x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ബു​ഖാ​ൻ വ​ധം: പ​ഞ്ചാ​യ​ത്തം​ഗം ഉ​ൾ​പ്പടെ ആ​റു​പേ​ർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: September 19, 2026 12:02 AM IST | Updated: September 19, 2026 12:02 AM IST

ജോ​ജി ജോ​ൺ നി​ഖി​ൽ അ​യ്യ​പ്പ​ൻ ഷൈ​ബി​ൻ സാം ​ അ​മ​ൽ രാ​ജ് ജോ​ബി​ൻ രാ​ജ​ൻ കി​ര​ൺ

മ​ണി​മ​ല: എ​രു​മേ​ലി എ​സ്റ്റേ​റ്റ് സ്വ​ദേ​ശി​യാ​യ വൈ​ക്കു​ന്നേ​ൽ വീ​ട്ടി​ൽ ഷി​ബു​ഖാ​ൻ (48) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മ​ണി​മ​ല പൊ​ലി​സ് ആ​റു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മ​ണി​മ​ല പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡ് മെം​ബ​ർ അ​മ്പാ​ട്ടു​കോ​ള​നി കോ​യി​ക്ക​വ​യ​ലി​ൽ ജോ​ജി ജോ​ൺ (ജോ​പ്പ​ൻ - 43) ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പു​തു​പ്പ​റ​മ്പി​ൽ നി​ഖി​ൽ അ​യ്യ​പ്പ​ൻ (25), പ്ലാ​ക്ക​ത​കി​ടി​യി​ൽ ഷൈ​ബി​ൻ സാം (26), ​പൂ​വ​ക്കു​ള​ത്ത് അ​മ​ൽ രാ​ജ് (19), കോ​യി​ക്ക​വ​യ​ലി​ൽ ജോ​ബി​ൻ രാ​ജ​ൻ (28), തേ​ക്കും​പ്ലാ​ക്ക​ൽ കി​ര​ൺ (21) എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​തി​ക​ൾ. പ്ര​തി​ക​ളെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

ബു​ധ​നാ​ഴ്ച രാ​വി​ലെ 11ാടെ​യാ​ണ് സ​മീ​പ​വാ​സി​ക​ൾ ഷി​ബു​ഖാ​നെ റ​ബ​ർ തോ​ട്ട​ത്തി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു​പേ​രെ മ​ണി​മ​ല പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ജോ​ജി ജോ​ണി​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഷി​ബു​വും സു​ഹൃ​ത്ത് കു​ഞ്ഞു​മോ​നും ജോ​ജി​യു​ടെ രോ​ഗി​യാ​യ അ​മ്മ​യെ ആ​ക്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് ജോ​ജി അ​യ​ൽ​വാ​സി​ക​ളാ​യ മ​റ്റ് പ്ര​തി​ക​ളെ​യും കൂ​ട്ടി ഷി​ബു​വി​നെ​യും കു​ഞ്ഞു​മോ​നെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ആ​ക്ര​മ​ണ​ത്തി​നി​ട​യി​ൽ ഓ​ടി ര​ക്ഷ​പ്പെ​ട്ട കു​ഞ്ഞു​മോ​ൻ ഒ​ളി​വി​ലാ​യി​രു​ന്നു. ഇ​യാ​ളെ പൊ​ലി​സ് ക​ഴി​ഞ്ഞ​ദി​വ​സം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ക്ര​മ​ണ​ത്തി​ൽ ത​ല​യ്ക്കേ​റ്റ പ​രി​ക്കാ​ണ് ഷി​ബു​വി​ന്‍റെ മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി യു. ​ശ്രീ​ജി​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​രു​മേ​ലി ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പൊ​ലി​സ് എം.​ആ​ർ. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക പൊ​ലി​സ് സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ണി​മ​ല എ​സ്എ​ച്ച്ഒ പ്ര​ദീ​പ്, എ​സ്ഐ​മാ​രാ​യ ജി​ബീ​ഷ് ശ​ശി​കു​മാ​ർ, സി​ജി കു​ട്ട​പ്പ​ൻ, സി​വി​ൽ പൊ​ലി​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബോ​ബി ശ്രീ​ജി​ത്ത്, സെ​ൽ​വ​രാ​ജ്, അ​രു​ൺ, അ​നീ​ഷ്, റ​ഫീ​ക്ക്, ര​ഞ്ജി​ത്ത് നാ​യ​ർ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ ആ​റു​പേ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Tags : NattuVishesham.DistricteNews

Recent News

Corehub Up