വെടിവയ്പുണ്ടായ സ്കൂളിൽ പോലീസ് ഉദ്യോഗസ്ഥൻ പരിശോധന നടത്തുന്നു.
മനില: ഫിലിപ്പീൻസിലെ സ്കൂളിലുണ്ടായ വെടിവയ്പിൽ ആക്രമണം നടത്തിയ പതിനാറുകാരൻ അടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ എട്ടു വിദ്യാർഥികളിൽ നാലു പേരുടെ നില ഗുരുതരമാണ്.
ഫിലിപ്പീൻസിന്‍റെ തെക്കുള്ള ബാംഗ എന്ന പട്ടണത്തിലായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിനുശേഷമാണ് വിദ്യാർഥി വെടിയുതിർത്തത്. തുടർന്ന് സ്വയം വെടിവച്ചു മരിച്ചു.
ജൂണിലും ഓഗസ്റ്റിലും ഫിലിപ്പീൻസിലെ സ്കൂളുകളിൽ രണ്ടു വെടിവയ്പു സംഭവങ്ങളുണ്ടായിരുന്നു.
Tags : Philippines school shooting shooting