പ്രതീകാത്മക ചിത്രം
പാലക്കാട്: സ്വകാര്യ ബസ് മേഖലയിൽ മരണമണി മുഴങ്ങുകയാണെന്ന് ബസുടമാ പ്രതിനിധികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. രണ്ടായിരത്തിൽ സംസ്ഥാനത്ത് 35,000 സ്വകാര്യ ബസുകളുണ്ടായിരുന്നത് ഇന്ന് 11,000 ആയി ചുരുങ്ങി.
സാധാരണക്കാരുടെ യാത്രാമാർഗമായ സ്വകാര്യബസ് മേഖല ഇന്നു പ്രതിസന്ധിയിലാണ്. തൊഴിലാളികൾക്കു ശന്പളവും ബോണസും നൽകാനാകാത്ത സ്ഥിതിയാണ്.
സർക്കാർനയവും പ്രിയദർശിനി ബസുകളുടെ കടന്നുവരവും കൂടുതൽ പ്രതിസന്ധിയിലാക്കി. ഇതു പരിഹരിക്കാൻ അടിയന്തര നടപടിയുണ്ടാവണമെന്ന് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുലം ഗോകുൽദാസ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കെബിടിഎ സംസ്ഥാന സമ്മേളനം രണ്ടിന് പാലക്കാട്ടു നടക്കും. ടോപ്ഇൻ ടൗണ്‍ ഓഡിറ്റോറിയത്തിൽ രാവിലെ 10.30നു നടക്കുന്ന സമ്മേളനം ഗതാഗതമന്ത്രി സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്യും. മേഖല നേരിടുന്ന വിഷയങ്ങൾ സമ്മേളനം ചർച്ചചെയ്യും. സമ്മേളനത്തിൽ അഞ്ഞൂറിലധികം പ്രതിനിധികൾ പങ്കെടുക്കും.
എംഎൽഎമാരായ രമേഷ് പിഷാരടി, പി. മമ്മിക്കുട്ടി, പി.പി. സുമോദ്, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ കടകംപള്ളി സുരേന്ദ്രൻ, പി.കെ. ശശി, കെ. അപ്പു, എ.സി. കൃഷ്ണൻ, ജയപാലൻ എന്നിവർ പങ്കെടുക്കും. പത്രസമ്മേളത്തിൽ സംസ്ഥാന പ്രസിഡന്റ് ജോണ്സണ് പടമാടം, ജില്ലാ ഭാരവാഹികളായ കെ.ഐ. ബഷീർ, എം. ഷാജി എന്നിവരും പങ്കെടുത്തു.
Tags : Owners PrivateBus DeathToll Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash