x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​എം​ആ​ർ​എ​ൽ ഡ​യ​റി​യി​ൽ ത​ന്‍റെ പേ​രു​ണ്ടെ​ങ്കി​ൽ ഏ​ത് അ​ന്വേ​ഷ​ണ​ത്തേ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു: ചെ​ന്നി​ത്ത​ല

വെബ് ഡെസ്ക്
Published: September 18, 2026 08:36 PM IST | Updated: September 18, 2026 08:36 PM IST

രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: സി​എം​ആ​ർ​എ​ൽ ഡ​യ​റി​യി​ൽ ത​ന്‍റെ പേ​രു​ണ്ടെ​ങ്കി​ൽ എ​ന്തു​കൊ​ണ്ട് ത​നി​യ്ക്കെ​തി​രേ ഇ​ത്ര​നാ​ളും അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​രമ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ത​ന്‍റെ പേ​രു മാ​ത്ര​മ​ല്ല, സി​പി​എ​മ്മി​ലെ​യും ബി​ജെ​പി​യി​ലേ​യും പ​ല മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ​യും പേ​ര് അ​തി​ലു​ണ്ട്. ഏ​ത് അ​ന്വേ​ഷ​ണ​ത്തേ​യും താ​ൻ സ്വാ​ഗ​തം ചെ​യ്യു​ന്നു.

മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മു​ൻ​മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നും എ​തി​രേ ഇ​ഡി ന​ൽ​കി​യ ക​ത്തി​ൽ നി​യ​മോ​പ​ദേ​ശം ല​ഭി​ക്കു​ന്ന മു​റ​യ്ക്കു ച​ർ​ച്ച ചെ​യ്തു തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കും.

റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് കോ​ർ​പ​റേ​ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നേ​യും പൊ​ലി​സ് ആ​ക്ര​മി​ച്ചി​ട്ടി​ല്ല. മാ​ധ്യ​മ സ്ഥാ​പ​ന​ത്തി​നെ ക​രി​വാ​രി​ത്തേ​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല. പ്ര​ക്ഷേ​പ​ണം ഒ​രു മി​നി​റ്റ് പോ​ലും നി​ർ​ത്തി​വ​ച്ചി​ട്ടി​ല്ല.

പൊലിസ് ന​ട​പ​ടി ജു​ഡീ​ഷ്യ​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ണ്. ത​ട്ടി​പ്പു കേ​സി​ൽ ര​ണ്ടാം പ്ര​തി​സ്ഥാ​ന​ത്തു​ള്ള​ത് റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് കോ​ർ​പ​റേ​ഷ​നാ​ണ്. ക​ന്പ​നി​യു​ടെ ഓ​ഫി​സി​ലാ​ണ് പൊ​ലി​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പൊ​ലി​സു​കാ​ർ തെ​റ്റു ചെ​യ്തെ​ങ്കി​ൽ പ​രി​ശോ​ധി​ക്കും.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നെ കൈ​വി​ല​ങ്ങ് അ​ണി​യി​ച്ചു കൊ​ണ്ടു​പോ​യ സം​ഭ​വം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു​ണ്ടാ​യി​രു​ന്നു. മു​ൻ​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​നെ ചോ​ദ്യം ചെ​യ്യു​ന്ന കാ​ര്യം എ​സ്ഐ​ടി തീ​രു​മാ​നി​ക്കു​മെ​ന്നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യാ​യി മ​ന്ത്രി പ​റ​ഞ്ഞു.

Tags : RameshChennithala CMRL Investigation Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up