ഋഷഭ് പന്ത്
ലക്നോ: ഐപിഎല്‍ 2027 സീസണിനു മുമ്പായുള്ള ട്രേഡിംഗില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്തിനെ ലക്നോ സൂപ്പര്‍ ജയന്റ്സ് ഒഴിവാക്കി. പഴയ ക്ലബ്ബായ ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്ക് പന്ത് തിരിച്ചെത്തി.
15 കോടി രൂപയ്ക്കാണ് ഈ കൈമാറ്റം. അതേസമയം, സ്പിന്നര്‍ കുല്‍ദീപ് യാദവ് ഡല്‍ഹി ക്യാപ്പിറ്റല്സില്നിന്ന് 13.5 കോടി രൂപയ്ക്ക് ലക്നോ സൂപ്പര്‍ ജയന്റ്സിലേക്കു ചേക്കേറി.
പേസര്‍ ടി. നടരാജന് അഞ്ചു കോടി രൂപയ്ക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദിലേക്കും ഇംഗ്ലീഷ് താരം ലിയാം ലിവിംഗ്സ്റ്റണ് ആറു കോടി രൂപയ്ക്ക് സണ്റൈസില്നിന്ന് ചെന്നൈ സൂപ്പര്‍ ജയന്റിസിലേക്കും ഖലീല്‍ അഹമ്മദ് 4.8 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സില്നിന്ന് സണ്റൈസേഴ്സിലേക്കും നഥാന്‍ എല്ലിസ് രണ്ടു കോടിക്ക് സണ്റൈസില്നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്കും കൂടുമാറി.
Tags : IPL 2027 Sports Delhi Capitals Rishabh Pant Lucknow Super Giants Transfer