പത്തനംതിട്ട: ദളിത് യുവാവിനെ മർദിച്ച സംഭവത്തിൽ ശാസ്താംകോട്ട സ്റ്റേഷനിലെ രണ്ടു പൊലിസുകാര്‍ക്ക് സസ്പെന്ഷന്. ആദ്യഘട്ട നടപടിയുടെ ഭാഗമായിട്ടാണ് ഗ്രേഡ് എസ്ഐ ആർ. ശ്രീകുമാറിനെയും സിപിഒ വിപിൻ കുമാറിനെയും സസ്പെൻഡ് ചെയ്തത്. കൂടുതൽ പൊലിസുകാർക്കെതിരെ അടുത്ത ഘട്ട നടപടി ഉണ്ടാകും.
പത്തനംതിട്ട എസ്പിയുടെ റിപ്പോർട്ടിലാണ് നടപടി. എസ്ഐടി അന്വേഷണത്തിനും ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ച് എത്തിയ പൊലിസ് സംഘമാണ് 23 കാരനെ കാറിൽ കയറ്റി കൊണ്ടുപോയി മർദിച്ചത്.
അനിയനെ കണ്ടെത്താനെന്ന പേരിൽ ചേട്ടനെ കാറിൽ കൊണ്ടുവുകയായിരുന്നു. പല സ്ഥലങ്ങളിലായുള്ള യാത്രയ്ക്കിടെ ജനനേന്ദ്രിയം ഉൾപ്പെടെ ഇടിച്ചു തകർത്തെന്നായിരുന്നു പരാതി.
Tags : police officers uspended assault case Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash