശാ​സ്ത്ര സാ​ഹ​ച​ര്യ​ങ്ങ​ളും പ്ര​ദേ​ശം നേ​രി​ടു​ന്ന ആ​വ​ര്‍​ത്തി​ച്ചു​ള്ള വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യും പ​രി​ഗ​ണി​ച്ച്, പ​ര​മ്പ​രാ​ഗ​ത നി​ര്‍​മാണരീ​തി​ക​ള്‍​ക്കു പ​ക​രം ആ​ധു​നി​ക​വും വെ​ള്ള​പ്പൊ​ക്ക​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ ക​ഴി​യു​ന്ന​തു​മാ​യ നി​ര്‍​മാ​ണ സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യാ​ലും കോ​ട​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ടാ​ത്ത ത​ര​ത്തി​ല്‍ കെ​ട്ടി​ട​ത്തി​​ന്‍റെ രൂ​പ​ക​ല്‍​പ​ന​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ക്ര​മീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​ഡ്ജി ഹ​ണി എം. ​വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ ജ​ഡ്ജി​മാ​രാ​യ എ.​എം. ബ​ഷീ​ര്‍, അ​ജി​ത് കു​മാ​ര്‍, ആ​ല​പ്പു​ഴ സി​ജെ​എം എ​സ്. പ്രി​യ​ങ്ക, രാ​മ​ങ്ക​രി ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് പി. ​അ​രു​ണ്‍​കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ ശോ​ഭ​ന ഉ​ദ​യ​കു​മാർ‍ ടി​ജി​ന്‍ ജോ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​വി. രാ​ജീ​വ്, ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സ​ന്തോ​ഷ് കു​ര്യ​ന്‍, ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ത​ങ്ക​പ്പ​ന്‍ കൂ​ലി​പ്പു​ര​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

District News

ആ​ല്‍​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ കം​പാ​ഷ​ണേ​റ്റ് യൂ​ത്ത് വാ​ക്ക​ത്തണ

ആ​ല​പ്പു​ഴ: അ​ന്യ​ന്‍റെ വേ​ദ​ന അ​റി​യാ​ന്‍ ക​ഴി​യാ​ത്ത വി​ദ്യാ​ഭ്യാ​സം​കൊ​ണ്ട് ന​മ്മു​ടെ സ​മൂ​ഹം ഒ​രി​ട​ത്തും എ​ത്തി​ല്ലെ​ന്ന് ജി. ​സു​ധാ​ക​ര​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ഥി​ക​ളെ കാ​രു​ണ്യ​ത്തി​ന്‍റെയും സ​ഹ​ജീ​വി​സ്‌​നേ​ഹ​ത്തി​ന്‍റെ യും പാ​ഠ​ങ്ങ​ള്‍ പ​ഠി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യി​ല്‍​ത​ന്നെ വേ​ണം. പ്രാ​യ​മാ​യ​വ​രു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ത്തി​ല്‍, ആ​ല്‍​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ​ലി​യ ശു​ഭ​പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ല്‍​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​റും സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പാ​ലി​യേ​റ്റീ​വ് കെ​യ​റും ലോ​ക പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ദി​നാ​ച​ര​ണ​ത്തേി​നു മു​ന്നോ​ടി​യാ​യി ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച കം​പാ​ഷ​ണേ​റ്റ് യൂ​ത്ത് വാ​ക്ക​ത്തോ​ണ്‍ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​നാ​യ ആ​ല്‍​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ചെ​യ​ര്‍​മാ​ന്‍ കെ.​എം. നൂ​ര്‍​ദീ​ന്‍ വാ​ക്ക​ത്ത​ണി​ല്‍ പ​ങ്കെ​ടു​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ദി​നാ​ച​ര​ണ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ഗ​വ.​മു​ഹ​മ്മ​ദ​ന്‍​സ് ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച വാ​ക്ക​ത്തണ്‍ ആ​ല​പ്പു​ഴ എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ അ​ജ​യ് കെ.​ആ​ര്‍. ഫ്‌​ളാഗ് ഓ​ഫ് ചെ​യ്തു. എ.​ഡി. തോ​മ​സ് എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി. ആ​ല്‍​ഫ ക​മ്യൂ​ണി​റ്റി ഡ​യ​റ​ക്ട​ര്‍ സു​രേ​ഷ് ശ്രീ​ധ​ര​ന്‍, വി​ഷ​ന്‍ 2030 സ്റ്റേ​റ്റ് കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ അം​ജി​ത്ത്കു​മാ​ര്‍, ആ​ല​പ്പു​ഴ മു​നി​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജോ​സ് ചെ​ല്ല​പ്പ​ന്‍, ഗ​വ.​ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് മേ​രി ആ​ഗ്‌​ന​സ്, ആ​ല്‍​ഫ ആ​ല​പ്പു​ഴ സെ​ന്‍റര്‍ പ്ര​സി​ഡ​ന്‍റ് ഷാ​ജി ജ​മാ​ല്‍, സെ​ക്ര​ട്ട​റി ജോ​ര്‍​ജ് തോ​മ​സ്, ട്ര​ഷ​റ​ര്‍ കെ. ​രാ​മ​ച​ന്ദ്ര​ന്‍, ജോ​യിന്‍റ് സെ​ക്ര​ട്ട​റി ആ​ന്‍​സി ബെ​ഞ്ച​മി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

യു​വാ​വി​ന് മ​ദ്യം ന​ൽ​കി മ​യ​ക്കി​യ​ശേ​ഷം ബൈ​ക്ക് ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ

ചാ​രും​മൂ​ട്: ഷാ​പ്പി​ൽ പ​രി​ച​യ​പ്പെ​ട്ട യു​വാ​വി​ന് മ​ദ്യം വാ​ങ്ങി ന​ൽ​കി മ​യ​ക്കി​യശേ​ഷം ബൈ​ക്കു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ കേ​സി​ലെ പ്ര​തി പൊ​ലി​സ് പി​ടി​യി​ൽ. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പ​ത്ത​നം​തി​ട്ട അ​ടൂ​ർ ഏ​ഴം​കു​ളം കി​ഴ​ക്ക​തി​ൽ സ​ജ​ൻ ആ​ണ് നൂ​റ​നാ​ട് പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 13ന് ​രാ​വി​ലെ 11ന് ​ക​റ്റാ​നം വെ​ട്ടി​ക്കോ​ട് ഭാ​ഗ​ത്തെ ഷാ​പ്പി​ൽ വച്ചാ​ണ് സം​ഭ​വം.

ഏ​ഴം​കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പ​രി​ച​യ​പ്പെ​ട്ട പ്ര​തി ഇ​യാ​ൾ​ക്ക് മ​ദ്യം വാ​ങ്ങി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വാ​വി​നെ മോ​ട്ടോ​ർ​സൈ​ക്കി​ളി​നു പി​ന്നി​ലി​രു​ത്തി ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര ഭാ​ഗ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. അമിത മദ്യം അകത്തു ചെന്ന യുവാവ് ബോ​ധ​ര​ഹി​ത​നാവുകയും ഇവിടെ ഇ​റ​ക്കി കി​ട​ത്തി​യ​ശേ​ഷം ഇ​യാ​ളു​ടെ മോ​ട്ടോ​ർ​സൈ​ക്കി​ളു​മാ​യി പ്ര​തി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

യു​വാ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നൂ​റ​നാ​ട് പൊ​ലി​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. സ​മാ​നരീ​തി​യി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള​യാ​ളാ​ണ് പ്ര​തി​യെ​ന്ന് പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തു​ക​യും മോ​ഷ്ടി​ച്ച മോ​ട്ടോ​ർ സൈ​ക്കി​ളു​മാ​യി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ൾ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള​യാ​ളാ​ണെ​ന്നും മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സു​ക​ളി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്നും പൊ​ലി​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​തി​നെത്തുട​ർ​ന്ന് പ്ര​തി​യെ മാ​വേ​ലി​ക്ക​ര കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. നൂ​റ​നാ​ട് സി​ഐ ശ്രീ​ജി​ത്ത്‌, എ​സ്ഐ ര​തീ​ഷ്, എ​സ്ഐ ഹ​ക്കിം, എ​എ​സ്ഐ ബി​ജു രാ​ജ്, സി​പി​ഒമാ​രാ​യ മ​നു, വി​ശാ​ഖ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലുണ്ടാ​യി​രു​ന്ന​ത്.

District News

കു​ട്ട​നാ​ട് വി​ഷ​ന്‍ 2കെ50 ​സെ​മി​നാ​ര്‍ 26ന്

ച​ങ്ങ​നാ​ശേ​രി: എ​സ്ബി കോ​ള​ജി​ലെ സെന്‍റര്‍​ഫോ​ര്‍ കു​ട്ട​നാ​ട് സ്റ്റ​ഡീ​സ് ആ​ന്‍​ഡ് റി​സ​ര്‍​ച്ച് സെ​ന്‍ററിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ട്ട​നാ​ട് വി​ഷ​ന്‍ 2കെ50 ​സെ​മി​നാ​ര്‍ 26ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​ക​ര്‍​ദി​നാ​ള്‍ മാ​ര്‍ പ​ടി​യ​റ ഹാ​ളി​ല്‍ ന​ട​ക്കും. മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ഡോ.​ ടെ​ഡി കാ​ഞ്ഞൂ​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കു​ട്ട​നാ​ടും അ​നു​ബ​ന്ധ ജ​ലാ​ശ​യ​ങ്ങ​ളും പ​രി​സ്ഥി​തി ച​രി​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വീ​ണ്ടെ​ടു​പ്പി​നു​ള്ള പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ല്‍ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​നും പ്രാ​ദേ​ശി​ക ച​രി​ത്ര​കാ​ര​നു​മാ​യ പ​ള്ളി​ക്കോ​ണം രാ​ജീ​വ്, കു​ട്ട​നാ​ടി​ന്‍റെ ഭാ​വി വെ​ല്ലു​വി​ളി​ക​ളും കാ​ലാ​വ​സ്ഥ പി​ഷ്‌​ക​ര​ണ സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ സാ​ധ്യ​ത​ക​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ ഐ​ഐ​ടി കാ​ണ്‍​പൂ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗം പ്ര​ഫ​സ​ര്‍ ദി​പു ഫി​ലി​പ്പ്, കു​ട്ട​നാ​ട്ടി​ലെ ജ​ല​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, വെ​ള്ള​പ്പൊ​ക്ക പ്ര​തി​രോ​ധം എ​ന്ന വി​ഷ​യ​ത്തി​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ ഹൈ​ഡ്രോ​ളി​ക് സ​ബ്ഡി​വി​ഷ​ന്‍ അ​സി​. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നിയ​ര്‍ എ​ന്‍.​എ​സ്.​ പ്ര​സാ​ദ്, പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും കാ​ലാ​വ​സ്ഥ പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള കു​ട്ട​നാ​ടി​നാ​യു​ള്ള സു​സ്ഥി​ര പ​ദ്ധ​തി​യെ​ക്കു​റി​ച്ച് സെ​ന്‍റ​ര്‍​ഫോ​ര്‍ കു​ട്ട​നാ​ട് സ്റ്റ​ഡീ​സ് ആ​ന്‍​ഡ് റി​സ​ര്‍​ച്ച് സെ​ന്‍റര്‍ ഡ​യ​റ​ക്ട​റും എ​സ്ബി കോ​ള​ജ് അ​സി​. പ്ര​ഫ​സ​റു​മാ​യ. ഡോ.​ റൂ​ബ​ന്‍ ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള​റി​യാ​ന്‍ പ്രോ​ഗ്രാം​ഓ​ഫീ​സ​ര്‍ ഡോ.​വി.​ജി.​ നി​ഖി​ല്‍.​ ഫോ​ണ്‍-8281246534. വ​ര്‍​ഗീ​സ് ക​ണ്ണ​മ്പ​ള്ളി, ജോ​സ് വെ​ങ്ങാ​ന്ത്ര, ജ​യ് ചാ​ക്കോ എ​ന്നി​വ​രു​ടെ പ്ര​സീ​ഡി​യം നേ​തൃ​ത്വം ന​ല്‍​കും.

District News

പുതുമയുടെ പകിട്ടിൽ ആധുനിക സൗകര്യങ്ങളോടെ മാതാ എസി പാരിഷ് ഹാൾ തുരുത്തിയിൽ സജ്ജം

തു​രു​ത്തി: ച​ങ്ങ​നാ​ശേ​രി എം​സി റോ​ഡി​നോ​ട് ചേ​ര്‍​ന്ന് സ്ഥി​തി ചെ​യ്യു​ന്ന തു​രു​ത്തി മ​ര്‍​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യു​ടെ പാ​രിഷ് ഹാ​ള്‍ കാ​ല​ത്തി​നൊ​ത്ത സൗ​ക​ര്യ​ങ്ങ​ളോ​ടെ സ​മ​ഗ്ര​മാ​യി ന​വീ​ക​രി​ച്ച് അ​തി​മ​നോ​ഹ​ര​മാ​യ എ​സി പാ​രിഷ് ഹാ​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​ട​വ​ക ജ​ന​ങ്ങ​ളു​ടെ ആ​ത്മാ​ര്‍​ഥ​മാ​യ സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ​വും സ്നേ​ഹ​പൂ​ര്‍​വ​മാ​യ പി​ന്തു​ണ​യും വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ കൃ​ത്യ​മാ​യ മേ​ല്‍​നോ​ട്ട​വും കൂ​ട്ടാ​യ പ​രി​ശ്ര​മ​വു​മാ​ണ് ഈ ​വ​ലി​യ സ്വ​പ്നം യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​തെ​ന്ന് വി​കാ​രി ഫാ. ​ജേ​ക്ക​ബ് ചീ​രം​വേ​ലി​ല്‍ പ​റ​ഞ്ഞു.

വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​ട​വ​ക​യു​ടെ വി​വി​ധ ആ​ത്മീ​യ, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക കൂ​ട്ടാ​യ്മ​ക​ള്‍​ക്കും കു​ടും​ബാ​ഘോ​ഷ​ങ്ങ​ള്‍​ക്കും വേ​ദി​യാ​യി​രു​ന്ന പാ​രിഷ് ഹാ​ള്‍ ഇ​നി കൂ​ടു​ത​ല്‍ വി​ശാ​ല​ത​യും സൗ​ക​ര്യ​ങ്ങ​ളും ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​മാ​യി ജ​ന​ങ്ങ​ള്‍​ക്ക് സ​മ​ര്‍​പ്പി​ക്കു​ക​യാ​ണ്.

1200 പേ​രെ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യു​ന്ന വി​ശാ​ല​മാ​യ ഹാ​ള്‍, 800 പേ​ര്‍​ക്ക് ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യം, ആ​ധു​നി​ക കി​ച്ച​ന്‍ സൗ​ക​ര്യം, ആ​വ​ശ്യ​ത്തി​ന് വി​ശാ​ല​മാ​യ കാ​ര്‍ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം എ​ന്നി​വ​യാ​ണ് ന​വീ​ക​രി​ച്ച ഹാ​ളി​ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ള്‍. വി​വാ​ഹ​ങ്ങ​ള്‍, വി​വാ​ഹ സ​ത്കാരങ്ങൾ, കു​ടും​ബ കൂ​ട്ടാ​യ്മ​ക​ള്‍, വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ള്‍, പൊ​തു​പ​രി​പാ​ടി​ക​ള്‍, യോ​ഗ​ങ്ങ​ള്‍, മ​റ്റ് ആ​ഘോ​ഷ​ങ്ങ​ള്‍ തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ണ് ഹാ​ളി​ന്‍റെ ക്ര​മീ​ക​ര​ണം.

 

 

വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും നാ​ളെ

നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് മാ​താ എ​സി പാ​രീ​ഷ് ഹാ​ള്‍ വെ​ഞ്ച​രി​പ്പ് ക​ര്‍​ദ്ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി​യു​ടെ മ​ഹ​നീ​യ സാ​ന്നി​ധ്യ​ത്തി​ല്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ നി​ര്‍​വ​ഹി​ക്കും. വി​നു ജോ​ബ് എം​എ​ല്‍​എ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. വി​കാ​രി ഫാ. ​ജേ​ക്ക​ബ് ചീ​രം​വേ​ലി​ല്‍, അ​സി. വി​കാ​രി ഫാ.​ റ്റോ​ണി പു​തു​വീ​ട്ടി​ല്‍​ക്ക​ളം, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സോ​ണി മാ​ത്യു പാ​ലാ​ത്ര, കൈ​ക്കാ​ര​ന്‍​മാ​രാ​യ സ​ണ്ണി​ച്ച​ന്‍ കു​ന്ന​ത്ത്, ജോ​യി പാ​ല​ത്തു​ങ്ക​ല്‍, ജോ​മി കാ​ട്ട​ടി​പ​രു​ത്തി​യി​ല്‍, പാ​രിഷ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ജി​തി​ന്‍ നെ​ടും​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം വ​ഹി​ക്കും.

 

 

 

 

 

 

District News

ആലപ്പുഴ ബീച്ചിൽ സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല ത​ട്ടു​ക​ട​ക​ൾ​ക്കെ​തി​രേ പ​രാ​തി പ്ര​വാ​ഹം

ആ​ല​പ്പു​ഴ: സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി, ആ​ല​പ്പു​ഴ ബീ​ച്ചി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​ക​ൾ​ക്കെ​തി​രേ പ​രാ​തി പ്ര​വാ​ഹം. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ എ​ടു​ത്തു മാ​റ്റാ​വു​ന്ന ത​ര​ത്തി​ൽ നാ​ല് ച​ക്ര​ങ്ങ​ളോ​ടു​കൂ​ടി മാ​ത്ര​മേ ഇ​ത്ത​രം ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​വൂ എ​ന്ന നി​ർ​ദേശം പാ​ലി​ക്കാ​തെ, ഹോ​ളോ​ബ്രി​ക്‌​സി​ന് മു​ക​ളി​ലും കോ​ൺ​ക്രീ​റ്റ് ചെ​യ്തു​മാ​ണ് പ​ല ക​ട​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല, ക​ട​ക​ൾ​ക്ക് മു​ക​ളി​ൽ ഇ​രു​മ്പ് ഷീ​റ്റു​ക​ളും കു​ട​ക​ളും സോ​ളാ​ർ പാ​ന​ലു​ക​ളും ഉ​ൾ​പ്പെ​ടെ അ​നാ​വ​ശ്യ കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ളും ന​ട​ത്തി​യി​ട്ടു​ണ്ട്.

ബീ​ച്ചി​ലെ ത​ട്ടു​ക​ട​ക​ളു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ കാ​ല​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കെ​യാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് 26ന് ​ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ജീ​വ​നെ​ടു​ത്ത ദു​ര​ന്ത​മു​ണ്ടാ​യ​ത്. മ​ഴ​യി​ൽനി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​തി​നാ​യി ക​ട​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ പെ​ൺ​കു​ട്ടി​യു​ടെ ദേ​ഹ​ത്തേ​ക്ക് ക​ട മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. വേ​ണ്ട​ത്ര സു​ര​ക്ഷ​യി​ല്ലാ​തെ​യാ​ണ് ഇ​ത്ത​രം ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണം അ​ന്നു​ത​ന്നെ ശ​ക്ത​മാ​യി ഉ​യ​ർ​ന്നി​രു​ന്നു.​ എ​ന്നാ​ൽ, സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം.

District News

മൂ​ന്നു​കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി പി​ടി​യി​ല്‍

ചേ​ർ​ത്ത​ല: ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 3.189 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​യെ ആ​ല​പ്പു​ഴ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ്യ​ൽ സ്ക്വാ​ഡി​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​കൂ​ടി. ഒ​ഡീ​ഷ ഗ​ജ​പ​തി ജി​ല്ല​യി​ലെ ഗോ​വി​ന്ദ്പു​ർ സ്വ​ദേ​ശി പി​ന്‍റുനാ​യ്ക്കാ​ണ് ചേ​ർ​ത്ത​ല റെ​യി​ൽ​വേ സ്റ്റേ​ഷ​നു​സ​മീ​പം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​യി​ലാ​യ​ത്.

ഒ​ഡീ​ഷ​യി​ൽനി​ന്ന് വ​ൻ​തോ​തി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ആ​ളാ​ണി​തെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​പി. ദി​ലീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ മു​ഹ​മ്മ​ദ് സു​ധീ​ർ, എം.​സി. ബി​നു, പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ ഓം​കാ​ർ​നാ​ഥ്, പ്ര​ദീ​ഷ്, ഗോ​പി​കൃ​ഷ്ണ​ൻ, അ​രു​ൺ അ​ശോ​ക്, ഒ. സു​ലേ​ഖ, രാ​ജേ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

District News

കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

മാ​ങ്കാം​കു​ഴി: സ്‌​കൂ​ട്ട​റും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്‌​കൂ​ട്ട​ർ യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. വെ​ട്ടി​യാ​ർ തു​രു​ത്തി​യി​ൽ ബ​ഷീ​ർ റാ​വു​ത്ത​റി(60)നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ കൊ​ല്ലം -തേ​നി ദേ​ശീ​യ​പാ​ത​യി​ൽ മാ​ങ്കാം​കു​ഴി കോ​ട്ട​മു​ക്കി​ൽ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പമായി​രു​ന്നു അ​പ​ക​ടം. സ്‌​കൂ​ട്ട​റി​ൽ പെ​ട്രോ​ൾ നി​റ​യ്ക്കാ​ൻ ബ​ഷീ​ർ റാ​വു​ത്ത​ർ പ​മ്പി​ലേ​ക്കു ക​യ​റാ​നാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ എ​തി​രെ വേ​ഗ​തി​യി​ലെ​ത്തി​യ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

District News

സ്വ​ർ​ണ​പ്പണ​യ ത​ട്ടി​പ്പ്: മു​ഖ്യപ്ര​തി യു​വ​മോ​ർ​ച്ച നേ​താ​വ് റി​മാ​ൻ​ഡി​ൽ

ചാ​രും​മൂ​ട്: ചു​ന​ക്ക​ര കോ​മ​ല്ലൂ​രി​ലെ ശ്രീ​ല​കം ഫൈ​നാ​ൻ​സി​ൽ സ്വ​ർ​ണം തി​രി​മ​റി​ന​ട​ത്തി ര​ണ്ടു കോ​ടി​യോ​ളം രൂ​പ ത​ട്ടി​യ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ മു​ഖ്യപ്ര​തി​യാ​യ യു​വ​മോ​ർ​ച്ച നേ​താ​വ് പൊ​ലി​സി​ൽ കീ​ഴ​ട​ങ്ങി. യു​വ​മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി​യും ചു​ന​ക്ക​ര കോ​മ​ല്ലൂ​ർ സ്വ​ദേ​ശി​യു​മാ​യ രാ​ഹു​ൽ രാ​ധാ​കൃ​ഷ്‍​ണ​നാ​ണ് കു​റ​ത്തി​കാ​ട് പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ​ത്.

ചോ​ദ്യം ചെ​യ്യ​ലി​നുശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ളെ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. ഒ​ന്നാം പ്ര​തി​യും ഫൈ​നാ​ൻ​സ് ഉ​ട​മ​യു​മാ​യ ഭ​ര​ണി​ക്കാ​വ് മൂ​ന്നാം​കു​റ്റി വ​ലി​യ​ത​റ​യി​ൽ രാ​ധാ​കൃ​ഷ്ണ​പി​ള്ള (50) ര​ണ്ടാ​ഴ്ച​ മു​മ്പ് കു​റ​ത്തി​കാ​ട് പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു. ഇ​യാ​ൾ റി​മാ​ൻ​ഡി​ലാ​ണ്. കേ​സി​ലെ ര​ണ്ടാം പ്ര​തി​യും സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യു​മാ​യ ചു​ന​ക്ക​ര ന​ടു​വി​ലേ​മു​റി മ​ണ​ക്കാ​ട്ടു​ശേ​രി​ൽ വീ​ട്ടി​ൽ ടി​നു ത​മ്പാ​നെ (38) നേ​ര​ത്തേ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രും റി​മാ​ൻ​ഡി​ലാ​ണ്.

പ്ര​തി​ക​ൾ മു​ൻ​കൂ​ർ​ജാ​മ്യം തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. സ്ഥാ​പ​ന​ത്തി​ൽ ആ​ളു​ക​ൾ പ​ണ​യം വ​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മൂ​വ​രും ചേ​ർ​ന്ന് തി​രി​മ​റി ന​ട​ത്തി ര​ണ്ടു കോ​ടി​യോ​ളം രൂ​പ ത​ട്ടിയെ​ടു​ത്തു​വെ​ന്നാ​ണ് കേ​സ്. പ​ണ​യം വ​ച്ച് വ​ഞ്ചി​ത​രാ​യ ക​റ്റാ​നം സ്വ​ദേ​ശി​നി സു​മാ വി​നോ​ദ്, ക​രി​മു​ള​യ്ക്ക​ൽ സ്വ​ദേ​ശി​നി സു​ബീ​ന, കോ​മ​ല്ലൂ​ർ സ്വ​ദേ​ശി​നി സ​ര​സ്വ​തി​യ​മ്മ എ​ന്നി​വ​രാ​യി​രു​ന്നു ആ​ദ്യ പ​രാ​തി​ക്കാ​ർ. പി​ന്നീ​ട് ഒ​ട്ടേ​റെ​പ്പേ​ർ പ​രാ​തി​യുമാ​യി പൊ​ലി​സി​നെ സ​മീ​പി​ച്ചു.

മ​റ്റു ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ണ​യം​വ​ച്ച സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ൾ കു​റ​ഞ്ഞ പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്ത് ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​ത്തി​ലേ​ക്കു മാ​റ്റി​വ​പ്പി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ രീ​തി​യെ​ന്ന് ഇ​ട​പാ​ടു​കാ​ർ പ​റ​യു​ന്നു. വാ​യ്പ തു​ക കൃ​ത്യ​മാ​യി അ​ട​ച്ച​വ​ർ​ക്കു പോ​ലും സ്വ​ർ​ണം തി​രി​കെ ന​ൽ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ത​ട്ടി​പ്പു പു​റ​ത്താ​യ​ത്. ത​ട്ടി​പ്പി​നെ​ത്തു​ട​ർ​ന്ന് അ​ട​ച്ചുപൂ​ട്ടി​യ ശ്രീ​ല​കം ഫൈ​നാ​ൻ​സി​​ന്‍റെ കോ​മ​ല്ലൂ​ർ, ഇ​ല്ല​ത്തു​മു​ക്ക് ശാ​ഖ​ക​ളി​ൽ പൊ​ലി​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. സ്ഥാ​പ​ന​ങ്ങ​ൾ പൊ​ലി​സ് മു​ദ്ര വ​ച്ചി​രിക്കു​ക​യാ​ണ്.

സ്വ​ർ​ണ​പ്പ​ണ​യ ത​ട്ടി​പ്പ് ആ​സൂ​ത്ര​ണം ചെ​യ്ത​ത് യു​വ​മോ​ർ​ച്ച ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​നാ​ണെ​ന്ന് റി​മാ​ൻ​ഡി​ലു​ള്ള ജീ​വ​ന​ക്കാ​രി ടി​നു ത​മ്പാ​ൻ പൊ​ലി​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ള്ള​ത്.

ചു​ന​ക്ക​ര കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ശ്രീ​ല​കം ഫി​നാ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി​ക്കും കു​റ​ത്തി​ക്കാ​ട് പൊ​ലി​സി​നും നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ആ​റ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.​ യു​വ​മോ​ർ​ച്ച ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് ത​ട്ടി​പ്പു​ക​ൾ ന​ട​ന്ന​തെ​ന്ന് പൊ​ലി​സ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​തി​ക​ൾ ചേ​ർ​ന്ന് 100 പ​വ​നോ​ളം സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്.

District News

അ​രൂ​ര്‍-​തു​റ​വൂ​ര്‍ ഉ​യ​ര​പ്പാ​ത: ആ​ദ്യ റീ​ച്ച് റെ​ഡി

തു​റ​വൂ​ര്‍: അ​രൂ​ര്‍-​തു​റ​വൂ​ര്‍ ഉ​യ​ര​പ്പാ​ത​യു​ടെ ആ​ദ്യ റീ​ച്ചി​ല്‍ അ​വ​ശേ​ഷി​ച്ചി​രു​ന്ന അ​വ​സാ​ന ഗ​ര്‍​ഡ​റു​ക​ളു​ടെ മേ​ല്‍​ത്ത​ട്ട് കോ​ണ്‍​ക്രീ​റ്റിം​ഗ് പൂ​ര്‍​ത്തി​യാ​യി. അ​രൂ​ര്‍ എ​ആ​ര്‍ റെ​സി​ഡ​ന്‍​സി​ക്ക് സ​മീ​പ​ത്തെ 24 മു​ത​ല്‍ 28 വ​രെ​യു​ള്ള പി​ല്ല​റു​ക​ള്‍​ക്കി​ട​യി​ലെ ഭാ​ഗ​ത്താ​ണ് അ​വ​സാ​ന പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​ത്.
ഇ​തോ​ടെ ആ​ദ്യ റീ​ച്ചി​ലെ മു​ഴു​വ​ന്‍ ഭാ​ഗ​വും ഏ​കീ​കൃ​ത ഉ​യ​ര​പ്പാ​ത​യാ​യി മാ​റി. 110 കെ​വി വൈ​ദ്യു​തി ലൈ​നു​ക​ള്‍ ഉ​യ​ര്‍​ത്തി​സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി വൈ​കി​യ​താ​ണ് ഈ ​ഭാ​ഗ​ത്തെ ഗ​ര്‍​ഡ​ര്‍ സ്ഥാ​പി​ക്ക​ലും മേ​ല്‍​ത്ത​ട്ട് കോ​ണ്‍​ക്രീ​റ്റിം​ഗും നീ​ളാ​ന്‍ കാ​ര​ണം. ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം വൈ​ദ്യു​തി ലൈ​നു​ക​ള്‍ ഉ​യ​ര്‍​ത്തി​യ​തോ​ടെ ത​ട​സം നീ​ങ്ങി.

തു​ട​ര്‍​ന്ന് ഓ​ഗ​സ്റ്റ് 10ന് ​നാ​ലു പി​ല്ല​റു​ക​ളെ ബ​ന്ധി​പ്പി​ച്ച് അ​വ​സാ​ന ഗ​ര്‍​ഡ​റു​ക​ള്‍ സ്ഥാ​പി​ച്ചു.

ഓ​ഗ​സ്റ്റ് 31ന​കം മേ​ല്‍​ത്ത​ട്ട് കോ​ണ്‍​ക്രീ​റ്റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍, സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളെത്തുട​ര്‍​ന്ന് പ്ര​വൃ​ത്തി സെ​പ്റ്റം​ബ​ര്‍ 14നാ​ണ് പൂ​ര്‍​ത്തി​യാ​ക്കാ​നാ​യ​ത്. ഇ​തോ​ടെ ആ​ദ്യ റീ​ച്ചി​ലെ ഘ​ട​നാ​പ​ര​മാ​യ പ്ര​ധാ​ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ണ​ത​യി​ലെ​ത്തി.

ഇ​പ്പോ​ള്‍ ഉ​യ​ര​പ്പാ​ത​യെ ഗ​താ​ഗ​ത​ത്തി​ന് സ​ജ്ജ​മാ​ക്കു​ന്ന​തി​നു​ള്ള അ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

പെ​യി​ന്‍റിംഗ്, ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള സം​ര​ക്ഷ​ണഭി​ത്തി​ക​ളു​ടെ നി​ര്‍​മാ​ണം, ടാ​റിം​ഗ്, സി​ഗ്‌​ന​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ സ്ഥാ​പി​ക്ക​ല്‍ തു​ട​ങ്ങി​യ ജോ​ലി​ക​ള്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്നു. മേ​ല്‍​ത്ത​ട്ട് കോ​ണ്‍​ക്രീ​റ്റിം​ഗ് പൂ​ര്‍​ത്തി​യാ​യ ഭാ​ഗ​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും സം​ര​ക്ഷ​ണഭി​ത്തി നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ക​മ്പി​ക​ള്‍ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു.

അ​തേ​സ​മ​യം, ര​ണ്ടാം റീ​ച്ചി​ലും നി​ര്‍​മാ​ണം വേ​ഗ​ത്തി​ലാ​ണ്. തു​റ​വൂ​ര്‍ ജം​ഗ്ഷ​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തേ​ക്ക് 210 മീ​റ്റ​ര്‍ ഉ​യ​ര​പ്പാ​ത​യും 280 മീ​റ്റ​ര്‍ അ​പ്രോ​ച്ച് റോ​ഡും ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഈ ​അ​ധി​ക ഭാ​ഗം കൂ​ടി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ പ​ദ്ധ​തി​യു​ടെ ആ​കെ നീ​ളം 13.31 കി​ലോ​മീ​റ്റ​റാ​യും തൂ​ണു​ക​ളു​ടെ എ​ണ്ണം 366 ആ​യും ഉ​യ​രും.

റാ​മ്പു​ക​ളു​ടെ നി​ര്‍​മാ​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള ശേ​ഷി​ക്കു​ന്ന ജോ​ലി​ക​ളും പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ അ​രൂ​ര്‍-​തു​റ​വൂ​ര്‍ ഉ​യ​ര​പ്പാ​ത​യു​ടെ പൂ​ര്‍​ണ​രൂ​പം യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Latest News

Corehub Up