സൂര്യകുമാര്‍ യാദവ്
മുംബൈ: സയീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റില്‍ മുംബൈയെ സൂര്യകുമാര്‍ യാദവ് നയിക്കും.
രഞ്ജി ട്രോഫിയില്‍ കളിക്കാത്ത സൂര്യകുമാര്‍ യാദവിന്റെ ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവാണ് സയീദ് മുഷ്താഖ് അലി. 14 മുതല്‍ കോല്‍ക്കത്തയിലാണ് 2026-27 സീസണ് സയീദ് മുഷ്താഖ് അലി ട്രോഫി.
ഷാര്‍ദുള്‍ ഠാക്കൂര്‍, ശിവം ദുബെ, സര്‍ഫറാസ് ഖാന്, തുഷാര്‍ ദേശ്പാണ്ഡെ തുടങ്ങിയവര്‍ അണിനിരക്കുന്നതാണ് മുംബൈ ടീം. 2026 ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലെത്തിച്ച ക്യാപ്റ്റനാണ് സൂര്യകുമാര്‍ യാദവ്. പിന്നീട് ഇതുവരെ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചിട്ടില്ല.
Tags : Syed Mushtaq Ali Trophy Suryakumar Yadav T20 Cricket Sports