x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​​​​​ക്തി​​​​​സാ​​​​​ന്ദ്ര​​​​​മാ​​​​​യി ധ​​​​​ന്യ​​​​​ൻ ജോ​​​​​സ​​​​​ഫ് പ​​​​​ഞ്ഞി​​​​​ക്കാ​​​​​ര​​​​​ന​​​​​ച്ച​​​​​ന്‍റെ 77-ാം ച​​​​​ര​​​​​മ​​​​​വാ​​​​​ർ​​​​​ഷി​​​​​കാച​​​​​ര​​​​​ണം

വെബ്ഡെസ്ക്
Published: November 5, 2026 03:45 AM IST | Updated: November 5, 2026 03:45 AM IST

ധ​​​​​ന്യ​​​​​ൻ ജോ​​​​​സ​​​​​ഫ് പ​​​​​ഞ്ഞി​​​​​ക്കാ​​​​​ര​​​​​ന​​​​​ച്ച​​​​​ന്‍റെ 77-ാം ച​​​​​ര​​​​​മ​​​​​വാ​​​​​ർ​​​​​ഷി​​​​​ക​​​​​ത്തോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് ധ​​​​​ന്യ​​​​​ന്‍റെ ക​​​​

കോ​​​​​ത​​​​​മം​​​​​ഗ​​​​​ലം: സ്നേ​​​​​ഹം പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​ഥ​​​​​ത്തി​​​​​ലാ​​​​​കു​​​​​ന്ന​​​​​താ​​​​​ണ് ക​​​​​രു​​​​​ണ​​​​​യെ​​​​​ന്ന് സീ​​​​​റോ​​​​മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭാ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ റാ​​​​​ഫേ​​​​​ൽ ത​​​​​ട്ടി​​​​​ൽ.

കോ​​​​​ത​​​​​മം​​​​​ഗ​​​​​ലം ത​​​​​ങ്ക​​​​​ളം എം​​​​​എ​​​​​സ്ജെ പ്രൊ​​​​​വി​​​​​ൻ​​​​​ഷ്യ​​​​ൽ ഹൗ​​​​​സ് ചാ​​​​​പ്പ​​​​​ലി​​​​​ൽ മെ​​​​​ഡി​​​​​ക്ക​​​​​ൽ സി​​​​​സ്റ്റേ​​​​​ഴ്സ് ഓ​​​​​ഫ് സെ​​​​​ന്‍റ്ജോ​​​​​സ​​​​​ഫ് (എം​​​​​എ​​​​​സ്ജെ- ധ​​​​​ർ​​​​​മ​​​​​ഗി​​​​​രി ) സ​​​​​ന്യാ​​​​​സി​​​​​നീ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ സ്ഥാ​​​​​പ​​​​​ക​​​​പി​​​​​താ​​​​​വും സീ​​​​​റോ​​​​മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭ​​​​​യു​​​​​ടെ ആ​​​​​ദ്യ​ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യാ​​​​​യ കോ​​​​​ത​​​​​മം​​​​​ഗ​​​​​ലം ധ​​​​​ർ​​​​​മ​​​​​ഗി​​​​​രി സെ​​​​​ന്‍റ് ജോ​​​​​സ​​​​​ഫ് ആ​​​​​ശു​​​​​പ​​​​​ത്രി സ്ഥാ​​​​​പ​​​​​ക​​​​​നു​​​​​മാ​​​​​യ ധ​​​​​ന്യ​​​​​ൻ ജോ​​​​​സ​​​​​ഫ് പ​​​​​ഞ്ഞി​​​​​ക്കാ​​​​​ര​​​​​ന​​​​​ച്ച​​​​​ന്‍റെ 77ാം ച​​​​​ര​​​​​മ​​​​​വാ​​​​​ർ​​​​​ഷി​​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ​ധ​​​​​ന്യ​​​​​ന്‍റെ ക​​​​​ബ​​​​​റി​​​​​ട​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ന്ന വി​​​​​ശു​​​​​ദ്ധ കു​​​​​ർ​​​​​ബാ​​​​​ന​​​​​യ്ക്ക് മു​​​​​ഖ്യ​​​​​കാ​​​​​ർ​​​​​മി​​​​​ക​​​​​ത്വം വ​​​​​ഹി​​​​​ച്ച് സ​​​​​ന്ദേ​​​​​ശം ന​​​​​ൽ​​​​​കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം.

ദൈ​​​​​വ​​​​​ത്തെ നോ​​​​​ക്കി സ​​​​​ഹോ​​​​​ദ​​​​​ര​​​​​ന്‍റെ ക​​​​​രം പി​​​​​ടി​​​​​ക്കാ​​​​​നാ​​​​​ണു ന​​​​​മ്മ​​​​​ൾ ഓ​​​​​രോ​​​​​രു​​​​​ത്ത​​​​​രും വി​​​​​ളി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന കാ​​​​​ഴ്ച​​​​​പ്പാ​​​​​ടോ​​​​​ടു​​​​​കൂ​​​​​ടി ജീ​​​​​വി​​​​​ക്ക​​​​​ണം. മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ ഓ​​​​​ർ​​​​​മ കൊ​​​​​ണ്ടാ​​​​​ടു​​​​​മ്പോ​​​​​ഴൊ​​​​​ക്കെ അ​​​​​വ​​​​​ർ ചെ​​​​​യ്ത കാ​​​​​രു​​​​​ണ്യ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​വൃ​​​​​ത്തി​​​​​ക​​​​​ൾ സ്മ​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു​​​​​വെ​​​​​ന്നും മാ​​​​​ർ റാ​​​​​ഫേ​​​​​ൽ ത​​​​​ട്ടി​​​​​ൽ പ​​​​റ​​​​ഞ്ഞു.

സീ​​​​​റോ​​​​മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ക്കി​ എ​​​​​പ്പി​​​​​സ്കോ​​​​​പ്പ​​​​​ൽ കൂ​​​​​രി​​​​​യ ചാ​​​​​ൻ​​​​​സ​​​​​ല​​​​​ർ ഫാ. ​​​​​ഡോ. ഏ​​​​​ബ്ര​​​​​ഹാം കാ​​​​​വി​​​​​ൽ​​​​​പു​​​​​ര​​​​​യി​​​​​ട​​​​​ത്തി​​​​​ൽ, കോ​​​​​ത​​​​​മം​​​​​ഗ​​​​​ലം രൂ​​​​​പ​​​​​ത വി​​​​​കാ​​​​​രി ജ​​​​​ന​​​​​റാ​​​​​ൾ മോ​​​​​ൺ. ഡോ. ​​​​​പ​​​​​യ​​​​​സ് മ​​​​​ലേ​​​​​ക്ക​​​​​ണ്ട​​​​​ത്തി​​​​​ൽ, കോ​​​​​ത​​​​​മം​​​​​ഗ​​​​​ലം സെ​​​​​ന്‍റ് ജോ​​​​​ർ​​​​​ജ് ക​​​​​ത്തീ​​​​​ഡ്ര​​​​​ൽ വി​​​​​കാ​​​​​രി ഫാ. ​​​​​ഡോ. മാ​​​​​ത്യു കൊ​​​​​ച്ചു​​​​​പു​​​​​ര​​​​​യ്ക്ക​​​​​ൽ, ഫാ. ​​​​​ബെ​​​​​ന്നി ഒ​​​​​കാം എ​​​​​ന്നി​​​​​വ​​​​​രും മ​​​​​റ്റു 40​തോ​​​​​ളം വൈ​​​​​ദി​​​​​ക​​​​​രും സ​​​​​ഹ​​​​​കാ​​​​​ർ​​​​​മി​​​​​ക​​​​​രാ​​​​​യി​​​​രു​​​​ന്നു.

തു​​​​​ട​​​​​ർ​​​​​ന്ന് ക​​​​​ബ​​​​​റി​​​​​ട​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ന്ന അ​​​​​നു​​​​​സ്മ​​​​​ര​​​​​ണ പ്രാ​​​​​ർ​​​​​ഥ​​​​​നാ​​​​ശു​​​​​ശ്രൂ​​​​​ഷ​​​​​യി​​​​​ലും ശ്രാ​​​​​ദ്ധ​​​​​സ​​​​​ദ്യ​​​​​യി​​​​​ലും വൈ​​​​​ദി​​​​​ക​​​​​രും സ​​​​​ന്യ​​​​​സ്ത​​​​​രും ധ​​​​​ന്യ​​​​​ന്‍റെ കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ളും വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളു​​​​​മ​​​​​ട​​​​​ക്കം ആ​​​​​യി​​​​​ര​​​​​ങ്ങ​​​​​ൾ പ​​​​​ങ്കു​​​​​ചേ​​​​​ർ​​​​​ന്നു.

നാ​​​​​ലു​​​​​ദി​​​​​വ​​​​​സം നീ​​​​​ണ്ടു​​​​​നി​​​​​ന്ന ആ​​​​​ഘോ​​​​​ഷ​​​​പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ളി​​​​​ൽ ബി​​​​​ഷ​​​​​പ് എ​​​​​മ​​​​​രി​​​​​റ്റ​​​​​സ് മാ​​​​​ർ ജോ​​​​​ർ​​​​​ജ് പു​​​​​ന്ന​​​​​ക്കോ​​​​​ട്ടി​​​​​ൽ, കോ​​​​​ത​​​​​മം​​​​​ഗ​​​​​ലം ബി​​​​ഷ​​​​പ് മാ​​​​​ർ ജോ​​​​​ർ​​​​​ജ് മ​​​​​ഠ​​​​​ത്തി​​​​​ക്ക​​​​​ണ്ട​​​​​ത്തി​​​​​ൽ, ബി​​​​​ഷ​​​​​പ് എ​​​​​മ​​​​​രി​​​​​റ്റ​​​​​സ് മാ​​​​​ർ തോ​​​​​മ​​​​​സ് ഇ​​​​​ല​​​​​വ​​​​​നാ​​​​​ൽ എ​​​​​ന്നി​​​​​വ​​​​​ർ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​​ർ​​​​​പ്പി​​​​​ച്ചു.

ഇ​​​​​ന്ന​​​​​ലെ നെ​​​​​ല്ലി​​​​​ക്കു​​​​​ഴി സെ​​​​​ന്‍റ് ജോ​​​​​സ​​​​​ഫ്സ് പ​​​​​ള്ളി​​​​​യി​​​​​ൽ​​​​നി​​​​​ന്നു ധ​​​​​ന്യ​​​​​ന്‍റെ ക​​​​​ബ​​​​​റി​​​​​ടം സ്ഥി​​​​​തി ചെ​​​​​യ്യു​​​​​ന്ന ത​​​​​ങ്ക​​​​​ളം എം​​​​​എ​​​​​സ്ജെ (ധ​​​​​ർ​​​​​മ​​​​​ഗി​​​​​രി) പ്രൊ​​​​​വി​​​​​ൻ​​​​​ഷ്യ​​​​​ൽ ഹൗ​​​​​സ് ചാ​​​​​പ്പ​​​​​ലി​​​​​ലേ​​​​​ക്കു ന​​​​​ട​​​​​ന്ന പ്രാ​​​​​ർ​​​​​ഥ​​​​​നാ​​​​നി​​​​​ർ​​​​​ഭ​​​​​ര​​​​​മാ​​​​​യ പ​​​​​ദ​​​​​യാ​​​​​ത്ര​​​​​യി​​​​​ൽ ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ൾ പ​​​​​ങ്കു​​​​​ചേ​​​​​ർ​​​​​ന്നു. നാ​​​​​ലു ദി​​​​​വ​​​​​സ​​​​മാ​​​​യി ന​​​​​ട​​​​​ന്ന ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ളി​​​​​ൽ സം​​​​സ്ഥാ​​​​ന​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​നി​​​​​ന്നു​​​​​ള്ള നി​​​​​ര​​​​​വ​​​​​ധി വൈ​​​​​ദി​​​​​ക​​​​​രും സ​​​​​ന്യ​​​​​സ്ത​​​​​രും വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളും ധ​​​​​ന്യ​​​​​ന്‍റെ ക​​​​​ബ​​​​​റി​​​​​ടം സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ച് പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​ക​​​​​ൾ അ​​​​​ർ​​​​​പ്പി​​​​​ച്ചു.

Tags : Devotion DeathAnniversary observance Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash MarRafaelThattil

Recent News

Corehub Up