അക്ഷര
കാക്കനാട്: കാക്കനാട് ഇൻഫോപാർക്ക് റോഡിൽ കുഴിക്കാട്ടുമൂല പള്ളിക്കുസമീപം സ്വകാര്യ ബസിടിച്ച് യുവതി മരിച്ചു. തൃശൂർ സ്വദേശിനി അക്ഷര (29) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഒന്പതോടെ ആയിരുന്നു അപകടം. ജിമ്മിൽ നിന്നും മടങ്ങുകയിയിരുന്ന യുവതിയെ മറ്റുവാഹനങ്ങളെ മറികടന്നെത്തിയ സ്വകാര്യ ബസ് ഇടിക്കുകയും നിലത്ത് വീണ യുവതിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയുമായിരുന്നു. യുവതി സംഭവ സ്ഥലത്തു തന്നെ മരിച്ചു.
കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി സ്വദേശത്തേക്ക് കൊണ്ടുപോയി. ഭർത്താവ് വരുണിനൊപ്പം കുസുമഗിരിയിലെ ഹോയ്സാല ഫ്ലാറ്റിൽ ആയിരുന്നു താമസം. ഇരുവരും ഇൻഫോപാർക്ക് ജീവനക്കാരാണ്.
Tags : Accident PrivateBus womandies Akshara ThrissurNative