ജയിംസ് തലരിക്കോ
ഹൂസ്റ്റൺ: റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉറച്ച കോട്ടയായ ടെക്സസ് സംസ്ഥാനത്ത് 38 വർഷത്തിനുശേഷം ഡെമോക്രാറ്റിക് സെനറ്റർ. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തനും സംസ്ഥാന അറ്റോർണി ജനറലുമായ റിപ്പബ്ലിക്കൻ സ്ഥാനാർഥി കെൻ പാക്സ്റ്റണിനുമേൽ ഡെമോക്രാറ്റ് നേതാവ് ജയിംസ് തലരിക്കോ അട്ടിമറിജയം നേടി.
37 വയസുള്ള തലരിക്കോ, രാഷ്ട്രീയത്തിൽ ശ്രദ്ധേയനായിട്ട് അധികകാലമായിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ സന്പന്നൻ ഇലോൺ മസ്ക് കെൻ പാക്സ്റ്റണിനുവേണ്ടി പരസ്യം നൽകാൻ ഇരുപതു കോടി ഡോളർ ഒഴുക്കിയിട്ടും തലരിക്കോയുടെ ജയം തടയാൻ കഴിഞ്ഞില്ല.
സാധാരണക്കാരെ ബാധിക്കുന്ന ജീവിതച്ചെലവും അഴിമതിയും കേന്ദ്രീകരിച്ചായിരുന്നു തലരിക്കോയുടെ പ്രചാരണം.
Tags : DemocraticSenator Texas Decades Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash JamesThalarikko