Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PrivateBus

സ്വ​കാ​ര്യ ബ​സു​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ക്കു​ന്ന കാ​ര്യം സ​ർ​ക്കാ​ർ പ​രി​ഗ​ണ​ന​യി​ൽ : മ​ന്ത്രി സി.​പി. ജോ​ണ്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു സ്വ​കാ​ര്യ​ബ​സു​ക​ൾ കെഎ​സ്ആ​ർ​ടി​സി വാ​ട​ക​യ്ക്ക് എ​ടു​ക്കു​ന്ന കാ​ര്യം സ​ർ​ക്കാ​ർ പ​രി​ഗ​ണ​ന​യി​ലാ​ണെന്നു മ​ന്ത്രി സി.​പി.​ ജോ​ണ്‍. ശ​ബ​രി​മ​ല സീ​സ​ണി​ൽ ബ​സു​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ക്കു​ന്ന കാ​ര്യം സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണെന്നും അദ്ദേഹം പറഞ്ഞു.

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ പ്ര​തി​സ​ന്ധി സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചു​വ​രി​ക​യാ​ണ്. പ്രി​യ​ദ​ർ​ശി​നി സ​ർ​വീ​സ് വ​ന്ന​തു​കൊ​ണ്ട​ല്ല സ്വ​കാ​ര്യ ബ​സു​ക​ളു​ടെ കാ​ര്യ​ത്തി​ൽ പ്ര​തി​സ​ന്ധി​യു​ണ്ടാ​യ​ത്.

ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളി​ൽ സീ​റ്റ് ബെ​ൽ​റ്റ് കൊ​ണ്ടു​വ​രു​ന്ന​തി​നു പ​ഠ​ന​ങ്ങ​ൾ ന​ട​ത്തു​ന്നു. ഏ​തു​ത​രം സീ​റ്റ് ബെ​ൽ​റ്റ് വേ​ണം എ​ന്നു​ള്ള​തി​ന്‍റെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

സ്വകാര്യ ബസുകളുടെ മത്സരയോട്ടം, ജീവനുകള്‍ പൊലിയുന്നു, ശക്തമായ പൂട്ടിടണം: ഹൈബി ഈഡന്‍

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ ഗതാഗത മന്ത്രി അടിയന്തര നടപടി എടുക്കണമെന്ന് ഹൈബി ഈഡന്‍ എംപി. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ പൂട്ടണം. കാല്‍നട യാത്രികര്‍ക്ക് നടക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

ടൂറിസം ബോട്ട് സര്‍വീസ് ഉദ്ഘാടന വേദിയില്‍ ഗതാഗത മന്ത്രി വേദിയിലിക്കെയാണ് എംപി സംസാരിച്ചത്. കാല്‍നട യാത്രക്കാര്‍ക്കും ടൂ വീലര്‍ യാത്രക്കര്‍ക്കും സ്വകാര്യ വാഹന യാത്രക്കാര്‍ക്കും യാത്ര ചെയ്യാന്‍ പറ്റാത്ത മത്സരയോട്ടമാണ് കൊച്ചി നഗരത്തില്‍ സ്വകാര്യ ബസുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കര്‍ശനമായ നിര്‍ദേശവും നടപടിയും വേണം. ലഹരി ഉപയോഗിച്ച് ഓടിക്കുന്ന ആള്‍ക്കാരുണ്ട്. ജീവനുകള്‍ പൊലിയുന്നതില്‍ ശക്തമായ പൂട്ട് കൊണ്ടുവരാന്‍ മന്ത്രി തയാറാകണമെന്നും എംപി പറഞ്ഞു.

അതേസമയം, സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ പൊലിസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ ഒമ്പതു മുതല്‍ 30 വരെ നടത്തിയ പരിശോധനയില്‍ വിവിധ നിയമലംഘനങ്ങള്‍ക്കായി 2,003 പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ച 41 ബസ് ഡ്രൈവര്‍മാര്‍ക്കെതിരെയും അപകടകരമായും അലക്ഷ്യമായും വാഹനമോടിച്ചതിന് 71 പേര്‍ക്കെതിരെയും മത്സരയോട്ടത്തിന് 130 പേര്‍ക്കെതിരെയും കേസെടുത്തിരുന്നു.

ഡോറുകള്‍ തുറന്നിട്ട് യാത്ര ചെയ്തതിന് 221 കേസുകളും ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്ത കുറ്റത്തിന് 280 കേസുകളും ലൈസന്‍സില്ലാത്ത കണ്ടക്ടര്‍മാര്‍ക്കെതിരെ 259 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫ്രീ ലെഫ്റ്റ് തടസപ്പെടുത്തിയത് (54), സിഗ്‌നല്‍ നിയമലംഘനം (23), അമിതമായി ഹോണ്‍ മുഴക്കല്‍ (13) തുടങ്ങിയ മറ്റ് വിവിധ ലംഘനങ്ങള്‍ക്കെതിരെയും പോലിസ് കര്‍ശന നടപടി സ്വീകരിച്ചിരുന്നു.

Kerala

കൊച്ചിയില്‍ വീണ്ടും സ്വകാര്യ ബസിന്‍റെ പരാക്രമം; ഡ്രൈവര്‍ക്കെതിരെയും ബസ് തടഞ്ഞവര്‍ക്കെതിരെയും കേസ്

കൊച്ചി: ഇടപ്പള്ളിയില്‍ ബൈക്ക് യാത്രികരെ ബസ് ഇടിച്ച സംഭവത്തില്‍ പൊലിസ് കേസ് എടുത്തു. ബസ് ഡ്രൈവര്‍ക്കെതിരെയും ബസ് തടഞ്ഞവര്‍ക്കെതിരെയും പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. അമിത വേഗത്തിലെത്തിയ ബസ് ബൈക്കില്‍ ഇടിക്കുകയും പരാക്രമം കാട്ടുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.

നരഹത്യാശ്രമത്തിനാണ് ബസ് ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തത്. ബസ് ഇടിച്ചതിന് പിന്നാലെ ബൈക്ക് യാത്രികരായ യുവാവും യുവതിയും ബസ് തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇവര്‍ക്കെതിരെ ബസ് തടഞ്ഞതിന് കേസ് എടുത്തു.

വഹ്ബിയ എന്ന ബസാണ് അപകടമുണ്ടാക്കിയത്. ബസുകളുടെ മത്സരയോട്ടത്തിനിടെയാണ് അപകടമുണ്ടാക്കിയതെന്നാണ് ആരോപണം. പൊലിസ് എത്തിയാണ് ഇവരെ അനുനയിപ്പിച്ചത്.

Kerala

തി​രൂ​രി​ൽ സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

തി​രൂ​ർ: മ​ല​പ്പു​റം തി​രൂ​രി​ൽ സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ത​വ​നൂ​ർ മു​രു​ടാ​വി​ൽ​പ​ടി സ്വ​ദേ​ശി കാ​ക്ക​ശേ​രി കു​ന്നി​ൻ ര​മേ​ശ​ൻ (50) ആ​ണ് മ​രി​ച്ച​ത്. പൊ​ന്നാ​നി-​തി​രൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന നി​ലാ​വ് ബ​സി​ലെ ക​ണ്ട​ക്ട​റാ​ണ് ര​മേ​ശ​ൻ.

ഇ​ന്ന് രാ​വി​ലെ 7.30ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. ബ​സ് പൊ​ന്നാ​നി​യി​ൽ നി​ന്ന് തി​രൂ​രി​ലേ​ക്ക് വ​രു​ന്ന വ​ഴി ബി​പി അ​ങ്ങാ​ടി​യി​ൽ​വ​ച്ചാ​ണ് ര​മേ​ശ​ൻ കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ​ത​ന്നെ ബ​സ് ബി​പി അ​ങ്ങാ​ടി​യി​ലെ നീ​ലി ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തി​ച്ചു.

തു​ട​ർ​ന്ന് പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം തി​രൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ര​ജ​നി. മ​ക്ക​ൾ: കി​ര​ൺ, ആ​ദി​ത്യ​ൻ.

Kerala

ബ​സ് ജീ​വ​ന​ക്കാ​രി​ലെ ക്രി​മി​ന​ലു​ക​ളെ തേ​ടി പൊ​ലി​സ്; ക്ലി​യ​റ​ന്‍​സ് നി​ര്‍​ബ​ന്ധം

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രി​ലെ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പൊ​ലി​സ് ന​ട​പ​ടി ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി​യി​ലെ ബ​സ് ജീ​വ​ന​ക്കാ​രു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ പൊ​ലി​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ട്രാ​ഫി​ക് പൊ​ലി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ള്‍. ആ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​തി​നാ​യി അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്.

ഇ​തു​വ​രെ 800 ജീ​വ​ന​ക്കാ​രാ​ണ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​ത്. ഇ​തി​ല്‍ 600 പേ​രു​ടെ അ​പേ​ക്ഷ പാ​സാ​യി. മ​റ്റു​ള്ള​വ​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണ്. ബ​സ് ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന പ്ര​ത്യേ​ക ഫോ​മി​ലാ​ണ് ജീ​വ​ന​ക്കാ​രു​ടെ വി​വ​ര ശേ​ഖ​ര​ണം. വി​ലാ​സം, ലൈ​സ​ന്‍​സ് ന​മ്പ​ര്‍, ആ​ധാ​ര്‍ ന​മ്പ​ര്‍ എ​ന്നി​വ​യു​ള്‍​പ്പ​ടെ​യു​ള്ള വി​ശ​ദാം​ശ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ല്‍ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും പൊ​ലി​സ് ക്ലി​യ​റ​ന്‍​സും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും നി​ര്‍​ബ​ന്ധ​മാ​ക്കാ​ന്‍ അ​ടു​ത്തി​ടെ കൊ​ച്ചി സി​റ്റി പൊ​ലി​സ് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​മാ​യി ന​ട​ത്തി​യ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചി​രു​ന്നു.

ബ​സ് ജീ​വ​ന​ക്കാ​ര്‍ ന​ല്‍​കി​യ അ​പേ​ക്ഷ​യു​ടെ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് സ്പെ​ഷ​ല്‍ ബ്രാ​ഞ്ചാ​ണ്. ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​വ​ര്‍, ക്രി​മി​ന​ല്‍ കേ​സ് പ്ര​തി​ക​ളാ​യി​ട്ടു​ണ്ടോ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളും ന​ല്‍​ക​ണം. ട്രാ​ഫി​ക് പൊ​ലി​സി​ന് ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ സ്പെ​ഷ​ല്‍ ബ്രാ​ഞ്ചി​ന് ന​ല്‍​കി അ​വ​ര്‍ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​കും പൊ​ലി​സ് ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​ത്.

Kerala

ദിശ തെറ്റി ടൂറിസ്റ്റ് ബസ്; ഇടിക്കാതിരിക്കാന്‍ വെട്ടിച്ച സ്വകാര്യ ബസ് അപകടത്തില്‍

കൊച്ചി: ടൂറിസ്റ്റ് ബസില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച സ്വകാര്യ ബസ് റോഡില്‍ നിന്നും താഴേക്ക് ചെരിഞ്ഞ് അപകടം. രാവിലെ 6.10ന് തലയോലപ്പറമ്പില്‍ നിന്നും വൈറ്റിലയ്ക്ക് പോവുകയായിരുന്ന ഗുഡ്‌വില്‍ ബസ് എറണാകുളം അരയന്‍കാവിന് സമീപമാണ് അപകടത്തില്‍പ്പെട്ടത്.

എതിര്‍ദിശയില്‍ നിന്നും ദിശതെറ്റി വന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള ടൂറിസ്റ്റ് ബസില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍ നിസാര പരിക്കുകളോടെ യാത്രക്കാരും ബസ് ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു ബസില്‍ വൈറിലയിലേക്ക് കയറ്റിവിട്ടു.

Kerala

സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് മര്‍ദനം; നാലംഗ സംഘം ബസ് തകര്‍ത്തതായി പരാതി

കൊച്ചി: കാറില്‍ സഞ്ചരിച്ചിരുന്ന നാലംഗ സംഘം സ്വകാര്യ ബസിനെ റോഡില്‍ തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചതായും ബസിന്‍റെ ഗ്ലാസ് തകര്‍ത്തതായും പരാതി. വൈപ്പിന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഭുവനേശ്വരി എന്ന ബസിന്‍റെ ഡ്രൈവര്‍ മുത്തകുന്നം തുരുത്തിപ്പുറം മേക്കാന്‍ തുരുത്തില്‍ ലിബിനാണ് (39) മര്‍ദനമേറ്റത്.

കഴിഞ്ഞ ദിവസം വൈകിട്ട് ഞാറക്കല്‍ പെരുമ്പിള്ളിയില്‍ വച്ചായിരുന്നു സംഭവം. നാല്‍വര്‍ സംഘം സഞ്ചരിച്ചിരുന്ന കാര്‍ ബസിന്‍റെ പിന്നില്‍ ഉരസിയതിനെ തുടര്‍ന്ന് ഇവര്‍ കാര്‍ ബസിന് വട്ടം വെച്ച് തടഞ്ഞിടുകയും ബസില്‍ അതിക്രമിച്ചു കയറി ഡ്രൈവറെ മദിക്കുകയായിരുന്നു. ഡ്രൈവറുടെ പരാതിയില്‍ കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെ ഞാറക്കല്‍ പൊലിസ് കേസ് എടുത്തു.

Kerala

സ്വകാര്യ ബസ് ജീവനക്കാരന്‍ അന്‍സാര്‍ വീണ്ടും കസ്റ്റഡിയില്‍; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊച്ചി: കാര്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയ സ്വകാര്യ ബസ് ജീവനക്കാരന്‍ മുഹമ്മദ് അന്‍സാര്‍ (24) വീണ്ടും പൊലിസ് പിടിയില്‍. നോര്‍ത്ത് സ്‌റ്റേഷനിലെ എഎസ്ഐ സുനിലിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിലാണ് പൊലിസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. അന്‍സാറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും.

ഓഗസ്റ്റ് ഒമ്പതിന് കച്ചേരിപ്പടിക്ക് സമീപം കാര്‍ തടഞ്ഞു നിര്‍ത്തി യാത്രക്കാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസില്‍ പ്രതിയെ കഴിഞ്ഞ ശനിയാഴ്ച പിടികൂടാന്‍ എത്തിയപ്പോഴാണ് അന്‍സാര്‍ എഎസ്‌ഐയെ ആക്രമിച്ചത്.

എറണാകുളം കച്ചേരിപ്പടി ജംഗ്ഷനില്‍വച്ച് മഫ്തിയിലായിരുന്ന ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞു നിര്‍ത്തി പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ, ബസില്‍ വച്ച് എഎസ്ഐയുടെ മുഖത്ത് കൈമുട്ടുകൊണ്ട് ആഞ്ഞിടിക്കുകയും നിലത്തേക്ക് വലിച്ചിടുകയും ചെയ്തു. എന്നാല്‍ കേസില്‍ നിസാര വകുപ്പുകള്‍ ചുമത്തി അന്‍സാറിന് സ്റ്റേഷന്‍ ജാമ്യം നല്‍കിയിരുന്നു.

തൃക്കാക്കര പൊലിസ് ആണ് ഇന്ന് അന്‍സാറിനെതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ട്. ഓഗസ്റ്റ് 22ന് പടമുഗളില്‍ വച്ച് കാര്‍ തടഞ്ഞ സംഭവത്തിലാണ് കേസ്. യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കുന്നതിന് പകരം ബസ് ഉടമയെ മാത്രം വിളിപ്പിച്ചു വരുത്തി പിഴ അടപ്പിച്ചു വിട്ടയയ്ക്കുകയായിരുന്നവെന്ന ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് തൃക്കാക്കര പൊലിസ് കേസെടുത്തത്.

Kerala

മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണം; സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്

പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. ഡീസലിന് സബ്‌സിഡി വര്‍ധിപ്പിക്കണമെന്നും മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണമെന്നും വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നുമാണ് ആവശ്യം. മറ്റന്നാള്‍ ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ സമര പ്രഖ്യാപനമുണ്ടാകും.

പ്രിയദര്‍ശിനി സര്‍വീസുകള്‍ മൂലം സ്വകാര്യ ബസ് ഉടമകള്‍ക്കുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ അപര്യാപ്തമെന്നാണ് ഉടമകളുടെ വാദം.

പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ മേഖലയ്ക്കുണ്ടായ നഷ്ടം നികത്താന്‍ റൂട്ടും സമയവും പുതുക്കണമെന്നത് ഉള്‍പ്പെടെയുള്ള ശിപാര്‍ശകളാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടിലുള്ളത്.

 

Kerala

സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സി​നെ വ്യ​വ​സാ​യ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ശി​പാ​ര്‍​ശ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് പ്രി​​​യ​​​ദ​​​ര്‍​ശി​​​നി സൗ​​​ജ​​​ന്യ യാ​​​ത്രാ പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​തി​​​നെത്തു​​​ട​​​ര്‍​ന്ന് പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ സ്വ​​​കാ​​​ര്യ ബ​​​സ് വ്യ​​​വ​​​സാ​​​യ​​​ത്തെ സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ നി​​​ര്‍​ണാ​​​യ​​​ക ശി​​​പാ​​​ര്‍​ശ​​​ക​​​ള​​​ട​​​ങ്ങി​​​യ റി​​​പ്പോ​​​ര്‍​ട്ട് പ​​​ഠ​​​ന സ​​​മി​​​തി സ​​​ര്‍​ക്കാ​​​രി​​​നു കൈ​​​മാ​​​റി.

ബ​​​സു​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി 22ല്‍നി​​​ന്ന് 25 വ​​​ര്‍​ഷ​​​മാ​​​യി ഉ​​​യ​​​ര്‍​ത്തു​​​ക, സ്വ​​​കാ​​​ര്യ ബ​​​സ് സ​​​ര്‍​വീ​​​സി​​​നെ വ്യ​​​വ​​​സാ​​​യ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക, പ്ര​​​തി​​​മാ​​​സം നി​​​കു​​​തി അ​​​ട​​​യ്ക്കാ​​​ന്‍ അ​​​വ​​​സ​​​രം ന​​​ല്‍​കു​​​ക എ​​​ന്നി​​​വ​​​യാ​​​ണ് സ​​​മി​​​തി​​​യു​​​ടെ പ്ര​​​ധാ​​​ന നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍.

എം​​​എ​​​സ്എം​​​ഇ പ​​​രി​​​ഗ​​​ണ​​​ന ന​​​ല്‍​കി ബ​​​സ് സ​​​ര്‍​വീ​​​സു​​​ക​​​ളെ വ്യ​​​വ​​​സാ​​​യ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ബാ​​​ങ്ക് വാ​​​യ്പ​​​ക​​​ളും സാ​​​ങ്കേ​​​തി​​​ക സ​​​ഹാ​​​യ​​​ങ്ങ​​​ളും മ​​​റ്റ് സാ​​​മ്പ​​​ത്തി​​​ക ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്ന് സ​​​മി​​​തി ശി​​​പാ​​​ര്‍​ശ ചെ​​​യ്യു​​​ന്നു.

പ്രി​​​യ​​​ദ​​​ര്‍​ശി​​​നി പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളെ വെ​​​റ്റ് ലീ​​​സ് വ്യ​​​വ​​​സ്ഥ​​​യി​​​ല്‍ വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ക്കാ​​​നും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ നി​​​ര്‍​ദേ​​​ശ​​​മു​​​ണ്ട്. കി​​​ലോ​​​മീ​​​റ്റ​​​ര്‍ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി നി​​​ശ്ച​​​യി​​​ക്കു​​​ന്ന നി​​​ര​​​ക്കി​​​ലാ​​​കും ഇ​​​തു ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക. ര​​​ണ്ട് കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി പ്രി​​​യ​​​ദ​​​ര്‍​ശി​​​നി ബ​​​സു​​​ക​​​ള്‍​ക്ക് ഒ​​​രു സ്വ​​​കാ​​​ര്യ ബ​​​സ് എ​​​ന്ന അ​​​നു​​​പാ​​​ത​​​ത്തി​​​ലാ​​​കും സ​​​ര്‍​വീ​​​സ് ക്ര​​​മീ​​​ക​​​രി​​​ക്കു​​​ക.

ബ​​​സ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ക്ഷേ​​​മ​​​നി​​​ധി വി​​​ഹി​​​തം അ​​​ട​​​യ്ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​ല​​​വി​​​ലെ മൂ​​​ന്ന് പേ​​​ര്‍ എ​​​ന്ന​​​തി​​​നു പ​​​ക​​​രം ര​​​ണ്ട് പേ​​​രാ​​​ക്കി ചു​​​രു​​​ക്ക​​​ണ​​​മെ​​​ന്ന ഉ​​​ട​​​മ​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യം തൊ​​​ഴി​​​ല്‍ വ​​​കു​​​പ്പി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്ക് വി​​​ടാ​​​നും സ​​​മി​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​ഗ​​​താ​​​ഗ​​​ത മേ​​​ഖ​​​ല​​​യ്ക്കാ​​​യി സ​​​മ​​​ഗ്ര​​​മാ​​​യ ഗ​​​താ​​​ഗ​​​ത ന​​​യം രൂ​​​പ വത്കരി​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യും സ​​​മി​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ഭാ​​​വി​​​യി​​​ല്‍ എ​​​ല്ലാ പൊ​​​തു​​​ഗ​​​താ​​​ഗ​​​ത സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന ഐ​​​ടി അ​​​ധി​​​ഷ്ഠി​​​ത മൊ​​​ബി​​​ലി​​​റ്റി കാ​​​ര്‍​ഡ് ഘ​​​ട്ടം ഘ​​​ട്ട​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നും റി​​​ട്ട.​​​ഡി​​​ജി​​​പി കെ.​​​ പ​​​ദ്മ​​​കു​​​മാ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​നാ​​​യ സ​​​മി​​​തി ന​​​ല്‍​കി​​​യ റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ ശി​​​പാ​​​ര്‍​ശ ചെ​​​യ്തി​​​ട്ടു​​​ണ്ട്.

പ്രധാന ശിപാർശകൾ

  • നി​​​ല​​​വി​​​ലെ നി​​​കു​​​തി ഘ​​​ട​​​ന​​​യി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്താ​​​തെ പ്ര​​​തി​​​മാ​​​സം വാ​​​ഹ​​​ന നി​​​കു​​​തി അ​​​ട​​​യ്ക്കാ​​​ന്‍ ഉ​​​ട​​​മ​​​ക​​​ള്‍​ക്ക് സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്ക​​​ണം.
  • ബ​​​സു​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി 25 വ​​​ര്‍​ഷ​​​മാ​​​ക്കാ​​​ന്‍ കേ​​​ര​​​ള മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന ച​​​ട്ട​​​ത്തി​​​ല്‍ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്ത​​​ണം.
  • യാ​​​ത്ര ഫ്യു​​​വ​​​ല്‍​സ് പ​​​മ്പു​​​ക​​​ളി​​​ല്‍നി​​​ന്ന് ഡീ​​​ല​​​ര്‍ നി​​​ര​​​ക്കി​​​ല്‍ സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ള്‍​ക്ക് ഇ​​​ന്ധ​​​നം ല​​​ഭ്യ​​​മാ​​​ക്കണം.
  • അ​​​വ​​​ധി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ന​​​ല്‍​കു​​​ന്ന പ്ര​​​ത്യേ​​​ക പെ​​​ര്‍​മി​​​റ്റു​​​ക​​​ള്‍​ക്കാ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ ല​​​ഘൂ​​​ക​​​രി​​​ക്ക​​​ണം
  • സു​​​ര​​​ക്ഷ​​​യെ ബാ​​​ധി​​​ക്കാ​​​ത്ത രീ​​​തി​​​യി​​​ല്‍ ബ​​​സു​​​ക​​​ളി​​​ല്‍ പ​​​ര​​​സ്യം പ​​​തി​​​ക്കാ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍​ക​​​ണം.
  • സം​​​സ്ഥാ​​​ന ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് വ​​​കു​​​പ്പ് വ​​​ഴി സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ള്‍​ക്ക് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ​​​രി​​​ര​​​ക്ഷ ന​​​ല്‍​കു​​​ന്ന കാ​​​ര്യം പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം.
  • പ്രി​​​യ​​​ദ​​​ര്‍​ശി​​​നി സ​​​ര്‍​വീ​​​സു​​​ക​​​ള്‍ ന​​​ട​​​ത്തുന്ന റൂ​​​ട്ടു​​​ക​​​ളി​​​ല്‍ സ​​​മ​​​യ​​​ക്ര​​​മം സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ത​​​ര്‍​ക്ക​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​ക​​​ണം.

National

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ സ്വ​കാ​ര്യ ബ​സും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴു മ​ര​ണം; എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശ് പ​ൽ​നാ​ട് ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴു​പേ​ർ മ​രി​ച്ചു. എ​ട്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. വേ​ല സ്വ​ദേ​ശി​ക​ളാ​യ ബൊ​ന്ത ബാ​ബു (62), ബൊ​ന്ത മ​ണ​മ്മ (55), സ​മ്പൂ​ർ​ണ്ണ​മ്മ (70), ല​ക്ഷ്മ​മ്മ (75), ഗം​ഗ​മ്മ (50), ചൗ​തു​പ്പ​ള്ളി സു​വ​ർ​ത്ത (45), മ​രി​യ​മ്മ (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.

വി​ജ​യ​വാ​ഡ​യി​ൽ നി​ന്ന് തി​രു​പ്പ​തി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ്, ചി​ല​കി​ലൂ​രി​പേ​ട്ടി​ലെ ക​ലാ മ​ന്ദി​ർ ജം​ഗ്ഷ​നി​ൽ വ​ച്ചാ​ണ് ഓ​ട്ടോ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. ഒ​രു യാ​ത്ര​ക്കാ​ര​നെ ക​യ​റ്റാ​നാ​യി ചി​ല​കി​ലൂ​രി​പേ​ട്ട് ബൈ​പാ​സി​ലെ​ത്തി​യ ബ​സ് പി​ന്നീ​ട് ന​ര​സ​റാ​വു​പേ​ട്ട് ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​വുക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

കൊ​ണ്ട​മ​ഞ്ചു​ളൂ​രി​ൽ ന​ട​ന്ന ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി15 പേ​രു​മാ​യി വേ​ലూరు ഗ്രാ​മ​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഓ​ട്ടോ. അ​പ​ക​ട​ത്തി​ൽ നാ​ല് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. നാ​ല് പേ​ർ സം​ഭ​വ​സ്ഥ​ല​ത്തും മൂ​ന്ന് പേ​ർ ആ​ശു​പ​ത്രി​യി​ൽ വ​ച്ചു​മാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കി​വ​രു​ന്നു.

ഓ​ട്ടോ ഡ്രൈ​വ​ർ അ​മി​ത​മാ​യി മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ത്തെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

സ്വകാര്യ ബസ് മെട്രോ പില്ലറില്‍ ഇടിച്ച് അപകടം; അഞ്ചുപേര്‍ക്ക് പരിക്ക്

കൊച്ചി: പത്തടിപ്പാലത്ത് മെട്രോ പില്ലറില്‍ സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മെട്രോ പില്ലറിലും സുരക്ഷാവേലിയിലും ഇടിക്കുകയായിരുന്നു. രാവിലെ 10.30 ഓടെയാണ് മെട്രോ സ്റ്റേഷന് സമീപം അപകടമുണ്ടായത്.

ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം നഷ്ടപ്പെട്ട് മെട്രോ പില്ലറിലും സമീപത്തെ സുരക്ഷാവേലിയിലും ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ് കറങ്ങി റോഡിന് നടുവില്‍ വന്ന് നില്‍ക്കുകയായിരുന്നു.

അപകടത്തില്‍ ബസിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ക്കും മുന്‍ഭാഗത്തുണ്ടായിരുന്നവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ക്രെയിന്‍ ഉപയോഗിച്ച് ബസ് സ്ഥലത്തു നിന്ന് മാറ്റി. പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു.

Kerala

കു​ന്നം​കു​ളം ബസ് അപകടം; മരണം രണ്ടായി

തൃ​ശൂ​ർ: കു​ന്നം​കു​ള​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ ബ​സ് അ​ഞ്ചു വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. റി​യ ഫാ​ത്തി​മ (18), ത​ങ്ക​മ​ണി എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ 12 പേ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ പി​ന്നീ​ട് തൃ​ശൂ​ർ അ​മ​ല ആ​ശു​പ​ത്രി​യി​ലേ​ക്കും എ​റ​ണാ​കു​ളം അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. കോ​ഴി​ക്കോ​ട്ടു​നി​ന്ന് കു​ന്നം​കു​ളം ഭാ​ഗ​ത്തേ​ക്കു വ​ന്ന സ്വ​കാ​ര്യ ബ​സ് ആ​ണ് ഇ​ന്ന് ഉ​ച്ച​യ്ക്കു ര​ണ്ട​ര​യോ​ടെ പ​റ​യ​ന്പാ​ട​ത്ത് നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ച​ത്.

അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്ന ബ​സ്, ബൈ​ക്കും കാ​റും ഉ​ൾ​പ്പെ​ടെ നാ​ലു വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ചു. വീ​ടി​ന്‍റെ മ​തി​ൽ ഇ​ടി​ച്ചു ത​ക​ർ​ത്താ​ണു ബ​സ് നി​ന്ന​ത്. ബ​സി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കു​ന്നം​കു​ളം ന​ഗ​ര​ത്തി​ൽ​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണു ബ​സ് ചീ​റി​പ്പാ​ഞ്ഞ് എ​ത്തി​യ​ത്. കു​ന്നം​കു​ളം- കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ വ​ൻ ആ​ശ​ങ്ക​യ്ക്കാ​ണു വ​ഴി​വ​യ്ക്കു​ന്ന​ത്.

Kerala

കുന്നംകുളത്ത് സ്വകാര്യബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു; യുവതി മരിച്ചു, എട്ട് പേർക്ക് പരിക്ക്

തൃശൂർ: കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യബസ് കാറും ഓട്ടോയും ഉൾപ്പെടെ അഞ്ച് വാഹനങ്ങളിൽ ഇടിച്ച് യുവതി മരിച്ചു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. റിയ ഫാത്തിമ (18) ആണ് മരിച്ചത്.

കുന്നംകുളം പാറേമ്പാടത്ത് ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ ബസ് കാർ, ഓട്ടോറിക്ഷ, ബൈക്കുകൾ എന്നിവയാണ്  ഇടിച്ചു തകർത്തത്.

വാഹനങ്ങളിലിടിച്ച ശേഷം റോഡരികിലെ മതിൽ തകർത്താണ് ബസ് നിന്നത്. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്നാണ് സമീപത്തെ ആശുപത്രിയിലെത്തിച്ചത്.

അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാടകം തടസപ്പെട്ടു. പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ബസിന്‍റെ അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന പ്രാഥമിക വിവരം.

Kerala

മത്സരയോട്ടത്തിനിടെ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; യുവതിയുടെ വാരിയെല്ലുകള്‍ തകര്‍ന്നു

കൊച്ചി: വൈപ്പിനില്‍ മത്സരയോട്ടം നടത്തിയ സ്വകാര്യ ബസുകള്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാരിക്ക് ഗുരുതര പരിക്ക്. മാലിപ്പുറം കത്തേടം തത്തങ്കേരി ബെന്നിയുടെ മകള്‍ ബെറ്റ്‌നക്കാണ് (25) പരിക്കേറ്റത്.

ബസിലെ കമ്പിയില്‍ ഇടിച്ച് വാരിയെല്ലുകള്‍ ഒടിഞ്ഞ യുവതി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി ഏഴേ കാലോടെ ഗോശ്രീ റോഡില്‍ വല്ലാര്‍പാടം മേല്‍പ്പാലത്തിന് സമീപത്തായിരുന്നു അപകടം.

വൈപ്പിന്‍-പറവൂര്‍ റൂട്ടിലോടുന്ന കുമാര്‍ എന്ന ബസ് നിയന്ത്രണം വിട്ട് തൊട്ടു മുന്നിലായി ഓടിക്കൊണ്ടിരുന്ന ചീനിക്കാസ് എന്ന ബസിന്‍റെ പിന്നില്‍ ചെന്ന് ഇടിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Kerala

സ്വ​കാ​ര്യ​ബ​സ് മേ​ഖ​ല​യി​ൽ മ​ര​ണ​മ​ണി​യെ​ന്ന് ഉ​ട​മ​ക​ൾ

പാ​ല​ക്കാ​ട്: സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യി​ൽ മ​ര​ണ​മ​ണി മു​ഴ​ങ്ങു​ക​യാ​ണെ​ന്ന് ബ​സു​ട​മാ പ്ര​തി​നി​ധി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ര​ണ്ടാ​യി​ര​ത്തി​ൽ സം​സ്ഥാ​ന​ത്ത് 35,000 സ്വ​കാ​ര്യ ബ​സു​ക​ളു​ണ്ടാ​യി​രു​ന്ന​ത് ഇ​ന്ന് 11,000 ആ​യി ചു​രു​ങ്ങി.

സാ​ധാ​ര​ണ​ക്കാ​രു​ടെ യാ​ത്രാ​മാ​ർ​ഗ​മാ​യ സ്വ​കാ​ര്യ​ബ​സ് മേ​ഖ​ല ഇ​ന്നു പ്ര​തി​സ​ന്ധി​യി​ലാ​ണ്. തൊ​ഴി​ലാ​ളി​ക​ൾ​ക്കു ശ​ന്പ​ള​വും ബോ​ണ​സും ന​ൽ​കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്.

സ​ർ​ക്കാ​ർ​ന​യ​വും പ്രി​യ​ദ​ർ​ശി​നി ബ​സു​ക​ളു​ടെ ക​ട​ന്നു​വ​ര​വും കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ഇ​തു പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്ന് കേ​ര​ള ബ​സ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ​സി​യ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗോ​കു​ലം ഗോ​കു​ൽ​ദാ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കെ​ബി​ടി​എ സം​സ്ഥാ​ന സ​മ്മേ​ള​നം ര​ണ്ടി​ന് പാ​ല​ക്കാ​ട്ടു ന​ട​ക്കും. ടോ​പ്ഇ​ൻ ടൗ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 10.30നു ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഗ​താ​ഗ​ത​മ​ന്ത്രി സി.​പി. ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​ഖ​ല നേ​രി​ടു​ന്ന വി​ഷ​യ​ങ്ങ​ൾ സ​മ്മേ​ള​നം ച​ർ​ച്ച​ചെ​യ്യും. സ​മ്മേ​ള​ന​ത്തി​ൽ അ​ഞ്ഞൂ​റി​ല​ധി​കം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.

എം​എ​ൽ​എ​മാ​രാ​യ ര​മേ​ഷ് പി​ഷാ​ര​ടി, പി. ​മ​മ്മി​ക്കു​ട്ടി, പി.​പി. സു​മോ​ദ്, വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, പി.​കെ. ശ​ശി, കെ. ​അ​പ്പു, എ.​സി. കൃ​ഷ്ണ​ൻ, ജ​യ​പാ​ല​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. പ​ത്ര​സ​മ്മേ​ള​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ പ​ട​മാ​ടം, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ഐ. ബ​ഷീ​ർ, എം. ​ഷാ​ജി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Kerala

വിദ്യാര്‍ഥിനിയെ തള്ളി, വിദ്യാര്‍ഥിയുടെ ഷര്‍ട്ട് കീറി, ബസില്‍ നിന്നും ഇറക്കിവിട്ടു: കണ്ടക്ടര്‍ക്കെതിരേ പരാതി

കൊച്ചി: കണ്‍സെഷന്‍ ടിക്കറ്റ് നല്‍കിയ വിദ്യാര്‍ഥികളെ ആക്രമിച്ച് ബസില്‍ നിന്നും ഇറക്കിവിട്ടതായി പരാതി. കാക്കനാട്-ഇടച്ചിറ റൂട്ടില്‍ ഓടുന്ന സിമില എന്ന ബസിലെ കണ്ടക്ടര്‍ ആണ് നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ബസ് സ്റ്റോപ്പില്‍ നിന്നും കയറിയ ഒരു വിദ്യാര്‍ഥിനിയെയും വിദ്യാര്‍ഥിയെയും ആക്രമിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.10 ഓടെയാണ് സംഭവം.

വിദ്യാര്‍ഥികളെ തള്ളുകയും വസ്ത്രം വലിച്ചു കീറുകയുമായിരുന്നു. വിദ്യാര്‍ഥികള്‍ തങ്ങളുടെ കണ്‍സെഷന്‍ ടിക്കറ്റ് ആയ നാലു രൂപ കൊടുത്തതിലുള്ള പ്രകോപനത്തെ തുടര്‍ന്നാണ് കണ്ടക്ടറുടെ ആക്രമണം. ബസില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആക്രോശിക്കുകയും വിദ്യാര്‍ഥിനിയെ പിടിച്ച് തള്ളുകയുമായിരുന്നുവെന്നാണ് പരാതി.

ഇതോടെ വാക്കുതര്‍ക്കമുണ്ടാവുകയും പ്രതികരിച്ച വിദ്യാര്‍ഥിയുടെ യൂണിഫോം ഷര്‍ട്ട് കണ്ടക്ടര്‍ പിടിച്ചു വലിച്ചു കീറുകയുമായിരുന്നു. അയ്യപ്പന്‍കാവിലെ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഇരുവരും.

അതേസമയം, നോര്‍ത്ത് സ്റ്റേഷന് സമീപത്തെ ബസ്റ്റോപ്പില്‍ നിന്നും വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരിക്കാനായി ബസുകള്‍ നിര്‍ത്താതെ പോവുകയും സ്റ്റോപ്പില്‍ നിന്നും മാറി അകലെ നിര്‍ത്തുന്നതും പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

 

 

Kerala

വിദ്യാര്‍ഥികളെ മര്‍ദിച്ച് ഇറക്കിവിട്ടു; സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ പരാതി

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥികളെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ച് ഇറക്കിവിട്ടതായി പരാതി. തേവരയില്‍ എയ്ഞ്ചല്‍ മേരി എന്ന ബസിലെ ജീവനക്കാരാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ മര്‍ദിച്ചത്.

നാലു വിദ്യാര്‍ഥികളുടെ മുഖത്തും തലയ്ക്കും അടിക്കുകയും കൈയ്യില്‍ കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഒതുങ്ങി നില്‍ക്കാനാവശ്യപ്പെട്ട് വിദ്യാര്‍ഥികളെ തള്ളിയിട്ടത് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു മര്‍ദനം. സംഭവത്തില്‍ ടൗണ്‍ സൗത്ത് പോലീസ് കേസ് എടുത്തിട്ടുണ്ട്.

Kerala

പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി: സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യു​ടെ പ​രാ​തി​ക​ൾ പ​ഠി​ക്കാ​ൻ വി​ദ​ഗ്ധ സ​മി​തി രൂ​പീ​ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ‘പ്രി​​​യ​​​ദ​​​ർ​​​ശി​​​നി’ സ്ത്രീ ​​​സൗ​​​ജ​​​ന്യ യാ​​​ത്രാപ​​​ദ്ധ​​​തി​​​യെ തു​​​ട​​​ർ​​​ന്ന് സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന പ്ര​​​തി​​​സ​​​ന്ധി​​​യെ കു​​​റി​​​ച്ച് പ​​​ഠി​​​ക്കാ​​​ൻ വി​​​ദ​​​ഗ്ധ സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ചു.

ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി സി.​​​പി. ജോ​​​ണി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ഇ​​​ന്ന​​​ലെ ബ​​​സു​​​ട​​​മ​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​ക​​​ളുമാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.

മു​​​ൻ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​റും ഡി​​​ജി​​​പി​​​യു​​​മാ​​​യ കെ.​​​പ​​​ത്മ​​​കു​​​മാ​​​റാ​​​ണ് ഗ​​​വേ​​​ഷ​​​ണ ക​​​മ്മി​​​റ്റി​​​ ചെ​​​യ​​​ർ​​​മാ​​​ൻ. ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ടേ​​​ഷ​​​ൻ സ്ഥാ​​​പ​​​ന​​​മാ​​​യ നാ​​​റ്റ്പാ​​​ക്കി​​​ന്‍റെ മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ബി.​​​ജി.​​​ ശ്രീ​​​ദേ​​​വി​​​യാ​​​ണ് ഉ​​​പാ​​​ധ്യ​​​ക്ഷ.

ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​എ​​​സ്. വി​​​ജ​​​യ​​​ശ്രീ, നാ​​​റ്റ്പാ​​​ക് ടെ​​​ക്നി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ഡോ. ​​​ആ​​​ർ.​​​ജെ.​​​സ​​​ഞ്ജ​​​യ് എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളാ​​​യ ക​​​മ്മി​​​റ്റി​​​യു​​​ടെ മെ​​​ംബർ സെ​​​ക്ര​​​ട്ട​​​റി, ജോ​​​യി​​​ന്‍റ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ർ / സ്റ്റേ​​​റ്റ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് അ​​​ഥോ​​​റി​​​റ്റി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ കെ. ​​​മ​​​നോ​​​ജ് കു​​​മാ​​​റാ​​​ണ്.

ക​​​മ്മി​​​റ്റി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ഴി​​​ക്കോ​​​ട് മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രെ നേ​​​രി​​​ൽ കേ​​​ട്ട്, അ​​​ടി​​​സ്ഥാ​​​ന ഫീ​​​ൽ​​​ഡ് ഡാ​​​റ്റ വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യും. ക​​​മ്മി​​​റ്റി പ​​​ര​​​മാ​​​വ​​​ധി ആ​​​റ് ആ​​​ഴ്ച‌​​​യ്ക്കു​​​ള്ളി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന് റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കും.

Latest News

Corehub Up