തിരുവനന്തപുരം: ചിറയിൻകീഴ് കൈയാങ്കളി സംഭവത്തിൽ സസ്പെൻഷനിലായ പാളയം പ്രദീപിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് രമ്യ ഹരിദാസ് എംഎൽഎ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടു. എങ്കിൽ ജില്ലാ പഞ്ചായത്തംഗമായ സജിത്ത് ഉൾപ്പെടെയുള്ള പ്രാദേശിക കോണ്ഗ്രസ് പ്രവർത്തകർക്കെതിരേ താൻ നൽകിയ കേസ് പിൻവലിക്കാമെന്നാണ് രമ്യ ഹരിദാസ് പറഞ്ഞിരിക്കുന്നത്.
തന്റെ സഹായിയായ പാളയം പ്രദീപിന്റെ സസ്പെൻഷൻ പിൻവലിച്ച് ചിറയിൻകീഴ് മണ്ഡലത്തിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് രമ്യയുടെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പ്രാദേശിക കോണ്ഗ്രസ് നേതാക്കളിൽ ചിലർ. രമ്യയുടെ ആവശ്യത്തിൽ കെപിസിസി നേതൃത്വം ഒരു തീരുമാനവും എടുത്തിട്ടില്ല. കൈയാങ്കളി വിവാദത്തിൽ പാളയം പ്രദീപിനെയും പ്രാദേശിക കോണ്ഗ്രസ് നേതാവായ സജാദിനെയും സസ്പെൻഡ് ചെയ്തിരുന്നു.
Tags : Ramya Haridas Palayam Pradeep's suspension MLA Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash