പ്രതീകാത്മക ചിത്രം
വണ്ടിപ്പെരിയാർ: മദ്യപിച്ച് കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറെ പൊലിസ് പിടികൂടി.
ഞായറാഴ്ച രാത്രി കുമളിയിൽ നിന്നും കോട്ടയത്തേക്കു സർവീസ് നടത്തിയ ഓർഡിനറി ബസിലെ ഡ്രൈവർ മുണ്ടക്കയം ഇളംകാട് സ്വദേശി വിനീഷാണ് പിടിയിലായത്.ഇയാൾക്കെതിരേ പൊലിസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ വകുപ്പുതല നടപടിയും ഉണ്ടാകുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
ഞായറാഴ്ച രാത്രി 7.50 ന് കുമളിയിൽ നിന്നു സർവീസ് തുടങ്ങിയ ബസ് ചോറ്റുപാറയിലും നെല്ലിമലയിലും വച്ച് നിയന്ത്രണം വിട്ടു. തുടർന്ന് വണ്ടിപ്പെരിയാർ ടൗൺ പിന്നിട്ട ശേഷം യാത്രക്കാർ ഇടപെട്ട് ബസ് നിർത്തിക്കുകയായിരുന്നു. പൊലിസിൽ അറിയിച്ച ശേഷം ബസിന്റെ താക്കോൽ യാത്രക്കാർ ഊരിയെടുക്കുകയും ചെയ്തു.
പൊലിസ് എത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇയാൾ അമിതതോതിൽ മദ്യം കഴിച്ചുവെന്ന് വ്യക്തമായതോടെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കുമളിയിൽ നിന്നും മറ്റൊരു ഡ്രൈവർ എത്തിയാണ് ബസിന്റെ യാത്ര തുടർന്നത്. ബസിൽ 45 യാത്രക്കാരുണ്ടായിരുന്നു.
Tags : Alcohol Driving Bus Intoxicated Police Driver Vineesh Kumaly Kottayam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash