വൈറ്റില പൊന്നുരുന്നി റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ രാഹുലിന്‍റെ മൃതദേഹം ആംബുലൻസിലേക്ക് മാറ്റുന്നു
കൊച്ചി: പൊന്നുരുന്നിയില്‍ ട്രെയിനില്‍ നിന്നു വീണ് 18കാരന് ദാരുണാന്ത്യം. കൊല്ലം സ്വദേശി രാഹുല്‍ ആണ് മരിച്ചത്. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു.
വൈറ്റില പൊന്നുരുന്നി റെയില്‍വേ ട്രാക്കില്‍ രാവിലെ എട്ടരയോടെയാണ് രാഹുലിന്‍റെ മൃതദേഹം കണ്ടെത്തിയത്. കടവന്ത്ര പൊലിസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.