ടി.എസ്. അബ് ദുൾ കരീം മൗലവി എംഎഫ്ബി
എരുമേലി: കേരളത്തിലെ ഇസ് ലാമിക മതപണ്ഡിതരിൽ പ്രമുഖനും സ്വാതന്ത്ര്യ സമര സേനാനിയും 68 വർഷമായി എരുമേലി ജുമാ മസ്ജിദ് ഇമാമുമായിരുന്ന എരുമേലി താഴത്തുവീട്ടിൽ ഹാജി ടി.എസ്. അബ് ദുൾ കരീം മൗലവി എംഎഫ്ബി (107) അന്തരിച്ചു.
ഇന്നലെ രാവിലെ ഏഴോടെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം സർക്കാർ ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ എരുമേലി നൈനാർ ജുമാ മസ്ജിദിൽ കബറടക്കി.
സി. കേശവൻ, ടി.എം. വർഗീസ്, പട്ടം താണുപിള്ള തുടങ്ങിയ സ്വാതന്ത്ര്യ സമര നേതാക്കൾ എരുമേലിയിൽ എത്തിയപ്പോൾ സഹനവും അഹിംസയും മുൻനിറുത്തിയുള്ള സമരപരിപാടികളിൽ അബ്ദുൾ കരീം മൗലവി പിതാവിനോടൊപ്പം പങ്കെടുത്തിരുന്നു.
എരുമേലി നൈനാർ ജുമാ മസ്ജിദിൽ ഇമാമായിരുന്ന പിതാവ് സൈനുദ്ദീൻ ലബ്ബയുടെ വിയോഗത്തെ തുടർന്ന് 1948ൽ ആണ് ടി.എസ്. അബ്ദുൾ കരീം മൗലവി ഇമാമായി ചുമതലയേൽക്കുന്നത്.
തുടർന്ന് 68 വർഷത്തോളം ഇമാം സ്ഥാനത്ത് തുടർന്നതോടെ ദീർഘ കാലം ഒരേ മസ്ജിദിൽ ഇമാം സ്ഥാനം വഹിച്ചതിന്റെ അപൂർവ നേട്ടമായി മാറി. എരുമേലി മാളികവീട് കുടുംബാംഗം സൈനബയാണ് ഭാര്യ. മക്കൾ: ടി.എ. റഹ്മത്തുള്ള, സക്കീന.
Tags : Imam Abdul Kareem Moulavi Passed away Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Erumely