ബിനോയ് വിശ്വം
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം അടഞ്ഞ അധ്യായമല്ലെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതു സിപിഐ ഒറ്റയ്ക്കല്ലെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ഉപനേതാവ് സ്ഥാനം ലഭിച്ചേ മതിയാകൂ. ഇതിൽ സിപിഐ വിട്ടുവീഴ്ചയ്ക്കില്ല. എന്നാൽ, ഇടതുമുന്നണിയെ ദുർബലപ്പെടുത്തുന്ന ഒരു കാര്യവും സിപിഐ ചെയ്യില്ല. അതുകൊണ്ടാണു ചില രാഷ്ട്രീയ കാര്യങ്ങളിൽ സിപിഐ മെല്ലെപോകുന്നൂവെന്ന തോന്നൽ ഉണ്ടാകുന്നത്. ഇടതുമുന്നണിയുടെ സമരവേദി കൂടുതൽ ശക്തിപ്പെടണമെന്നും ഇക്കാര്യത്തിൽ പാർട്ടി വെള്ളം ചേർക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇഡി വിഷയത്തിൽ സിപിഐയുടെ നിലപാടിൽ ഒരു മാറ്റവും വന്നിട്ടില്ല. ഇക്കാര്യത്തിൽ രാഷ്ട്രീയ വ്യക്തതയുള്ള പാർട്ടിയാണു സിപിഐ. ബിസിനസ് വേറെ, രാഷ്ട്രീയം വേറെ എന്ന നിലപാടിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags : Binoy Viswam CPI Opposition closed chapter