പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മഴയുടെ ഇടവേളയ്ക്കും ഉയര്‍ന്ന ചൂടിനും പിന്നാലെ കേരളത്തില്‍ കാലവര്‍ഷത്തിന്റെ അവസാനഘട്ടത്തില്‍ മഴ വീണ്ടും സജീവമാകുന്നു.
അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ പ്രവചനം. അതേസമയം ഇന്ന് മുതല്‍ ബുധനാഴ്ച വരെ സംസ്ഥാനത്ത് എവിടെയും കനത്ത മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്നലെയും സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്തു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്തു. കോട്ടയം, ഇടുക്കി ജില്ലകളില്‍ തീവ്ര മഴ പെയ്തു. വ്യാഴാഴ്ച വരെ പൊതുവെ മേഘാവൃതമായ അന്തരീക്ഷവും മഴയ്ക്കുള്ള സാധ്യതയും തുടരുമെന്നാണ് പ്രവചനം.
രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍നിന്ന് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ പിന്‍വാങ്ങല്‍ തുടങ്ങിയതായാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. അതേസമയം തെക്കന്‍ സംസ്ഥാനങ്ങളില്‍ മഴ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
Tags : Rain Intensify Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash