x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ട​മ​ക​ള​റി​യാ​തെ സിം ​കാ​ർ​ഡു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു

സ്വ​​ന്തം ലേ​​ഖ​​ക​​ൻ
Published: September 18, 2026 11:29 PM IST | Updated: September 18, 2026 11:29 PM IST

പ്രതീകാത്മക ചിത്രം - എഐ

ന്യൂ​​ഡ​​ൽ​​ഹി: പു​​തി​​യ മൊ​​ബൈ​​ൽ ഫോ​​ൺ സിം ​​കാ​​ർ​​ഡു​​ക​​ൾ എ​​ടു​​ക്കു​​മ്പോ​​ഴും കൈ​​കാ​​ര്യം ചെ​​യ്യു​​മ്പോ​​ഴും പ​​ര​​മാ​​വ​​ധി ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്ന് കേ​​ന്ദ്ര ടെ​​ലി​​ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ​​സ് വ​​കു​​പ്പി​​ന്‍റെ മു​​ന്ന​​റി​​യി​​പ്പ്.

സ​​മാ​​ന്ത​​ര​​മാ​​യി ന​​ട​​ന്ന സൈ​​ബ​​ർ കു​​റ്റാ​​ന്വേ​​ഷ​​ണ​​ങ്ങ​​ളി​​ൽ, യ​​ഥാ​​ർ​​ഥ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ അ​​റി​​യാ​​തെ അ​​വ​​രു​​ടെ തി​​രി​​ച്ച​​റി​​യ​​ൽ/​​കെ​​വൈ​​സി വി​​വ​​ര​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ച് സിം ​​കാ​​ർ​​ഡു​​ക​​ൾ അ​​നാ​​വ​​ശ്യ​​മാ​​യി ആ​​ക്‌​ടി​​വേ​​റ്റ് ചെ​​യ്യു​​ക​​യും അ​​ന​​ധി​​കൃ​​ത​​മാ​​യി കൈ​​വ​​ശം വ​​ച്ച് മ​​റ്റു​​ള്ള​​വ​​ർ​​ക്കു കൈ​​മാ​​റു​​ക​​യും ചെ​​യ്ത സം​​ഭ​​വ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി​​യ​​തി​​നെ​ത്തു​ട​​ർ​​ന്നാ​​ണ് ഈ ​​നി​​ർ​​ദേ​​ശം.

ഇ​​ത്ത​​ര​​ത്തി​​ൽ എ​​ടു​​ത്ത സിം ​​കാ​​ർ​​ഡു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് സൈ​​ബ​​ർ ത​​ട്ടി​​പ്പു​​ക​​ൾ ന​​ട​​ത്ത​​ൽ, വ്യാ​​ജ മെ​​സേ​​ജിം​​ഗ് അ​​ക്കൗ​​ണ്ടു​​ക​​ൾ സൃ​​ഷ്‌​ടി​​ക്ക​​ൽ, വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു​​ള്ള ഒ​​ടി​​പി സ്വീ​​ക​​രി​​ക്ക​​ൽ തു​​ട​​ങ്ങി​​യ നി​​യ​​മ​​വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​താ​​യി ടെ​​ലി​​കോം വ​​കു​​പ്പി​​ന്‍റെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

ഇ​​ത്ത​​രം ത​​ട്ടി​​പ്പു​​ക​​ൾ​​ക്കി​​ര​​യാ​​യാ​​ൽ സ്വ​​ന്തം പേ​​രി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ള്ള മൊ​​ബൈ​​ൽ ക​​ണ​​ക്‌​ഷ​​നു​​ക​​ളു​​ടെ ദു​​രു​​പ​​യോ​​ഗ​​ത്തെ​​ക്കു​​റി​​ച്ച് ഉ​​പ​​ഭോ​​ക്താ​​വ് നി​​യ​​മ​​പ​​ര​​മാ​​യി വി​​ശ​​ദീ​​ക​​ര​​ണം ന​​ൽ​​കേ​​ണ്ട സാ​​ഹ​​ച​​ര്യ​മു​​ണ്ടാ​​യേ​​ക്കാം. അ​​തി​​നാ​​ൽ, സ​​മ​​ർ​​പ്പി​​ക്കു​​ന്ന തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് ല​​ഭി​​ക്കു​​ന്ന ഓ​​രോ സിം ​​കാ​​ർ​​ഡും നേ​​രി​​ട്ടാ​​ണ് കൈ​​മാ​​റു​​ന്ന​​തെ​​ന്നും അ​​തു പൂ​​ർ​​ണ​​മാ​​യും സ്വ​​ന്തം കൈ​​വ​​ശ​​ത്തി​​ലും നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​മാ​​ണെ​​ന്നും ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ ഉ​​റ​​പ്പാ​​ക്ക​​ണം.

ആ​​വ​​ശ്യ​​പ്പെ​​ട്ട ക​​ണ​​ക്‌​ഷ​​നു​​മാ​​യി ബ​​ന്ധ​​മി​​ല്ലാ​​ത്ത മ​​റ്റേ​​തെ​​ങ്കി​​ലും ആ​​വ​​ശ്യ​​ത്തി​​നാ​​യി സ്വ​​ന്തം പേ​​രി​​ൽ സിം ​​കാ​​ർ​​ഡ് സൂ​​ക്ഷി​​ക്കാ​​നോ ഉ​​പ​​യോ​​ഗി​​ക്കാ​​നോ കൈ​​മാ​​റാ​​നോ ആ​​ക്‌​ടി​​വേ​​റ്റ് ചെ​​യ്യാ​​നോ റീ​​ടെയ്​​ല​​റെ​​യോ ഏ​​ജ​​ന്‍റി​നെ​​യോ അ​​നു​​വ​​ദി​​ക്ക​​രു​​തെ​​ന്നും ടെ​​ലി​​കോം വ​​കു​​പ്പ് അ​​റി​​യി​​ച്ചു.

സ്വ​​ന്തം പേ​​രി​​ൽ അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ള്ള മൊ​​ബൈ​​ൽ ക​​ണ​​ക്‌​ഷ​​നു​​ക​​ൾ ഇ​​ട​​യ്ക്കി​​ടെ പ​​രി​​ശോ​​ധി​​ച്ച് ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണം. ഇ​​തി​​നാ​​യി ടെ​​ലി​​കോം വ​​കു​​പ്പി​​ന്‍റെ ‘സ​​ഞ്ചാ​​ർ സാ​​ഥി’ മൊ​​ബൈ​​ൽ ആ​​പ്പോ വെ​​ബ്‌​​ പോ​​ർ​​ട്ട​​ലോ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താം. അ​​റി​​യാ​​ത്ത​​തോ നി​​ല​​വി​​ൽ ആ​​വ​​ശ്യ​​മി​​ല്ലാ​​ത്ത​​തോ ആ​​യ ക​​ണ​​ക്‌​ഷ​​നു​​ക​​ൾ ഈ ​​പോ​​ർ​​ട്ട​​ൽ വ​​ഴി റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത് റ​​ദ്ദാ​​ക്കാ​​വു​​ന്ന​​താ​​ണ്.

Tags : SIMCards Misused Owners Knowledge Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up