x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​രാ​ന​ല്ലൂ​ർ വാ​ഹ​നാ​പ​ക​ട​ക്കേ​സ്: പ​തി​നേ​ഴു​കാ​ര​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന അ​പ്പീ​ലി​ൽ വി​ധി ഇ​ന്ന്

ഓൺലൈൻ ഡെസ്ക്
Published: November 5, 2026 07:40 AM IST | Updated: November 5, 2026 07:40 AM IST

കൊ​ച്ചി: ചേ​രാ​ന​ല്ലൂ​രി​ൽ ത​ട്ടു​ക​ട ഉ​ട​മ ജ​യ​ബാ​ല​കൃ​ഷ്ണ​ൻ കൊ​ല്ല​പ്പെ​ട്ട വാ​ഹ​നാ​പ​ക​ട​ക്കേ​സി​ൽ പ​തി​നേ​ഴു​കാ​ര​നാ​യ പ്ര​തി​ക്ക് ജാ​മ്യം ന​ൽ​കി​യ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡി​ന്‍റെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​ലി​സ് ന​ൽ​കി​യ അ​പ്പീ​ലി​ൽ എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും.

അ​പ​ക​ട​ദി​വ​സ​ത്തെ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​തി​യോ​ട് കൂ​ടു​ത​ൽ ചോ​ദി​ച്ച​റി​യേ​ണ്ട​തു​ണ്ടെ​ന്നും, അ​തി​നാ​ൽ പ​തി​നേ​ഴു​കാ​ര​നെ ഒ​ബ്‌​സ​ർ​വേ​ഷ​ൻ ഹോ​മി​ലേ​ക്ക് അ​യ​ക്ക​ണ​മെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. പ്ര​തി​യാ​യ പ​തി​നേ​ഴു​കാ​ര​ൻ മു​ൻ​പും സ്ഥി​ര​മാ​യി ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് മ​രി​ച്ച ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ കു​ടും​ബം വ്യ​ക്ത​മാ​ക്കി.

കേ​സി​ൽ പ്ര​തി​യാ​യ പ​തി​നേ​ഴു​കാ​ര​ന്‍റെ പി​താ​വാ​യ അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കു​ക​യാ​ണ്. ജ​ഡ്ജി തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പൊ​ലി​സ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൾ ഭ​ദ്ര​കീ​ർ​ത്തി​യു​ടെ മൊ​ഴി ക്രൈം​ബ്രാ​ഞ്ച് രേ​ഖ​പ്പെ​ടു​ത്തി.

നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ പ​തി​നേ​ഴു​കാ​ര​ന്‍റെ പേ​രു​വി​വ​ര​ങ്ങ​ളും ചി​ത്ര​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​തി​നെ​തി​രെ സൈ​ബ​ർ പോ​ലീ​സ് 18-ഓ​ളം പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Tags : CheranalloorRoadAccident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up