Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kottayam

എ​റ​ണാ​കു​ള​ത്തേ​യ്ക്ക് ദു​രി​ത​യാ​ത്ര; കൂ​ടു​ത​ൽ ട്രെ​യി​ൻ വേ​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ

ഏ​റ്റു​മാ​നൂ​ർ: രാ​വി​ലെ എ​റ​ണാ​കു​ള​ത്തേ​യ്ക്കു​ള്ള ട്രെ​യി​ൻ യാ​ത്ര ദു​രി​ത​യാ​ത്ര​യാ​യി തു​ട​രു​ന്നു. തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ തി​ര​ക്ക് പ​തി​ന്മ​ട​ങ്ങ് വ​ർ​ധി​ക്കും. ട്രെ​യി​നി​നു​ള്ളി​ൽ ശ്വാ​സം കി​ട്ടാ​തെ യാ​ത്ര​ക്കാ​ർ മോ​ഹാ​ല​സ്യ​പ്പെ​ട്ട് വീ​ഴു​ന്ന​ത് തി​ങ്ക​ളാ​ഴ്ച​ക​ളി​ലെ പ​തി​വ് കാ​ഴ്ച​യാ​ണ്.

തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ രാ​വി​ലെ എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​യ്ക്കു​ള്ള ട്രെ​യി​നു​ക​ളി​ൽ ക​യ​റി​പ്പ​റ്റു​ക അ​ത്ര എ​ളു​പ്പ​മ​ല്ല. മെ​മു​വി​ലും പാ​ല​രു​വി​യി​ലും വ​ൻ തി​ര​ക്കാ​ണ്. കോ​ട്ട​യം മു​ത​ൽ ട്രെ​യി​നി​ന് ഉ​ള്ളി​ൽ പ്ര​വേ​ശി​ക്കാ​ൻ സാ​ധി​ക്കാ​തെ സ്ത്രീ​ക​ളും വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ക്കം യാ​ത്ര​ക്കാ​ർ വാ​തി​ൽ​പ്പ​ടി​യി​ൽ നി​ന്നാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്.

മെ​മു​വി​ന് കോ​ച്ചു​ക​ൾ കു​റ​വാ​യ​തി​നാ​ൽ ചി​ങ്ങ​വ​നം മു​ത​ൽ ചോ​റ്റാ​നി​ക്ക​ര വ​രെ അ​ഞ്ചു​സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പു​ക​ൾ നി​ഷേ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. കോ​ട്ട​യ​ത്തു നി​ന്ന് രാ​വി​ലെ ഒ​രു മെ​മു അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. കോ​ട്ട​യ​ത്ത് നി​ന്നു​ള്ള തി​ര​ക്കാ​ണ് ട്രെ​യി​നി​ൽ വാ​യു​സ​ഞ്ചാ​രം പോ​ലും ന​ഷ്ട​പ്പെ​ടു​ത്തി യാ​ത്ര ഏ​റെ ദു​സ​ഹ​മാ​ക്കു​ന്ന​ത്. ഇ​തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ങ്കി​ൽ രാ​വി​ലെ കോ​ട്ട​യ​ത്ത് നി​ന്ന് പു​തി​യ ഒ​രു സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണം

വൈ​കു​ന്നേ​രം എ​റ​ണാ​കു​ള​ത്ത് നി​ന്നു​ള്ള മ​ട​ക്ക​യാ​ത്ര​യും അ​തീ​വ ദു​രി​ത​മാ​ണ്. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ നി​ന്നും യാ​ത്ര​ക്കാ​ർ വാ​തി​ൽ​പ്പ​ടി​യി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ട്രെ​യി​ൻ നീ​ങ്ങി തു​ട​ങ്ങു​ന്ന​ത്. ഗു​രു​വാ​യൂ​ർ - എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ കോ​ട്ട​യ​ത്തേ​യ്ക്ക് ദീ​ർ​ഘി​പ്പി​ച്ചാ​ൽ തി​ര​ക്കി​ന് കു​റ​വു​ണ്ടാ​കും.​എ​ന്നാ​ൽ ഈ ​ആ​വ​ശ്യം റെ​യി​ൽ​വേ പ​രി​ഗ​ണി​ക്കു​ന്നി​ല്ല.

അ​ഞ്ചു പ്ലാ​റ്റ്ഫോ​മു​ക​ളു​മാ​യി കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ന​വീ​ക​രി​ച്ചെ​ങ്കി​ലും പു​തു​താ​യി ഒ​രു ട്രെ​യി​ൻ പോ​ലും കോ​ട്ട​യ​ത്തി​ന് ല​ഭി​ച്ചി​ല്ല. എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​യ്ക്ക് മെ​മു സ​ർ​വീ​സു​ക​ൾ​ക്കാ​യി നി​ർ​മ്മി​ച്ച 1എ ​പ്ലാ​റ്റ്ഫോം നാ​ലു വ​ർ​ഷ​മാ​യി വെ​റു​തെ കി​ട​ക്കു​ക​യാ​ണ്. എ​റ​ണാ​കു​ള​ത്ത് അ​വ​സാ​നി​ക്കു​ന്ന ഒ​രു ട്രെ​യി​ൻ പോ​ലും കോ​ട്ട​യ​ത്തേ​യ്ക്ക് ദീ​ർ​ഘി​പ്പി​ക്കാ​നും റെ​യി​ൽ​വേ ത​യ്യാ​റാ​കു​ന്നി​ല്ല.

കോ​ട്ട​യ​ത്തി​നും എ​റ​ണാ​കു​ള​ത്തി​നു​മി​ട​യി​ൽ റെ​യി​ൽ​വേ യാ​ത്ര​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​മ​ക​റ്റാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Kerala

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ‌ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ക​യ​റി യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി

കോ​ട്ട​യം: കോ​ട്ട​യ​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ക​യ​റി യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് സ​മീ​പം പു​തു​താ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ക​യ​റി​യാ​ണ് യു​വാ​വ് ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്ന് ഇ​യാ​ളെ പി​ന്തി​രി​പ്പി​ച്ച് താ​ഴെ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​നൊ​പ്പം ഒ​രു യു​വ​തി​യു​മു​ണ്ടാ​യി​രു​ന്നു. യു​വ​തി​യെ​ക്കൊ​ണ്ട് ഇ​യാ​ളെ അ​നു​ന​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്ന് യു​വാ​വി​നെ താ​ഴെ ഇ​റ​ക്കി. പി​ന്നാ​ലെ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

 

Kerala

ഷാപ്പിലെ ഭക്ഷണം കഴിച്ച ശേഷം യുവാവ് മരിച്ച സംഭവം: ഭക്ഷ്യ സാമ്പിളുകളിൽ അസ്വാഭാവികത ഇല്ലെന്ന് റിപ്പോർട്ട്‌

കോട്ടയം: അയ്മനം പരിപ്പിലെ തൊള്ളായിരം ഷാപ്പിൽ നിന്നും ഭക്ഷണവും കള്ളും കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ ഷാപ്പിൽ നിന്ന് ശേഖരിച്ച ഭക്ഷ്യ സാമ്പിളുകളുടെ ലാബ് പരിശോധനയിൽ അസ്വാഭാവികത കണ്ടെത്താനായില്ലെന്ന് ജില്ലാ ഭക്ഷ്യവകുപ്പ്.

കഴിഞ്ഞ 20നാണ് കുമരകം പള്ളിക്കൂടംപറമ്പിൽ ജ്യോതിഷിന് (41) ഷാപ്പിൽ നിന്ന് വാങ്ങിയ കള്ളും തലക്കറിയും കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ചികിത്സയിലിരിക്കെ ജ്യോതിഷ് മരിച്ചു.

ജ്യോതിഷിനൊപ്പം ഭക്ഷണം കഴിച്ച മറ്റ് നാലുപേരും ചികിത്സ തേടിയിരുന്നു. സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഷാപ്പിൽ നിന്ന് വിവിധ സാമ്പിളുകൾ ശേഖരിച്ച് തിരുവനന്തപുരത്തെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ കൂടുത ലും പൊടി ഉത്പന്നങ്ങളായിരുന്നുവെന്നും ഭക്ഷണപദാർഥങ്ങളുടെ സാമ്പിളുകൾ ലഭ്യമായിരുന്നില്ലെ ന്നും അധികൃതർ അറിയിച്ചു.

അതേസമയം, മരണകാരണം ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥിരീകരിക്കാൻ ആവശ്യമായ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ആ റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ.

കഴിഞ്ഞ 20 നാണ് ഷാപ്പിൽ നിന്നു ഭക്ഷണം കഴിച്ച ആളുകൾ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. എന്നാൽ, പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ എത്തിയത് 22നാണ്.

Kerala

അ​റു​തി​യി​ല്ലാ​ത്ത ഒ​ച്ച് ശ​ല്യം; ദു​രി​ത​ത്തി​ലാ​യി ക​ർ​ഷ​ക​ർ

കോ​ട്ട​യം: രാ​ത്രി​യി​ല്‍ കൂ​ട്ട​മാ​യി എ​ത്തി കൃ​ഷി​ക​ള്‍ മു​ഴു​വ​ന്‍ തി​ന്നു ന​ശി​പ്പി​ക്കു​ന്ന ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചു​ക​ളെ തു​ര​ത്താ​നു​ള്ള വ​ഴി​ക​ള്‍ തേ​ടു​ക​യാ​ണ് വാ​ഴൂ​ര്‍ ശാ​സ്താ​ങ്ക​ല്‍​കാ​വ് നി​വാ​സി​ക​ള്‍. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഈ ​പ്ര​ദേ​ശ​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ അ​ക്കാ​റ്റി​ന ഫു​ലി​ക്ക (achatina fulica) എ​ന്ന ശാ​സ്ത്ര നാ​മ​മു​ള്ള ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചു​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. 

വാ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ തീ​ര്‍​ഥ​പാ​ദ​പു​രം, ശാ​സ്താ​ങ്ക​ല്‍​ക്കാ​വ്, ചാ​മ​പ​താ​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ശ​ല്യം വ​ലി​യ​തോ​തി​ല്‍ വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്ത​രീ​ക്ഷ​വാ​യു ശ്വ​സി​ച്ചു ക​ര​യി​ല്‍ ജീ​വി​ക്കു​ന്ന വ​ലു​പ്പം​കൂ​ടി​യ ഒ​ച്ച് കി​ഴ​ക്ക​ന്‍ ആ​ഫ്രി​ക്ക​ന്‍ സ്വ​ദേ​ശി​യാ​ണ്. ഒ​ന്നും ര​ണ്ടു​മ​ല്ല പ​ല വ​ലി​പ്പ​ത്തി​ലു​ള്ള നു​റൂ​ക​ണ​ക്കി​നു ഒ​ച്ചു​ക​ളാ​ണ് രാ​ത്രി​യി​ല്‍ ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​ത്.

ഈ ​പ്ര​ദേ​ശ​ത്തെ ഓ​രോ ക​ര്‍​ഷ​ക​രും ത​ങ്ങ​ളു​ടെ പ​റ​മ്പി​ലെ​യും മ​തി​ലു​ക​ളി​ലെ​യും ഒ​ച്ചു​ക​ളെ ന​ശി​പ്പി​ക്കാ​ന്‍ ദി​വ​സേ​ന കി​ലോ​ക്ക​ണ​ക്കി​ന് ഉ​പ്പും തു​രി​ശു​മാ​ണു ചെ​ല​വി​ടു​ന്ന​ത്. ന​ശി​പ്പി​ക്കു​ന്ന​തി​ന്‍റെ ഇ​ര​ട്ടി​യാ​യി​ട്ടാ​ണ് ഓ​രോ രാ​ത്രി​യി​ലും ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് ഇ​ഴ​ഞ്ഞെ​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​മാ​യി ഒ​ച്ചു​ക​ള്‍ ക​ര്‍​ഷ​ക​രു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ജീ​വി​തം വ​ഴി​മു​ട്ടി​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ല​ത്താ​ണ് ഒ​ച്ചു​ശ​ല്യം കൂ​ടു​ന്ന​ത്. പ​ക​ല്‍ മ​ണ്ണി​ല്‍ ഒ​ളി​ച്ചി​രി​ക്കും. രാ​ത്രി കൂ​ട്ട​ത്തോ​ടെ വീ​ട്ടു​മു​റ്റ​ത്തേ​ക്കും വ​ഴി​ക​ളി​ലേ​ക്കും പ​റ​മ്പു​ക​ളി​ലേ​ക്കു​മെ​ല്ലാം ഇ​ഴ​ഞ്ഞു​ക​യ​റും. ക​ഴി​ഞ്ഞ​വ​ര്‍​ഷം മു​ത​ലാ​ണ് ഒ​ച്ചു​ക​ളു​ടെ ശ​ല്യം വ​ലി​യ​തോ​തി​ല്‍ വ​ര്‍​ധി​ച്ച​ത്.

ക​ര്‍​ഷ​ക​രു​ടെ മാ​സ​ങ്ങ​ളു​ടെ അ​ധ്വാ​ന​മാ​ണ് ഒ​രൊ​റ്റ​രാ​ത്രി​കൊ​ണ്ട് ഈ ​ഒ​ച്ചു​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കൃ​ഷി​ക​ള്‍ തി​ന്നു​തീ​ര്‍​ക്കു​ന്നു. ത​ളി​രി​ല​ക​ളും ത​ണ്ടു​ക​ളും പൂ​ര്‍​ണ​മാ​യി കാ​ര്‍​ന്നു​തി​ന്നു​ന്ന​തോ​ടെ ചെ​ടി​ക​ള്‍ ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ന​ശി​ക്കും.

ഒ​ച്ചു​ക​ള്‍ അ​ഞ്ചു മു​ത​ല്‍ ആ​റു ത​വ​ണ വ​രെ മു​ട്ട ഇ​ടും. ഓ​രോ പ്രാ​വ​ശ്യ​വും 200 മു​ട്ട​ക​ള്‍ വി​രി​യാ​റു​ണ്ട്. ജൈ​വാ​ധി​നി​വേ​ശ​ത്തി​ന് ന​ല്ല ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ് ഇ​വ. മ​ണ്ണി​ന​ടി​യി​ല്‍ 10-15 സെ​ന്‍റി​മീ​റ്റ​ര്‍ താ​ഴ്ച​യി​ല്‍ കു​ഴി​യു​ണ്ടാ​ക്കി മൂ​ന്ന് വ​ര്‍​ഷം വ​രെ സു​ഷു​പ്തി​യി​ലാ​ണ്ടി​രി​ക്കും.

ഒ​ച്ചു​ക​ളെ ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി പി​ടി​കൂ​ടി​യാ​ല്‍ ഉ​ട​ന്‍ ത​ന്നെ ഉ​പ്പു വെ​ള്ളി​ത്തി​ലി​ട​ണം. നോ​ക്കി നി​ന്നി​ല്ലെ​ങ്കി​ല്‍ മ​ണ്ണി​ന​ടി​യി​ലോ ക​രി​യി​ല​ക്കി​ട​യി​ലോ ഒ​ളി​ക്കു​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. ഉ​പ്പു​പൊ​ടി​യും തു​രി​ശും ഉ​പ​യോ​ഗി​ച്ചാ​ണ് ക​ര്‍​ഷ​ക​ര്‍ ഇ​വ​യെ തു​ര​ത്തു​ന്ന​ത്. തു​രി​ശി​ന്‍റെ ഉ​യ​ര്‍​ന്ന​വി​ല​യും താ​ങ്ങാ​നാ​കു​ന്നി​ല്ലെ​ന്നു ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. കൃ​ഷി​വ​കു​പ്പും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും സം​യു​ക്ത​മാ​യി ഒ​ച്ചു​ക​ളു​ടെ ശ​ല്യ​ത്തി​നു ശാ​ശ്വ​ത​പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ര്‍​ന്നി​രി​ക്കു​ക​യാ​ണ്.

 

District News

അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ ദീ​ക്ഷാ​രം​ഭം

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ലേ​ക്ക് ക​ട​ന്നു​വ​ന്ന ന​വാ​ഗ​ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വാ​ഗ​ത​മ​രു​ളി കോ​ള​ജി​ൽ ദീ​ക്ഷാ​രം​ഭം സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കോ​ള​ജ് മാ​നേ​ജ​ർ വെ​രി റ​വ.​ഫാ. മാ​ത്യു ച​ന്ദ്ര​ൻ കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൾ പ്ര​ഫ.​ഡോ. സി​ബി ജോ​സ​ഫ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഈ ​വ​ർ​ഷ​ത്തെ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ റാ​ങ്ക് നേ​ട്ടം കൈ​വ​രി​ച്ച സ്മി​താ സാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കോ​ള​ജ് ബ​ർ​സാ​ർ ബി​ജു കു​ന്ന​യ്ക്കാ​ട്ട് ദീ​പ പ്ര​കാ​ശ​ന ക​ർ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി ച​ട​ങ്ങി​ൽ വൈ​സ് പ്രി​ൻ​സി​പ്പ​ൾ ഡോ. ​ജി​ലു ആ​നി ജോ​ൺ, ഐ​ക്യു​എ​സി കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സു​മേ​ഷ് ജോ​ർ​ജ്, അ​ഡ്മി​ഷ​ൻ ഇ​ൻ ചാ​ർ​ജ് ഡോ. ​ജോ​ബി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

District News

അ​ന്‍റാ​ർ​ട്ടി​ക്ക അ​നു​ഭ​വ​ങ്ങ​ളു​മാ​യി അ​രു​വി​ത്തു​റ കോ​ള​ജി​ൽ പ​രി​സ്ഥി​തി ശി​ല്പ​ശാ​ല

അ​രു​വി​ത്തു​റ: ആ​ഗോ​ള​താ​പ​ന​ത്തി​ന്‍റെ​യും എ​ൽ​നി​നോ പ്ര​തി​ഭാ​സ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി രൂ​ക്ഷ​മാ​യ വ​ര​ൾ​ച്ച​യും ശു​ദ്ധ​ജ​ല​ക്ഷാ​മ​വും പ്ര​തീ​ക്ഷി​ക്കു​ന്ന ഈ ​വ​ർ​ഷം അ​തി​ജീ​വ​ന​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ തേ​ടി അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ​സ് കോ​ളജി​ൽ പ​രി​സ്ഥി​തി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന പ​ഠ​ന​ത്തി​ന്‍റെ പ്ര​കൃ​തി​ദ​ത്ത പ​രീ​ക്ഷ​ണ​ശാ​ല​യാ​യ അ​ന്‍റാർ​ട്ടി​ക്ക​യി​ൽ ദീ​ർ​ഘ​കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ച ഗോ​വ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​ഷ്യാ​നോ​ഗ്രാ​ഫി​യി​ലെ മു​തി​ർ​ന്ന ശാ​സ്ത്ര​ജ്ഞ​ൻ ഡോ.​ എം.ആ​ർ. ര​മേ​ഷ് കു​മാ​ർ സെ​മി​നാ​റി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​

അ​ന്‍റാർ​ട്ടി​ക്ക​യി​ലെ ത​ന്‍റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ ദൃ​ശ്യാ​വ​ത​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​മ്പി​ൽ അ​വ​ത​രി​പ്പി​ച്ചു. സ്‌​ഫോ​ട​നാ​ത്മ​ക കാ​ർ​ബ​ൺ വ്യാ​പ​നം ത​ട​യാ​ൻ യോ​ജി​ച്ചു​ള്ള മു​ന്നേ​റ്റ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ള​ജി​ലെ പൊ​ളി​റ്റി​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ കോ​ളജ് ബ​ർ​സാ​ർ റ​വ.ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ.​ തോ​മ​സ് പു​ളി​ക്ക​ൻ, പ്ര​മു​ഖ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​ൻ എ​ബി ഇ​മ്മാ​നു​വ​ൽ പൂ​ണ്ടി​കു​ളം, അ​ധ്യാ​പ​ക​രാ​യ സി​റി​ൽ സൈ​മ​ൺ, എം.വി. ദി​വ്യ​മോ​ൾ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

​പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് ഫു​ട്ബോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ പു​റ​ത്തി​റ​ക്കി​യ സ്റ്റാ​മ്പു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.​ അ​ർ​ജ​ന്‍റീ​ന​യു​ടെ ഇ​തി​ഹാ​സ​താ​രം ല​യ​ണ​ൽ മെ​സി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​നും ച​ട​ങ്ങ് വേ​ദി​യാ​യി.

Kerala

ഇ​ടു​ക്കി​യി​ൽ വീ​ടി​നു​ള്ളി​ൽ ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു; അ​മ്മ​യ്ക്കും മ​ക​നും ഗു​രു​ത​ര പ​രി​ക്ക്

ചെ​റു​തോ​ണി: ഇ​ടു​ക്കി ക​രി​മ്പ​നി​ല്‍ വീ​ടി​നു​ള്ളി​ൽ ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ക​രി​മ്പ​ന്‍ സ്വ​ദേ​ശി​ക​ളാ​യ കൊ​ട്ടാ​ര​ത്തി​ല്‍ ജ​സ്റ്റി​ന്‍ ജോ​സ്(37), അ​മ്മ ജോ​ളി ജോ​സ് എ​ന്നി​വ​ര്‍​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.15 ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പു​തി​യ സി​ലി​ണ്ട​ര്‍ ക​ണ​ക്ട് ചെ​യ്യു​ന്ന​തി​നി​ടെ തീ ​പ​ട​രു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട​ത്തി​ൽ വീ​ടി​നും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. വീ​ടി​ന്‍റെ അ​ടു​ക്ക​ള​യും മ​റ്റൊ​രു മു​റി​യും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

 

Kerala

റോഡ് മുറിച്ചു കടക്കുന്നതിനിടെ വീട്ടമ്മ കെഎസ്ആർടിസി ബസിടിച്ചു മരിച്ചു

കോട്ടയം: എംസി റോഡിൽ കോട്ടയം പള്ളം പവർഹൗസിനു സമീപം കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. നാട്ടകം സ്വദേശി ലക്ഷ്മി വിലാസത്തിൽ ജഗദമ്മ (68) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം. കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് വീട്ടമ്മയെ ഇടിച്ചത്.

റോഡ് മുറിച്ച് കടക്കുമ്പോൾ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ജഗദമ്മയെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ചിങ്ങവനം പോലീസ് കേസടുത്ത് തുടർനടപടി ആരംഭിച്ചു.

Kerala

കോട്ടയത്തെ യുവാവിന്‍റെ മരണം: ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം

കോട്ടയം: കുമരകം ചുള ഭാഗം സ്വദേശിയായ യുവാവിന്‍റെ മരണം ഭക്ഷ്യ വിഷബാധയെ തുടർന്നെന്ന് സംശയം. കുമരകം മൂന്നാം വർഡിൽ പള്ളിക്കൂടംപറമ്പിൽ പരേതനായ സാലിയുടെ മകൻ ജ്യോതിഷ് (41) ആണ് ഇന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ഗൾഫിൽ നിന്ന് അവധിക്കെത്തിയ കുമളി സ്വദേശികളായ മൂന്ന് യുവാക്കളും കുമരകം സ്വദേശികളുമായ നാലു യുവാക്കളും ഹൗസ് ബോട്ട് യാത്രയ്ക്കിടെ അയ്മനം തൊള്ളായിരം ഭാഗത്തുള്ള ഒരു ഷാപ്പിൽ നിന്നു മീൻ കറിയും കള്ളും വാങ്ങി ഹൗസ് ബോട്ടിൽ ഇരുന്നു കഴിച്ചിരുന്നു. ഇവരിൽ അഞ്ചു പേർക്കാണ് വയറിളക്കവും വേദനയും ഛർദ്ദിയും ഉണ്ടായത്. ഇവരിൽ ഒരാളാണ് മരിച്ചത്.

നാലു പേർ ഇപ്പോഴും ചികിത്സയിലാണ്. രണ്ട് പേർക്ക് രോഗ ലക്ഷണങ്ങൾ ഇല്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.

ജ്യോതിഷിന്‍റെ സംസ്‌കാരം ഇന്ന് വൈകുന്നേരം ആറിന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: വീണ കളപ്പുര (കുമരകം കണ്ണാടിച്ചാൽ). മക്കൾ: രുദ്രപാല, രുദ്രതീർഥ് (ഇരുവരും എസ്കെഎം പബ്ലിക് സ്‌കൂൾ വിദ്യാർഥികൾ).

Kerala

കോ​ൺ​ഗ്ര​സി​ൽ ഒ​രാ​ൾ​ക്ക് ഒ​രു പ​ദ​വി; കോ​ട്ട​യം ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ൽ ഫ്ല​ക്സ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​കു​ന്ന​തി​നി​ടെ പാ​ർ​ട്ടി​യി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്നു. കോ​ട്ട​യം ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ൽ ഒ​രാ​ൾ​ക്ക് ഒ​രു പ​ദ​വി എ​ന്ന ആ​വ​ശ്യ​വു​മാ​യി ഫ്ലെ​ക്സ് ബോ​ർ​ഡ്‌ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് നി​ല​വി​ലെ എം​പി​മാ​രെ​യും എം​എ​ൽ​എ​മാ​രെ​യും പ​രി​ഗ​ണി​ക്കു​ന്ന​തി​നെ​തി​രെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രി​ൽ ഫ്ലെ​ക്സ് ബോ​ർ​ഡു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു ക​ഴി​ഞ്ഞു. എം​പി​മാ​രും എം​എ​ൽ​എ​മാ​രും സ്വ​ന്തം മ​ണ്ഡ​ലം ശ്ര​ദ്ധി​ക്ക​ട്ടെ കെ.​പി​സി​സി​ക്ക് വേ​ണ്ട​ത് പാ​ർ​ട്ട് ടൈം ​നേ​താ​ക്ക​ളെ​യ​ല്ല മു​ഴു​വ​ൻ സ​മ​യ പ്ര​സി​ഡ​ന്‍റി​നെ​യാ​ണ് എ​ന്നാ​ണ് ബോ​ർ​ഡു​ക​ളി​ലെ പ്ര​ധാ​ന ആ​വ​ശ്യം.

ഉ​ദ​യ്പൂ​ർ ചി​ന്ത​ൻ ശി​വി​ർ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന നീ​ക്ക​ങ്ങ​ളെ​ന്നാ​ണ് അ​ണി​ക​ളു​ടെ ആ​ക്ഷേ​പം. അ​ധ്യ​ക്ഷ ക​സേ​ര​യ്ക്കാ​യി പാ​ർ​ട്ടി​യി​ലെ പ്ര​മു​ഖ നേ​താ​ക്ക​ൾ പി​ടി​മു​റു​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ണി​ക​ളു​ടെ ഈ ​പ​ര​സ്യ പ്ര​തി​ഷേ​ധം. എം​പി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, ബെ​ന്നി ബ​ഹ​നാ​ൻ, ആ​ന്‍റോ ആ​ന്‍റ​ണി, ഷാ​ഫി പ​റ​മ്പി​ൽ എ​ന്നി​വ​ർ പ​ദ​വി​ക്കാ​യി സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

 

District News

വായനയുടെ മഹത്വം ഓർമപ്പെടുത്തി ദിനാചരണം

ച​​ങ്ങ​​നാ​​ശേ​​രി: വാ​​യ​​ന​​പ​​ക്ഷാ​​ച​​ര​​ണ പ​​രി​​പാ​​ടി​​ക​​ളു​​ടെ താ​​ലൂ​​ക്ക് ത​​ല ഉ​​ദ്ഘാ​​ട​​നം ക​​ങ്ങ​​ഴ മു​​ണ്ട​​ത്താ​​നം ലി​​റ്റി​​ല്‍ ഫ്ല​​വ​​ര്‍ വി​​ദ്യാ​​നി​​കേ​​ത​​ന്‍ സ്‌​​കൂ​​ളി​​ല്‍ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം അ​​ജി​​ത്ത് മു​​തി​​ര​​മ​​ല നി​​ര്‍​വ​​ഹി​​ച്ചു. വാ​​യ​​ന​​ശാ​​ല​​ക​​ളി​​ല്‍ അ​​ക്ഷ​​ര​​മ​​രം ന​​ടു​​ന്ന ച​​ട​​ങ്ങ് പ​​രി​​സ്ഥി​​തി പ്ര​​വ​​ര്‍​ത്ത​​ക​​ന്‍ കെ. ​​ബി​​നു നി​​ര്‍​വ​​ഹി​​ച്ചു. സീ​​റോ കാ​​ര്‍​ബ​​ണ്‍ പ​​ദ്ധ​​തി പ്ര​​കാ​​ര​​മു​​ള്ള മ​​ര​​തൈ​​ക​​ള്‍ ഇ​​ട​​യ​​രി​​ക്ക​​പ്പു​​ഴ എ​​സ്ബി​​ഐ മാ​​നേ​​ജ​​ര്‍ ജോ​​സ് മാ​​ത്യു കൈ​​മാ​​റി. താ​​ലൂ​​ക്ക് ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ല്‍ പ്ര​​സി​​ഡ​​ന്‍റ് ര​​ഞ്ജ​​ന്‍ ര​​വീ​​ന്ദ്ര​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

സ്റ്റേ​​റ്റ് കൗ​​ണ്‍​സി​​ല്‍ അം​​ഗം വി.​​കെ. ക​​രു​​ണാ​​ക​​ര​​ന്‍ പി.​​എ​​ന്‍. പ​​ണി​​ക്ക​​ര്‍ അ​​നു​​സ്മ​​ര​​ണ​​വും സ്‌​​കൂ​​ള്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ ആ​​ന്‍​സി മാ​​ത്യു വാ​​യ​​ന​ദി​​ന സ​​ന്ദേ​​ശ​​വും സി​​സ്റ്റ​​ര്‍ അ​​ഖി​​ല ജോ​​സ​​ഫ് പു​​സ്ത​​ക​ത്തൊ​​ട്ടി​​ല്‍ അ​​നാ​​വ​​ര​​ണ​​വും നി​​ര്‍​വ​​ഹി​​ച്ചു. താ​​ലൂ​​ക്ക് ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ല്‍ സെ​​ക്ര​​ട്ട​​റി ജോ​​സ് ച​​മ്പ​​ക്ക​​ര, ജി​​ല്ലാ നി​​ര്‍​വാ​​ഹ​​ക സ​​മി​​തി അം​​ഗം ബി​​ജു ഏ​​ബ്ര​​ഹാം, താ​​ലൂ​​ക്ക് വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് എം. ​​ഇ​​ബ്രാ​​ഹിം കു​​ട്ടി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ക​​റു​​ക​​ച്ചാ​​ല്‍: ച​​മ്പ​​ക്ക​​ര സെ​​ന്‍റ് ജോ​​സ​​ഫ് യു​​പി സ്‌​​കൂ​​ളി​​ലെ വാ​​യ​​ന പ​​ക്ഷാ​​ച​​ര​​ണ​​വും ല​​ഹ​​രി വി​​മു​​ക്ത സ​​ന്ദേ​​ശ പ​​രി​​പാ​​ടി​​യും സം​​ഘ​​ടി​​പ്പി​​ച്ചു. സ്‌​​കൂ​​ള്‍​ത​​ല ബു​​ക്ക് കോ​​മ്രേ​​ഡ് അ​​വാ​​ര്‍​ഡ് ജേ​​താ​​വ് വൈ​​ഗ വി​​പി​​നു തി​​ര​​ക്ക​​ഥാ​​കൃ​​ത്തും സം​​സ്ഥാ​​ന​​ത​​ല ശാ​​സ്ത്ര നാ​​ട​​ക​​ങ്ങ​​ളു​​ടെ ജ​​ഡ്ജു​​മാ​​യ ജ​​യേ​​ഷ് നെ​​ത്ത​​ല്ലൂ​​ര്‍ പു​​സ്ത​​കം ന​​ല്‍​കി​​യാ​​ണ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത​​ത്. ഹെ​​ഡ്മാ​​സ്റ്റ​​ര്‍ തോ​​മ​​സ് ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് സു​​ധീ​​പ് കെ. ​​ജോ​​സ്, അ​​ധ്യാ​​പ​​ക​​ന്‍ ടോ​​ജോ​​മോ​​ന്‍ എ​​ന്‍. ജോ​​ര്‍​ജ്, ജോ​​സ​​ഫ് തോ​​മ​​സ്, ലി​​ന്‍​സ് ഫ്രാ​​ന്‍​സി​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ച​​ങ്ങ​​നാ​​ശേ​​രി: എ​​സ്ബി സ്‌​​കൂ​​ളി​​ല്‍ ​വാ​​യ​​ന​​ദി​​നം, യോ​​ഗാ​​ദി​​നം, സം​​ഗീ​​ത ദി​​നം എ​​ന്നി​​വ സം​​യു​​ക്ത​​മാ​​യി എ​​സ്പി​​സി, എ​​ന്‍​സി​​സി നേ​​വി, ആ​​ര്‍​മി, എ​​ന്നി​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ആ​​ച​​രി​​ച്ചു. മു​​നി​​സി​​പ്പ​​ല്‍ കൗ​​ണ്‍​സി​​ല​​ര്‍ ഷൈ​​നി വ​​ര്‍​ഗീ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
യോ​​ഗ പ​​രി​​ശീ​​ല​​ക​​നാ​​യ സ​​ജി അ​​ഗ​​സ്റ്റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ യോ​​ഗാ​​ഭ്യാ​​സ പ്ര​​ക​​ട​​നം ന​​ട​​ത്തി. സ്‌​​കൂ​​ള്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ ഫാ.​ ​റോ​​ജി വ​​ല്ല​​യി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​ഗീ​​ത ദി​​ന​​ത്തി​​ല്‍ സം​​ഗീ​​ത​​വി​​രു​​ന്ന് സം​​ഘ​​ടി​​പ്പി​​ച്ചു. സം​​ഗീ​​ത അ​​ധ്യാ​​പ​​ക​​ന്‍ ലാ​​ലി​​ച്ച​​ന്‍ ജോ​​സ​​ഫ് നേ​​തൃ​​ത്വം ന​​ല്‍​കി.

ഹെ​​ഡ്മാ​​സ്റ്റ​​ര്‍ വി​​നോ​​ദ് ബാ​​ബു എ​​സ്, ലീ​​ന ജോ​​ണ്‍, അ​​രു​​ണ്‍ തോ​​മ​​സ്, വി.​​സി. തോ​​മ​​സ്, ലി​​നേ​​ക്ക​​ര്‍, എ.​​ജെ. ജോ​​മോ​​ന്‍, ബോ​​ബി സെ​​ബാ​​സ്റ്റ്യ​​ന്‍, തോ​​മ​​സ് ജോ​​ര്‍​ജ്, ഷൈ​​ന്‍ പീ​​റ്റ​​ര്‍, ജോ​​സ്‌​​മോ​​ന്‍ ജോ​​ര്‍​ജ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

നെ​​ടും​​കു​​ന്നം: സെ​​ന്‍റ് ജോ​​ണ്‍ ദി ​​ബാ​​പ്റ്റി​​സ്റ്റ് ഇം​​ഗ്ലീ​​ഷ് സ്‌​​കൂ​​ളി​​ല്‍ വാ​​യ​​നാ​​ദി​​നം ആ​​ച​​രി​​ച്ചു. ക്ലാ​​സ് അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള വാ​​യ​​ന മ​​ത്സ​​രം, പു​​സ്ത​​ക​​മേ​​ള എ​​ന്നി​​വ പ​​രി​​പാ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി ന​​ട​​ന്നു.

വെ​​ള്ളാ​​വൂ​​ര്‍: താ​​ഴ​​ത്തു​​വ​​ട​​ക​​ര ഗ​​വ. ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍ വി​​ദ്യാ​​രം​​ഗം ക​​ലാ​​സാ​​ഹി​​ത്യ വേ​​ദി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ വാ​​യ​​ന​​വാ​​ര​​വും വി​​വി​​ധ ക്ല​​ബു​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും ന​​ട​​ത്തി. വാ​​യ​​ന​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ര​​ക്ഷ​​ക​​ര്‍​ത്താ​​ക്ക​​ളു​​ടെ വാ​​യ​​ന​​മ​​ത്സ​​രം അ​​ച്ഛ​​ന​​മ്മ വാ​​യ​​ന ന​​ട​​ത്തി.

ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​​ജ് മ​​ല​​യാ​​ളം വി​​ഭാ​​ഗം ത​​ല​​വ​​ൻ ഡോ.​​അ​​ജീ​​ഷ് തോ​​മ​​സ്, മു​​ന്‍ അ​​ധ്യാ​​പ​​ക​​രാ​​യ പി.​​കെ. ഗീ​​ത, പി.​​ആ​​ര്‍. പ​​ത്മ​​കു​​മാ​​ർ, പ്ര​​ധാ​​നാ​​ധ്യാ​​പി​​ക എം.​​കെ. ജ​​യ​​ശ്രീ, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് ബോ​​ബി കെ. ​​മാ​​ത്യു, എ​​സ്എം​​സി ചെ​​യ​​ര്‍​മാ​​ന്‍ ജ​​യിം​​സ് അ​​രി​​ക്കു​​ഴി, അ​​ധ്യാ​​പ​​ക​​രാ​​യ കെ.​​എ​​സ്. സു​​മ, ആ​​ര​​തി ര​​ഘു​​നാ​​ഥ്, കോ​​ഡി​​നേ​​റ്റ​​ര്‍ സി.​​ജെ. അ​​നി​​ഷ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ഫാ​​ത്തി​​മാ​​പു​​രം: ബി​​ടി​​കെ എ​​ല്‍​പി സ്‌​​കൂ​​ളി​​ല്‍ വാ​​യ​​നാ​​ദി​​നാ​​ച​​ര​​ണം റി​​ട്ട​. ഹെ​​ഡ്മി​​സ്ട്ര​​സും ഡി​​എ​​ഫ്‌​​സി അ​​തി​​രൂ​​പ​​ത വൈ​​സ്പ്ര​​സി​​ഡ​ന്‍റും മീ​​ഡി​​യാ വി​​ല്ലേ​​ജ് മാ​​ക് റേ​​ഡി​​യോ കോ​-​ഓ​​ഡി​​നേ​​റ്റ​​റു​​മാ​​യ പ​​രി​​മ​​ള്‍ ആ​ന്‍റ​ണി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഹെ​​ഡ്മി​​സ്ട്ര​​സ് സി​​സ്റ്റ​​ര്‍ റോ​​സ് എ​​സ്എ​​ബി​​എ​​സ്, മ​​ദ​​ര്‍ സി​​സ്റ്റ​​ര്‍ സി​​സി എ​​സ്എ​​ബി​​എ​​സ് സീ​​നി​​യ​​ര്‍ അ​​സി​​സ്റ്റ​​ന്‍റ് എ​​വീ​​സ് എം. ​​സെ​​ബാ​​സ്റ്റ്യ​​ന്‍, സി​​സ്റ്റ​​ര്‍ ഏ​​യ്ഞ്ച​​ല്‍ എ​​സ്എ​​ബി​​എ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ളാ​​യി​​ക്കാ​​ട്: മേ​​രി​​റാ​​ണി സ്‌​​കൂ​​ളി​​ലെ വാ​​യ​​ന​​ദി​​നാ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ള്‍ വാ​​ഴ​​പ്പ​​ള്ളി സെ​​ന്‍റ് തേ​​രേ​​സാ​​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ലെ മു​​ന്‍ അ​​ധ്യാ​​പി​​ക ഡെ​​യി​സ​​മ്മ ജ​​യിം​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സ്‌​​കൂ​​ള്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ സി​​സ്റ്റ​​ര്‍ ലി​​ന​​റ്റ് താ​​ന്നി​​ക്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

സ്‌​​കൂ​​ള്‍ മാ​​നേ​​ജ​​ര്‍ സി​​സ്റ്റ​​ര്‍ അ​​നി​​ജ ആ​​ല​​ഞ്ചേ​​രി, സ്വ​​പ്ന​​മോ​​ള്‍ ഫി​​ലി​​പ്പ്, അ​​ന്‍​സ​​ല​​ന അ​​ന്‍​സാ​​രി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ച​​ങ്ങ​​നാ​​ശേ​​രി: എ​​സ്ബി കോ​​ള​​ജ് മ​​ല​​യാ​​ള വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​അ​​ജീ​​ഷ് തോ​​മ​​സ് വാ​​യ​​നാ​​ദി​​ന​​വും സ്‌​​കൂ​​ളി​​ലെ വി​​വി​​ധ ക്ല​​ബു​​ക​​ളും ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സ്‌​​കൂ​​ള്‍ മാ​​നേ​​ജ​​ര്‍ സി​​സ്റ്റ​​ര്‍ ലി​​സ കു​​ര്യ​​ന്‍ സി​​എം​​സി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ്‌​​കൂ​​ള്‍ ഹെ​​ഡ്മി​​സ്ട്ര​​സ് സീ​​ന ജോ​​സ​​ഫ്, ആ​​ശാ ജോ​​സ്, വി​​ദ്യാ​​ര്‍​ഥി പ്ര​​തി​​നി​​ധി ആ​​ര്‍. ദേ​​വ​​ന​​ന്ദ, വൈ​​ഗാ വി​​നീ​​ഷ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ച​​ങ്ങ​​നാ​​ശേ​​രി: പി.​​എ​​ന്‍ പ​​ണി​​ക്ക​​ര്‍​ക്ക് ഉ​​ചി​​ത​​മാ​​യ സ്മാ​​ര​​കം പ​​ണി​​യാ​​ന്‍ സ​​ര്‍​ക്കാ​​ര്‍ ത​​യാ​​റാ​​വ​​ണ​​മെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് വൈ​​സ് ചെ​​യ​​ര്‍​മാ​​ന്‍ വി.​​ജെ. ലാ​​ലി. വാ​​യ​​ന​​വാ​​രാ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് അ​​ക്ഷ​​ര​വേ​​ദി​​യു​​ടെ​​യും വി​​വി​​ധ ലൈ​​ബ്ര​​റി​​ക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ല്‍ നീ​​ലം​​പേ​​രൂ​​രു​​ള്ള പി.​​എ​​ന്‍. പ​​ണി​​ക്ക​​രു​​ടെ ജ​​ന്മ ഗൃ​​ഹ​​സ്മാ​​ര​​ക​​ത്തി​​ല്‍ ന​​ട​​ത്തി​​യ സാം​​സ്‌​​കാ​​രി​​ക കൂ​​ട്ടാ​​യ്മ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

അ​​ക്ഷ​​ര വേ​​ദി പ്ര​​സി​​ഡ​​ന്‍റ് ജ​​സ്റ്റി​​ന്‍ ബ്രൂ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ.​​ജെ. ജോ​​സ​​ഫ്, മോ​​ഹ​​ന്‍ ഡി. ​​കു​​റി​​ച്ചി, മൈ​​ത്രി ഗോ​​പീ​​കൃ​​ഷ്ണ​​ന്‍, ഉ​​ണ്ണി​കൃ​​ഷ്ണ​​ന്‍, ഡോ. ​​സെ​​ബി​​ന്‍ എ​​സ്. കൊ​​ട്ടാ​​രം, ഷി​​ബു എ​​ഴേ​​പു​​ഞ്ച​​യി​​ല്‍, എ​​ന്‍. കെ ​​ബാ​​ല​​കൃ​​ഷ്ണ​​ന്‍, പി.​​പി. മോ​​ഹ​​ന​​ന്‍, അ​​ഭി​​ഷേ​​ക് ബി​​ജു, ജി​​ക്കു കു​​ര്യാ​​ക്കോ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ച​​ങ്ങ​​നാ​​ശേ​​രി: സെ​ന്‍റ് ജോ​​സ​​ഫ്‌​​സ് ജി​​എ​​ച്ച്എ​​സ്എ​​സി​​ല്‍ വാ​​യ​​നാ​​ദി​​നാ​​ച​​ര​​ണ​​വും വി​​വി​​ധ ക്ല​​ബു​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും ന​​ട​​ന്നു. സ്‌​​കൂ​​ള്‍ മാ​​നേ​​ജ​​ര്‍ സി​​സ്റ്റ​​ര്‍ ലി​​സ കു​​ര്യ​​ന്‍ സി​​എം​​സി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. എ​​സ്ബി കോ​​ള​​ജ് മ​​ല​​യാ​​ള വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​അ​​ജീ​​ഷ് തോ​​മ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

സ്‌​​കൂ​​ള്‍ ഹെ​​ഡ്മി​​സ്ട്ര​​സ് സീ​​ന ജോ​​സ​​ഫ്, വി​​ദ്യാ​​ര്‍​ഥി പ്ര​​തി​​നി​​ധി ആ​​ര്‍. ദേ​​വ​​ന​​ന്ദ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. വൈ​​ഗാ വി​​നീ​​ഷ് ക​​വി​​ത പാ​​രാ​​യ​​ണം ന​​ട​​ത്തി.

District News

സംസ്ഥാന ബജറ്റ് : ച​ങ്ങ​നാ​ശേ​രി ഹാ​പ്പി...

ച​​ങ്ങ​​നാ​​ശേ​​രി: പ​​ടി​​ഞ്ഞാ​​റ​​ൻ ബൈ​​പാ​​സി​​ന്‍റെ പ്രാ​​രം​​ഭ ന​​ട​​പ​​ടി​​ക​​ൾ​​ക്ക് അ​​ഞ്ച് കോ​​ടി രൂ​​പ ബ​​ജ​​റ്റി​​ൽ അ​​നു​​വ​​ദി​​ച്ച​​തി​​നെ സ്വാ​​ഗ​​തം ചെ​​യ്ത് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും നാ​​ട്ടു​​കാ​​രും. പ​​ണം അ​​നു​​വ​​ദി​​ച്ച​​തോ​​ടെ പാ​​തി​​വ​​ഴി​​യി​​ൽ നി​​ല​​ച്ച പ​​ദ്ധ​​തി​​ക്ക് ജീ​​വ​​ൻ വ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ച​​ങ്ങ​​നാ​​ശേ​​രി മ​​ണ്ഡ​​ല​​ത്തി​​ലെ വി​​വി​​ധ പ​​ദ്ധ​​തി​​ക​​ൾ​​ക്കാ​​യി 30 കോ​​ടി രൂ​​പ​​യാ​​ണ് ബ​​ജ​​റ്റി​​ൽ വ​​ക​​യി​​രു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ച​​ങ്ങ​​നാ​​ശേ​​രി ബോ​​ട്ട് ജെ​​ട്ടി ന​​വീ​​ക​​ര​​ണം, സാം​​സ്‌​​കാ​​രി​​ക കേ​​ന്ദ്രം നി​​ര്‍​മാ​​ണം - ഒ​​രു കോ​​ടി

ളാ​​യി​​ക്കാ​​ട് ന​​ഗ​​ര​​സ​​ഭ​​വ​​ക സ്ഥ​​ല​​ത്ത് അ​​ന്താ​​രാ​​ഷ്‌​ട്ര സ്റ്റേ​​ഡി​​യം കോം​​പ്ല​​ക്‌​​സ് പ്രാ​​രം​​ഭ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് - ര​​ണ്ട് കോ​​ടി

ച​​ങ്ങ​​നാ​​ശേി ന​​ഗ​​ര​​സ​​ഭ ആ​​യു​​ര്‍​വേ​​ദ ആ​​ശു​​പ​​ത്രി - ഒ​​രു കോ​​ടി

മാ​​ട​​പ്പ​​ള്ളി സി​​എ​​സ് യു​​പി സ്‌​​കൂ​​ളി​​ന് (മാ​​ട​​പ്പ​​ള്ളി സ​​ഹ​​ക​​ര​​ണ​​ബാ​​ങ്ക്) സ്‌​​കൂ​​ള്‍ ബ​​സ് വാ​​ങ്ങാ​​ൻ - 20 ല​​ക്ഷം

മാ​​ട​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ല്‍ ഇ​​ന്‍​ഡ​​സ്ട്രി​​യ​​ല്‍ പാ​​ര്‍​ക്ക് - ര​​ണ്ടു​​കോ​​ടി

മാ​​ട​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് സെ​​ന്‍റ് തോ​​മ​​സ്-​​പ​​ന്നി​​ത്ത​​ടം റോ​​ഡ് നി​​ർ​​മാ​​ണം - 20 ല​​ക്ഷം

ച​​ങ്ങ​​നാ​​ശേ​​രി ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​ക്ക് പു​​തി​​യ കെ​​ട്ടി​​ട​​ങ്ങ​​ള്‍ നി​​ര്‍​മി​​ക്കു​​ന്ന​​തി​​നും ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ വാ​​ങ്ങു​​ന്ന​​തി​​നും - ര​​ണ്ട് കോ​​ടി

വാ​​ഴ​​പ്പ​​ള്ളി ശ്രീ​​മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ലെ കാ​​വും കു​​ള​​വും ന​​വീ​​ക​​ര​​ണം - 25 ല​​ക്ഷം

കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്തി​​ലെ എ​​ണ്ണ​​ക്കാ​​ച്ചി​​റ​​യി​​ല്‍ പൊ​​തു​​മൈ​​താ​​നം നി​​ർ​​മാ​​ണം - 50 ല​​ക്ഷം

വാ​​ഴ​​പ്പ​​ള്ളി സെ​​ന്‍റ് തെ​​രേ​​സാ​​സ് സ്‌​​കൂ​​ളി​​ല്‍ ഡി​​ജി​​റ്റ​​ല്‍ ലൈ​​ബ്ര​​റി, പ്രൊ​​ജ​​ക്ട​​ര്‍, ലാ​​പ്‌​​ടോ​​പ് - 20 ല​​ക്ഷം.
റോ​​ഡു​​ക​​ൾ

നാ​​ലു​​കോ​​ടി ജം​​ഗ്ഷ​​നി​​ല്‍ ഡി​​വൈ​​ഡ​​റും ഇ​​ന്‍റ​​ർ​​ലോ​​ക്കും - 50 ല​​ക്ഷം

പാ​​യി​​പ്പാ​​ട് പ​​ഞ്ചാ​​യ​​ത്ത് കൊ​​ല്ലാ​​പു​​രം കു​​ഴി​​മ​​ണ്ണി​​ല്‍ പ​​ടി റോ​​ഡ് പു​​ന​​രു​​ദ്ധാ​​ര​​ണം - 25 ല​​ക്ഷം

പാ​​യി​​പ്പാ​​ട് പ​​ഞ്ചാ​​യ​​ത്ത് ഒ​​ട്ട​​ത്തി​​ല്‍​ക​​ട​​വ് റോ​​ഡ് ന​​വീ​​ക​​ര​​ണം - 50 ല​​ക്ഷം.

കു​​രി​​ശും​​മൂ​​ട് വ​​ട​​ക്കേ​​ക്ക​​ര റോ​​ഡ് ബി​​എം ആ​​ന്‍റ് ബി​​സി നി​​ല​​വാ​​ര​​ത്തി​​ല്‍ വീ​​തി കൂ​​ട്ടി നി​​ര്‍​മാ​​ണം - ഒ​​രു കോ​​ടി

തൃ​​ക്കൊ​​ടി​​ത്താ​​നം-​​അ​​മ​​ര-​​ആ​​ശാ​​രി​​മു​​ക്ക് റോ​​ഡ് പു​​ന​​രു​​ദ്ധാ​​ര​​ണം - 50 ല​​ക്ഷം

വി​​വി​​ധ തോ​​ടു​​ക​​ളി​​ലെ പോ​​ള​​നീ​​ക്ക​​ത്തി​​നും ഗ്രാ​​മീ​​ണ ടൂ​​റി​​സം ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​നും - ഒ​​രു കോ​​ടി

ച​​ങ്ങ​​നാ​​ശേ​​രി-​​ആ​​ല​​പ്പു​​ഴ ക​​നാ​​ലി​​ന്‍റെ ആ​​ഴം കൂ​​ട്ടി ഇ​​രു​​വ​​ശ​​വും പു​​ന​​ര്‍​നി​​ര്‍​മി​​ക്കു​​ന്ന​​തി​​ന് - 50 ല​​ക്ഷം

ബ​​ജ​​റ്റി​​ൽ ച​​ങ്ങ​​നാ​​ശേ​​രി മ​​ണ്ഡ​​ല​​ത്തി​​ന് മി​​ക​​ച്ച പി​​ന്തു​​ണ​​യാ​​ണ് സ​​ർ​​ക്കാ​​ർ ന​​ൽ​​കി​​യ​​തെ​​ന്നും കെ​​എ​​സ്ആ​​ര്‍​ടി​​സി ഡി​​പ്പോ, ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി എ​​ന്നി​​വ​​ട​​ങ്ങ​​ളി​​ലെ നി​​ര്‍​മാ​​ണ പ്ര​​വൃ​​ത്തി​​ക​​ള്‍ വേ​​ഗ​​ത്തി​​ല്‍ പൂ​​ര്‍​ത്തി​​യാ​​ക്കു​​മെ​​ന്നും വി​​നു ജോ​​ബ് എം​​എ​​ൽ​​എ പ​​റ​​ഞ്ഞു.

നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ന്‍റെ വി​​ക​​സ​​നം ഉ​​റ​​പ്പാ​​ക്കും

ച​​ങ്ങ​​നാ​​ശേ​​രി: സം​​സ്ഥാ​​ന ബ​​ജ​​റ്റി​​ല്‍ അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന പ​​ദ്ധ​​തി​​ക​​ള്‍ ച​​ങ്ങ​​നാ​​ശേ​​രി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ന്‍റെ വി​​ക​​സ​​നം ഉ​​റ​​പ്പാ​​ക്കും. പ​​ടി​​ഞ്ഞാ​​റ​​ന്‍ ബൈ​​പാ​​സ്, എ​​സി ക​​നാ​​ല്‍, ബോ​​ട്ട്‌​​ജെ​​ട്ടി വി​​ക​​സ​​നം വി​​വി​​ധ റോ​​ഡു​​ക​​ളു​​ടെ ന​​വീ​​ക​​ര​​ണം എ​​ന്നി​​വ​​യ്ക്ക് പ​​ണം അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്.

ജോ​​മി ജോ​​സ​​ഫ്, ചെ​​യ​​ര്‍​മാ​​ന്‍
ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭ
കെ.​​എം.​​നെ​​ജി​​യ
വൈ​​സ് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍

വി​​ക​​സ​​നം മു​​ര​​ടി​​ക്കും

സം​​സ്ഥാ​​ന ബ​​ജ​​റ്റി​​ല്‍ വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ള്‍​ക്ക് മ​​തി​​യാ​​യ പ​​ണം അ​​നു​​വ​​ദി​​ക്കാ​​ത്ത​​ത് ക​​ഴി​​ഞ്ഞ അ​​ഞ്ചു​​വ​​ര്‍​ഷം ക്ര​​മ​​​മാ​​യി ന​​ട​​ത്തി​​യ വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ളെ പി​​ന്നോ​​ട്ട​​ടി​​ക്കാ​​ന്‍ ഇ​​ട​​യാ​​ക്കും. പ​​ഞ്ചാ​​യ​​ത്തു​​ക​​ള്‍​ക്ക് ആ​​വ​​ശ്യ​​മാ​​യ ഫ​​ണ്ട് അ​​നു​​വ​​ദി​​ച്ചി​​ട്ടി​​ല്ല. ആ​​രോ​​ഗ്യം, വി​​ദ്യാ​​ഭ്യാ​​സം, ശു​​ദ്ധ​​ജ​​ലം, റോ​​ഡ്, കെ​​എ​​സ്ആ​​ര്‍​ടി​​സി തു​​ട​​ങ്ങി​​യ പ​​ദ്ധ​​തി​​ക​​ള്‍​ക്ക് വേ​​ണ്ട​​ത്ര തു​​ക അ​​നു​​വ​​ദി​​ച്ചി​​ട്ടി​​ല്ല.

ജോ​​ബ് മൈ​​ക്കി​​ള്‍
മു​​ന്‍ എം​​എ​​ല്‍​എ

Kerala

ഉണക്കാനിട്ട ളോഹയിൽ കൂടൊരുക്കി ബുൾബുൾ

കോ​ട്ട​യം: ക​​പ്പു​​ച്ചി​​ൻ വൈ​​ദി​​ക​​ൻ ഉ​​ണ​​ങ്ങാ​​നി​​ട്ട ളോ​​ഹ​​യി​​ൽ കൂ​​ടു​​കൂ​​ട്ടി ബു​ൾ​ബു​ൾ പ​ക്ഷി​ക​ൾ. ഇ​​പ്പോ​​ൾ കൂ​​ട്ടി​​ൽ കു​​ഞ്ഞു​​ങ്ങ​​ൾ ഉ​​ണ്ടാ​​യ സ​​ന്തോ​​ഷ​​ത്തി​​ലാ​​ണ് കോ​ട്ട​യം തെ​ള്ള​കം ക​പ്പു​ച്ചി​ൻ വി​ദ്യാ​ഭ​വ​ൻ ആ​​ശ്ര​​മ​​ത്തി​​ലു​​ള്ള​​വ​​ർ. അ​​ല​​ക്കി ഉ​​ണ​​ക്കാ​​നി​​ട്ട ളോ​​ഹ ക​​പ്പു​​ച്ചി​​ൻ സ​​ന്യാ​​സി വൈ​​ദി​​ക​ൻ ഫാ. ​ജി​നു മാ​ന്തി​യി​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് എ​​ടു​​ക്കാ​​നാ​​യി ചെ​​ന്ന​​ത്.

അ​പ്പോ​ഴാ​ണ് അ​​തി​​ൽ പ​ക്ഷി​ക​ൾ കൂ​​ടു കൂ​​ട്ടി​​ത്തു​​ട​​ങ്ങി​​യ​​താ​​യി ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട​​ത്. ക​പ്പു​ച്ചി​ൻ വൈ​ദി​ക​രു​ടെ ളോ​ഹ​യു​ടെ മു​ക​ളി​ൽ ഭാ​ഗ​ത്തു​ള്ള തൊ​പ്പി​യാ​ണ് ബു​ൾ​ബു​ൾ പ​ക്ഷി​ക്കു കൂ​ടു​ണ്ടാ​ക്കാ​ൻ സ​ഹാ​യ​ക​മാ​യ​ത്. ഇ​​തോ​​ടെ കി​​ളി​​യെ ശ​​ല്യ​​പ്പെ​​ടു​​ത്തേ​​ണ്ടെ​​ന്ന തീ​​രു​​മാ​​ന​​ത്തി​​ലാ​​യി സ​​ന്യാ​​സ വൈ​ദി​ക​ർ. ആ​​രു​​ടെ​​യും ശ​​ല്യ​​പ്പെ​​ടു​​ത്ത​​ൽ ഇ​​ല്ലാ​​തെ വ​​ന്ന​​തോ​​ടെ കി​​ളി​​ക​​ൾ കൂ​​ടു തീ​​ർ​​ത്ത് അ​​വി​​ടെ മു​​ട്ട​​യി​​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം കു​​ഞ്ഞു​​ങ്ങ​​ളു​​ടെ ക​​ര​​ച്ചി​​ൽ ശ​​ബ്ദം കേ​​ട്ടു നോ​​ക്കി​​യ​​പ്പോ​​ഴാ​​ണ് ളോ​​ഹ​​യി​​ലെ കൂ​​ട്ടി​​ൽ കു​​ഞ്ഞു​​ങ്ങ​​ളെ ക​​ണ്ട​​ത്. കു​ഞ്ഞു​ങ്ങ​ൾ പി​റ​ന്നി​ട്ട് എ​ട്ടു ദി​വ​സ​മാ​യി. ബു​ൾ ബു​ൾ പ​ക്ഷി കൂ​ടി​നു സ​മീ​പ​ത്തു ത​ന്നെ​യു​ണ്ട്. കു​​ഞ്ഞു​​ങ്ങ​​ൾ വ​​ള​​ർ​​ന്ന് പ​​റ​​ന്നു പോ​​കു​​ന്ന​​തു​​വ​​രെ ളോ​​ഹ എ​​ടു​​ക്കേ​​ണ്ടെ​​ന്ന തീ​​രു​​മാ​​ന​​ത്തി​​ലാ​​ണ് ജി​നു​വ​ച്ച​നും വൈ​ദ​ക​രും.

പ​ക്ഷി​ക​ളെ​യും മൃ​ഗ​ങ്ങ​ളെ​യും പ്ര​കൃ​തി​യെ​യും സ്വ​ന്തം സ​ഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ സ്നേ​ഹി​ച്ച വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ പാ​ര​മ്പ​ര്യം പേ​റു​ന്ന ക​പ്പു​ച്ചി​ൻ വൈ​ദി​ക​രാ​യ ത​ങ്ങ​ൾ​ക്ക് വി​ശു​ദ്ധ ഫ്രാ​സി​സി​സ് അ​സീ​സി​യു​ടെ എ​ണ്ണൂ​റാം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ക്കു​ന്ന വേ​ള​യി​ൽ ല​ഭി​ച്ച പ്ര​ത്യേ​ക അ​നു​ഭ​വ​മാ​ണ് ഇ​തെ​ന്ന് ആ​ശ്ര​മം റെ​ക്ട​ർ ഫാ. ​ജ​യിം​സ് വാ​ഴ​ചാ​രി ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ഒ​രു ഫ്രാ​ൻ​സി​സ്ക​ൻ ക​പ്പൂ​ച്ചി​ൻ സ​ന്യാ​സി​യാ​യ ത​ന്നെ ഈ ​ചെ​റി​യ സം​ഭ​വം ആ​ഴ​ത്തി​ൽ സ്പ​ർ​ശി​ച്ച​താ​യി ഫാ. ​ജി​നു മാ​ന്തി​യി​ൽ കു​റി​ച്ചു. ആ ​പ​ക്ഷി​ക്ക് അ​ത് ഒ​രു "വ​സ്ത്രം'' ആ​യി​രു​ന്നി​ല്ല; സു​ര​ക്ഷി​ത​മാ​യൊ​രു ഇ​ടം, വി​ശ്ര​മി​ക്കാ​നും ജീ​വ​ൻ വി​രി​യി​ക്കാ​നും ക​ഴി​യു​ന്ന ഒ​രു അ​ഭ​യം എന്നിവയായിരുന്നു.
വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് പ​ക്ഷി​ക​ളോ​ടു പോ​ലും പ്ര​സം​ഗി​ച്ച​വ​നാ​ണ്. മ​നു​ഷ്യ​ൻ മ​റ​ന്നു​പോ​കു​ന്ന സ​ത്യ​മാ​ണ് അ​ദ്ദേ​ഹം പ​ഠി​പ്പി​ച്ച​ത്. ഇ​ന്നു ത​ന്‍റെ വ​സ്ത്ര​ത്തി​ന്മേ​ലു​ള്ള ഈ ​ചെ​റി​യ കൂ​ട് എ​നി​ക്ക് ഒ​രു നി​ശ​ബ്ദ പ്ര​സം​ഗ​മാ​യി മാ​റി​യെ​ന്നും ഫാ.​ജി​നു കൂട്ടിച്ചേർത്തു.

Kerala

എ​ന്നും കോ​ട്ട​യ​വു​മാ​യി ആ​ത്മ​ബ​ന്ധം സൂ​ക്ഷി​ച്ച ജ​സ്പാ​ൽ റാ​ണ

കോ​​​ട്ട​​​യം: വി​​​ട​​​വാ​​​ങ്ങി​​​യ ഇ​​​ന്ത്യ​​​ന്‍ ഷൂ​​​ട്ടിം​​​ഗ് ഇ​​​തി​​​ഹാ​​​സം ജ​​​സ്പാ​​​ല്‍ റാ​​​ണ​​​യ്ക്ക് കോ​​​ട്ട​​​യവുമാ​​​യും ആ​​​ത്മ​​​ബ​​​ന്ധ​​​മു​​​ണ്ട്. ഇ​​​ന്ത്യ​​​ന്‍ ഷൂ​​​ട്ടിം​​​ഗ് ടീ​​​മി​​​ന്‍റെ കോ​​​ച്ചാ​​​യി​​​രു​​​ന്ന കോ​​​ട്ട​​​യം ഉ​​​ഴ​​​വൂ​​​ര്‍ സ്വ​​​ദേ​​​ശി പ്ര​​​ഫ. സ​​​ണ്ണി തോ​​​മ​​​സ് ജ​​​സ്പാ​​​ല്‍ റാ​​​ണ​​​യു​​​ടെ ഗു​​​രു​​​വാ​​​യി​​​രു​​​ന്നു.

1994 ല്‍ ​​​ഇ​​​റ്റ​​​ലി​​​യി​​​ലെ മി​​​ലാ​​​നി​​​ല്‍ ന​​​ട​​​ന്ന ലോ​​​ക ജൂ​​​ണിയ​​​ര്‍ ഷൂ​​​ട്ടിം​​​ഗ് ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പ് ഇ​​​രു​​​വ​​​രു​​​ടെ​​​യും ക​​​രി​​​യ​​​റി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച നേ​​​ട്ട​​​മാ​​​യി​​​രു​​​ന്നു.

മ​​​ത്സ​​​ര​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യെ​​​ങ്കി​​​ലും ജ​​​സ്പാ​​​ല്‍ റാ​​​ണ​​​യു​​​ടെ കാ​​​ല്‍ മു​​​ട്ടി​​​ന് ക​​​ഠി​​​ന​​​മാ​​​യ വേ​​​ദ​​​ന​​​യും മ​​​റ്റു അ​​​സ്വ​​​സ്ഥ​​​ത​​​ക​​​ളു​​​മു​​​ണ്ടാ​​​യി. മ​​​ത്സ​​​ര​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​മോ എ​​​ന്ന ആ​​​ശ​​​ങ്ക​​​യി​​​ലാ​​​യി. പ​​​ക്ഷേ അ​​​തൊ​​​ന്നും വ​​​ക​​​വ​​​യ്ക്കാ​​​തെ മ​​​ത്സ​​​രി​​​ച്ച് റി​​​ക്കാ​​​ര്‍ഡോ​​​ടെ സ്വ​​​ര്‍ണം നേ​​​ടി​​​യാ​​​ണ് ഗു​​​രു​​​വും ശി​​​ഷ്യ​​​നും ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​ത്. ഉ​​​ഴ​​​വൂ​​​ര്‍ സ്വ​​​ദേ​​​ശി​​​യാ​​​യ പ്ര​​​ഫ. സ​​​ണ്ണി തോ​​​മ​​​സ് 1992 മു​​​ത​​​ല്‍ 2012 വ​​​രെ ഒ​​​ളിം​​​

പി​​​ക്‌​​​സി​​​ല്‍ ഇ​​​ന്ത്യ​​​ന്‍ ടീ​​​മി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി​​​രു​​​ന്നു. പാ​​​രീ​​​സ് ഒ​​​ളിം​​​പി​​​ക്‌​​​സി​​​ല്‍ ജ​​​സ്പാ​​​ല്‍ റാ​​​ണ​​​യു​​​ടെ ശി​​​ഷ്യ​​​യാ​​​യി​​​രു​​​ന്ന മ​​​നു​​​ഭാ​​​ക​​​ര്‍ ഇ​​​ര​​​ട്ട വെ​​​ങ്ക​​​ലം നേ​​​ടി​​​യ​​​പ്പോ​​​ള്‍ അ​​​ദ്ദേ​​​ഹം ആ​​​ദ്യം വി​​​ളി​​​ച്ച​​​ത് സ​​​ണ്ണി തോ​​​മ​​​സി​​​നെ​​​യാ​​​യി​​​രു​​​ന്നു.

ത​​​ന്‍റെ പ്രി​​​യ​​​പ്പെ​​​ട്ട ഗു​​​രു​​​വി​​​നെ കാ​​​ണാ​​​ന്‍ വ​​​രു​​​മെ​​​ന്ന് പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും അ​​​തി​​​നു കാ​​​ത്തു നി​​​ല്‍ക്കാ​​​തെ സ​​​ണ്ണി തോ​​​മ​​​സ് വി​​​ട​​​വാ​​​ങ്ങി​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ള്‍ ജ​​​സ്പാ​​​ല്‍ റാ​​​ണ​​​യും.

District News

​​ജി​​ല്ല​​യി​​ല്‍ 85,277 കു​​ട്ടി​​ക​​ള്‍​ക്ക് വാ​​ക്‌​​സി​​ന്‍ ന​​ല്‍​കും

കോ​​ട്ട​​യം: പ​​ള്‍​സ് പോ​​ളി​​യോ തു​​ള്ളി​​മ​​രു​​ന്ന് വി​​ത​​ര​​ണം 28ന് ​​ജി​​ല്ല​​യി​​ല്‍ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ ന​​ട​​ക്കും.

അ​​ഞ്ചു വ​​യ​​സി​​ല്‍ താ​​ഴെ പ്രാ​​യ​​മു​​ള്ള ജി​​ല്ല​​യി​​ലെ 85,277 കു​​ട്ടി​​ക​​ള്‍​ക്ക് വാ​​ക്‌​​സി​​ന്‍ ന​​ല്‍​കും. മ​​രു​​ന്നു വി​​ത​​ര​​ണ​​ത്തി​​നാ​​യി 1218 ബൂ​​ത്തു​​ക​​ള്‍ സ​​ജ്ജീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

സ​​ര്‍​ക്കാ​​ര്‍-​​സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ള്‍, അ​​ങ്ക​​ണ​​വാ​​ടി​​ക​​ള്‍, ജ​​ന​​കീ​​യാ​​രോ​​ഗ്യ കേ​​ന്ദ്ര​​ങ്ങ​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ രാ​​വി​​ലെ എ​​ട്ടു​​മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ ബൂ​​ത്തു​​ക​​ള്‍ പ്ര​​വ​​ര്‍​ത്തി​​ക്കും.

ബ​​സ് സ്റ്റാ​​ന്‍​ഡു​​ക​​ള്‍, റെ​യി​​ല്‍​വേ സ്റ്റേ​​ഷ​​നു​​ക​​ള്‍ തു​​ട​​ങ്ങി​​യ 40 കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ ട്രാ​​ന്‍​സി​​റ്റ് ബൂ​​ത്തു​​ക​​ളു​​മു​​ണ്ടാ​​കും. ബൂ​​ത്തു​​ക​​ളി​​ല്‍ എ​​ത്താ​​ന്‍ ബു​​ദ്ധി​​മു​​ട്ടു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ഇ​ത​ര​സം​സ്ഥാ​ന​​തൊ​​ഴി​​ലാ​​ളി ക്യാ​​മ്പു​​ക​​ളി​​ലും തു​​ള്ളി​​മ​​രു​​ന്ന് എ​​ത്തി​​ക്കാ​​ന്‍ ആ​​റു മൊ​​ബൈ​​ല്‍ ടീ​​മു​​ക​​ളു​​മു​​ണ്ടാ​​കും.

28ന് ​​തു​​ള്ളി​​മ​​രു​​ന്ന് ന​​ല്‍​കാ​​ന്‍ സാ​​ധി​​ക്കാ​​ത്ത​​വ​​ര്‍​ക്ക് അ​​ടു​​ത്ത മൂ​​ന്ന് ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വീ​​ടു​​ക​​ളി​​ലെ​​ത്തി ന​​ല്‍​കു​​മെ​​ന്ന് ജി​​ല്ലാ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡോ. ​​എ​​ന്‍. പ്രി​​യ അ​​റി​​യി​​ച്ചു.

Kerala

എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ മുതൽ കോട്ടയത്ത്

കോ​​​ട്ട​​​യം: എ​​​ന്‍ജി​​​ഒ യൂ​​​ണി​​​യ​​​ന്‍ 63-ാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് നാ​​​ളെ തു​​​ട​​​ക്ക​​​മാ​​​കും. 13 വ​​​രെ കോ​​​ട്ട​​​യം മാ​​​മ്മ​​​ന്‍ മാ​​​പ്പി​​​ള ഹാ​​​ളി​​​ലാ​​​ണ് സ​​​മ്മേ​​​ള​​​നം.

നാ​​​ളെ രാ​​​വി​​​ലെ 8.45ന് ​​​സം​​​സ്ഥാ​​​ന​​​പ്ര​​​സി​​​ഡ​​ന്‍റ് എം.​​​എ. അ​​​ജി​​​ത് കു​​​മാ​​​ര്‍ പ​​​താ​​​ക ഉ​​​യ​​​ര്‍ത്തും. തു​​​ട​​​ര്‍ന്ന് സം​​​സ്ഥാ​​​ന കൗ​​​ണ്‍സി​​​ല്‍ യോ​​​ഗം ചേ​​​രും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30നു പ്ര​​​ക​​​ട​​​ന​​​മു​​​ണ്ടാ​​​കും. കോ​​​ട്ട​​​യം സി​​​വി​​​ല്‍ സ്റ്റേ​​​ഷ​​​ന്‍ പ​​​രി​​​സ​​​ര​​​ത്തു​​​നി​​​ന്നാ​​​രം​​​ഭി​​​ക്കു​​​ന്ന പ്ര​​​ക​​​ട​​​നം പൊ​​​തു​​​സ​​​മ്മേ​​​ള​​​ന വേ​​​ദി​​​യാ​​​യ തി​​​രു​​​ന​​​ക്ക​​​ര മൈ​​​താ​​​നി​​​യി​​​ല്‍ സ​​​മാ​​​പി​​​ക്കും.

വൈ​​​കു​​​ന്നേ​​​രം 4.30ന് ​​​ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 12ന് ​​​രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​നു പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം സി​​​ദ്ധാ​​​ര്‍ത്ഥ് വ​​​ര​​​ദ​​​രാ​​​ജ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സ്വാ​​​ഗ​​​ത​​​സം​​​ഘം ചെ​​​യ​​​ര്‍മാ​​​ന്‍ വി.​​​എ​​​ന്‍. വാ​​​സ​​​വ​​​ന്‍, എ​​​ന്‍ജി​​​ഒ യൂ​​​ണി​​​യ​​​ന്‍ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ശ​​​ശി​​​ധ​​​ര​​​ന്‍, പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എ. അ​​​ജി​​​ത് കു​​​മാ​​​ര്‍, സ്വാ​​​ഗ​​​ത​​​സം​​​ഘം ജ​​​ന​​​റ​​​ല്‍ ക​​​ണ്‍വീ​​​ന​​​ര്‍ സീ​​​മ എ​​​സ്. നാ​​​യ​​​ര്‍, കെ.​​​ആ​​​ര്‍. അ​​​നി​​​ല്‍കു​​​മാ​​​ര്‍, വി.​​​കെ. ഉ​​​ദ​​​യ​​​ന്‍, ടി. ​​​ഷാ​​​ജി എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

District News

കോ​​ട്ട​​യ​​ത്തെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് : ഉ​​ദ്യോ​​ഗ​​സ്ഥ സ​​മി​​തി​​യു​​ടെ പ​​രി​​ശോ​​ധ​​ന പൂ​​ര്‍​ത്തി​​യാ​​യി

കോ​​ട്ട​​യം: ന​​ഗ​​ര​​ത്തി​​ലെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍​കു​​മാ​​ര്‍ മീ​​ണ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സ​​മി​​തി പ​​രി​​ശോ​​ധ​​ന പൂ​​ര്‍​ത്തീ​​ക​​രി​​ച്ചു. എം​​സി റോ​​ഡി​​ല്‍ കാ​​രി​​ത്താ​​സ് ജം​​ഗ്ഷ​​ന്‍, സം​​ക്രാ​​ന്തി, കു​​മാ​​ര​​ന​​ല്ലൂ​​ര്‍, ചൂ​​ട്ടു​​വേ​​ലി, എ​​സ്എ​​ച്ച് മൗ​​ണ്ട്, നാ​​ഗ​​മ്പ​​ടം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് സ​​മി​​തി ഇ​​ന്ന​​ലെ സ​​ന്ദ​​ര്‍​ശ​​നം ന​​ട​​ത്തി​​യ​​ത്.

തി​​രു​​വാ​​തു​​ക്ക​​ൽ, ഈ​​ര​​യി​​ല്‍​ക്ക​​ട​​വ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും സ​​ന്ദ​​ര്‍​ശ​​നം ന​​ട​​ത്തി.
ചി​​ങ്ങ​​വ​​നം മു​​ത​​ല്‍ പു​​ളി​​മൂ​​ട് ജം​​ഗ്ഷ​​ന്‍ വ​​രെ​​യു​​ള്ള ഭാ​​ഗ​​ങ്ങ​​ളി​​ലും ക​​ഞ്ഞി​​ക്കു​​ഴി​​യി​​ലും ക​​ഴി​​ഞ്ഞ നാ​​ലി​​നു പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യി​​രു​​ന്നു.

സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍​ന്ന യോ​​ഗ​​ത്തി​​ലെ തീ​​രു​​മാ​​ന​​പ്ര​​കാ​​ര​​മാ​​ണ് ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് എ. ​​ഷാ​​ഹു​​ല്‍ ഹ​​മീ​​ദും വി​​വി​​ധ വ​​കു​​പ്പു​​ക​​ളി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രും ഉ​​ള്‍​പ്പെ​​ട്ട സം​​ഘ​​ത്തെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് കൂ​​ടു​​ത​​ലു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ല്‍ അ​​ടി​​യ​​ന്ത​​ര​​മാ​​യി ഏ​​ര്‍​പ്പെ​​ടു​​ത്താ​​വു​​ന്ന പു​​നഃ​ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ സാ​​ധ്യ​​ത പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നാ​​യി നി​​യോ​​ഗി​​ച്ച​​ത്.

ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ​​ന്‍ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ർ, കോ​​ട്ട​​യം ആ​​ര്‍​ടി​​ഒ ഡി. ​​ജ​​യ​​രാ​​ജ്, പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് എ​​ന്‍​എ​​ച്ച് വി​​ഭാ​​ഗം എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് എ​​ന്‍​ജി​​നി​​യ​​ര്‍ ജോ​​ണ്‍ കെ​​ന്ന​​ത്ത്, പൊ​​തു​​മ​​രാ​​മ​​ത്ത് നി​​ര​​ത്ത് വി​​ഭാ​​ഗം എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് എ​​ന്‍​ജി​​നി​​യ​​ര്‍ ടി.​​എ​​സ്. ജ​​യ​​രാ​​ജ്, മെ​​യി​​ന്‍റ​​ന​​ന്‍​സ് വി​​ഭാ​​ഗം എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് എ​​ന്‍​ജി​​നി​​യ​​ര്‍ ടി.​​ആ​​ര്‍. ജീ​​ജ, അ​​സി​.​എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് എ​​ന്‍​ജി​​നി​​യ​​ര്‍​മാ​​യ കെ. ​​നാ​​യ​​ർ, വാ​​ട്ട​​ര്‍ അ​​ഥോ​​റി​​റ്റി എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് എ​​ന്‍​ജി​​നി​​യ​​ര്‍ അ​​നി​​ല്‍ രാ​​ജ്, ദേ​​ശീ​​യ​​പാ​​താ വി​​ഭാ​​ഗം അ​​സി. എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് എ​​ന്‍​ജി​​നി​​യ​​ര്‍ എ.​​എ​​സ്. സു​​ര എ​​ന്നി​​വ​​രും പ​​രി​​ശോ​​ധ​​നാ സ​​മി​​തി​​യി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്നു. പ​​രി​​ശോ​​ധ​​ന​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള പ്രാ​​ഥ​​മി​​ക റി​​പ്പോ​​ര്‍​ട്ട് ഉ​​ട​​ന്‍ ത​​യാ​​റാ​​ക്കു​​മെ​​ന്ന് ജി​​ല്ലാ ക​​ള​​ക്ട​​ര്‍ അ​​റി​​യി​​ച്ചു.

District News

ഫാ. ​സോ​ണി തെ​ക്കുംമു​റി​യി​ല്‍ ക​ര്‍​മ​നി​ര​ത​നായ വൈ​ദി​ക ശു​ശ്രൂ​ഷകൻ

ച​​ങ്ങ​​നാ​​ശേ​​രി: ക​​ര്‍​മ​​നി​​ര​​ത​​മാ​​യ വൈ​​ദി​​ക ശു​​ശ്രൂ​​ഷ​​യു​​ടെ മാ​​തൃ​​ക​​യാ​​യ സോ​​ണി തെ​​ക്കും​​മു​​റി​​യി​​ല​​ച്ച​​ന്‍ യാ​​ത്ര​​യാ​​യി. പു​​ഞ്ചി​​രി​​ക്കു​​ന്ന മു​​ഖ​​ത്തോ​​ടെ വി​​ശ്വാ​​സി​​ക​​ളെ സ​​മീ​​പി​​ച്ച് അ​​വ​​ര്‍​ക്ക് ആ​​ത്മ​​വി​​ശ്വാ​​സ​​വും ക​​രു​​ണ​​യും പ​​ക​​ര്‍​ന്ന ഫാ.​ ​തോ​​മ​​സ് തെ​​ക്കും​​മു​​റി​​യി​​ലി​​നെ സ്‌​​നേ​​ഹി​​ത​​ര്‍ വി​​ളി​​ച്ചി​​രു​​ന്ന​​ത് സോ​​ണി​​യ​​ച്ച​​ന്‍ എ​​ന്നാ​​ണ്. കേ​​ര​​ള​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തും വി​​ശ്വാ​​സ​സ​​മൂ​​ഹ​​ത്തി​​ന്‍റെ വ​​ള​​ര്‍​ച്ച​​യ്ക്കും ഇ​​ട​​വ​​ക​​ക​​ളു​​ടെ ന​​വീ​​ക​​ര​​ണ​​ത്തി​​നും ത്യാ​​ഗ​​പൂ​​ര്‍​ണ​​മാ​​യ ശു​​ശ്രൂ​​ഷ​​യ​​ര്‍​പ്പി​​ച്ച സോ​​ണി​​യ​​ച്ച​​ന്‍ പ്ര​​ശ​​സ്ത​​നാ​​യ വാ​​ഗ്മി​​യും വ​​ച​​ന​​പ്ര​​ഘോ​​ഷ​​ക​​നു​​മാ​​യി​​രു​​ന്നു.

ചേ​​ന്ന​​ങ്ക​​രി സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് ഇ​​ട​​വ​​ക​​യി​​ല്‍ തെ​​ക്കും​​മു​​റി​​യി​​ല്‍ മാ​​ത്യൂ ജോ​​സ​​ഫ്(​​കു​​ട്ട​​പ്പ​​ന്‍) പെ​​ണ്ണ​​മ്മ ദ​​മ്പ​​തി​​ക​​ളു​​ടെ ആ​​റു മ​​ക്ക​​ളി​​ല്‍ ഇ​​ള​​യ​​വ​​നാ​​യി 1967 ജ​​നു​​വ​​രി 14നാ​​ണ് ജ​​ന​​നം. കു​​റി​​ച്ചി സെ​​ന്‍റ് തോ​​മ​​സ് മൈ​​ന​​ര്‍ സെ​​മി​​നാ​​രി​​യി​​ല്‍ ചേ​​ര്‍​ന്ന സോ​​ണി​​ച്ച​​ന്‍ മാം​​ഗ​ളൂ​രു സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് മേ​​ജ​​ര്‍ സെ​​മി​​നാ​​രി​​യി​​ല്‍​നി​​ന്ന് ഫി​​ലോ​​സ​​ഫി, തി​​യോ​​ള​​ജി പ​​ഠ​​നം പൂ​​ര്‍​ത്തി​​യാ​​ക്കി. ഇ​​ക്കാ​​ല​​ത്ത് മൈ​​സൂ​​രു യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യി​​ല്‍നി​​ന്ന് ബി​​എ ബി​​രു​​ദ​​വും നേ​​ടി.

1993 മേ​​യ് ഒ​​ന്നി​​ന് മാ​​തൃ ഇ​​ട​​വ​​ക​യി​ൽ​വ​​ച്ച് ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ല്‍​നി​​ന്നു പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ച്ചു. തൃ​​ക്കൊ​​ടി​​ത്താ​​നം സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് ഫോ​​റോ​​നാ ഇ​​ട​​വ​​ക, ച​​ങ്ങ​​നാ​​ശേ​​രി ക​​ത്തീ​​ഡ്ര​​ല്‍, പു​​തു​​ക്ക​​രി, മി​​ത്ര​​ക്ക​​രി ഈ​​സ്റ്റ് ഇ​​ട​​വ​​ക​​ക​​ളി​​ല്‍ അ​​സി.​വി​​കാ​​രി​​യാ​​യി സേ​​വ​​നം ചെ​​യ്തു.

തു​​ട​​ര്‍​ന്ന് പാ​​മ്പാ​​ടി ദേ​​വ​​മാ​​താ, വ​​ട​​വാ​​തൂ​​ര്‍ ഇ​​ട​​ക​​യി​​ലെ ശു​​ശ്രൂ​​ഷ​​ക്കു​​ശേ​​ഷം ഐ​​ക്ക​​ര​​ച്ചി​​റ ഇ​​ട​​വ​​ക വി​​കാ​​രി​​യാ​​യി എ​​ത്തി പു​​തി​​യ പ​ള്ളി നി​​ര്‍​മി​​ക്കു​​ന്ന​​തി​​ന് നേ​​തൃ​​ത്വം ന​​ല്‍​കി. കോ​​ട്ട​​യം താ​​ഴ​​ത്ത​​ങ്ങാ​​ടി, വ​​ട​​വാ​​തൂ​​ര്‍ ഇ​​ട​​വ​​ക​​ക​​ളി​​ലെ ശു​​ശ്രൂ​​ഷ​​ക​​ള്‍​ക്കു​​ശേ​​ഷം സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭാ സി​​ന​​ഡി​​ന്‍റെ അം​​ഗീ​​കാ​​ര​​ത്തോ​​ടെ സൗ​​ദി അ​​റേ​​ബ്യ​​യി​​ല്‍ ആ​​ദ്യ​​മാ​​യി ആ​​രം​​ഭി​​ച്ച പ്ര​​വാ​​സി​​മി​​ഷ​​ന്‍റെ ഡ​​യ​​റ​​ക്ട​​റാ​​യി സേ​​വ​​നം ചെ​​യ്തു. ബേ​​ബി​​ച്ച​​ന്‍, ജോ​​ര്‍​ജ്കു​​ട്ടി, ഗ്രേ​​സ​​മ്മ, സി​​സ്റ്റ​​ര്‍ ഡോ. ​​മേ​​ഴ്സി എ​​സ്എ​​ബി​​എ​​സ്, സി​​സ്റ്റ​​ര്‍ ലി​​സി എ​​സ്എ​​ബി​​എ​​സ് എ​​ന്നി​​വ​​ര്‍ സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​ണ്.

പൂ​​ന്തോ​​പ്പി​​ലും മാ​​മ്മൂ​​ട്ടി​​ലും മ​​നോ​​ഹ​​ര പ​ള്ളി​ക​ൾ

ആ​​ല​​പ്പു​​ഴ പൂ​​ന്തോ​​പ്പ് സെ​​ന്‍റ് ഫ്രാ​​ന്‍​സി​​സ് അ​​സീ​​സി ഇ​​ട​​വ​​ക പ​ള്ളി നി​​ര്‍​മാ​​ണ​​ത്തി​​ന് നേ​​തൃ​​ത്വം ന​​ല്‍​കി. മാ​​മ്മൂ​​ട് ഇ​​ട​​വ​​ക​ വി​​കാ​​രി​​യാ​​യി​​രി​​ക്കെ ഭാ​​ര​​ത​​ത്തി​​ലെ ലൂ​​ര്‍​ദ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന മാ​​മ്മൂ​​ട് ലൂ​​ര്‍​ദ് മാ​​താ പ​ള്ളി പൂ​​ര്‍​ത്തി​​യാ​​ക്കി 2018 ഒ​​ക്‌​ടോ​​ബ​​ര്‍ 27 കൂ​​ദാ​​ശാ​​ക​​ര്‍​മം നി​​ര്‍​വ​​ഹി​​ച്ചു.

താ​​ഴ​​ത്തു​​വ​​ട​​ക​​ര, അ​​രു​വി​​ക്കു​​ഴി എ​​ന്നീ ഇ​​ട​​വ​​ക​​ക​​ളി​​ലെ ശു​​ശ്രൂ​​ഷ​​ക​​ള്‍​ക്കു​​ശേ​​ഷം കോ​​ട്ട​യ്​​ക്ക​​പ്പു​​റം ഇ​​ട​​വ​​ക​​യി​​ല്‍ ശു​​ശ​​ഷൂ​​ഷ​​ക്കാ​​യി നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ടു. പ​​ള്ളി​​യി​​ലേ​​ക്കു​​ള്ള റോ​​ഡ്, പാ​​ര്‍​ക്കിം​​ഗ് ഗ്രൗ​​ണ്ട്, സെ​​മി​​ത്തേ​​രി ന​​വീ​​ക​​ര​​ണം, മാ​​താ​​വി​​ന്‍റെ ക​​പ്പേ​​ള എ​​ന്നി​വ പൂ​​ര്‍​ത്തി​​യാ​​ക്കി. അ​​തി​​രൂ​​പ​​ത മ​​ത​​ബോ​​ധ​​ന കേ​​ന്ദ്ര​​മാ​​യ സ​​ന്ദേ​​ശ​​നി​​ല​​യം ഏ​​ര്‍​പ്പെ​​ടു​​ത്തി​​യ ഗോ​​ള്‍​ഡ​​ന്‍ സ്റ്റാ​​ര്‍ അ​​വാ​​ര്‍​ഡ് കോ​​ട്ട​​യ്ക്ക​​പ്പു​​റം സ​​ണ്‍​ഡേ​​സ്‌​​കൂ​​ളി​​ന് അ​​തി​​രൂ​​പ​​താ കേ​​ന്ദ്ര​​ത്തി​​ല്‍ ക​​ഴി​​ഞ്ഞ 31ന് ​​ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ എ​​ത്തി സോ​​ണി​​യ​​ച്ച​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഏ​​റ്റു​​വാ​​ങ്ങി​​യി​​രു​​ന്നു.

രോ​​ഗം മൂ​​ര്‍​ച്ഛിച്ച് ആ​​ലു​​വ​​യി​​ലു​​ള്ള ആ​​ശു​​പ​​ത്രി​​ല്‍ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ ശ​​നി​​യാ​​ഴ്ച​​യാ​​ണ് സോ​​ണി​​യ​​ച്ച​​ന്‍ നി​​ത്യ​​ത​​യി​​ലേ​​ക്കു യാ​​ത്ര​​യാ​​യ​​ത്.

പൊ​​തു​​ദ​​ര്‍​ശ​​നം ഇ​​ന്ന് സം​​സ്‌​​കാ​​രം നാ​​ളെ

ഇ​​ന്ന് രാ​​വി​​ലെ 8.30 മു​​ത​​ല്‍ ഒ​​മ്പ​​തു​​വ​​രെ ചെ​​ത്തി​​പ്പു​​ഴ ആ​​ശു​​പ​​ത്രി മോ​​ര്‍​ച്ച​​റി​​യി​​ലും 10.15മു​​ത​​ല്‍ 11.45വ​​രെ കോ​​ട്ട​​യ്ക്ക​​പ്പു​​റം സെ​ന്‍റ് മാ​​ത്യൂ​​സ് പ​​ള്ളി​​യി​​ലും ഉ​​ച്ച​യ്​​ക്ക് ഒ​​ന്നു​​മു​​ത​​ല്‍ ര​​ണ്ടു​​വ​​രെ മാ​​മ്മൂ​​ട് ലൂ​​ര്‍​ദ്മാ​​താ പ​​ള്ളി​​യി​​ലും ഭൗ​​തി​​ക​​ശ​​രീ​​രം പൊ​​തു​​ദ​​ര്‍​ശ​​ന​​ത്തി​​ന് വ​​യ്ക്കും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​ഭൗ​​തി​​ക​​ശ​​രീ​​രം ചേ​​ന്ന​​ങ്ക​​രി​​യി​​ലു​​ള്ള ഭ​​വ​​ന​​ത്തി​​ല്‍ എ​​ത്തി​​ക്കും. വൈ​​കു​​ന്നേ​​രം 4.30മു​​ത​​ല്‍ ചേ​​ന്ന​​ങ്ക​​രി സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് പ​​ള്ളി​​യി​​ല്‍ പൊ​​തു​​ദ​​ര്‍​ശ​​ന​​ത്തി​​നു​വ​​യ്ക്കും. സം​​സ്‌​​കാ​​ശു​​ശ്രൂ​​ഷ​​ക​​ള്‍ നാ​​ളെ ഉ​​ച്ച​​യ്ക്ക് 1.30ന് ​​ചേ​​ന്ന​​ങ്ക​​രി സെ​ന്‍റ് ജോ​​സ​​ഫ്സ് പ​​ള്ളി​​യി​​ല്‍ ന​​ട​​ക്കും.

Kerala

ഡി​വൈ​എ​സ്പി മ​ധു​ബാ​ബു​വി​ന് സ്ഥാ​ന​ക്ക​യ​റ്റം; നി​യ​മ​നം കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ എ​സ്പി ആ​യി

തി​രു​വ​ന​ന്ത​പു​രം: ക​സ്റ്റ​ഡി മ​ർ​ദ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി പ​രാ​തി​ക​ൾ നേ​രി​ട്ട വി​വാ​ദ ഡി​വൈ​എ​സ്പി മ​ധു​ബാ​ബു​വി​ന് സ്ഥാ​ന​ക്ക​യ​റ്റം. കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ എ​സ്പി ആ​യാ​ണ് നി​യ​മ​നം. സീ​നി​യ​ർ പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നേ​താ​വ് ആ​ണ് മ​ധു​ബാ​ബു.

നേ​ര​ത്തെ സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ന്ന പ​ട്ടി​ക​യി​ൽ മ​ധു​ബാ​ബു​വി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. വി​വാ​ദ​ങ്ങ​ൾ നി​ല​നി​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ നി​ന്നു​പോ​ലും മ​ധു​ബാ​ബു​വി​നെ മാ​റ്റി​നി​ർ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, പ്രൊ​മോ​ഷ​ൻ യോ​ഗം ചേ​രു​ന്ന​തി​ന് മു​ൻ​പ് എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളി​ലും മ​ധു​ബാ​ബു കോ​ട​തി​യി​ൽ നി​ന്ന് സ്റ്റേ ​വാ​ങ്ങു​ക​യും തീ​ർ​പ്പാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ്ഥാ​ന​ക്ക​യ​റ്റ​പ​ട്ടി​ക​യി​ൽ മ​ധു​ബാ​ബു ഉ​ൾ​പ്പെ​ട്ട​ത്.

Kerala

ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​നം; കോ​ട്ട​യ​ത്ത് ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍​ക്കും ഡ്രോ​ണു​ക​ള്‍​ക്കും നി​രോ​ധ​നം

കോ​ട്ട​യം: ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍റെ സ​ന്ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ്യോ​മ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ട്ട​യം പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ട്, മാ​മ്മ​ന്‍ മാ​പ്പി​ള ഹാ​ള്‍ എ​ന്നി​വ​യു​ടെ വ്യോ​മ പ​രി​ധി​യി​ലും ജി​ല്ല​യി​ലെ ഹെ​ലി​പ്പാ​ഡു​ക​ളി​ലും മേ​യ് 31ന് ​പു​ല​ര്‍​ച്ചെ 12 മു​ത​ല്‍ 24 മ​ണി​ക്കൂ​ര്‍ ഹെ​ലി​കോ​പ്റ്റ​റു​ക​ളും ഡ്രോ​ണു​ക​ളും മൈ​ക്രോ​ലൈ​റ്റ് എ​യ​ര്‍​ക്രാ​ഫ്റ്റു​ക​ളും യു​എ​വി​ക​ളും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പ​റ​ത്തു​ന്ന​തി​ന് നി​രോ​ധം. ജി​ല്ലാ ക​ള​ക്ട​ര്‍ ആ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

വ്യോ​മ സേ​ന​യ്ക്കും എ​സ്പി​ജി​ക്കും സം​സ്ഥാ​ന പോ​ലീ​സി​നും ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ര്‍​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഔ​ദ്യോ​ഗി​ക​മാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള മ​റ്റ് ഏ​ജ​ന്‍​സി​ക​ള്‍​ക്കും നി​രോ​ധ​നം ബാ​ധ​ക​മ​ല്ല.

ഹെ​ലി​കോ​പ്റ്റ​റു​ക​ളോ നി​രോ​ധ​ന പ​രി​ധി​യി​ല്‍ വ​രു​ന്ന മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളോ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ പ​റ​ത്തേ​ണ്ട​തു​ണ്ടെ​ങ്കി​ല്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങ​ണം. ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

 

 

Kerala

എല്ലാവരും മടിച്ചുനിന്നു; പക്ഷേ, മൃതദേഹം കരയ്ക്കെടുക്കാൻ പ്രീതിഷ് ഇറങ്ങി

കോട്ടയം: വാകത്താനത്തു കഴിഞ്ഞ ദിവസം കാണാതായ യുവാവിനായി തെരച്ചിൽ തുടരുന്നതിനിടയിലാണ് ആ വാർത്തയെത്തിയത്. വാകത്താനം പാലത്തിനടിയിൽ ഒരു മൃതദേഹം. വാർത്ത കേട്ട് എല്ലാവരും ഒാടിയെത്തി. കാണാതായ യുവാവിന്‍റെ മൃതദേഹം തന്നെയാണ് ഇതെന്നു തിരിച്ചറിഞ്ഞു.

കോട്ടയം വാകത്താനം മണികണ്ഠപുരം ചക്കിട്ടാം പറമ്പിൽ വർഗീസിന്‍റെയും സുമയുടെയും മകൻ അമൽ വർഗീസിന്‍റെ മൃതദേഹമാണ് പാലത്തിനടയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് തോട്ടിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. എന്നാൽ, തോടിന് ആഴമുണ്ടെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞതോടെ ഫയർഫോഴ്സ് സംഘം സ്കൂബ ടീമിനെ വിളിക്കാമെന്ന നിർദേശം വച്ചു.

ഇതോടെ മൂന്നു ദിവസത്തിലേറെ പഴക്കമുള്ള മൃതദേഹം ഇനിയും ഏറെ സമയം വെള്ളത്തിൽ കിടക്കേണ്ടിവരുമെന്ന ആശങ്ക ഉയർന്നു. വെള്ളത്തിൽ ഇറങ്ങാൻ എല്ലാവരും മടിച്ചുനിന്നപ്പോഴാണ് വാകത്താനം പോലീസ് സ്റ്റേഷനിലെ പ്രീതീഷ് പ്രസാദ് മുന്നോട്ടുവന്നത്.
താൻ ഇറങ്ങി മൃതദേഹം കരയ്ക്ക് അടുപ്പിക്കാമെന്ന് പ്രീതീഷ് പറഞ്ഞു. പിന്നെ യൂണിഫോം മാറ്റി ഒരു കയറുമായി നേരെ വെള്ളത്തിലേക്ക്. മൃതദേഹത്തിനരികിലേക്ക് എത്തിയ പ്രീതീഷ് മിനിറ്റുകൾക്കുള്ളിൽ മൃതദേഹം കരയ്ക്ക് എത്തിച്ചു.

എല്ലാവരും മടിച്ചുനിന്നപ്പോൾ വെള്ളത്തിലേക്ക് സാഹസികമായി ഇറങ്ങാൻ മനസ് കാണിച്ച പ്രീതീഷിനെ കണ്ടുനിന്നവർ അഭിനന്ദിച്ചു. ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ജർമൻ പരിശീലനത്തിനു ശേഷം വിദേശത്തേക്കു പോകാൻ തയാറെടുത്തിരിക്കുകയായിരുന്നു അമൽ. പാലത്തിൽ ഇരുന്നപ്പോൾ അബദ്ധത്തിൽ പിറകിലേക്കു മറിഞ്ഞു തോട്ടിൽ വീണതാകാമെന്നാണ് കരുതുന്നത്.

Kerala

മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു

കോട്ടയം: അ​ലു​മി​നി​യം തോ​ട്ടി ഉ​പ​യോ​ഗി​ച്ച് മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ട​യി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. വൈ​ക്കം ആ​റാ​ട്ടു​കു​ള​ങ്ങ​ര ഇ​ട​ത്തി​ൽ അ​നി​രു​ദ്ധ​ന്‍റെ ഭാ​ര്യ ര​മ​ണി (64) ആണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 11 ന് ​ഇ​വ​രു​ടെ വീ​ട്ടു​വ​ള​പ്പി​ലാ​യി​രു​ന്നു ദാ​രു​ണ​മാ​യ സം​ഭ​വമുണ്ടായത്.

മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ തോ​ട്ടി സ​മീ​പ​ത്തെ വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. ര​മ​ണി​യു​ടെ നി​ല​വി​ളി കേ​ട്ട് സ​മീ​പ​ത്ത് അ​യ​ൽ​വാ​സി​യു​മാ​യി സം​സാ​രി​ച്ചു​നി​ന്നി​രു​ന്ന കാ​ഴ്ച​പ​രി​മി​തി​യു​ള്ള ഭ​ർ​ത്താ​വ് അ​നി​രു​ദ്ധ​ൻ ഓ​ടി​യെ​ത്തി ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ അ​നി​രു​ദ്ധ​നും വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ദൂ​രേ​ക്ക് തെ​റി​ച്ചു​വീ​ണു.

തു​ട​ർ​ന്ന് ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി വീ​ട്ട​മ്മ​യെ തോ​ട്ടി​യി​ൽ നി​ന്ന് വേ​ർ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Kerala

കോ​​​​​ട്ട​​​​​യ​​​​​ത്തി​​​​​ന്‍റെ മു​​​​​ഖ​​​​​ശ്രീ​​​​​യാ​​​​​യ തി​​​​​രു​​​​​വ​​​​​ഞ്ചൂ​​​​​ര്‍ സ​​​​​ഭാ​​​​​നാ​​​​​ഥ​​​​​ൻ

കോ​​​​​ട്ട​​​​​യം: ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​ത്തി​​​​​ന്‍റെ ശ്രീ​​​​​കോ​​​​​വി​​​​​ലാ​​​​​യ നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ല്‍ കോ​​​​​ട്ട​​​​​യ​​​​​ത്തി​​​​​ന്‍റെ മു​​​​​ഖ​​​​​ശ്രീ​​​​​യാ​​​​​യ തി​​​​​രു​​​​​വ​​​​​ഞ്ചൂ​​​​​ര്‍ രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ന്‍ സ​​​​​ഭാ​​​​​നാ​​​​​ഥ​​​​​ൻ. അ​​​​​നു​​​​​ഭ​​​​​വ​​​​സ​​​​​മ്പ​​​​​ന്ന​​​​​നും മു​​​​​തി​​​​​ര്‍​ന്ന അം​​​​​ഗ​​​​​വു​​​​​മെ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലാ​​​​​ണ് തി​​​​​രു​​​​​വ​​​​​ഞ്ചൂ​​​​​ര്‍ സ്പീ​​​​​ക്ക​​​​​ര്‍ സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്ക് എ​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​ന്‍ മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യി​​​​​ല്‍ മ​​​​​ന്ത്രി​​​​​യാ​​​​​യി എ​​​​​ത്തു​​​​​മെ​​​​​ന്നാ​​​​​ണ് പ്ര​​​​​തീ​​​​​ക്ഷി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​തെ​​​​​ങ്കി​​​​​ലും ഒ​​​​​ടു​​​​​വി​​​​​ല്‍ സ്പീ​​​​​ക്ക​​​​​റാ​​​​​യി തി​​​​​രു​​​​​വ​​​​​ഞ്ചൂ​​​​​ര്‍ നി​​​​​യ​​​​​മി​​​​​ത​​​​​നാ​​​​​കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. പ്രോ​​​​​ട്ടോ​​​​​ക്കോ​​​​​ളി​​​​​ല്‍ സം​​​​​സ്ഥാ​​​​​ന കാ​​​​​ബി​​​​​ന​​​​​റ്റ് മ​​​​​ന്ത്രി​​​​​മാ​​​​​രേ​​​​​ക്കാ​​​​​ള്‍ മു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് നി​​​​​യ​​​​​മ​​​​​സ​​​​​ഭാ സ്പീ​​​​​ക്ക​​​​​ര്‍.

കോ​​​​​ട്ട​​​​​യ​​​​​ത്തി​​​​​ന്‍റെ മ​​​​​ണ്ണി​​​​​ലാ​​​​​ണ് തി​​​​​രു​​​​​വ​​​​​ഞ്ചൂ​​​​​ര്‍ രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ന്‍ പൊ​​​​​തു​​​​​പ്ര​​​​​വ​​​​​ര്‍​ത്ത​​​​​നം ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത്. പ​​​​​ക്ഷേ, ആ​​​​​ദ്യ​​​​​മാ​​​​​യി നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​തും മ​​​​​ന്ത്രി​​​​​യാ​​​​​യ​​​​​തും അ​​​​​ടൂ​​​​​ര്‍ മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ല്‍നി​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു. 1963ല്‍ ​​​​​എം​​​​​ടി സ്‌​​​​​കൂ​​​​​ളി​​​​​ലെ കു​​​​​ട്ടി​​​​​ക​​​​​ളെ മു​​​​​ഴു​​​​​വ​​​​​ന്‍ നി​​​​​യ​​​​​ന്ത്രി​​​​​ക്കു​​​​​ക​​​​​യും ന​​​​​യി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്ത് സ്‌​​​​​കൂ​​​​​ള്‍ ലീ​​​​​ഡ​​​​​റാ​​​​​യി​​​​​രു​​​​​ന്ന പ​​​​​ഠ​​​​​ന​​​​​കാ​​​​​ലം മു​​​​​ത​​​​​ലെ നേ​​​​​തൃ​​​​​മി​​​​​ക​​​​​വു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​യാ​​​​​യും പി​​​​​ന്നീ​​​​​ട് മ​​​​​ന്ത്രിപ​​​​​ദ​​​​​വി​​​​​യി​​​​​ലേ​​​​​ക്കെ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ഴും ഇ​​​​​പ്പോ​​​​​ള്‍ സ്പീ​​​​​ക്ക​​​​​ര്‍ പ​​​​​ദ​​​​​വി​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​തി​​​​​ലും അ​​​​​ത് വ്യ​​​​​ക്ത​​​​​മാ​​​​​ണ്. മു​​​​​ന്‍ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ഉ​​​​​മ്മ​​​​​ന്‍ ചാ​​​​​ണ്ടി​​​​​യു​​​​​മാ​​​​​യി ആ​​​​​ത്മ​​​​​ബ​​​​​ന്ധ​​​​​മാ​​​​​ണ് തി​​​​​രു​​​​​വ​​​​​ഞ്ചൂ​​​​​രി​​​​​നു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. ഉ​​​​​മ്മ​​​​​ന്‍ ചാ​​​​​ണ്ടി​​​​​ക്കും തി​​​​​രു​​​​​വ​​​​​ഞ്ചൂ​​​​​ര്‍ അ​​​​​ങ്ങ​​​​​നെത​​​​​ന്നെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു. 1967ല്‍ ​​​​​കെ​​​​​എ​​​​​സ്‌​​​​യു ​കോ​​​​​ട്ട​​​​​യം ജി​​​​​ല്ലാ പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി. അ​​​​​ക്കാ​​​​​ല​​​​​യ​​​​​ള​​​​​ല​​​​​വി​​​​​ല്‍ ത​​​​​ന്നെ ബ​​​​​സേ​​​​​ലി​​​​​യ​​​​​സ് കോ​​​​​ള​​​​​ജ് യൂ​​​​​ണി​​​​​യ​​​​​ന്‍ ചെ​​​​​യ​​​​​ര്‍​മാ​​​​​നു​​​​​മാ​​​​​യി.

1969ല്‍ ​​​​​കെ​​​​​എ​​​​​സ്‌​​​​യു​​​​​വി​​​​​ന്‍റെ സം​​​​​സ്ഥാ​​​​​ന ജ​​​​​ന​​​​​റ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി, 1973 ല്‍ ​​​​​കേ​​​​​ര​​​​​ള യൂ​​​​​ണി​​​​​വേ​​​​​ഴ്‌​​​​​സി​​​​​റ്റി യൂ​​​​​ണി​​​​​യ​​​​​ന്‍ ചെ​​​​​യ​​​​​ര്‍​മാ​​​​​ന്‍ ഇ​​​​​ങ്ങ​​​​​നെ സം​​​​​ഘ​​​​​ട​​​​​നാ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും ല​​​​​ഭി​​​​​ച്ച സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും ക​​​​​ഴി​​​​​വും മി​​​​​ക​​​​​വും തെ​​​​​ളി​​​​​യി​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു തി​​​​​രു​​​​​വ​​​​​ഞ്ചൂ​​​​​രി​​​​​ന്‍റെ രാ​​​​​ഷ്‌​​​​ട്രീ​​​​​യ യാ​​​​​ത്ര.

സം​​​​​ഘാ​​​​​ട​​​​​നമി​​​​​ക​​​​​വും പ്ര​​​​​സം​​​​​ഗ​​​​​ത്തി​​​​​ലെ വൈ​​​​​ദ​​​​​ഗ്ധ്യ​​​​​വും 1974-77 കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ലെ കെ​​​​​എ​​​​​സ്‌​​​​യു ​സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പ​​​​​ദ​​​​​വി​​​​​യി​​​​​ലേ​​​​​ക്കും എ​​​​​ത്തി​​​​​ച്ചു. അ​​​​​ടു​​​​​ത്ത ത​​​​​ട്ട​​​​​കം യൂ​​​​​ത്ത് കോ​​​​​ണ്‍​ഗ്ര​​​​​സ് സം​​​​​സ്ഥാ​​​​​ന ജ​​​​​ന​​​​​റ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യു​​​​​ടേ​​​​​താ​​​​​യി​​​​​രു​​​​​ന്നു. 1978-1982 കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ല്‍ ആ ​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലും തി​​​​​ള​​​​​ങ്ങി​​​​​യ തി​​​​​രു​​​​​വ​​​​​ഞ്ചൂ​​​​​ര്‍ 1982 മു​​​​​ത​​​​​ല്‍ 1984 വ​​​​​രെ യൂ​​​​​ത്ത് കോ​​​​​ണ്‍​ഗ്ര​​​​​സി​​​​ന്‍റെ സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി.

1984ല്‍ ​​​​​കെ​​​​​പി​​​​​സി​​​​​സി ജ​​​​​ന​​​​​റ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​യി. കോ​​​​​ട്ട​​​​​യ​​​​​ത്തി​​​​​ന്‍റെ നേ​​​​​താ​​​​​വാ​​​​​യി​​​​​രി​​​​​ക്കാ​​​​​ന്‍ ആ​​​​​ഗ്ര​​​​​ഹി​​​​​ച്ച തി​​​​​രു​​​​​വ​​​​​ഞ്ചൂ​​​​​രി​​​​​ന് പ​​​​​ക്ഷേ, നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള ക​​​​​ന്നി​​​​​യ​​​​​ങ്ക​​​​​ത്തി​​​​​നി​​​​​റ​​​​​ങ്ങേ​​​​​ണ്ടി വ​​​​​ന്ന​​​​​ത് അ​​​​​ടൂ​​​​​ര്‍ നി​​​​​യോ​​​​​ജ​​​​​കമ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ല്‍നി​​​​​ന്നാ​​​​യി​​​​രു​​​​ന്നു. 1991 ല്‍ 5,767 ​​​​​വോ​​​​​ട്ടി​​​​​ന്‍റെ ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​ത്തോ​​​​​ടെ ആ​​​​​ദ്യജ​​​​​യ​​​​​വു​​​​​മാ​​​​​യി നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ലെ​​​​​ത്തി. തു​​​​​ട​​​​​ര്‍​ന്ന് 1996, 2001, 2006 വ​​​​​ര്‍​ഷ​​​​​ങ്ങ​​​​​ളി​​​​​ലും അ​​​​​ടൂ​​​​​ര്‍ മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ന്‍റെ എം​​​​​എ​​​​​ല്‍​എ​​​​​യാ​​​​​യി.

2011 ലെ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ല്‍ അ​​​​​ടൂ​​​​​ർ സം​​​​​വ​​​​​ര​​​​​ണമ​​​​​ണ്ഡ​​​​​ല​​​​​മാ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​തോ​​​​​ടെ സ്വ​​​​​ന്തം നാ​​​​​ടാ​​​​​യ കോ​​​​​ട്ട​​​​​യ​​​​​മാ​​​​​യി അ​​​​​ങ്ക​​​​​ത്ത​​​​​ട്ട്. 2011ലെ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ല്‍ 711 വോ​​​​​ട്ടി​​​​​ന്‍റെ ഭൂ​​​​​രി​​​​​പ​​​​​ക്ഷം മാ​​​​​ത്ര​​​​​മാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ല്‍ 2016ലെ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ല്‍ ഭൂ​​​​​രി​​​​​പ​​​​​ക്ഷം 33,632 വോ​​​​​ട്ടി​​​​​ലേ​​​​​ക്കാ​​​​​ണ് ഉ​​​​​യ​​​​​ര്‍​ന്ന​​​​​ത്. 2016 ലെ ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ല്‍ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ല്‍ വോ​​​​​ട്ടി​​​​​ന്‍റെ ഭൂ​​​​​രി​​​​​പ​​​​​ക്ഷം ല​​​​​ഭി​​​​​ച്ച കോ​​​​​ണ്‍​ഗ്ര​​​​​സ് എം​​​​​എ​​​​​ല്‍​എ​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. 2021ല്‍ 18743 ​​​​​വോ​​​​​ട്ടി​​​​​ന്‍റെ ഭൂ​​​​​രി​​​​​പ​​​​​ക്ഷം ല​​​​​ഭി​​​​​ച്ചു. ഇ​​​​​ത്ത​​​​​വ​​​​​ണ 35,986 വോ​​​​​ട്ടി​​​​​ന്‍റെ ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​ലാ​​​​​ണ് തി​​​​​ള​​​​​ക്ക​​​​​മാ​​​​​ര്‍​ന്ന വി​​​​​ജ​​​​​യം നേ​​​​​ടി​​​​​യ​​​​​ത്.

ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​യി​​​​​ല്‍നി​​​​​ന്ന് മ​​​​​ന്ത്രി​​​​​യു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്ത​​​​​ത്തി​​​​​ലേ​​​​​ക്ക് എ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ഴും ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍ കാ​​​​​ഴ്ച​​​​​വ​​​​യ്ക്കാ​​​​​ന്‍ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​നാ​​​​​യി. 2004-2006 കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ല്‍ മ​​​​​ന്ത്രി​​​​​യാ​​​​​യ​​​​​പ്പോ​​​​ള്‍ ജ​​​​​ല​​​​​സേ​​​​​ച​​​​​നം, വ​​​​​നം, ആ​​​​​രോ​​​​​ഗ്യം, പാ​​​​​ര്‍​ല​​​​​മെ​​​​​ന്‍റ​​​​റി കാ​​​​​ര്യം എ​​​​​ന്നീ വ​​​​​കു​​​​​പ്പു​​​​​ക​​​​​ളാ​​​​​ണ് കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്ത​​​​​ത്. 2011 -2016 കാ​​​​​ല​​​​​ത്ത് റ​​​​​വ​​​​​ന്യു, ആ​​​​​ഭ്യ​​​​​ന്ത​​​​​രം, വി​​​​​ജി​​​​​ല​​​​​ന്‍​സ്, വ​​​​​നം, പ​​​​​രി​​​​​സ്ഥി​​​​​തി, ഗ​​​​​താ​​​​​ഗ​​​​​തം, സ്‌​​​​​പോ​​​​​ര്‍​ട്‌​​​​​സ്, സി​​​​​നി​​​​​മ തു​​​​​ട​​​​​ങ്ങി​​​​​യ വ​​​​​കു​​​​​പ്പു​​​​​ക​​​​​ൾ കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്തു.

കെ.​​​​​പി. പ​​​​​ര​​​​​മേ​​​​​ശ്വ​​​​​ര​​​​​ന്‍ പി​​​​​ള്ള​​​​​യു​​​​​ടെ​​​​​യും ഗൗ​​​​​രി​​​​​ക്കുട്ടി​​​​യ​​​​​മ്മ​​​​​യു​​​​​ടെ​​​​​യും മ​​​​​ക​​​​​നാ​​​​​യി 1949 ഡി​​​​​സം​​​​​ബ​​​​​ര്‍ 26നാ​​​​​ണ് തി​​​​​രു​​​​​വ​​​​​ഞ്ചൂ​​​​​ര്‍ രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ന്‍റെ ജ​​​​​ന​​​​​നം. കോ​​​​​ട്ട​​​​​യം എം​​​​​ടി സെ​​​​​മി​​​​​നാ​​​​​രി സ്‌​​​​​കൂ​​​​​ളി​​​​​ല്‍നി​​​​​ന്ന് എ​​​​​സ്എ​​​​​സ്എ​​​​​ല്‍​സി, കോ​​​​​ട്ട​​​​​യം ബ​​​​​സേ​​​​​ലി​​​​​യ​​​​​സ് കോ​​​​​ള​​​​​ജി​​​​​ല്‍നി​​​​​ന്ന് പ്രീ ​​​​​ഡി​​​​​ഗ്രി​​​​​യും ഡി​​​​​ഗ്രി​​​​​യും തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം ലോ ​​​​​കോ​​​​​ള​​​​​ജി​​​​​ല്‍നി​​​​​ന്ന് എ​​​​​ല്‍​എ​​​​​ല്‍​ബി​​​​​യും നേ​​​​​ടി. ഭാ​​​​​ര്യ: ല​​​​​ളി​​​​​താം​​​​​ബി​​​​​ക. മൂ​​​​​ന്നു മ​​​​​ക്ക​​​​​ള്‍: ഡോ. ​​​​​അ​​​​​നു​​​​​പം രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ന്‍, അ​​​​​ര്‍​ജു​​​​​ന്‍ രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ന്‍, ആ​​​​​തി​​​​​ര രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ന്‍.

കോ​​​​​ട്ട​​​​​യ​​​​​ത്തി​​​​​ന്‍റെ ആ​​​​​ദ്യ സ്പീ​​​​​ക്ക​​​​​ര്‍

നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ല്‍ കോ​​​​​ട്ട​​​​​യം ജി​​​​​ല്ല​​​​​യി​​​​​ല്‍നി​​​​​ന്നു​​​​​ള്ള ആ​​​​​ദ്യ സ്പീ​​​​​ക്ക​​​​​റാ​​​​​ണ് തി​​​​​രു​​​​​വ​​​​​ഞ്ചൂ​​​​​ര്‍ രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ന്‍. തി​​​​​രു​​​​​വി​​​​​താം​​​​​കൂ​​​​​ര്‍ നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ല്‍ സ്പീ​​​​​ക്ക​​​​​ര്‍​ക്ക് സ​​​​​മാ​​​​​ന​​​​​മാ​​​​​യ പ​​​​​ദ​​​​​വി​​​​​യി​​​​​ല്‍ കോ​​​​​ട്ട​​​​​യം സ്വ​​​​​ദേ​​​​​ശി​​​​​ക​​​​​ളാ​​​​​യ ര​​​​​ണ്ടു​​​​പേ​​​​ർ ഇ​​​​​രു​​​​​ന്നി​​​​​ട്ടു​​​​​ണ്ട്. 1948ല്‍ ​​​​​വൈ​​​​​ക്ക​​​​​ത്തു​​​​നി​​​​​ന്ന് എ.​​​​​ജെ. ജോ​​​​​ണും തൊ​​​​​ട്ടു​​​​​പി​​​​​ന്നാ​​​​​ലെ മീ​​​​​ന​​​​​ച്ചി​​​​​ല്‍ താ​​​​​ലൂ​​​​​ക്കി​​​​​ല്‍നി​​​​​ന്ന് ആ​​​​​ര്‍.​​​​​വി. തോ​​​​​മ​​​​​സു​​​​​മാ​​​​​ണ് തി​​​​​രു​​​​​വി​​​​​താം​​​​​കൂ​​​​​ര്‍ നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ല്‍ സ്പീ​​​​​ക്ക​​​​​ര്‍​ക്കു സ​​​​​മാ​​​​​ന​​​​​മാ​​​​​യ പ​​​​​ദ​​​​​വി​​​​​യി​​​​​ല്‍ എ​​​​​ത്തി​​​​​യ​​​​​ത്.

സ്പീ​​​​​ക്ക​​​​​റാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നു ശേ​​​​​ഷം ന​​​​​ട​​​​​ത്തി​​​​​യ പ്ര​​​​​സം​​​​​ഗ​​​​​ത്തി​​​​​ല്‍ ആ​​​​​ര്‍.​​​​​വി. തോ​​​​​മ​​​​​സി​​​​​നെ അ​​​​​നു​​​​​സ്മ​​​​​രി​​​​​ച്ചാ​​​​​ണ് തി​​​​​രു​​​​​വ​​​​​ഞ്ചൂ​​​​​ര്‍ രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ന്‍ പ്ര​​​​​സം​​​​​ഗം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​ത്. 1991മു​​​​​ത​​​​​ല്‍ 96 വ​​​​​രെ വാ​​​​​ഴൂ​​​​​ര്‍ മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ല്‍നി​​​​​ന്നു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട കെ.​ ​​​​നാ​​​​​രാ​​​​​യ​​​​​ണ​​​​​ക്കു​​​​​റു​​​​​പ്പ് ഡെ​​​​​പ്യൂ​​​​​ട്ടി സ്പീ​​​​​ക്ക​​​​​റാ​​​​​യി​​​​​ട്ടു​​​​​ണ്ട്.

District News

ആ​വേ​ശ​മാ​യി... ഉ​ണ​ര്‍വാ​യി... പു​ത്ത​ന്‍ കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള കാ​ല്‍വ​യ്പാ​യി 140-ാമ​ത് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ദി​നം

തൃ​ക്കൊ​ടി​ത്താ​നം: സ​മു​ദാ​യ ശ​ക്തീ​ക​ര​ണ വ​ര്‍ഷ​ത്തി​ന്‍റെ സ​ന്ദേ​ശ​മു​യ​ര്‍ത്തി തൃ​ക്കൊ​ടി​ത്താ​നം ഫൊ​റോ​ന​പ​ള്ളി​യ​ങ്ക​ണ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച 140-ാമ​ത് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ദി​നാ​ച​ര​ണം പി​ന്നി​ട്ട വ​ര്‍ഷ​ങ്ങ​ളി​ലെ അ​തി​രൂ​പ​ത​യു​ടെ അ​തി​ശ​യി​പ്പി​ക്കു​ന്ന അ​ര്‍പ്പ​ണ​ബോ​ധ​ത്തി​ന്‍റെ അ​ഭി​മാ​നാ​ര്‍ഹ​മാ​യ സ്മ​ര​ണ​പു​തു​ക്ക​ലും പു​ത്ത​ന്‍കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള കാ​ല്‍വ​യ്പു​മാ​യി.

‘അ​തി​രൂ​പ​ത​യി​ല്‍ നാ​മൊ​രു കു​ടും​ബം’​ എന്ന ആ​ദ​ര്‍ശ​വാ​ക്യം അ​ന്വ​ര്‍ഥ​മാ​ക്കി വി​ശ്വാ​സ​ചൈ​ത​ന്യ​വും സ​ഭാ​സ്‌​നേ​ഹ​വും വി​ശ്വാ​സ​സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​ണെ​ന്നും മാ​ര്‍ത്തോ​മ്മാ ശ്ലീ​ഹാ​യി​ല്‍നി​ന്നു കൈ​മാ​റി ല​ഭി​ച്ച വി​ശ്വാ​സം ഏ​റെ ത്യാ​ഗ​ത്തോ​ടെ​യും ക​ഠി​നാ​ധ്വാ​ന​ത്തി​ലും സം​ര​ക്ഷി​ച്ചു​പോ​രു​ന്ന ച​രി​ത്രം ഉ​യ​ര്‍ത്തി​ക്കാ​ട്ടു​ന്ന​തു​മാ​യി​രു​ന്നു തൃ​ക്കൊ​ടി​ത്താ​ന​ത്തു ചേ​ര്‍ന്ന സ​മ്മേ​ള​നം.

പു​തി​യ കാ​ല​ഘ​ട്ട​ത്തി​ല്‍ സ​ഭ പു​ത്ത​ന്‍വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്നു​ണ്ടെ​ന്ന യാ​ഥാ​ര്‍ഥ്യം മ​ന​സി​ലാ​ക്കി വി​ശ്വാ​സ​ത്തി​ല്‍നി​ന്ന് വെ​ളി​ച്ച​വും ശ​ക്തി​യും സ്വീ​ക​രി​ച്ച് മു​ന്നേ​റാ​നു​ള്ള ശ​ക്തി​യും ഊ​ർ​ജ​വു​മാ​യി സ​മ്മേ​ള​നം മാ​റി. കോ​ട്ട​യം മു​ത​ല്‍ അ​മ്പൂ​രി വ​രെ​യു​ള്ള അ​ഞ്ചു ജി​ല്ല​ക​ളി​ലെ ഇ​രു​ന്നൂ​റ്റ​മ്പ​തോ​ളം ഇ​ട​വ​ക​ക​ളി​ലെ നാ​ലു​ല​ക്ഷ​ത്തോ​ളം വ​രു​ന്ന വി​ശ്വാ​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും സ​ന്യ​സ്ത​പ്ര​തി​നി​ധി​ക​ളും അ​തി​രൂ​പ​ത​യി​ല്‍ സേ​വ​നം ചെ​യ്യു​ന്ന എ​ല്ലാ വൈ​ദി​ക​രും ഉ​ള്‍പ്പെ​ടെ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം​പേ​രാ​ണ് അ​തി​രൂ​പ​താ​ദി​ന​ത്തി​നു സാ​ക്ഷി​ക​ളാ​യ​ത്.

സ​മു​ദാ​യ​ത്തി​ന്‍റെ വ​ള​ര്‍ച്ച​യ്ക്ക് ഉ​ദാ​ത്ത​മാ​യ സം​ഭാ​വ​ന​ക​ള്‍ ന​ല്‍കി​യ സി​സ്റ്റ​ര്‍ ആ​ലീ​സ് ഫൈ​നാ സി​എം​സി., അ​ഡ്വ.​കെ.​സി. ജോ​ര്‍ജ് ക​ള​രി​ക്ക​ല്‍, ജോ​സ് ജോ​ണ്‍ വേ​ങ്ങാ​ന്ത​റ, ഏ​ബ്രാ​ഹം പു​ത്ത​ന്‍ക​ളം, സി.​എ. ആ​ന്‍റ​ണി ചെ​ന്നി​ത്ത​ല, കൂ​ടു​ത​ല്‍ മ​ക്ക​ളു​ള്ള ജി​നോ-​ടി​നു, ജോ​സ​ഫ്- ജോ​സി തു​ട​ങ്ങി​യ​വ​രെ​യും മി​ക​ച്ച യു​വ​സം​രം​ഭ​ക​രേ​യും സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ച്ചു.

മി​ക​ച്ച ഇ​ട​വ​ക ബു​ള്ള​റ്റി​ന്‍, ഇ​ട​വ​ക ഡ​യ​റ​ക്ട​റി എ​ന്നി​വ​യ്ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ന​ല്‍കി.
ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്, വി​കാ​രി ജ​ന​റാ​ള്‍മാ​രാ​യ മോ​ണ്‍. മാ​ത്യൂ ച​ങ്ങ​ങ്ക​രി, മോ​ണ്‍. സ്‌​ക​റി​യ ക​ന്യാ​കോ​ണി​ല്‍, മോ​ണ്‍. ജോ​ണ്‍ തെ​ക്കേ​ക്ക​ര, ചാ​ന്‍സി​ല​ര്‍ ഫാ.​ഡോ. ജോ​ര്‍ജ് പു​തു​മ​ന​മു​ഴി​യി​ല്‍, പ്രൊ​ക്യു​റേ​റ്റ​ര്‍ ഫാ. ​ആ​ന്‍റ​ണി മാ​ളേ​യ്ക്ക​ല്‍, തൃ​ക്കൊ​ടി​ത്താ​നം ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ന്ന​ശേ​രി, അ​തി​രൂ​പ​താ​ദി​ന കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍മാ​രാ​യ ഫാ. ​ചെ​റി​യാ​ന്‍ ക​ക്കു​ഴി, ഫാ. ​ജോ​സ​ഫ് പാ​റ​യ്ക്ക​ല്‍, ഫാ. ​ജേ​ക്ക​ബ് ക​ള​ത്തി​വീ​ട്ടി​ല്‍,

ഡോ.​പി.​വി. ജ​റോം, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍മാ​രാ​യ പി.​ജെ. ആ​ന്‍റ​ണി, ലി​സി ബി​ജു, ക​ണ്‍വീ​ന​ര്‍മാ​രാ​യ ഡെ​ന്നീ​സ് ജോ​സ​ഫ്, ലാ​ലി ഇ​ള​പ്പു​ങ്ക​ല്‍, സി​ബി​ച്ച​ന്‍ കൊ​ല്ല​ശേ​രി, ബാ​ബു പ​ഴ​യ​ചി​റ, സി​ബി ക​ള​ങ്ങ​ര, ലാ​ലി​ച്ച​ന്‍ പു​ളി​മൂ​ട്ടി​ല്‍, ജോ​ഷി കൊ​ല്ലാ​പു​രം, അ​ഡ്വ. ജോ​ര്‍ജ് വ​ര്‍ഗീ​സ്, ബേ​ബി ക​ല്ലു​പു​ര​യ്ക്ക​ല്‍, അ​ഡ്വ. ജോ​ബി​ന്‍ കു​റ്റി​ക്കാ​ട്ട്, മെ​ര്‍ലി​ന്‍ മാ​ത്യു, ടി.​ജെ. സോ​ജ​പ്പ​ന്‍, ജേക്ക​ബ് ക​ണി​യാം​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

NRI

കോട്ടയം സ്വദേശി യുകെയിൽ ഡെപ്യൂട്ടി മേയർ

ല​ണ്ട​ൻ: യു​കെ​യി​ലെ ബേ​സിം​ഗ്‌ സ്‌​റ്റോ​ക്ക് ബ​റോ കൗ​ൺ​സി​ലി​ന്‍റെ പു​തി​യ ഡെ​പ്യൂ​ട്ടി മേ​യ​റാ​യി മ​ല​യാ​ളി​യാ​യ സ​ജീ​ഷ് ടോം ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹാം​ഷ​യ​ർ കൗ​ണ്ടി​യി​ലെ ലേ​ബ​ർ പാ​ർ​ട്ടി കൗ​ൺ​സി​ല​റാ​യി ഇ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

ഒ​രേ​സ​മ​യം കൗ​ണ്ടി കൗ​ൺ​സി​ല​റും ബ​റോ​യു​ടെ ഡെ​പ്യൂ​ട്ടി മേ​യ​റു​മാ​കു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​ണ് സ​ജീ​ഷ് ടോം. 2021 ​മു​ത​ൽ ബേ​സിം​ഗ്‌ സ്‌​റ്റോ​ക്ക് ബ​റോ കൗ​ൺ​സി​ലി​ലെ പോ​പ്പി​ലി വാ​ർ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന സ​ജീ​ഷ് ടോം, ​യു​കെ​യി​ലെ മേ​യ​റ​ൽ പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് അ​ടു​ത്ത വ​ർ​ഷം മേ​യി​ൽ മേ​യ​ർ പ​ദ​വി​യി​ലെ​ത്തും.

കോ​ട്ട​യം ജി​ല്ല​യി​ൽ വൈ​ക്കം ചെ​മ്പ് അ​യ്യ​നം​പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​യ സ​ജീ​ഷി​ന്‍റെ കു​ടും​ബം ഇ​പ്പോ​ൾ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ തെ​ക്ക​ൻ പ​റ​വൂ​രി​ലാ​ണ്. ഭാ​ര്യ ആ​ൻ​സി ഹാം​ഷ​യ​ർ ഹോ​സ്പി​റ്റ​ൽ​സ് എ​ൻ​എ​ച്ച്എ​സ് ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റി​ൽ ഐ​സി​യു ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഡെ​പ്യൂ​ട്ടി സി​സ്റ്റ​റാ​ണ്. മ​ക​ൾ അ​ലീ​ന ല​ണ്ട​നി​ൽ ജോ​ലി ചെ​യ്യു​ന്നു.

Kerala

'നിലപാടുകളുടെ രാജകുമാരൻ, വി.ഡി കേരളം നയിക്കട്ടെ': കോട്ടയത്ത് സതീശനായി വീണ്ടും ഫ്‌ളക്സ്

കോട്ടയം: മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വി.ഡി. സതീശനായി വീണ്ടും ഫ്‌ളക്‌സുകള്‍. കോട്ടയം ഗാന്ധി സ്‌ക്വയറിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

'കേരളത്തിന്‍റെ എണ്ണംപറഞ്ഞ നിലപാടുകളുടെ രാജകുമാരന്‍, വി.ഡി. സതീശന്‍ കേരളം നയിക്കട്ടെ' എന്നാണ് ഫ്ളക്സിൽ എഴുതിയിരിക്കുന്നത്. കൂടാതെ, 'കേരളത്തിന്‍റെ കരുതലായി, വിളക്കായി വി.ഡി' എന്നെഴുതിയ മറ്റൊരു ഫ്ളക്സും ഇതേ സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിക്കും. മുദ്രവെച്ച കവറില്‍ തിരുവനന്തപുരത്ത് നിയമസഭാ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം.

Kerala

കോ​ട്ട​യ​ത്ത് യാ​ത്ര​ക്കാ​രി​യെ ബ​സ് ഇ​ടി​ച്ചു വീ​ഴ്ത്തി; വീ​ട്ട​മ്മ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

കോ​ട്ട​യം: സ്വ​കാ​ര്യ ബ​സി​ടി​ച്ചു വീ​ഴ്ത്തി​യ വീ​ട്ട​മ്മ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍. ന​ട്ടാ​ശേ​രി എ​സ്എ​ച്ച് മൗ​ണ്ട് ഞെ​ള്ള​ക്കാ​ട്ട സി.​ഡി. റോ​സി (69) നാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്നു രാ​വി​ലെ ഒ​മ്പ​തോ​ടെ കോ​ട്ട​യം തി​രു​ന​ക്ക​ര ബ​സ്റ്റാ​ന്‍​ഡി​ലാ​ണ് സം​ഭ​വം. പു​ല്ലാ​ട​ന്‍ ബ​സാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. ഇ​തേ ബ​സി​ല്‍ സ്റ്റാ​ന്‍​ഡി​ല്‍ വ​ന്നി​റ​ങ്ങി​യ റോ​സ് ബ​സി​നു മു​ന്നി​ലൂ​ടെ ക്രോ​സ് ചെ​യ്ത​പ്പോ​ള്‍ മു​ന്നോ​ട്ട് എ​ടു​ത്ത ബ​സ് റോ​സി​നെ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ റോ​സി​നെ ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തെ എ​യ്ഡ് പോ​സ്റ്റി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര്‍ ചേ​ര്‍​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചു. കോ​ട്ട​യ​ത്ത് ഹാ​ന്‍റ്ക്‌​സ് സ്ഥാ​പ​ന​ത്തി​ലെ പാ​ര്‍​ട്ട് ടൈം ​സ്വീ​പ്പ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് റോ​സ്.

ഇ​ന്നു രാ​വി​ലെ ജോ​ലി​യ്ക്കു വ​രു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ റെ​ഡ് സോ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച റോ​സി​നെ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

NRI

മ​ല​യാ​ളി വി​ദ്യാ​ർ​ഥി ബഹ്റിനിൽ കെട്ടിടത്തിൽ നിന്നുവീണ് മരിച്ചു

മ​നാ​മ: ബ​ഹ്റ​നി​ലെ താ​മ​സ​സ്ഥ​ല​ത്തെ കെ​ട്ടി​ട​ത്തി​ൽ നി​ന്നുവീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചു. കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​ക​ളാ​യ ജി​സ്മോ​ന്‍ - അ​ക്സ ദ​മ്പ​തി​ക​ളു​ടെ ഏ​ക​മ​ക​ൻ ഡെ​റി​ക് ജോ​സ​ഫ് ജി​സ്മോ​ൻ (ഏ​ഴ്) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ത്യ​ൻ സ്കൂ​ൾ ബ​ഹ്റി​ൻ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ലാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന ഫ്ലാ​റ്റ്. തു​റ​ന്നു​കി​ട​ന്ന ജ​ന​ലി​ലൂ​ടെ അ​ബ​ദ്ധ​ത്തി​ൽ താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​നെ സ​മീ​പ​വാ​സി​ക​ൾ സ​ൽ​മാ​നി​യ ആശുപത്രിയി​ൽ എ​ത്തി​ച്ചി​രു​ന്നു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

Sports

കോ​ട്ട​യം, തൃ​ശൂ​ര്‍ ജ​യി​ച്ചു

കാ​ഞ്ഞ​ങ്ങാ​ട്: 42-ാമ​ത് സം​സ്ഥാ​ന യൂ​ത്ത് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ ആ​ദ്യ​ദി​നം കോ​ട്ട​യം, തൃ​ശൂ​ര്‍ ടീ​മു​ക​ള്‍​ക്കു ജ​യം.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ തൃ​ശൂ​ര്‍ 66-18ന് ​മ​ല​പ്പു​റ​ത്തെ തോ​ല്‍​പ്പി​ച്ചു. കോ​ട്ട​യം 63-36ന് ​ആ​ല​പ്പു​ഴ​യെ ത​ക​ര്‍​ത്തു. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ പാ​ല​ക്കാ​ട് 50-36ന് ​പ​ത്ത​നം​തി​ട്ട​യെ മ​റി​ക​ട​ന്നു.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ തൃ​ശൂ​ര്‍ 61-48ന് ​മ​ല​പ്പു​റ​ത്തെ കീ​ഴ​ട​ക്കി. കോ​ട്ട​യം 51-10ന് ​പ​ത്ത​നം​തി​ട്ട​യെ​യും ആ​ല​പ്പു​ഴ 52-17ന് ​പാ​ല​ക്കാ​ടി​നെ​യും ക​ണ്ണൂ​ര്‍ 50-17ന് ​കാ​സ​ര്‍​ഗോ​ഡി​നെ​യും തോ​ല്‍​പ്പി​ച്ചു.

Kerala

കണക്കുകൂട്ടൽ അമ്പേ പാ​ളി; പി.​സി.​ജോ​ർ​ജും മ​ക​നും തോൽവിയിലേക്ക്

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ഞ്ചാം റൗ​ണ്ടി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ മ​ധ്യ​കേ​ര​ള​ത്തി​ൽ ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. പി.​സി.​ജോ​ർ​ജി​ലൂ​ടെ​യും മ​ക​ൻ ഷോ​ൺ ജോ​ർ​ജി​ലൂ​ടെ​യും മ​ധ്യ​കേ​ര​ള​ത്തി​ൽ നേ​ട്ട​മു​ണ്ടാ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ത​കി​ടം മ​റി​ഞ്ഞ​ത്.

പൂ​ഞ്ഞാ​റി​ലും പാ​ലാ​യി​ലും നി​ല​വി​ൽ യു​ഡി​എ​ഫ് വ്യ​ക്ത​മാ​യ മു​ന്നേ​റ്റം ന​ട​ത്തു​ക​യാ​ണ്. പി.​സി.​ജോ​ർ​ജും ഷോ​ൺ ജോ​ർ​ജും മൂ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. മൂ​ന്ന് മു​ന്ന​ണി​ക​ളെ​യും വെ​ല്ലു​വി​ളി​ച്ച് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച പാ​ര​മ്പ​ര്യ​മു​ള്ള ഇ​വ​രു​ടെ വീ​ഴ്ച ദ​യ​നീ​യ​മാ​ണ്.

പൂ​ഞ്ഞാ​റി​ല്‍ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ജ​യി​ക്കു​മെ​ന്നും ആ​ര്‍​ക്കെ​ങ്കി​ലും ത​ര്‍​ക്കം ഉ​ണ്ടെ​ങ്കി​ല്‍ അ​വ​രു​മാ​യി ഒ​രു കോ​ടി രൂ​പ പ​ന്ത​യം വെ​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും പി.​സി.​ജോ​ർ​ജ് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ​ജോ​സ് കെ. ​മാ​ണി പാ​ലാ​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ടു​മെ​ന്ന് ഷോ​ൺ ജോ​ർ​ജ് പ​റ​ഞ്ഞി​രു​ന്നു.

എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളു​ടെ​യും വോ​ട്ട് ബി​ജെ​പി​ക്ക്‌ കി​ട്ടി​യി​ട്ടു​ണ്ടെ​ന്നും ക്രി​സ്ത്യ​ൻ വോ​ട്ടു​ക​ൾ അ​നു​കൂ​ല​മാ​കു​മെ​ന്നും ഷോ​ൺ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.​ടി20​യു​മാ​യു​ള്ള സം​ഖ്യ​ത്തി​ലൂ​ടെ എ​റ​ണാ​കു​ള​ത്ത് നേ​ട്ട​മു​ണ്ടാ​ക്ക​മെ​ന്ന പ്ര​തീ​ക്ഷ​യും ഏ​ക​ദേ​ശം അ​സ്ത​മി​ച്ചു.

Kerala

ഭാ​ര​ത​ത്തി​ന്‍റെ വ​ലി​യ മ​ല്പാ​ന്‍ കൂ​ന​മ്മാ​ക്ക​ല്‍ തോ​മാ ക​ത്ത​നാ​ര്‍ വി​ട​വാ​ങ്ങി

കോ​ട്ട​യം: സു​റി​യാ​നി പ​ണ്ഡി​ത​നും ദൈ​വ​ശാ​സ്ത്ര വി​ദ​ഗ്ധ​നും ച​രി​ത്ര​കാ​ര​നു​മാ​യ കൂ​ന​മ്മാ​ക്ക​ല്‍ തോ​മാ ക​ത്ത​നാ​ര്‍ (70) അ​ന്ത​രി​ച്ചു. കോ​ട്ട​യ​ത്തെ സെ​ന്‍റ് എ​ഫ്രേം എ​ക്യു​മെ​നി​ക്ക​ല്‍ റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ (സീ​രി) ദീ​ര്‍​ഘ​കാ​ലം അ​ധ്യാ​പ​ക​നും എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഡീ​ന്‍ ഓ​ഫ് സ്റ്റ​ഡീ​സു​മാ​യി​രു​ന്നു. 1955 ന​വം​ബ​ര്‍ 15ന് ​കോ​ട്ട​യം ജി​ല്ല​യി​ലെ രാ​മ​പു​ര​ത്താ​ണ് കൂ​ന​മ്മാ​ക്ക​ല്‍ കു​ര്യ​ന്‍ - ത്രേ​സ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യാ​ണ് കൂ​ന​മ്മാ​ക്ക​ല്‍ തോ​മാ ക​ത്ത​നാ​ര്‍ ജ​നി​ച്ച​ത്.

പാ​ലാ രൂ​പ​ത​യി​ല്‍ വൈ​ദി​ക​നാ​യ അ​ദ്ദേ​ഹം ഇം​ഗ്ല​ണ്ടി​ലെ ഓ​ക്‌​സ്‌​ഫോ​ര്‍​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് സു​റി​യാ​നി ഭാ​ഷ​യി​ല്‍ ഡോ​ക്ട​ര്‍ ബി​രു​ദം നേ​ടി. സു​റി​യാ​നി സ​ഭാ ച​രി​ത്ര​ത്തെ​പ്പ​റ്റി​യും മാ​ര്‍ അ​പ്രേം ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ദ്യ​കാ​ല ദൈ​വ​ശാ​സ്ത്ര എ​ഴു​ത്തു​കാ​രെ​പ്പ​റ്റി​യും നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ള്‍ അ​ന്ത​ര്‍​ദേ​ശീ​യ ജേ​ണ​ലു​ക​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ളും ലേ​ഖ​ന പ​ര​മ്പ​ര​ക​ളും അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

കേം​ബ്രി​ഡ്ജ്, ല​ണ്ട​ന്‍, ഓ​ക്‌​സ്ഫ​ഡ്, ഉ​പ്‌​സ​ല തു​ട​ങ്ങി​യ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലും, ദ​മാ​സ്‌​ക​സ്, ബാ​ഗ്ദാ​ദ്, ജ​ര്‍​മ​നി, എ​ത്യോ​പ്യ​യി​ലെ ആ​ഡി​സ് അ​ബാ​ബ, ഉ​ജ്ജ​യി​ന്‍, വ​ട​വാ​തൂ​ര്‍ പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും അ​ദ്ദേ​ഹം പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ക​യും അ​ധ്യാ​പ​നം ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

മ​ല​യാ​ളം ഭാ​ഷ​യെ സു​റി​യാ​നി ലി​പി​യി​ല്‍ എ​ഴു​തു​ന്ന പു​രാ​ത​ന സ​മ്പ്ര​ദാ​യ​മാ​യ ക​ര്‍​ശോ​ന്‍ രീ​തി​യെ​പ​റ്റി ആ​ധി​കാ​രി​ക​മാ​യ പ​ഠ​നം ന​ട​ത്തി​യി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് കൂ​ന​മ്മാ​ക്ക​ല്‍ തോ​മാ ക​ത്ത​നാ​ര്‍. സു​റി​യാ​നി പ​ണ്ഡി​ത​നാ​യ ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ ബ്രോ​ക്കി​ന്‍റെ ശി​ഷ്യ​നു​മാ​ണ്. കോ​ട്ട​യം ജി​ല്ല​യി​ല്‍ കു​റ​വി​ല​ങ്ങാ​ട്, കാ​പ്പും​ത​ല​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന സു​റി​യാ​നി പ​ഠ​ന​കേ​ന്ദ്ര​വും സ​ന്യാ​സ ആ​ശ്ര​മ​വു​മാ​യ ബേ​സ് അ​പ്രേം ന​സ്രാ​ണി ദ​യ​റ​യു​ടെ സ്ഥാ​പ​ക​നു​മാ​ണ്.

2025ല്‍ ​സി​റി​യ​ക് ക​ത്തോ​ലി​ക്ക പാ​ത്രി​യാ​ര്‍​ക്കീ​സ് ഇ​ഗ്‌​നാ​ത്തി​യോ​സ് ജോ​സ​ഫ് മൂ​ന്നാ​മ​ന്‍ യോ​നാ​ന്‍ ബാ​വാ ഇ​ന്ത്യ​യു​ടെ വ​ലി​യ മ​ല്പാ​ന്‍ എ​ന്ന പ​ദ​വി സ​മ്മാ​നി​ച്ചു. കെ.​കെ. ആ​ഗ​സ്തി, റോ​സ​മ്മ, ജോ​സ് കു​ര്യ​ന്‍ എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. സം​സ്‌​കാ​രം പി​ന്നീ​ട്.

Kerala

കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​രി​മാ​രു​ടെ മൃ​ത​ദേ​ഹം ക​ട​ലി​ൽ; കാ​ണാ​താ​യ​ത് ക​ന്യാ​കു​മാ​രി സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ

തി​രു​വ​ന​ന്ത​പു​രം: ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് കാ​ണാ​താ​യ കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​രി​മാ​രെ ക​ട​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ട്ട​യം കി​ട​ങ്ങൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ആ​ൻ ഫി​ലി​പ്പ് (35), സ​ഹോ​ദ​രി മീ​ര ഫി​ലി​പ്പ് (32) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ‌

അ​മേ​രി​ക്ക​യി​ൽ താ​മ​സി​ക്കു​ന്ന ഇ​വ​ര്‍ ഏ​താ​നും ദി​വ​സം മു​ന്‍​പ് നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ക​ന്യാ​കു​മാ​രി സ​ന്ദ​ർ​ശി​ച്ച ഇ​രു​വ​രും ഞാ​യ​റാ​ഴ്ച മു​ത​ൽ കാ​ണാ​താ​യി​രു​ന്നു. ര​മേ​ശ്വ​രം, മ​ധു​ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷ​മാ​യി​രു​ന്നു ഇ​രു​വ​രും ക​ന്യാ​കു​മാ​രി​യി​ലെ​ത്തി​യ​ത്.

ക​ന്യാ​കു​മാ​രി​യി​ൽ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത ഇ​രു​വ​രും, പി​ന്നാ​ലെ പു​റ​ത്തു​പോ​യി. എ​ന്നാ​ൽ ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷ​വും ഇ​രു​വ​രും തി​രി​ച്ചെ​ത്തി​യി​ല്ല. ഇ​തോ​ടെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ കു​ടും​ബ​ത്തെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി​ക​ളു​ടെ പി​താ​വ് ഫി​ലി​പ്പി​ന്‍റെ സ​ഹേ​ദ​ര​നും ബ​ന്ധു​ക്ക​ളും ക​ന്യാ​കു​മാ​രി​യി​ലെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണം വി​ഫ​ല​മാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ടും​ബം പോ​ലീ​സി​നെ സ​മീ​പി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ ക​ന്യാ​കു​മാ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന് രാ​വി​ലെ ക​ന്യാ​കു​മാ​രി​യി​ലെ വാ​വ​തു​റൈ ചൂ​ണ്ട​വ​ള​വ് പ്ര​ദേ​ശ​ത്ത് ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി ക​ര​യി​ൽ തി​രി​ച്ചെ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം പോ​സ്റ്റ്‍​മോ​ര്‍​ട്ട​ത്തി​നാ​യി ആ​ശാ​രി​പ്പ​ള്ളി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

 

Kerala

ആ​ഢം​ബ​ര കാ​റി​ൽ 62 കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​യ സം​ഭ​വം; മു​ഖ്യ​പ്ര​തി റൊ​ണാ​ൾ​ഡൊ ജ​ബാ​ർ പി​ടി​യി​ൽ

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ൽ ആ​ഢം​ബ​ര കാ​റി​ൽ 62 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ പി​ടി​യി​ൽ. നോ​ർ​ത്ത് പ​റ​വൂ​ർ ക​രു​മാ​ലൂ​ർ മാ​ഞ്ഞാ​ലി മ​ക്ക​നാ​യി ഭാ​ഗ​ത്ത് കൂ​വ​പ്പു​റ​ത്ത് വീ​ട്ടി​ൽ റൊ​ണാ​ൾ​ഡൊ ജ​ബാ​ർ എ​ന്ന അ​ബ്ദു​ൾ ജ​ബാ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ആ​ഢം​ബ​ര കാ​റി​ൽ 62 കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ഹ​നീ​ഫി​നെ അ​ങ്ക​മാ​ലി​യി​ൽ വ​ച്ച് എ​റ​ണാ​കു​ളം റൂ​റ​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളി​ൽ നി​ന്നാ​ണ് അ​ബ്ദു​ൾ ജ​ബാ​റി​നെ കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ക്കു​ന്ന​ത്.

ഇ​യാ​ൾ ഒ​ഡീ​ഷ​യി​ൽ നി​ന്ന് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​ത് അ​ബ്ദു​ൾ ജ​ബാ​റി​ന് വേ​ണ്ടി ആ​ണെ​ന്ന് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഈ​രാ​റ്റു​പേ​ട്ട​യി​ലെ വാ​ട​ക വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ജ​ബാ​റി​നെ പി​ടി​കൂ​ടി​യ​ത്.

ഇ​ട​നി​ല​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് ഒ​ഡീ​ഷ, പ​ശ്ചി​മ​ബം​ഗാ​ൾ, ആ​സാം, ആ​ന്ധ്രാ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​ണ് അ​ബ്ദു​ൾ ജ​ബാ​റി​ന്‍റെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

മ​യ​ക്കു​മ​രു​ന്ന് ഉ​ൾ​പ്പ​ടെ ഇ​രു​പ​തോ​ളം കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ. ജ​ബാ​ർ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് ഹ​നീ​ഫ് കാ​റു​മാ​യി ഒ​ഡീ​ഷ​യി​ലേ​ക്ക് പോ​യ​ത്. 31 പാ​ക്ക​റ്റു​ക​ളി​ലാ​യി കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ലെ പ്ര​ത്യേ​ക അ​റ​യി​ലൊ​ളി​പ്പി​ച്ച് ക​ഞ്ചാ​വ് ഈ​രാ​റ്റു​പേ​ട്ട​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ട​യി​ൽ അ​ങ്ക​മാ​ലി ടി​ബി ജം​ഗ്ഷ​നി​ൽ വ​ച്ച് റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീ​മും അ​ങ്ക​മാ​ലി പോ​ലീ​സും ചേ​ർ​ന്ന് ഹ​നീ​ഫി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

 

Kerala

ഡോക്ടറുടെ കാ​​​​ര്‍ ക​​​​ത്തി​​ച്ച മുൻ ജീവനക്കാരൻ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു

ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ര്‍: കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് മു​​​​ന്‍ പ്രി​​​​ന്‍​സി​​​​പ്പ​​​​ൽ ഡോ. ​​വി.​​​​ആ​​​​ര്‍. ജ​​​​യ​​​​കു​​​​മാ​​​​റി​​​​ന്‍റെ കാ​​​​ര്‍ പെ​​​​ട്രോ​​​​ള്‍ ഒ​​​​ഴി​​​​ച്ചു ക​​​​ത്തി​​​ക്കുന്നതിനിടെ പൊ​​​​ള്ള​​​​ലേ​​​​റ്റ് മു​​​​ന്‍​ ജീവനക്കാരൻ മ​​​​രി​​​​ച്ചു. കി​​​​ളി​​​​രൂ​​​​ര്‍ ആ​​​​മ്പ​​​​ക്കു​​​​ഴി​​​​യി​​​​ല്‍ ചെ​​​​ല്ല​​​​പ്പ​​​​ന്‍ (88) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 7.30 ഓ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജി​​​​ന് സ​​​​മീ​​​​പം ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ര്‍ പെ​​​​ട്രോ​​​​ള്‍ പ​​​​മ്പി​​​​ന് എ​​​​തി​​​​ര്‍​വ​​​​ശ​​​​ത്തു​​​​ള്ള അ​​​​ഞ്ചേ​​​​രി ഗാ​​​​ര്‍​ഡ​​​​ന്‍​സി​​​​ല്‍ ഡോ.​​​​വി.​​​​ആ​​​​ര്‍. ജ​​​​യ​​​​കു​​​​മാ​​​​റി​​​​ന്‍റെ വീ​​​​ട്ടു​​​​മു​​​​റ്റ​​​​ത്ത് പാ​​​​ര്‍​ക്ക് ചെ​​​​യ്തി​​​​രു​​​​ന്ന കാ​​​​റാ​​​​ണ് ചെ​​​​ല്ല​​​​പ്പ​​​​ന്‍ ക​​​​ത്തി​​​​ച്ച​​​​ത്. തീ​​​​യി​​​​ടു​​​​ന്ന​​​​തി​​​​നി​​​​ടെ ഇ​​​​യാ​​​​ള്‍​ക്കു പൊ​​​​ള്ള​​​​ലേ​​​​റ്റു.​​​​

തീ​​​​യു​​​​ടെ ചൂ​​​​ട് കൊ​​​​ണ്ട് വീ​​​​ടി​​​​ന്‍റെ മു​​​​ന്‍​ഭാ​​​​ഗ​​​​ത്തെ ജ​​​​ന​​​​ല്‍ ചി​​​​ല്ലു​​​​ക​​​​ളും ത​​​​ക​​​​ര്‍​ന്നു. തീ​​​​യും പു​​​​ക​​​​യും ക​​​​ണ്ട് വീ​​​​ട്ടു​​​​കാ​​​​ര്‍ വി​​​​വ​​​​രം ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ര്‍ പോ​​​​ലീ​​​​സി​​​​ലും അ​​​​ഗ്നി​​​​ശ​​​​മ​​​​ന​​​​സേ​​​​ന​​​​യെ​​​​യും അ​​​​റി​​​​യി​​​​ച്ചു. ഇ​​​​വ​​​​ര്‍ എ​​​​ത്തി തീ ​​​​അ​​​​ണ​​​​യ്ക്കു​​​​മ്പോ​​​​ഴാ​​​​ണ് സ​​​​മീ​​​​പ​​​​ത്ത് പൊ​​​​ള്ള​​​​ലേ​​​​റ്റ നി​​​​ല​​​​യി​​​​ല്‍ ചെ​​​​ല്ല​​​​പ്പ​​​​നെ ക​​​​ണ്ട​​​​ത്.

95 ശ​​​​ത​​​​മാ​​​​നം പൊ​​​​ള്ള​​​​ലേ​​​​റ്റ ഇ​​​​യാ​​​​ളെ മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. ചി​​​​കി​​​​ത്സ​​​​യി​​​​ല്‍ ക​​​​ഴി​​​​യു​​​​ന്ന​​​​തി​​​​നി​​​​ടെ വൈ​​​​കു​​​​ന്നേ​​​​ര​​​​ത്തോ​​​​ടെ മ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഡോ​​​​ക്ട​​​​റു​​​​ടെ വീ​​​​ട്ടു​​​​ജോ​​​​ലി ചെ​​​​യ്തി​​​​രു​​​​ന്ന ചെ​​​​ല്ല​​​​പ്പ​​​​നെ ഒ​​​​രു മാ​​​​സം മു​​​​മ്പ് പി​​​​രി​​​​ച്ചു​​​​വി​​​​ട്ടി​​​​രു​​​​ന്നു. മാ​​​​ന​​​​സി​​​​ക വെ​​​​ല്ലു​​​​വി​​​​ളി​​​​നേ​​​​രി​​​​ടു​​​​ന്ന​​​​യാ​​​​ളാ​​​​ണെ​​​​ന്ന് ബ​​​​ന്ധു​​​​ക്ക​​​​ള്‍ പോ​​​​ലീ​​​​സി​​​​ന് മൊ​​​​ഴി ന​​​​ല്‍​കി.

ഭാ​​​​ര്യ: ​​​​ര​​​​മ. മ​​​​ക്ക​​​​ള്‍: മോ​​​​ളി, ഷാ​​​​ജി. മ​​​​രു​​​​മ​​​​ക​​​​ന്‍: വി​​​​ജ​​​​യ​​​​ന്‍. സം​​​​സ്‌​​​​കാ​​​​രം ഇ​​​​ന്ന് വൈ​​​​കു​​​​ന്നേ​​​​രം മൂ​​​​ന്നി​​​​ന് ചെ​​​​ങ്ങ​​​​ളം എ​​​​സ്എ​​​​ന്‍​ഡി​​​​പി ശ്മ​​​​ശാ​​​​ന​​​​ത്തി​​​​ല്‍.

Kerala

ഫാ. സന്തോഷ് മാത്തന്‍കുന്നേല്‍ സിഎംഐ പ്രൊവിന്‍ഷ്യല്‍

കോ​ട്ട​യം: കോ​ട്ട​യം സി​എം​ഐ സെ​ന്‍റ് ജോ​സ​ഫ് പ്ര​വി​ശ്യ​യു​ടെ പ്രൊ​വി​ന്‍ഷ്യ​ലാ​യി ഫാ. ​സ​ന്തോ​ഷ് മാ​ത്ത​ന്‍കു​ന്നേ​ല്‍ സി​എം​ഐ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കാ​ഞ്ഞി​ര​പ്പ​ള്ളി മേ​രി ക്വീ​ന്‍സ് ആ​ശു​പ​ത്രി​യു​ടെ ഡ​യ​റ​ക്ട​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ദ്ദേ​ഹം നി​ല​വി​ല്‍ കോ​ട്ട​യം സെന്‍റ് ജോ​സ​ഫ് പ്ര​വി​ശ്യ​യു​ടെ വി​കാ​ര്‍ പ്രൊ​വി​ന്‍ഷ്യ​ലാ​ണ്.

ഫാ. ​ജോ​സ് ഐ​ക്ക​ര​പ്പ​റ​മ്പി​ല്‍ (വി​ക​ര്‍ പ്രൊ​വി​ന്‍ഷ്യ​ല്‍ ആ​ന്‍ഡ് സാ​മൂ​ഹ്യ​സേ​വ​നം), ഫാ. ​ബാ​സ്റ്റി​ന്‍ മം​ഗ​ല​ത്തി​ല്‍ (വി​ദ്യാ​ഭ്യാ​സം). ഫാ. ​അ​ല​ക്സ് ലൂ​യി​സ് ത​ണ്ണി​പ്പാ​റ (ധ​ന കാ​ര്യം), ഫാ.​ അ​ല്‍ഫോ​ന്‍സ് ഇ​ല​വ​നാ​ല്‍ (അ​ജ​പാ​ല​നം) എ​ന്നി​വ​ര്‍ കൗ​ണ്‍സി​ല​ര്‍മാ​രാ​യും, ഫാ. ​തോ​മ​സ് പു​തു​ശേ​രി പ്ര​വി​ശ്യ​യു​ടെ ഓ​ഡി​റ്റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Kerala

സ്ട്രോം​ഗ് റൂ​മി​ന്‍റെ സു​ര​ക്ഷ​യെ ചൊ​ല്ലി ത​ർ​ക്കം; സൈ​നി​ക​ർ തോ​ക്കു ചൂ​ണ്ടി

കോ‌​ട്ട​യം: വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന സ്ട്രോം​ഗ് റൂ​മി​ന്‍റെ സു​ര​ക്ഷ​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ സി​ഐ​എ​സ്എ​ഫ് സൈ​നി​ക​ർ തോ​ക്ക് ചൂ​ണ്ടി. കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ള​ജി​ലാ​ണ് സം​ഭ​വം.

സ്ട്രോം​ഗ് റൂ​മി​ന്‍റെ താ​ക്കോ​ൽ പൂ​ട്ടി​നൊ​പ്പം​വെ​ച്ച് സീ​ൽ​ചെ​യ്യ​ണ​മെ​ന്ന കേ​ന്ദ്ര നി​രീ​ക്ഷ​ക​ന്‍റെ ആ​വ​ശ്യം തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​നു​സ​രി​ക്കാ​തി​രു​ന്ന​താ​ണ് പ്ര​ശ്‌​ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ​ത്. സാ​ധാ​ര​ണ നി​ല​യി​ൽ സ്ട്രോം​ഗ് റൂ​മു​ക​ൾ​ക്ക് ര​ണ്ട് പൂ​ട്ടു​ക​ളാ​ണു​ണ്ടാ​വു​ക.

ഇ​തി​ന്‍റെ ഒ​രു താ​ക്കോ​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്കും മ​റ്റൊ​ന്ന് അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്കു​മാ​ണ് ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ ബം​ഗാ​ളി​ലും ആ​സാ​മി​ലു​മൊ​ക്കെ ചെ​യ്യു​ന്ന​തു​പോ​ലെ ര​ണ്ട് താ​ക്കോ​ലു​ക​ളും ഒ​ന്നി​ച്ച് സീ​ൽ ചെ​യ്‌​തു വെ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര നി​രീ​ക്ഷ​ക​നാ​യ ര​ഞ്ജ​ൻ കു​മാ​ർ സി​ൻ​ഹ നി​ർ​ദേ​ശി​ച്ച​തോ​ടെ​യാ​ണ് ത​ർ​ക്ക​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

ഇ​തി​നെ​തി​രെ ഏ​റ്റു​മാ​നൂ​രി​ലെ സ്ഥാ​നാ​ർ​ഥി​യും ഡി​സി​സി അ​ധ്യ​ക്ഷ​നു​മാ​യ നാ​ട്ട​കം സു​രേ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ക​ള​ക്ട​ർ​ക്കും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കും പ​രാ​തി ന​ൽ​കി. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ക​ള​ക്‌​ട​ർ പ​ഴ​യ രീ​തി​യി​ൽ​ത്ത​ന്നെ താ​ക്കോ​ലു​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റാ​ൻ നി​ർ​ദേ​ശി​ച്ചു.

ക​ള​ക്ട​റു​ടെ ഈ ​നി​ർ​ദേ​ശം ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ കോ​ള​ജി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സി​ഐ​എ​സ്എ​ഫ് സൈ​നി​ക​ർ അ​വ​ർ​ക്കു​നേ​രെ തോ​ക്ക് ചൂ​ണ്ടി​യ​ത്. ഇ​ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു.

Kerala

വിസ്മയവിജയത്തിനു യുഡിഎഫ്, ശേഷി കൂട്ടാന്‍ ഇടതുമുന്നണി

കോ​ട്ട​യം എ​ക്കാ​ല​ത്തും ഐ​ക്യ​ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​യു​ടെ കോ​ട്ട​യാ​ണ്. ഉ​മ്മ​ന്‍ ചാ​ണ്ടി​യും കെ.​എം. മാ​ണി​യും വ​ര്‍ഷ​ങ്ങ​ളാ​യി വി​ജ​യി​ച്ചു മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​യു​മൊ​ക്കെ​യാ​യി ഐ​ക്യ​മു​ന്ന​ണി​ക്ക് ക​രു​ത്ത് പ​ക​ര്‍ന്ന ജി​ല്ല. സം​സ്ഥാ​ന​മാ​കെ​യു​ണ്ടാ​യ എ​ല്‍ഡി​എ​ഫ് ത​രം​ഗ​ത്തി​ലും പ​ത​റാ​തെ പി​ടി​ച്ചു നി​ല്‍ക്കാ​ന്‍ കോ​ട്ട​യ​ത്തി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​ഇ​ട​തു​മു​ന്ന​ണി​ക്കൊ​പ്പം ചേ​ര്‍ന്ന​തോ​ടെ രാ​ഷ്‌​ട്രീ​യ നി​റം മാ​റി സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ എ​ല്‍ഡി​എ​ഫി​നു മേ​ല്‍കൈ കി​ട്ടി. കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​മു​ന്ന​ണി മാ​റി​യെ​ങ്കി​ലും പാ​ർ​ട്ടി​യു​ടെ നേ​താ​വ് ജോ​സ് കെ. ​മാ​ണി​യു​ടെ പാ​ലാ​യി​ലെ പ​രാ​ജ​യം ഇ​ട​തു​മു​ന്ന​ണി​ക്കും കേ​ര​ള കോ​ണ്‍ഗ്ര​സി​നും വി​ജ​യ​മ​ധു​ര​ത്തി​ലെ ക​ല്ലു​ക​ടി​യാ​യി. ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ഴ​യ പ്ര​താ​പം തി​രി​ച്ചു പി​ടി​ച്ചു വ​ലി​യ തി​രി​ച്ചു​വ​ര​വി​നാ​ണ് യു​ഡി​എ​ഫ് ശ്ര​മി​ക്കു​ന്ന​ത്.

മൂ​ന്നാം ഭ​ര​ണം ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ട​തു​മു​ന്ന​ണി ക​ഴി​ഞ്ഞ ത​വ​ണ​ത്തെ വി​ജ​യം ആ​വ​ര്‍ത്തി​ക്കു​ന്ന​തോ​ടൊ​പ്പം പാ​ലാ ഉ​ള്‍പ്പെ​ടെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ള്‍ കൂ​ടി പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. പാ​ലാ​യി​ലും പൂ​ഞ്ഞാ​റി​ലും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം സൃ​ഷ്ടി​ക്കു​ന്ന ബി​ജെ​പി മൂ​ന്നി​ട​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ത്സ​ര​മാ​ണു കാ​ഴ്ച​വ​യ്ക്കു​ന്ന​ത്.

ക്രൈ​സ്ത​വ സ​ഭ​ക​ളോ​ട് കൂ​ടു​ത​ല്‍ അ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ബി​ജെ​പി അ​ടു​ത്ത​ടു​ത്ത മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണു ക്രൈ​സ്ത​വ സ്ഥാ​നാ​ര്‍ഥി​ക​ളെ നി​ര്‍ത്തി​യി​രി​ക്കു​ന്ന​ത്. മൂ​ന്നി​ട​ങ്ങ​ളി​ലെ​യും ബി​ജെ​പി സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ വോ​ട്ടു​ക​ള്‍ ഇ​ട​തു​മു​ന്ന​ണി​ക്കാ​ണോ ഐ​ക്യ​മു​ന്ന​ണി​ക്കാ​ണോ ഗു​ണ​മാ​കു​ന്ന​തെ​ന്ന് ഫ​ലം വ​ന്നാ​ലേ പ​റ​യാ​ന്‍ പ​റ്റു​ക​യു​ള്ളൂ. ആ​കെ​യു​ള്ള ഒ​മ്പ​ത് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വൈ​ക്കം ഒ​ഴി​കെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ല്‍ സി​റ്റിം​ഗ് എം​എ​ല്‍എ​മാ​ര്‍ വീ​ണ്ടും ജ​ന​വി​ധി തേ​ടു​ക​യാ​ണ്. സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​യും ഒ​രു കേ​ന്ദ്ര​മ​ന്ത്രി​യും ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സ്ഥാ​നാ​ര്‍ഥി​യും ജി​ല്ല​യി​ല്‍ ജ​ന​വി​ധി തേ​ടു​ന്നു​ണ്ട്.

ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍ണ​ക്കൊ​ള്ള​യും കാ​ര്‍ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ളു​മാ​ണ് ജി​ല്ല​യി​ലെ പ്ര​ധാ​ന ച​ര്‍ച്ച. സം​സ്ഥാ​ന സ​ര്‍ക്കാ​രി​നെ​തി​രേ​യു​ള്ള വി​കാ​ര​വും ജി​ല്ല​യി​ല്‍ ശ​ക്ത​മാ​ണ്. ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലും എ​ന്‍എ​സ്എ​സി​ന്‍റെ അ​നു​കൂ​ല നി​ല​പാ​ട് എ​ല്‍ഡി​എ​ഫി​ന് ആ​ശ്വാ​സ​മാ​ണ്. റ​ബ​ര്‍ വി​ലി​യി​ടി​വ്, നെ​ല്‍ക​ര്‍ഷ​ക​ര്‍ക്ക് പ​ണം കി​ട്ടാ​ത്ത​ത്, വ​ന്യ​ജീ​വി ആക്ര​മ​ണം തു​ട​ങ്ങി കാ​ര്‍ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ളും നി​ര​വ​ധി​യാ​ണ്. ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ നി​ല​പാ​ടു​ക​ളും വി​ജ​യ​ത്തി​ല്‍ നി​ര്‍ണാ​യ​ക ഘ​ട​ക​മാ​ണ്.

കോ​ട്ട​യ​വും പു​തു​പ്പ​ള്ളി​യും

ജി​ല്ലാ ആ​സ്ഥാ​നം കൂ​ടി​യാ​യ കോ​ട്ട​യ​ത്ത് സി​റ്റിം​ഗ് എം​എ​ല്‍എ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നെ​തി​രേ ശ​ക്ത​മാ​യ മ​ത്സ​രം ഇ​ടു​തു​മു​ന്ന​ണി ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും വോ​ട്ടി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഇ​ട​തു​മു​ന്ന​ണി​ക്കും അ​ത്ര ഉ​റ​പ്പി​ല്ല. ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച കെ. ​അ​നി​ല്‍കു​മാ​ര്‍ ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും സ്ഥാ​നാ​ര്‍ഥി. ബി​ജെ​പി മ​ത്സ​രി​ച്ചി​രു​ന്ന ഇ​വി​ടെ ഇ​ത്ത​വ​ണ ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ര്‍ഥി​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ജാ​തി-​മ​ത സ​മ​വാ​ക്യ​ങ്ങ​ള്‍ നി​ര്‍ണാ​യ​ക​മാ​യ മ​ണ്ഡ​ല​ത്തി​ല്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന് വെ​ല്ലു​വി​ളി ഉ​യ​ര്‍ത്താ​ന്‍ ഇ​ട​തു​മു​ന്ന​ണി​ക്കാ​യി​ട്ടി​ല്ല. മ​ണ്ഡ​ല​ത്തി​ല്‍ പ​രി​ചി​ത​നാ​യ അ​നി​ല്‍കു​മാ​റി​ന്‍റെ പ​രി​സ്ഥി​തി പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ നേ​ട്ട​മാ​കു​മെ​ന്നാ​ണ് ഇ​ട​തു​മു​ന്ന​ണി​യു​ടെ അ​വ​കാ​ശ​വാ​ദം. എ​ന്‍ഡി​എ വോ​ട്ടു​ക​ളും ഇ​വി​ടെ നി​ര്‍ണാ​യ​ക​മാ​ണ്.

പു​തു​പ്പ​ള്ളി​യി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ര​ണ​ത്തെ തു​ട​ര്‍ന്നു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ മ​ക​ന്‍ ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍എ​യാ​യി. പു​തു​പ്പ​ള്ളി​യു​ടെ പാ​ര​മ്പ​ര്യം തു​ട​രു​മെ​ന്ന ഉ​റ​ച്ച പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​ണ് ചാ​ണ്ടി ഉ​മ്മ​ന്‍ പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​ത്. വ​ലി​യ വ​ജ​യം സു​നി​ശ്ചി​ത​മാ​ക്കി​യ​രീ​തി​യി​ലാ​ണ് ചാ​ണ്ടി ഉ​മ്മ​ന്‍റെ പ്ര​വ​ര്‍ത്ത​നം. സ്ഥി​രം നി​ര്‍ത്തു​ന്ന സ്ഥാ​നാ​ര്‍ഥി​ക​ളെ മാ​റ്റി ഒ​രു ഹൈ​ന്ദ​വ സ്ഥാ​നാ​ര്‍ഥി​യെ നി​ര്‍ത്തി പു​തി​യ പ​രീ​ക്ഷ​ണം നോ​ക്കു​ക​യാ​ണ് ഇ​ട​തു​മു​ന്ന​ണി. മ​ണ്ഡ​ല​ത്തി​ല്‍ സു​പ​രി​ചി​ത​നും സി​പി​എ​മ്മി​ലെ സൗ​മ്യ​മു​ഖ​വു​മാ​ണ് ഇ​ട​തു​സ്ഥാ​നാ​ര്‍ഥി കെ.​എം. രാ​ധാ​കൃ​ഷ്ണ​ന്‍. ഏ​റ്റ​വും അ​വ​സാ​ന​മാ​ണ് എ​ന്‍ഡി​എ സ്ഥാ​നാ​ര്‍ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്. ബി​ജെ​പി​ക്ക് കാ​ര്യ​മാ​യ വോ​ട്ടു​വി​ഹി​തം ഇ​വി​ടെ​യി​ല്ല. ഇ​ത്ത​വ​ണ വോ​ട്ടു വി​ഹി​തം വ​ര്‍ധി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ബി​ജെ​പി.

പാ​ലാ​യും കേ​ര​ള കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ല​ങ്ങ​ളും

ഇ​ത്ത​വ​ണ തീ​പാ​റു​ന്ന മ​ത്സ​ര​മാ​ണു പാ​ലാ​യി​ല്‍ ന​ട​ക്കു​ന്ന​ത്. ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ക്കു​ന്ന പാ​ലാ​യി​ല്‍ തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങി​ക്ക​ഴി​ഞ്ഞു ജോ​സ് കെ. ​മാ​ണി​യും എ​ല്‍ഡി​എ​ഫും. എ​ന്നാ​ല്‍ തു​ട​ര്‍ച്ച ഉ​റ​പ്പാ​ണെ​ന്നു പ​റ​ഞ്ഞ് മു​ന്നേ​റു​ന്ന മാ​ണി സി. ​കാ​പ്പ​നും എ​ന്‍ഡി​എ സ്ഥാ​നാ​ര്‍ഥി​യും ശ​ക്ത​മാ​യ വെ​ല്ലു​വി​ളി ഉ​യ​ര്‍ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ എ​ല്ലാ നെ​ഗ​റ്റീ​വ് അ​വ​സ്ഥ​ക​ളും മാ​റി​യെ​ന്ന​ത് ജോ​സ് കെ. ​മാ​ണി​ക്ക് അ​നു​കൂ​ല​മാ​ണ്. എ​ന്‍ഡി​എ സ്ഥാ​നാ​ര്‍ഥി ഷോ​ണ്‍ ജോ​ര്‍ജ് പി​ടി​ക്കു​ന്ന വോ​ട്ട് ആ​രെ ബാ​ധി​ക്കു​മെ​ന്ന കാ​ര്യം ഫ​ലം വ​ന്നാ​ലെ പ​റ​യാ​ന്‍ പ​റ്റു​ക​യു​ള്ളൂ.

പൂ​ഞ്ഞാ​ര്‍ മ​ണ്ഡ​ല​ത്തി​ലും ശ​ക്ത​മാ​യ ത്രി​കോ​ണ​മ​ത്സ​ര​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ത​വ​ണ സ്വതന്ത്ര നാ​യി മ​ത്സ​രി​ച്ച് ര​ണ്ടാ​മ​തെ​ത്തി​യ പി.​സി. ജോ​ര്‍ജ് ഇ​ത്ത​വ​ണ എ​ന്‍ഡി​എ സ്ഥാ​നാ​ര്‍ഥി​യാ​ണ്. സ്വ​ന്തം വോ​ട്ടും എ​ന്‍ഡി​എ വോ​ട്ടും ചേ​ര്‍ന്നാ​ല്‍ വി​ജ​യി​ക്കാ​മെ​ന്നാ​ണ് ജോ​ര്‍ജി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ല്‍. എ​ന്നാ​ൽ ത​ന്‍റെ വാ​വി​ട്ട വാ​ക്കു​ക​ൾ പി.​സി. ജോ​ർ​ജി​നു​ത​ന്നെ തി​രി​ച്ച​ടി​യാ​കു​മെ​ന്ന് ക​രു​തു​ന്ന​വ​രു​മു​ണ്ട്. വി​ജ​യം ഉ​റ​പ്പി​ച്ച​രി​ക്കു​ക​യാ​ണ് സി​റ്റിം​ഗ് എം​എ​ല്‍എ സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ അ​വ​സാ​ന​ഘ​ട്ടി​ത്തി​ലാ​ണെ​ത്തി​യ​തെ​ങ്കി​ലും പ്ര​ചാ​ര​ണം ശ​ക്ത​മാ​ണ്. മ​ണ്ഡ​ല​ത്തി​ല്‍ ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കു​ക​ളു​മു​ണ്ട്.

കേ​ര​ള കോ​ണ്‍ഗ്ര​സു​ക​ളു​ടെ പോ​രോ​ട്ടം ന​ട​ക്കു​ന്ന ക​ടു​ത്തു​രു​ത്തി​യി​ല്‍ സി​റ്റിം​ഗ് എം​എ​ല്‍എ മോ​ന്‍സ് ജോ​സ​ഫി​നു ശ​ക്ത​മാ​യ വെ​ല്ലു​വി​ളി ഉ​യ​ര്‍ത്താ​ന്‍ കേ​ര​ള കോ​ണ്‍ഗ്ര​സ് എ​മ്മി​ന്‍റെ ഏ​ക​ വ​നി​ത സ്ഥാ​നാ​ര്‍ഥി​കൂ​ടി​യാ​യ നി​ര്‍മ​ല ജി​മ്മി​ക്കു സാ​ധി​ച്ചി​ട്ടു​ണ്ട്. അ​വ​സാ​ന നി​മി​ഷ​മാ​യ​പ്പോ​ള്‍ ഇ​വി​ടെ​യും തീ​പാ​റും പോ​രാ​ട്ട​മാ​ണ്. കേ​ര​ള കോ​ണ്‍ഗ്ര​സു​ക​ള്‍ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ന്ന മ​റ്റൊ​രു മ​ണ്ഡ​ല​മാ​യ ച​ങ്ങ​നാ​ശേ​രി​യി​ലും ശ​ക്ത​മാ​യ മ​ത്സ​ര​മാ​ണ്. സി​റ്റിം​ഗ് എം​എ​ല്‍എ ജോ​ബ് മൈ​ക്കി​ളി​നെ​തി​രേ വ​ലി​യ വെ​ല്ലു​വി​ളി ഉ​യ​ര്‍ത്താ​ന്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി വി​നു ജോ​ബി​നു സാ​ധി​ച്ചി​ട്ടു​ണ്ട്. ബി​ജെ​പി​ക്കും ഇ​വി​ടെ നി​ര്‍ണാ​യ​ക വോ​ട്ട​ബാ​ങ്കു​ണ്ട്.

കേ​ന്ദ്ര​മ​ന്ത്രി ജോ​ര്‍ജ് കു​ര്യ​ന്‍ മ​ത്സ​രി​ക്കു​ന്ന​തി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ മ​ണ്ഡ​ല​മാ​ണു കാ​ഞ്ഞി​ര​പ്പ​ള​ളി. സി​റ്റിം​ഗ് എം​എ​ല്‍എ ഡോ. ​എ​ന്‍. ജ​യ​രാ​ജി​നു മ​ണ്ഡ​ല​ത്തി​ല്‍ വ്യ​ക്ത​മാ​യ സ്വാ​ധീ​ന​വും വോ​ട്ടു​മു​ണ്ട്. ഇ​തു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഗു​ണ​ക​ര​മാ​കും. ബി​ജെ​പി​യു​ടെ എ ​ക്ലാ​സ് മ​ണ്ഡ​ല​ത്തി​ല്‍ ഇ​ത്ത​വ​ണ പു​റ​ത്തു നി​ന്നെ​ത്തി​യ സ്ഥാ​നാ​ര്‍ഥി​യാ​യ​തി​നാ​ല്‍ വോ​ട്ടു കു​റ​യു​മോ എ​ന്ന ആ​ശ​ങ്ക എ​ന്‍ഡി​എ ക്യാ​മ്പി​ലു​ണ്ട്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി പ്ര​ഫ. റോ​ണി കെ. ​ബേ​ബി പ്ര​ചാ​ര​ണ​രം​ഗ​ത്ത് മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്തി​യി​ട്ടു​ണ്ട്.

ഏ​റ്റു​മാ​നൂ​ര്‍ ആ​രെ തു​ണ​യ്ക്കും?

മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ര​ണ്ടാം മ​ത്സ​ര​ത്തി​റ​ങ്ങി​യ ഏ​റ്റു​മാ​നൂ​രി​ല്‍ യു​ഡി​എ​ഫി​ല്‍ ആ​ദ്യം നി​ശ്ച​യി​ച്ച സ്ഥാ​നാ​ര്‍ഥി​യാ​യ ജോ​സ​ഫ് വാ​ഴ​യ്ക്ക​നെ മാ​റ്റി ഡി​സി​സി പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ നാ​ട്ട​കം സു​രേ​ഷി​നെ​യാ​ണ് രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ഷ്‌​ട്രീ​യ​ത്തി​ന​തീ​ത​മാ​യ സ്വീ​കാ​ര്യ​ത​യു​ള്ള വാ​സ​വ​നെ​തി​രേ ശ​ക്ത​മാ​യ മ​ത്സ​രം സൃ​ഷ്ട​ക്കു​ന്ന കോ​ണ്‍ഗ്ര​സും വി​ജ​യം മാ​ത്ര​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. മു​പ്പ​തി​നാ​യി​രം വോ​ട്ട് ബി​ജെ​പി​ക്ക് സ്വ​ന്ത​മാ​യു​ള്ള ഇ​വി​ടെ ട്വ​ന്‍റി ട്വ​ന്‍റി സ്ഥാ​നാ​ര്‍ഥി​യാ​ണു മ​ത്സ​രി​ക്കു​ന്ന​ത്. ബി​ജെ​പി വോ​ട്ടു​ക​ള്‍ ഇ​ത്ത​വ​ണ ഉ​റ​പ്പാ​യും ചോ​രു​മെ​ന്നാ​ണ് മ​ണ്ഡ​ല​ത്തി​ല്‍നി​ന്നു കി​ട്ടു​ന്ന വി​വ​രം. അ​തെ​ങ്ങോ​ട്ട് എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും ജ​യ​പ​ര​ജ​യ​ങ്ങ​ൾ.

സ​മു​ദാ​യ​സ​മ​വാ​ക്യ​ങ്ങ​ള്‍ നി​ര്‍ണാ​യ​ക​മാ​കു​ന്ന വൈ​ക്കം

വോ​ട്ടെ​ണ്ണ​ല്‍ ദി​നം സി​പി​ഐ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ആ​ദ്യം എ​ത്തു​ന്ന മ​ണ്ഡ​ല​മാ​ണു വൈ​ക്കം. ഇ​ത്ത​വ​ണ വൈ​ക്ക​ത്ത് സി​പി​ഐ​ക്കും ഇ​ട​തു​മു​ന്ന​ണി​ക്കും അ​ത്ര ഈ​സി വാ​ക്കോ​വ​റ​ല്ല. സി​പി​ഐ​യു​ടെ മു​ന്‍ എം​എ​ല്‍എ കൂ​ടി​യാ​യ കെ. ​അ​ജി​ത്താ​ണ് എ​ന്‍ഡി​എ സ്ഥാ​നാ​ര്‍ഥി. വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ന് ഇ​ട​തു​മു​ന്ന​ണി ജ​യി​ച്ചു​കൊ​ണ്ടി​രു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ത​ല​യാ​ഴം ഡി​വി​ഷ​നി​ല്‍ ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് ഭൂ​രി​പ​ക്ഷം നേ​ര്‍പ​കു​തി​യാ​യി കു​റ​ച്ച കെ. ​ബി​നി​മോ​നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി.

സ​ണ്ണി എം. ​ക​പി​ക്കാ​ടി​ന് ആ​ദ്യം സീ​റ്റു ന​ല്‍കാ​മെ​ന്നു പ​റ​ഞ്ഞ​തി​നു​ശേ​ഷം ഒ​ഴി​വാ​ക്കി​യ​തി​ല്‍ ദ​ളി​ത് സം​ഘ​ട​ക​ള്‍ക്കി​ട​യി​ല്‍ കോ​ണ്‍ഗ്ര​സി​നോ​ട് എ​തി​ര്‍പ്പു​ണ്ട്. സി​പി​ഐ​യി​ല്‍നി​ന്ന് അ​ടു​ത്ത നാ​ളി​ല്‍ നി​ര​വ​ധി​പേ​ര്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍ന്ന​തും സ​മു​ദാ​യ സ​മ​വാ​ക്യ​ങ്ങ​ള്‍ മാ​റിമ​റി​ഞ്ഞ​തും ഇ​ട​തു മു​ന്ന​ണി​ക്ക് അ​നാ​യാ​സ വി​ജ​യ​മാ​കി​ല്ലെ​ന്നു​റ​പ്പാ​ണ്.

സി​പി​എ​മ്മും സി​പി​ഐ​യും ചേ​ര്‍ന്ന് എ​ണ്ണ​യി​ട്ട യ​ന്ത്രം പോ​ലെ​യു​ള്ള താ​ഴെ ത​ട്ടി​ലെ പ്ര​വ​ര്‍ത്ത​നം പി. ​കൃ​ഷ്ണ​പി​ള്ള​യു​ടെ നാ​ടു​കൂ​ടി​യാ​യ വൈ​ക്കം വീ​ണ്ടും ചു​വ​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത.

ജി​ല്ല​യി​ലെ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ള്‍

കോ​ട്ട​യം
പു​തു​പ്പ​ള്ളി
ഏ​റ്റു​മാ​നൂ​ര്‍
ച​ങ്ങ​നാ​ശേ​രി
കാ​ഞ്ഞി​ര​പ്പ​ള്ളി,
പൂ​ഞ്ഞാ​ര്‍ പാ​ലാ
ക​ടു​ത്തു​രു​ത്തി
വൈ​ക്കം

Kerala

ആ​ദ്യ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 250 രൂ​പ​യാ​ക്കും: രാ​ഹു​ൽ ഗാ​ന്ധി

കോ​ട്ട​യം: ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ത​ന്നെ റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 250 രൂ​പ​യാ​ക്കു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. കോ​ട്ട​യം പാ​മ്പാ​ടി​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ്.

ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ന​രേ​ന്ദ്ര മോ​ദി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മോ​ദി ഇ​ന്ത്യ​യു​ടെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും അ​മേ​രി​ക്ക​യ്ക്ക് കൈ​മാ​റി. രാ​ജ്യ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​മേ​രി​ക്ക​യ്ക്ക് ഇ​ഷ്‌​ട​മു​ള്ള രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്ന അ​വ​സ്ഥ​യാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു.

ഒ​ൻ​പ​ത് ല​ക്ഷം കോ​ടി രൂ​പ​യു​ടെ അ​മേ​രി​ക്ക​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​മെ​ന്ന് മോ​ദി അ​മേ​രി​ക്ക​യ്ക്ക് വാ​ഗ്ദാ​നം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ മെ​യ്ക്ക് ഇ​ൻ ഇ​ന്ത്യ പ​ദ്ധ​തി​ക്ക് എ​ന്ത് സം​ഭ​വി​ക്കു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ചോ​ദി​ച്ചു.

എ​പ്സ്റ്റീ​ൻ ഫ​യ​ലി​ലും രാ​ഹു​ൽ ഗാ​ന്ധി മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. ഇ​നി​യും പു​റ​ത്തു​വ​രാ​ത്ത മൂ​ന്ന​ര ദ​ശ​ല​ക്ഷം വ​രു​ന്ന ഫ​യ​ലു​ക​ൾ പു​റ​ത്തു​വ​ന്നാ​ൽ മോ​ദി​യു​ടെ യ​ഥാ​ർ​ഥ സ്വ​ഭാ​വം രാ​ജ്യ​ത്തി​ന് മ​ന​സി​ലാ​കു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

Kerala

കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

കോ​ട്ട​യം: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. പാ​റ​ക്ക​ൽ ക​ട​വി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ തോ​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി അ​നൂ​പ് (28) ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട സ​മ​യ​ത്ത് കാ​റി​ലു​ണ്ടാ​യി​രു​ന്ന എ​ബി, ജ​സ്റ്റി​ൻ ചാ​ക്കോ എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും അ​നൂ​പി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം കോ​ട്ട​യം ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

District News

കാറിടിച്ചു പോസ്റ്റ് മറിഞ്ഞ് റോഡിൽ, അദ്ഭുതകരമായ രക്ഷപ്പെടൽ

ചിങ്ങവനം: കോട്ടയം ചിങ്ങവനത്തിന് സമീപം പനച്ചിക്കാട്ട് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി പോസ്റ്റ് ഒടിഞ്ഞു വീണു. തുടർന്ന് കാർ താഴ്ചയിലേക്കു മറിഞ്ഞു. പോസ്റ്റും വൈദ്യുതി ലൈനുകളും കൂടെ റോഡിലേക്കാണ് വീണത്. ഈ സമയം ഇതുവഴി കടന്നുപോയിരുന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ പനച്ചിക്കാട് നെല്ലിക്കൽ പെരിഞ്ചേരിക്കുന്ന് റോഡിലായിരുന്നു അപകടം. സമീപത്തെ മരണവീട്ടിൽ എത്തിയ മല്ലപ്പള്ളി സ്വദേശികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്.

പോസ്റ്റിലിടിച്ച് താഴ്ചയിലേക്കു മറിഞ്ഞ കാർ ഏതാണ്ട് പൂർണമായും തകർന്ന അവസ്ഥയിലാണ്. കാറിലുണ്ടായിരുന്ന യാത്രക്കാരും പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.

District News

തെരഞ്ഞെടുപ്പ് കാലത്ത് തിരക്കൊഴിഞ്ഞ് നാട്ടകം ഗസ്റ്റ് ഹൗസ്

കോട്ടയം: തെരഞ്ഞെടുപ്പ് കാലം രാഷ്‌ട്രീയ ചര്‍ച്ചകളുടെയും കൂടിയാലോചനകളുടെയും സമയമാണ്. സ്ഥാനാര്‍ഥി നിര്‍ണയം, രാഷ്‌ട്രീയ ചര്‍ച്ചകള്‍, പ്രചാരണ തന്ത്രങ്ങള്‍, നേതാക്കളുടെ യോഗങ്ങള്‍ എല്ലാം തെരഞ്ഞെടുപ്പു കാലത്ത് രഹസ്യമായും പരസ്യമായും നടക്കാറുണ്ട്.

രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊക്കെ എല്ലാ തെരഞ്ഞെടുപ്പുകാലത്തും ആതിഥ്യം ഒരുക്കിയിരുന്ന നാട്ടകം ഗസ്റ്റ് ഹൗസ് ഇക്കൊല്ലം ശാന്തമാണ്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാന്‍ രണ്ടുമാസം കൂടിയെടുക്കുന്നതാണു കാരണം.

നൂറു വര്‍ഷത്തോളം പഴക്കമുള്ള ഈ ഗസ്റ്റ് ഹൗസ് തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്കെത്തുന്ന രാഷ്ട്രീയ നേതാക്കളുടെ ചര്‍ച്ചാകേന്ദ്രവും താമസസ്ഥലവുമായിരുന്നു. ആലപ്പുഴ കയര്‍ ഫാക്ടറിയുടെ ചുമതലക്കാരനായി എത്തിയ ഡി.എച്ച്. ഡേവി എന്ന സായിപ്പ് ജോലിയില്‍നിന്നും വിരമിച്ചപ്പോള്‍ 1928ല്‍കൊടൂരാറിനടുത്ത് മണിപ്പുഴ മുപ്പായിക്കാട് എട്ടര ഏക്കര്‍ സ്ഥലം വാങ്ങി ബംഗ്ലാവ് പണിയുന്നത്.

രണ്ടു സ്യൂട്ട് മുറികളടക്കം എട്ട് മുറികളാണ് ബംഗ്ലാവിലുണ്ടായിരുന്നത്. വൈദ്യുതിയില്ലാതിരുന്ന അക്കാലത്ത് ഇംഗ്ലണ്ടില്‍നിന്നും ജനറേറ്റര്‍ എത്തിച്ചതും അതില്‍നിന്നുള്ള വെളിച്ചവുമൊക്കെ നാട്ടുകാര്‍ക്ക് അത്ഭുതമായിരുന്നു. നിലവില്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പിനു കീഴിലാണ് ഗസ്റ്റ് ഹൗസ്.

രാഷ്ട്രപതിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, മറ്റു രാഷ്ട്രീയ നേതാക്കളൊക്കെ കോട്ടയത്ത് സന്ദര്‍ശനത്തിനെത്തുമ്പോള്‍ താമസത്തിനു തെരഞ്ഞെടുക്കുന്ന ഇടമാണിത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സോണിയ ഗാന്ധിയും ഇവിടെ എത്തിയിരുന്നു.

മുന്‍ രാഷ്ട്രപതിമാരായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, കെ.ആര്‍. നാരായണന്‍, ഇപ്പോഴത്തെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍, ഗവര്‍ണര്‍മാരായിരുന്ന സി.വി. ആന്ദബോസ്, പി.എസ്. ശ്രീധരന്‍ പിള്ള എന്നിവരൊക്കെ കോട്ടയത്തെത്തുമ്പോള്‍ താമസിക്കുന്നതും നാട്ടകത്തെ ഗസ്റ്റ് ഹൗസിലാണ്. മുഖ്യമന്ത്രി പിണറായി വിജയനും താമസത്തിനായി പലതവണ എത്തിയിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമൊക്കെയായിരുന്ന കാലത്ത് ശനിയാഴ്ച രാത്രിയില്‍ എത്തി ഗസ്റ്റ് ഹൗസില്‍ തങ്ങി പുലര്‍ച്ചെ പുതുപ്പള്ളി പള്ളിയില്‍ പോയിരുന്നത് പതിവായിരുന്നു.

കെ.എം. മാണിയും ടി.എം. ജേക്കബും പി.ജെ. ജോസഫും ആര്‍. ബാലകൃഷ്ണപിള്ളയുമൊക്കെയായി കേരള കോണ്‍ഗ്രസിന്‍റെ തുടക്കം, വളര്‍ച്ച, പിളര്‍പ്പ് തുടങ്ങിയ ചര്‍ച്ചകള്‍ക്കും ഗസ്റ്റ് ഹൗസ് പലതവണ വേദിയായി. ഏറ്റവും മികച്ച ഗാര്‍ഡനുള്ള ഗസ്റ്റ് ഹൗസാണെന്നതും ഇവിടുത്തെ പ്രത്യേകതയാണ്.

ആലപ്പുഴയില്‍നിന്നും കിട്ടുന്ന ഫ്രഷ് കരിമീനാണ് ഇവിടുത്തെ കാന്‍റീനിലെ പ്രധാന വിഭവം. അതിഥികള്‍ ആവശ്യപ്പെടുന്ന ഭക്ഷണം ഉണ്ടാക്കി നല്‍കും. ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് ഡേവി സായിപ്പിന്‍റെ അതിഥിയായി വര്‍ഷത്തിലൊരിക്കല്‍ ഇവിടെ എത്തിയിരുന്നു.

തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യരും ഇവിടുത്തെ സന്ദര്‍ശകനായിരുന്നു. അങ്ങനെയാണ് ഗസ്റ്റ് ഹൗസ് ഇരിക്കുന്ന കവലയ്ക്ക് ദിവാന്‍കവല എന്ന പേര് വന്നത്. 2028ല്‍ 100 വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് ഗസ്റ്റ് ഹൗസ്. അറ്റകുറ്റപ്പണികള്‍ക്കുശേഷം അടുത്ത മാസം ഗസ്റ്റ് ഹൗസ് തുറക്കും.

District News

അ​ന്താ​രാ​ഷ്‌​ട്ര ജേ​ർ​ണ​ൽ "ജെം' ​കോ​ട്ട​യം ജി​ല്ലാ ക​ള​ക്‌​ട​ർ പ്ര​കാ​ശ​നം ചെ​യ്തു

 

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര പി​യ​ർ-​റി​വ്യൂ​ഡ് ഗ​വേ​ഷ​ണ ജേ​ർ​ണ​ലാ​യ ജെം-​ന്‍റെ (ഐ​എ​സ്എ​സ്എ​ൻ: 2393-9850) 2025 പ​തി​പ്പ് ജി​ല്ലാ ക​ള​ക്ട​ർ ചേ​ത​ൻ കു​മാ​ർ മീ​ണ പ്ര​കാ​ശ​നം ചെ​യ്തു.

ജേ​ർ​ണ​ലി​ന്‍റെ ആ​ദ്യ​പ​തി​പ്പ് കോ​ള​ജ് മാ​നേ​ജ​ർ വെ​രി. റ​വ.​ഫാ. മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ ഏ​റ്റു​വാ​ങ്ങി. കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട അ​ന്താ​രാ​ഷ്ട്ര കോ​ൺ​ഫ​റ​ൻ​സാ​യ ഐ​സി​ആ​ർ​എ​എ​സ്എ​സ്ടി - 2025ൽ ​അ​വ​ത​രി​പ്പി​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളി​ൽ നി​ന്നും പി​യ​ർ റി​വ്യൂ, പ്ല​ഗ​റി​സം പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​വ​യ്ക്കു ശേ​ഷം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗ​വേ​ഷ​ണ ലേ​ഖ​ന​ങ്ങ​ളാ​ണ് ജേ​ർ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ള​ജി​ന്‍റെ ഗു​ണ​മേ​ന്മ​യാ​ർ​ന്ന വി​ദ്യാ​ഭ്യാ​സ-​ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ജേ​ർ​ണ​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തെ​ന്ന് പ്രി​ൻ​സി​പ്പ​ലും ജേ​ർ​ണ​ലി​ന്‍റെ എ​ഡി​റ്റ​ർ-​ഇ​ൻ-​ചീ​ഫു​മാ​യ പ്ര​ഫ.​ഡോ. സി​ബി ജോ​സ​ഫ് പ​റ​ഞ്ഞു.

അ​ക്കാ​ദ​മി​ക് ഗ​വേ​ഷ​ണ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ ഇ​ത്ത​രം പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​ണെ​ന്നും ഇ​ത്ത​രം പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ കോ​ള​ജി​ന്‍റെ അ​ക്കാ​ദ​മി​ക മി​ക​വി​ന്‍റെ പ്ര​തീ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ എ​ല്ലാ ഗ​വേ​ഷ​ക​രെ​യും എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ​യും ച​ട​ങ്ങി​ൽ അ​ഭി​ന​ന്ദി​ച്ചു.

Kerala

നേ​താ​ക്ക​ൾ മ​റു​പ​ടി ന​ൽ​ക​ണം; സ്ഥാ​നാ​ർ​ഥി​ത്വം നി​ഷേ​ധി​ച്ച​തി​ൽ അ​തൃ​പ്തി അ​റി​യി​ച്ച് സ​ണ്ണി എം. ​ക​പി​ക്കാ​ട്

കോ​ട്ട​യം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​ന് പി​ന്നാ​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തി സ​ണ്ണി എം. ​ക​പി​ക്കാ​ട്. സ്ഥാ​നാ​ർ​ഥി​യാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ത്തി​യ ശേ​ഷം നി​ല​പാ​ട് മാ​റ്റി​യ​തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് സ​ണ്ണി എം. ​ക​പി​ക്കാ​ട് പ​റ​ഞ്ഞു.

ത​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി മ​ത്സ​രി​ക്കാ​ൻ വ​ലി​യ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ ദ​ളി​ത് സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ പ​ല കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും സം​സാ​രി​ച്ച​പ്പോ​ഴാ​ണ് സ​മ്മ​തം അ​റി​യി​ച്ച​തെ​ന്നും സ​ണ്ണി എം. ​ക​പി​ക്കാ​ട് വ്യ​ക്ത​മാ​ക്കി.

വൈ​ക്കം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ത​ന്നെ സ​മീ​പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്നെ പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​തി​ന് പി​ന്നി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ എ​ന്താ​ണെ​ന്ന് നേ​താ​ക്ക​ൾ ത​ന്നെ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് സ​ണ്ണി എം. ​ക​പി​ക്കാ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

 

Kerala

പൊ​തു​യോ​ഗ​ങ്ങ​ളും സ​മ്മേ​ള​ന​ങ്ങ​ളും പാ​ടി​ല്ല; ക​ർ​ശ​ന നി​ർ​ദേ​ശ​വു​മാ​യി എ​ൻ​എ​സ്എ​സ്

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ പൊ​തു​യോ​ഗ​ങ്ങ​ളും സെ​മി​നാ​റു​ക​ളും മേ​ഖ​ലാ സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ത്ത​രു​തെ​ന്ന് എ​ൻ​എ​സ്എ​സ് നേ​തൃ​ത്വം. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് തീ​രു​മാ​നം.

ഇ​തു​സം​ബ​ന്ധി​ച്ച് എ​ല്ലാ ക​ര​യോ​ഗ​ങ്ങ​ൾ​ക്കും യൂ​ണി​യ​നു​ക​ൾ​ക്കും എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നാ​ണ് നി​ർ​ണാ​യ​ക നീ​ക്കം.

എ​ല്ലാ ക​ര​യോ​ഗ​ങ്ങ​ളും നി​ർ​ദേ​ശം കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. തെ​ര‍​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളോ​ടും സ​മ​ദൂ​രം എ​ന്ന​താ​ണ് എ​ൻ​എ​സ്എ​സി​ന്‍റെ പ്ര​ഖ്യാ​പി​ത നി​ല​പാ​ട്.

Kerala

കാ​യം​കു​ളം-കോ​ട്ട​യം റൂ​ട്ടി​ൽ ട്രെ​യി​നു​ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം

പ​​​റ​​​വൂ​​​ർ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​വി​​​ഷ​​​നി​​​ൽ ഇ​​​ന്ന് കാ​​​യം​​​കു​​​ളം കോ​​​ട്ട​​​യം റൂ​​​ട്ടി​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്ക് ക​​​ർ​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി റെ​​​യി​​​ൽ​​​വേ.​​​

ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12.40ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന 16525 ബം​​​ഗ​​​ളൂ​​​രു ഐ​​​ല​​​ൻ​​​ഡ് എ​​​ക്സ്പ്ര​​​സി​​​ന് ശേ​​​ഷം കോ​​​ട്ട​​​യം ഭാ​​​ഗ​​​ത്തേ​​​ക്ക് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത് 16304 വ​​​ഞ്ചി​​​നാ​​​ട് എ​​​ക്സ്പ്ര​​​സ് മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

വ​​​ഞ്ചി​​​നാ​​​ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന സ​​​മ​​​യം വൈ​​​കു​​​ന്നേ​​​രം 5.45 ആ​​​യി​​​രി​​​ക്കും. ഇ​​​ന്ന് വ​​​ഞ്ചി​​​നാ​​​ടി​​​നു ശേ​​​ഷം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം ഭാ​​​ഗ​​​ത്തു​​​നി​​​ന്നും കോ​​​ട്ട​​​യ​​​ത്തേ​​​ക്കു​​​ള്ള അ​​​ടു​​​ത്ത സ​​​ർ​​​വീ​​​സ് ഞാ​​​യ​​​ർ പു​​​ല​​​ർ​​​ച്ചെ 05.15ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന 20634 വ​​​ന്ദേ​​​ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് ആ​​​യി​​​രി​​​ക്കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

മാ​​​വേ​​​ലി​​​ക്ക​​​ര ചെ​​​ങ്ങ​​​ന്നൂ​​​ർ ട്രാ​​​ക്കി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ (സ്റ്റീ​​​ൽ ഗി​​​ർ​​​ഡ​​​ർ മാ​​​റ്റു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട്) 14 മ​​​ണി​​​ക്കൂ​​​ർ നി​​​യ​​​ന്ത്ര​​​ണ​​​മാ​​​ണ് റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ല് മു​​​ത​​​ൽ നാ​​​ളെ പു​​​ല​​​ർ​​​ച്ചെ ആ​​​റു​​​വ​​​രെ​​​യാ​​​ണ് നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്നു​​​ള്ള 16525 ഐ​​​ല​​​ൻ​​​ഡ്, 16310 കാ​​​യം​​​കു​​​ളം - എ​​​റ​​​ണാ​​​കു​​​ളം മെ​​​മു, 66316 കൊ​​​ല്ലം - കോ​​​ട്ട​​​യം മെ​​​മു, 16304 വ​​​ഞ്ചി​​​നാ​​​ട് എ​​​ന്നി​​​വ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും ഇ​​​ന്ന് കോ​​​ട്ട​​​യം സ്റ്റേ​​​ഷ​​​നി​​​ൽ തെ​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്ന് ഉ​​​ച്ച​​​യ്ക്ക് ശേ​​​ഷം എ​​​ത്തി​​​ച്ചേ​​​രു​​​ക.

ഇ​​​ന്നു രാ​​​ത്രി 09.05ന് ​​​കൊ​​​ല്ല​​​ത്തുനി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന 66310 കൊ​​​ല്ലം - എ​​​റ​​​ണാ​​​കു​​​ളം മെ​​​മു റ​​​ദ്ദാ​​​ക്കി. മ​​​ധു​​​ര ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്സ്പ്ര​​​സ് ഇ​​​ന്ന് കൊ​​​ല്ല​​​ത്ത് യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. ഗു​​​രു​​​വാ​​​യൂ​​​ർ - മ​​​ധു​​​ര എ​​​ക്സ്പ്ര​​​സ് നാ​​​ളെ കൊ​​​ല്ല​​​ത്ത് നി​​​ന്നാ​​​ണ് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ക. ഇ​​​ന്നു പു​​​ല​​​ർ​​​ച്ചെ കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ചേ​​​രു​​​ന്ന ചെ​​​ന്നൈ-തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് നാ​​​ളെ കോ​​​ട്ട​​​യ​​​ത്ത് യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. ഇ​​​ന്നു രാ​​​ത്രി 8.05ന് ​​​കോ​​​ട്ട​​​യ​​​ത്തുനി​​​ന്നാ​​​ണ് ഈ ​​​ട്രെ​​​യി​​​ൻ ചെ​​​ന്നൈ​​​ക്ക് പു​​​റ​​​പ്പെ​​​ടു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​നും കോ​​​ട്ട​​​യ​​​ത്തി​​​നും ഇ​​​ട​​​യി​​​ൽ ഈ ​​​ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത​​​ല്ല.

നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ-കോ​​​ട്ട​​​യം എ​​​ക്സ്പ്ര​​​സ് ഇ​​​ന്ന് കാ​​​യം​​​കു​​​ളം വ​​​രെ മാ​​​ത്ര​​​മേ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക​​​യു​​​ള്ളൂ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - ചെ​​​ന്നൈ മെ​​​യി​​​ൽ, ശ്രീ ​​​ഗം​​​ഗാ​​​ന​​​ഗ​​​ർ എ​​​ക്സ്പ്ര​​​സ്, ബം​​​ഗ​​​ളൂ​​​രു ഹം​​​സ​​​ഫ​​​ർ, മ​​​ല​​​ബാ​​​ർ എ​​​ക്സ്പ്ര​​​സ്, വി​​​വേ​​​ക് എ​​​ക്സ്പ്ര​​​സ്, അ​​​മൃ​​​ത എ​​​ക്സ്പ്ര​​​സ്, നി​​​ല​​​മ്പൂ​​​ർ രാ​​​ജ്യ​​​റാ​​​ണി എ​​​ക്സ്പ്ര​​​സ്, മം​​​ഗ​​​ലാ​​​പു​​​രം എ​​​ക്സ​​​പ്ര​​​സ് എ​​​ന്നി​​​വ ഇ​​​ന്ന് ആ​​​ല​​​പ്പു​​​ഴ വ​​​ഴി​​​യാ​​​യി​​​രി​​​ക്കും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക.

Kerala

ഗ​ണേ​ഷ് വി​വാ​ദം; നാ​ള​ത്തെ ദേ​ശാ​ഭി​മാ​നി പ​ത്രം കാ​ണാ​ൻ കാ​ത്തി​രി​ക്കു​ന്നു: ചാ​ണ്ടി ഉ​മ്മ​ൻ

കോ‌​ട്ട​യം: കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ. വ്യ​ക്തി​പ​ര​മാ​യ ആ​ക്ഷേ​പ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്നി​ല്ല. വി​ഷ​യ​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും നി​ല​പാ​ട് എ​ന്താ​ണ്.

പ​ത്തു​വ​ർ​ഷം മു​മ്പ് സോ​ളാ​ർ വി​ഷ​യം വ​ന്ന​പ്പോ​ൾ സി​പി​എ​മ്മും മു​ഖ്യ​മ​ന്ത്രി​യും സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ൾ ത​ന്‍റെ മ​ന​സി​ലു​ണ്ട്. കാ​ലം സ​ത്യം തെ​ളി​യി​ക്കു​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു. പൊ​തു​സ​മൂ​ഹം പ്ര​തീ​ക്ഷി​ക്കാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​ത്.

ഇ​പ്പോ​ൾ സി​പി​എ​മ്മോ മു​ഖ്യ​മ​ന്ത്രി​യോ മി​ണ്ടു​ന്നി​ല്ല. പാ​ണ്ട​ൻ നാ​യ​യു​ടെ ശൗ​ര്യം പ​ണ്ടേ പോ​ലെ ഫ​ലി​ക്കു​ന്നി​ല്ല. നാ​ള​ത്തെ ദേ​ശാ​ഭി​മാ​നി പ​ത്രം കാ​ണാ​ൻ കാ​ത്തി​രി​ക്കു​ന്നു​വെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ കാ​ര്യ​ത്തി​ൽ ഡ​ബി​ൾ സ്പീ​ഡ് ആ​ണ് പോ​ലീ​സ് എ​ടു​ത്ത​ത്.

ഹോ​ട്ട​ൽ വ​ള​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്തു. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ കേ​സി​ൽ അ​തൊ​ന്നും കാ​ണു​ന്നി​ല്ല. ഇ​തി​ന്‍റെ കാ​ര​ണ​മെ​ന്താ​ണ്. സോ​ളാ​റി​ന്‍റെ പേ​രി​ൽ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​യെ​യും എം​പി​മാ​രെ​യും അ​ധി​ക്ഷേ​പി​ച്ച​വ​രാ​ണ് ഇ​ന്ന് ഭ​ര​ണ​പ​ക്ഷ​ത്തു​ള്ള​ത്.

മോ​റ​ൽ പോ​ലീ​സിം​ഗ് ന​ട​ത്തി​യ പാ​ർ​ട്ടി​യാ​ണ് സി​പി​എ​മ്മെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു. ഉ​മ്മ​ൻ ചാ​ണ്ടി​യോ​ട് കാ​ട്ടി​യ നീ​തി​കേ​ടി​ന് ഗ​ണേ​ഷി​ന് കി​ട്ടി​യ കൂ​ലി​യാ​ണി​ത്. ഗ​ണേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ണോ​യെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ചോ​ദി​ച്ചു. മോ​റ​ൽ പോ​ലീ​സിം​ഗ് ന​ട​ത്തി​യ പാ​ർ​ട്ടി​യാ​ണ് സി​പി​എ​മ്മെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു.

ഉ​മ്മ​ൻ ചാ​ണ്ടി​യോ​ട് കാ​ട്ടി​യ നീ​തി​കേ​ടി​ന് ഗ​ണേ​ഷി​ന് കി​ട്ടി​യ കൂ​ലി​യാ​ണി​ത്. ഗ​ണേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ണോ​യെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ചോ​ദി​ച്ചു.

District News

ബ​ഹി​രാ​കാ​ശ വി​സ്മ​യ കാ​ഴ്ച​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്മാ​നി​ച്ച് അ​രു​വി​ത്തു​റ കോ​ള​ജ്

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജ് ഭൗ​തി​ക ശാ​സ്ത്ര ഗ​വേ​ഷ​ണ വി​ഭാ​ഗ​വും ആ​സ്ട്രോ കേ​ര​ള കോ​ട്ട​യം ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വേ​ണ്ടി ആ​കാ​ശ കാ​ഴ്ച​ക​ൾ ഒ​രു​ക്കി.

വി​ദ്യാ​ർ​ഥി​ക​ളും പൊ​തു​ജ​ന​ങ്ങ​ളു​മ​ട​ക്കം മു​ന്നൂ​റോ​ളം പേ​ർ ആ​കാ​ശ​ത്ത് തെ​ളി​ഞ്ഞ ച​ന്ദ്ര​നെ​യും താ​ര​ങ്ങ​ളെ​യും അ​ടു​ത്തു​കാ​ണാ​നെ​ത്തി. അ​ത്യാ​ധു​നി​ക ടെ​ല​സ്കോ​പി​ക്ക് സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച് കു​റ​ച്ച് ഗ്ര​ഹ​ങ്ങ​ളു​ടെ നേ​ർ​രേ​ഖ​യി​ലു​ള്ള വ​ര​വി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് സ്കൈ ​വാ​ച്ചിം​ഗ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ച​ത്.

കു​ണ്ടു​ക​ളും കു​ഴി​ക​ളും നി​റ​ഞ്ഞ ച​ന്ദ്രോ​പ​രി​ത​ല​വും വ്യാ​ഴ​വും കാ​ലി​സ്റ്റോ ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്ന് ഉ​പ​ഗ്ര​ഹ​ങ്ങ​ളും സി​റി​യ​സ് എ​ന്ന ഒ​മ്പ​ത് പ്ര​കാ​ശ​വ​ർ​ഷ​ങ്ങ​ൾ അ​ക​ലെ​യു​ള്ള കൂ​റ്റ​ൻ ന​ക്ഷ​ത്ര​വും ഓ​റി​യോ​ൺ എ​ന്ന മ​നോ​ഹ​ര​മാ​യ നെ​ബു​ല​യും വി​ദ്യാ​ർ​ഥി​ക​ൾ ടെ​ല​സ്കോ​പ്പി​ലൂ​ടെ ക​ണ്ടു.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ പ്ര​ഫ.​ഡോ. സി​ബി ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. ബ​ർ​സാ​ർ റ​വ.​ഫാ. ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​ജി​ലു ആ​നി ജോ​ൺ, ഫി​സി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ന്തോ​ഷ് കു​മാ​ർ, ഫി​സി​ക്സി​ലെ വി​ഭാ​ഗ​ത്തി​ലെ മ​റ്റ് അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് ആ​കാ​ശ​വി​സ്മ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള മ​ൾ​ട്ടി​മീ​ഡി​യ പ്ര​സ​ന്‍റേ​ഷ​നും ഫി​സി​ക്സി​ലെ ആ​ശ​യ​ങ്ങ​ളെ മ​ന​സി​ലാ​ക്കു​വാ​ൻ സ​ഹാ​യി​ക്കു​ന്ന ല​ളി​ത​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

District News

അ​രു​വി​ത്തു​റ കോ​ള​ജി​ൽ ജ​യ​ന്‍ ഓ​സ്റ്റ​ൻ ക്വാ​ർ​ട്ട​ർ മി​ലേ​നി​യം ജന്മദിനാഘോഷം സംഘടിപ്പിച്ചു

അ​രു​വി​ത്തു​റ: പ്ര​ശ​സ്ത ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​കാ​രി ജ​യ​ന്‍ ഓ​സ്റ്റ​ന്‍റെ 250-ാം ജ​ന്മ​ദി​ന ആ​ഘോ​ഷ​ങ്ങ​ൾ അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു.

കോ​ള​ജി​ലെ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന്മ​ദി​ന ആ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ന്‍റ​ർ കോ​ള​ജി​യേ​റ്റ് ബോ​ൾ റൂം ​ഡാ​ൻ​സും ജ​യ​ൻ ഓ​സ്റ്റ​ൻ സ്മാ​ര​ക പ്ര​ശ്നോ​ത്ത​രി​യും സം​ഘ​ടി​പ്പി​ച്ചു.

പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ പ്ര​ഫ.​ഡോ. സി​ബി ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. കോ​ള​ജ് വൈ​സ് പ്രി​ൻ​സിപ്പാ​ൾ ഡോ. ​ജി​ലു ആ​നി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ പ്രോ​ഗ്രാം കോഓർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ. ​നീ​നു​മോ​ൾ സെ​ബാ​സ്റ്റ്യ​ൻ, തേ​ജി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. നി​ര​വ​ധി ക​ലാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​ച്ചു.

District News

പ​ള്ളി​ക്ക​ത്തോ​ട് ലൂ​ര്‍​ദ് ഭ​വ​ന്‍ ട്ര​സ്റ്റ് 27-ാം വാ​ര്‍​ഷി​കം ആഘോഷിച്ചു

പ​​ള്ളി​​ക്ക​​ത്തോ​​ട്: സ​​ര്‍​ക്കാ​​രി​​ന് എ​​ത്താ​​ന്‍ ക​​ഴി​​യാ​​ത്ത മേ​​ഖ​​ല​​ക​​ളി​​ല്‍ പോ​​ലും ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ ജീ​​വ​​കാ​​രു​​ണൃ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ മു​​ട​​ക്ക​​മി​​ല്ലാ​​തെ ന​​ട​​ക്കു​​ന്ന​​ത് സ​​ഭ​​യു​​ടെ പ്ര​​വാ​​ച​​ക​​ദൗ​​തൃം കൊ​​ണ്ടു മാ​​ത്ര​​മാ​​ണ​​ന്ന് സീ​​റോ​​മ​​ല​​ബാ​​ര്‍ സ​​ഭാ മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ റാ​​ഫേ​​ല്‍ ത​​ട്ടി​​ല്‍.

പ​​ള്ളി​​ക്ക​​ത്തോ​​ട് ലൂ​​ര്‍​ദ് ഭ​​വ​​ന്‍ ട്ര​​സ്റ്റി​​ന്‍റെ 27-ാം വാ​​ര്‍​ഷി​​കം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ്. സ​​ഭ ഇ​​ത്ത​​രം പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളി​​ല്‍ ജാ​​തി​​യോ മ​​ത​​മോ നോ​​ക്കാ​​റി​​ല്ല. എ​​ല്ലാ​​വ​​രും ക്രി​​സ്തു​​വി​​ന്‍റെ മ​​ക്ക​​ളാ​​ണ്.

ഉ​​പേ​​ക്ഷി​​ക്ക​​പ്പെ​​ട്ട​​വ​​രി​​ല്‍ ക്രി​​സ്തു​​വി​​നെ​​യാ​​ണ് കാ​​ണു​​ന്ന​​തെ​​ന്നും ക്രി​​സ്തു​​വി​​ന്‍റെ അ​​തി​​രു​​ക​​ളി​​ല്ലാ​​ത്ത സ്‌​​നേ​​ഹം പ​​ങ്കു​​വ​​യ്ക്കു​​ന്ന ലൂ​​ര്‍​ദ് ഭ​​വ​​ന്‍ ജോ​​സ് ചേ​​ട്ട​​നി​​ലൂ​​ടെ മ​​ഹ​​ത്താ​​യ കാ​​ര്യ​​ങ്ങ​​ള്‍ അ​​വ​​ന്‍ പൂ​​ര്‍​ത്തീ​​ക​​രി​​ക്കു​​ന്നു​​വെ​​ന്നും മാ​​ര്‍ റാ​​ഫേ​​ല്‍ ത​​ട്ടി​​ല്‍ കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു. ലൂ​​ര്‍​ദ് ഭ​​വ​​ന്‍ ട്ര​​സ്റ്റ് സ്പി​​രി​​ച്വ​​ല്‍ ഡ​​യ​​റ​​ക്ട​​റും ലൂ​​ര്‍​ദ് മാ​​താ പ​​ള്ളി വി​​കാ​​രി​​യു​​മാ​​യ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ ശൗ​​ര്യ​​മാ​​ക്കി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
സി​​ബി​​സി​​ഐ പു​​ര​​സ്‌​​കാ​​രം ല​​ഭി​​ച്ച ഓ​​ര്‍​ഫ​​നേ​​ജ് ക​​ണ്‍​ട്രോ​​ള്‍ ബോ​​ര്‍​ഡ് മെം​​ബ​​ര്‍ ഫാ. ​​റോ​​യി വ​​ട​​ക്കേ​​ലി​​നെ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ആ​​ദ​​രി​​ച്ചു.

ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ന്‍. ജ​​യ​​രാ​​ജ്, ഫാ. ​​ജോ​​ര്‍​ജ് പ​​ഴ​​യ​​പു​​ര, മാ​​നേ​​ജിം​​ഗ് ട്ര​​സ്റ്റി ജോ​​സ് ആ​​ന്‍റ​​ണി, പാ​​മ്പാ​​ടി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജെ​​യ്ജി പാ​​ല​​യ്ക്ക​​ലോ​​ടി, ഡോ. ​​മ​​റി​​യ ഉ​​മ്മ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Kerala

മ​ഴ തു​ട​രും; മൂ​ന്ന് ജി​ല്ല​ക​ൾ​ക്ക് യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വേ​ന​ൽ കാ​ല​ത്ത് ആ​ശ്വാ​സ​മാ​യി മ​ഴ. വി​വി​ധ ജി​ല്ല​ക​ളി​ൽ ഇ​ന്നും മ​ഴ​യു​ണ്ടാ​കും. മൂ​ന്ന് ജി​ല്ല​ക​ളി​ലാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് മ​ഴ മു​ന്ന​റി​യി​പ്പു​ള്ള​ത്. മ​റ്റ് ജി​ല്ല​ക​ളി​ൽ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടി​ല്ല. ശ​നി​യാ​ഴ്ച സം​സ്ഥാ​ന​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ൽ മ​ഴ ശ​ക്ത​മാ​യി​രു​ന്നു.

തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും ഭൂ​മ​ധ്യ​രേ​ഖ​യ്ക്കും സ​മീ​പ​മു​ള്ള ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​നും മു​ക​ളി​ലാ​യി പു​തി​യ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ട​താ​ണ് മ​ഴ​യ്ക്ക് കാ​ര​ണം. കേ​ര​ള​ത്തി​ൽ ഫെ​ബ്രു​വ​രി 25 വ​രെ മ​ഴ പെ​യ്യു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

Leader Page

കോട്ടയം കോട്ടയാക്കാന്‍ യുഡിഎഫ്; മാണി ഗ്രൂപ്പിനെ ചേര്‍ത്തുപിടിച്ച് എല്‍ഡിഎഫ്

അ​​​​ക്ഷ​​​​ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും റ​​​​ബ​​​​റി​​​ന്‍റെ​​​യും കാ​​​​യ​​​​ലു​​​​ക​​​​ളു​​​​ടെ​​​​യും നാ​​​​ടാ​​​​യ കോ​​​​ട്ട​​​​യം എ​​​​ക്കാ​​​​ല​​​​ത്തും ഐ​​​​ക്യ​​​​ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​മു​​​​ന്ന​​​​ണി​​​​ക്കൊ​​​​പ്പ​​​മാ​​​യി​​​രു​​​ന്നു. ക​​​രു​​​ത്ത​​​രാ​​​യ ഉ​​​​മ്മ​​​​ന്‍ ചാ​​​​ണ്ടി​​​​യും കെ.​​​​എം. മാ​​​​ണി​​​​യും വ​​​​ര്‍ഷ​​​​ങ്ങ​​​​ളാ​​​​യി ഐ​​​​ക്യ​​​​മു​​​​ന്ന​​​​ണി​​​​യെ ന​​​യി​​​ച്ച​​​ത് ച​​​​രി​​​​ത്ര​​​​മാ​​​​ണ്. എ​​​​ല്‍ഡി​​​​എ​​​​ഫ് ത​​​​രം​​​​ഗ​​​​ത്തി​​​ൽ​​​​പ്പോ​​​ലും പ​​​ത​​​റാ​​​തി​​​രു​​​ന്ന കോ​​​ട്ട​​​യ​​​ത്ത് ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മാ​​​ണി​​​ഗ്രൂ​​​പ്പി​​​നെ കൂ​​​ട്ടു​​​പി​​​ടി​​​ച്ച് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി. എ​​​ങ്കി​​​ലും പാ​​​ലാ​​​യി​​​ൽ ജോ​​​സ് കെ. ​​​മാ​​​ണി​​​യു​​​ടെ പ​​​രാ​​​ജ​​​യം ക്ഷീ​​​ണ​​​മാ​​​യി.

കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് രാ​​​ഷ്‌​​​ട്രീ​​​​യ​​​​വും ക്രൈ​​​​സ്ത​​​​വ സ​​​​ഭ​​​​ക​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ടും എ​​​​ന്‍എ​​​​സ്എ​​​​സ് ആ​​​​സ്ഥാ​​​​ന​​​വു​​​മൊ​​​ക്കെ​​​യാ​​​യി എ​​​​ല്ലാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും രാ​​​ഷ്‌​​​ട്രീ​​​യ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ കോ​​​ട്ട​​​യ​​​മു​​​ണ്ടാ​​​യി​​​രുന്നു. ഇ​​​​ത്ത​​​​വ​​​​ണ​ പ​​​​ഴ​​​​യ പ്ര​​​​താ​​​​പ​​​ത്തി​​​ലേ​​​ക്കു​​​ള്ള തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വി​​​​നാണ് യു​​​​ഡി​​​​എ​​​​ഫ് ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്. കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ്-​​​എം ​ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​യി​​​​ല്‍ ഉ​​​​റ​​​​ച്ചു​​​നി​​​​ല്‍ക്കാ​​​​ന്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​തോ​​​​ടെ ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ​​​​ത്തെ വി​​​​ജ​​​​യം ആ​​​​വ​​​​ര്‍ത്തി​​​​ക്കാ​​​നും പാ​​​ലാ​​​യും ക​​​​ടു​​​​ത്തു​​​​രു​​​​ത്തി​​​യും കൂ​​​​ടി പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നു​​​മു​​​​ള്ള ത​​​​യാ​​​​റെ​​​​ടു​​​​പ്പി​​​​ലാ​​​​ണ് ഇ​​​​ട​​​​തു​​​മു​​​​ന്ന​​​​ണി.
ത്രി​​​​ത​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ​​​ന്ന​​​പോ​​​ലെ മാ​​​​ണി ഗ്രൂ​​​​പ്പി​​​​നെ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​​​ക്കും ചേ​​​​ര്‍ത്തു​​​​പി​​​​ടി​​​​ക്കു​​​​ക​​​​യാ​​​​ണ് സി​​​​പി​​​​എ​​​​മ്മും എ​​​​ല്‍ഡി​​​​എ​​​​ഫും. ജി​​​ല്ല​​​യി​​​ൽ എ ​​​​ക്ലാ​​​​സ് മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ങ്കി​​​ലും പ​​​​ല​ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലും ബി​​​​ജെ​​​​പി​​​​ക്ക് ശ​​​ക്തി​​​യു​​​ണ്ട്. നി​​​​ല​​​​വി​​​​ല്‍ ഒ​​​​മ്പ​​​​ത് മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​ഞ്ചെ​​​​ണ്ണം എ​​​​ല്‍ഡി​​​​എ​​​​ഫി​​​​നും നാ​​​​ലെ​​​​ണ്ണം യു​​​​ഡി​​​​എ​​​​ഫി​​​​നു​​​​മാ​​​​ണ്.

»സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ല്‍എ​​​​മാ​​​​ര്‍ വീ​​​​ണ്ടും

യു​​​​ഡി​​​​എ​​​​ഫി​​​​ല്‍ സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ തി​​​​രു​​​​വ​​​​ഞ്ചൂ​​​​ര്‍ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​ൻ (കോ​​​​ട്ട​​​​യം), ചാ​​​​ണ്ടി ഉ​​​​മ്മ​​​​ന്‍ (പു​​​​തു​​​​പ്പ​​​​ള്ളി), മോ​​​​ന്‍സ് ജോ​​​​സ​​​​ഫ് (ക​​​​ടു​​​​ത്തു​​​​രു​​​​ത്തി), മാ​​​​ണി സി. ​​​കാ​​​​പ്പ​​​​ന്‍ (പാ​​​​ലാ) എ​​​​ന്നി​​​​വ​​​​ര്‍ വീ​​​​ണ്ടും മ​​​​ത്സ​​​​രി​​​ക്കു​​​​മെ​​​​ന്നു​​​​റ​​​​പ്പാ​​​​യി. എ​​​​ല്‍ഡി​​​​എ​​​​ഫി​​​​ല്‍ മ​​​​ന്ത്രി വി.​​​​എ​​​​ന്‍. വാ​​​​സ​​​​വ​​​​ന്‍ (ഏ​​​​റ്റു​​​​മാ​​​​നൂ​​​​ര്‍), ഡോ. ​​​​എ​​​​ന്‍. ജ​​​​യ​​​​രാ​​​​ജ് (കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി), ജോ​​​​ബ് മൈ​​​​ക്കി​​​​ള്‍ (ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി), സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ കു​​​​ള​​​​ത്തു​​​​ങ്ക​​​​ല്‍ (പൂ​​​​ഞ്ഞാ​​​​ര്‍) എ​​​​ന്നി​​​​വ​​​​രും മ​​​​ത്സ​​​​ര​​​​രം​​​​ഗ​​​​ത്തു​​​​ണ്ടാ​​​​കും. സി.​​​​കെ. ആ​​​​ശ(​​​​വൈ​​​​ക്കം)​​​​യു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ല്‍ മാ​​​​ത്ര​​​​മാ​​​​ണു തീ​​​​രു​​​​മാ​​​​ന​​​​മാ​​​​കാ​​​​നു​​​​ള്ള​​​​ത്. ക​​​​ഴി​​​​ഞ്ഞ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ സീ​​​​റ്റ് ധാ​​​​ര​​​​ണ ഇ​​​​ത്ത​​​​വ​​​​ണ​​​​യും തു​​​​ട​​​​രു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ലാ​​​​ണു പാ​​​​ര്‍ട്ടി​​​​ക​​​​ള്‍. യു​​​​ഡി​​​​എ​​​​ഫി​​​​ല്‍ കോ​​​​ണ്‍ഗ്ര​​​​സ്-​​​​അ​​​​ഞ്ച്, കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ്-​​​​മൂ​​​​ന്ന്, മാ​​​​ണി സി. ​​​​കാ​​​​പ്പ​​​​ന്‍ (സ്വ​​​​ത) ഒ​​​​ന്ന് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യും എ​​​​ല്‍ഡി​​​​എ​​​​ഫി​​​​ല്‍ സി​​​​പി​​​​എം-​​​​മൂ​​​​ന്ന്, സി​​​​പി​​​​ഐ-​​​​ഒ​​​​ന്ന്, കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് എം-​​​​അ​​​​ഞ്ച് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ​​​​ത്തെ സീ​​​​റ്റു വി​​​​ഭ​​​​ജ​​​​നം.

» പു​​​​തു​​​​പ്പ​​​​ള്ളി ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പോ​​​​ടെ യു​​​​ഡി​​​​എ​​​​ഫി​​​​ന് അ​​​​നു​​​​കൂ​​​​ലം

മു​​​​ന്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​മ്മ​​​​ന്‍ ചാ​​​​ണ്ടി​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തെത്തു​​​​ട​​​​ര്‍ന്ന് ന​​​​ട​​​​ന്ന ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ചാ​​​​ണ്ടി ഉ​​​​മ്മ​​​​ന്‍ നേ​​​​ടി​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ജി​​​​ല്ല​​​​യി​​​​ല്‍ യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വ് തു​​​​ട​​​​ങ്ങു​​​​ന്ന​​​​ത്. പി​​​ന്നാ​​​ലെ ലോ​​​​ക്‌​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ കോ​​​​ട്ട​​​​യ​​​​ത്ത് ഫ്രാ​​​​ന്‍സി​​​​സ് ജോ​​​​ര്‍ജും ജി​​​​ല്ല​​​​യി​​​​ലെ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍പ്പെ​​​​ടു​​​​ന്ന പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യി​​​​ല്‍ ആ​​​​ന്‍റോ ആ​​​​ന്‍റ​​​​ണി​​​​യും മാ​​​​വേ​​​​ലി​​​​ക്ക​​​ര​​​​യി​​​​ല്‍ കൊ​​​​ടി​​​​ക്കു​​​​ന്നി​​​​ല്‍ സു​​​​രേ​​​​ഷും നേ​​​​ടി​​​​യ ത​​​​ക​​​​ര്‍പ്പ​​​​ന്‍ വി​​​​ജ​​​​യ​​​വും യു​​​​ഡി​​​​എ​​​​ഫി​​​​നു വ​​​​ലി​​​​യ ആ​​​​ത്മ​​​​വി​​​​ശ്വാ​​​സം ന​​​ൽകി. ത്രി​​​​ത​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ നേ​​​ടി​​​യ വ​​​​ലി​​​​യ ആ​​​​ധി​​​​പ​​​​ത്യം വേ​​​റെ​​​യും. ത്രി​​​​ത​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​​ല്‍ ര​​​​ണ്ടു മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ നേ​​​​രി​​​​യ ലീ​​​​ഡ് മാ​​​​ത്ര​​​​മാ​​​​ണ് എ​​​​ല്‍ഡി​​​​എ​​​​ഫി​​​​നു​​​​ള്ള​​​​ത്. ബാ​​​​ക്കി മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ യു​​​​ഡി​​​​എ​​​​ഫ് ബ​​​​ഹു​​​​ദൂരം മു​​​​ന്നി​​​​ലാ​​​​ണ്.

» എ​​​​ല്‍ഡി​​​​എ​​​​ഫി​​​​ന്‍റെ പ്ര​​​​തീ​​​​ക്ഷ കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് എ​​​​മ്മി​​​​ല്‍

ത്രി​​​​ത​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്തി​​​ൽ എ​​​​ല്‍ഡി​​​​എ​​​​ഫി​​​നേ​​​റ്റ തി​​​രി​​​ച്ച​​​ടി​​​യോ​​​ടെ കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​സ്- എ​​​മ്മി​​​ന്‍റെ മു​​​​ന്ന​​​​ണിമാ​​​​റ്റ ച​​​​ര്‍ച്ച​​​​ക​​​​ള്‍ വീ​​​​ണ്ടും ചൂ​​​​ടു​​​​പി​​​​ടി​​​​ച്ച​​​താ​​​ണ്. മു​​​​ന്ന​​​​ണി​​​​യി​​​​ല്‍ ഉ​​​​റ​​​​ച്ചുനി​​​​ല്‍ക്കു​​​​മെ​​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ച ജോ​​​​സ് കെ. ​​​​മാ​​​​ണി​​​​യു​​​​ടെ പ്ര​​​തീ​​​ക്ഷ ത്രി​​​​ത​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ പാ​​​​ലാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ 1,500 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​തി​ലാ​ണ്.

» കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് സീ​​​​റ്റു​​​​ക​​​​ളി​​​​ല്‍ നോ​​​​ട്ട​​​​മി​​​​ട്ട് കോ​​​​ണ്‍ഗ്ര​​​​സ്

യു​​​​ഡി​​​​എ​​​​ഫി​​​​ല്‍ ക​​​​ടു​​​​ത്തു​​​​രു​​​​ത്തി, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി, ഏ​​​​റ്റു​​​​മാ​​​​നൂ​​​​ര്‍ എ​​​​ന്നീ മൂ​​​​ന്നു സീ​​​​റ്റു​​​​ക​​​​ളി​​​​ലാ​​​​ണു കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് ജോ​​​​സ​​​​ഫ് വി​​​​ഭാ​​​ഗം മ​​​ത്സ​​​​രി​​​​ച്ച​​​​ത്. ഇ​​​​തി​​​​ല്‍ ക​​​​ടു​​​​ത്തു​​​​രു​​​​ത്തി​​​​യി​​​​ല്‍ മാ​​​​ത്ര​​​​മേ വി​​​​ജ​​​​യി​​​​ക്കാ​​​​നാ​​​​യു​​​​ള്ളൂ. ഇ​​​​ത്ത​​​​വ​​​​ണ ഏ​​​​റ്റു​​​​മാ​​​​നൂ​​​​ര്‍, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സീ​​​​റ്റു​​​​ക​​​​ള്‍ വേ​​​​ണ​​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ലാ​​​​ണു കോ​​​​ണ്‍ഗ്ര​​​​സ്. ഇ​​​​തി​​​​നാ​​​​യു​​​​ള്ള ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ച​​​​ര്‍ച്ച​​​​ക​​​​ള്‍ പ​​​​ല​​​​വ​​​​ട്ടം ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി​​​​ട്ടി​​​​ല്ല. ര​​​​ണ്ടു സീ​​​​റ്റും വി​​​​ട്ടു ന​​​​ല്‍കി​​​​ല്ലെ​​​​ന്നും ഇ​​​​ത്ത​​​​വ​​​​ണ ര​​​​ണ്ടി​​​​ട​​​​ത്തും വി​​​​ജ​​​​യി​​​​ക്കാ​​​​ന്‍ പ​​​​റ്റി​​​​യ സ്ഥാ​​​​നാ​​​​ര്‍ഥി​​​​ക​​​​ളു​​​​ണ്ടെ​​​ന്നു​​​മാ​​​​ണ് ജോ​​​സ​​​ഫ് വി​​​ഭാ​​​ഗം പ​​​​റ​​​​യു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ല്‍, ഏ​​​​റ്റു​​​​മാ​​​​നൂ​​​​രും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യും ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​ട്ട് പൂ​​​​ഞ്ഞാ​​​​ര്‍ ന​​​​ല്‍കാ​​​​മെ​​​​ന്നാ​​​​ണ് കോ​​​​ണ്‍ഗ്ര​​​​സി​​​​ന്‍റെ വാ​​​​ഗ്ദാ​​​​നം. ഇ​​​​നി പാ​​​​ര്‍ട്ടി ചെ​​​​യ​​​​ര്‍മാ​​​​ന്‍ പി.​​​​ജെ. ജോ​​​​സ​​​​ഫാ​​​​ണു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കേ​​​​ണ്ട​​​​ത്. കോ​​​​ണ്‍ഗ്ര​​​​സ് ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​ന്‍റ് നാ​​​​ട്ട​​​​കം സു​​​​രേ​​​​ഷി​​​​നെ മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് സീ​​​​റ്റി​​​​നാ​​​​യി അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

» ജോ​​​​സ് കെ. ​​​​മാ​​​​ണി പാ​​​​ലാ​​​​യി​​​​ലോ ക​​​​ടു​​​​ത്തു​​​​രു​​​​ത്തി​​​​യി​​​​ലോ?

ജോ​​​​സ് കെ. ​​​​മാ​​​​ണി പാ​​​​ലാ​​​​യി​​​​ല്‍ മ​​​​ത്സ​​​​രി​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ന്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചെ​​​​ങ്കി​​​​ലും പാ​​​​ര്‍ട്ടി തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ജോ​​​​സ് കെ. ​​​​മാ​​​​ണി​​​​യു​​​​ടെ മ​​​​റു​​​​പ​​​​ടി. ജോ​​​​സ് കെ. ​​​​മാ​​​​ണി ഇ​​​​ത്ത​​​​വ​​​​ണ മ​​​​ത്സ​​​​രി​​​​ക്കു​​​​മോ മ​​​​ത്സ​​​​രി​​​​ച്ചാ​​​​ല്‍ പാ​​​​ലാ​​​​യി​​​​ലാ​​​​ണോ ക​​​​ടു​​​​ത്തു​​​​രു​​​​ത്തി​​​​യി​​​​ലാ​​​​ണോ എ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ല്‍ ഇ​​​​തു​​​​വ​​​​രെ വ്യ​​​​ക്ത​​​​ത വ​​​​ന്നി​​​​ട്ടി​​​​ല്ല. പാ​​​​ലാ​​​​യി​​​​ല്‍ നി​​​​ഷ ജോ​​​​സ് കെ. ​​​​മാ​​​​ണി​​​​യു​​​​ടെ പേ​​​​രും കേ​​​​ട്ടി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ജോ​​​​സ് കെ.​​​​ മാ​​​​ണി ത​​​ന്നെ ഇ​​​​തു നി​​​​ഷേ​​​​ധി​​​​ച്ചു. എ​​​തി​​​രാ​​​ളി ആ​​​​രാ​​​​യാ​​​​ലും യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ര്‍ഥി​​​​യാ​​​​യി മാ​​​​ണി സി. ​​​​കാ​​​​പ്പ​​​​ന്‍ പ്ര​​​​ചാ​​​​ര​​​​ണം തു​​​​ട​​​​ങ്ങി​​​ക്ക​​​​ഴി​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ യു​​​​ഡി​​​​എ​​​​ഫ് സ്വ​​​​ത​​​​ന്ത്ര​​​​നാ​​​​യി​​​​ട്ടാ​​​​ണ് മ​​​​ത്സ​​​​രി​​​ച്ച​​​തെ​​​​ങ്കി​​​​ല്‍ ഇ​​​​ത്ത​​​​വ​​​​ണ സ്വ​​​​ന്തം പാ​​​​ര്‍ട്ടി​​​​യാ​​​​യ കെ​​​​ഡി​​​​പി​​​​യു​​​​ടെ ബാ​​​​ന​​​​റി​​​​ലാ​​​​യി​​​​രി​​​​ക്കും മ​​​​ത്സ​​​​രം.

» കോ​​​​ണ്‍ഗ്ര​​​​സി​​​​ല്‍ സീ​​​​റ്റി​​​​നാ​​​​യി ഒ​​​​രുപി​​​​ടി നേ​​​​താ​​​​ക്ക​​​​ള്‍

കോ​​​​ട്ട​​​​യ​​​​ത്ത് തി​​​​രു​​​​വ​​​​ഞ്ചൂ​​​​ര്‍ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍ സീ​​​​റ്റു​​​​റ​​​​പ്പി​​​​ച്ചു പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​ക്ക​​​​ഴി​​​​ഞ്ഞു. പു​​​​തു​​​​പ്പ​​​​ള്ളി​​​​യി​​​​ല്‍ ചാ​​​​ണ്ടി ഉ​​​​മ്മ​​​​നും മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ സ​​​​ജീ​​​​വ​​​​മാ​​​​ണ്. പൂ​​​​ഞ്ഞാ​​​​ര്‍ സീ​​​​റ്റി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ മ​​​​ത്സ​​​​രി​​​​ച്ച കെ​​​​പി​​​​സി​​​​സി സെ​​​​ക്ര​​​​ട്ട​​​​റി ടോ​​​​മി ക​​​​ല്ലാ​​​​നി​​​​യു​​​​ടെ പേ​​​​രി​​​​നാ​​​​ണു മു​​​​ന്‍തൂ​​​​ക്കം. കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി​​​​യി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ മ​​​​ത്സ​​​​രി​​​​ച്ച ജോ​​​​സ​​​​ഫ് വാ​​​​ഴ​​​​യ്ക്ക​​​​ന്‍റെ പേ​​​​രി​​​​നൊ​​​​പ്പം ഉ​​​​മ്മ​​​​ന്‍ ചാ​​​​ണ്ടി​​​​യു​​​​ടെ മ​​​​ക​​​​ള്‍ മ​​​​റി​​​​യം ഉ​​​​മ്മ​​​​ന്‍, റോ​​​​ണി കെ. ​​​​ബേ​​​​ബി, ജി​​​​ജി അ​​​​ഞ്ചാ​​​​നി, ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തം​​​​ഗം ആന്‍മ​​​​രി​​​​യ എ​​​​ന്നി​​​​വ​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സി​​​​ല്‍നി​​​​ന്നു വി​​​​ട്ടു​​​കി​​​​ട്ടി​​​​യാ​​​​ല്‍ മ​​​​ത്സ​​​​രി​​​​ക്കാ​​​​ന്‍ ഒ​​​​രു​​​​പി​​​​ടി നേ​​​​താ​​​​ക്ക​​​​ളാ​​​​ണു രം​​​ഗ​​​ത്ത്. സം​​​​വ​​​​ര​​​​ണ മ​​​​ണ്ഡ​​​​ല​​​​മാ​​​​യ വൈ​​​​ക്ക​​​ത്ത് ദ​​​​ളി​​​​ത് നേ​​​​താ​​​​വ് സ​​​​ണ്ണി എം. ​​​​ക​​​​പി​​​​ക്കാ​​​​ടി​​​​നെ സ്വ​​​​ത​​​​ന്ത്ര​​​​നാ​​​​യി മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് ആ​​​​ലോ​​​​ച​​​​ന.

» കോ​​​​ട്ട​​​​യവും പു​​​​തു​​​​പ്പ​​​​ള്ളിയും സി​​​​പി​​​​എ​​​​മ്മി​​​​നു ക​​​​ഠി​​​​നം

കോ​​​​ട്ട​​​​യ​​​​ത്തു തു​​​​ട​​​​ര്‍ച്ച​​​​യാ​​​​യ നാ​​​​ലാം അ​​​​ങ്ക​​​​ത്തി​​​​ൽ ഭൂ​​​​രി​​​​പ​​​​ക്ഷം വ​​​​ര്‍ധി​​​​പ്പി​​​​ക്കാ​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ലാ​​​​ണു തി​​​​രു​​​​വ​​​​ഞ്ചൂ​​​​ര്‍. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ 18,743 ആ​​​യി​​​രു​​​ന്നു ഭൂ​​​​രി​​​​പ​​​​ക്ഷം. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ മ​​​​ത്സ​​​​രി​​​​ച്ച കെ. ​​​​അ​​​​നി​​​​ല്‍കു​​​​മാ​​​​റാ​​​​ണ് ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്ത് പ്ര​​​​ഥ​​​​മ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ല്‍. ഇ​​​​ദ്ദേ​​​​ഹം മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ സ​​​​ജീ​​​​വ​​​​മാ​​​​ണ്. സു​​​​രേ​​​​ഷ് കു​​​​റു​​​​പ്പി​​​​ന്‍റെ പേ​​​​രും കേ​​​ൾ​​​ക്കു​​​ന്നു​​​ണ്ട്.

പു​​​​തു​​​​പ്പ​​​​ള്ളി​​​യി​​​​ല്‍ ചാ​​​​ണ്ടി ഉ​​​മ്മ​​​​ന്‍ ജെ​​​​യ്ക് സി. ​​​​തോ​​​​മ​​​​സി​​​​നെ 37,719 വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​നാ​​​​ണു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. മൂ​​​​ന്നു ത​​​​വ​​​​ണ തോ​​​റ്റ ജെ​​​​യ്ക് സി. ​​​​തോ​​​​മ​​​​സ് ഇ​​​​നി പു​​​​തു​​​​പ്പ​​​​ള്ളി​​​​യി​​​​ല്‍ നി​​​ൽ​​​ക്കി​​​​ല്ല. ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യേ​​​​റ്റം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ റെ​​​​ജി സ​​​​ഖ​​​​റി​​​​യ, കെ.​​​​എം. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍, ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി ടി.​​​​ആ​​​​ര്‍. ര​​​​ഘു​​​​നാ​​​​ഥ​​​​ന്‍ എ​​​​ന്നി​​​​വ​​​​രാ​​​​ണ് പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ള്ള​​​​ത്. ബാ​​​​ലി​​​​കേ​​​​റാ​​​​മ​​​​ല​​​​യാ​​​​യ​​​​തി​​​​നാ​​​​ല്‍ പൊ​​​​തു സ്വ​​​​ത​​​​ന്ത്ര​​​​നെ പ​​​​രീ​​​​ക്ഷി​​​​ക്കാ​​​​നും നീ​​​​ക്ക​​​​മു​​​​ണ്ട്.

» ടേം ​​​​മാ​​​​ന​​​​ദ​​​​ണ്ഡം ഒ​​​​ഴി​​​​വാ​​​​യാ​​​​ല്‍ ആ​​​​ശ​​​​യ്ക്ക് മൂ​​​​ന്നാ​​​​മൂ​​​​ഴം

ഒ​​​​രാ​​​​ള്‍ക്ക് തു​​​​ട​​​​രെ ര​​​​ണ്ടു ടേം ​​​​എ​​​​ന്ന പാ​​​​ര്‍ട്ടി മാ​​​​ന​​​​ദ​​​​ണ്ഡം മാ​​​​റി​​​​യാ​​​​ല്‍ വൈ​​​​ക്ക​​​​ത്ത് സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ല്‍എ ആ​​​​ശ വീ​​​​ണ്ടും മ​​​​ത്സ​​​​രി​​​​ക്കും. ആ​​​​ശ​​​​യ്ക്കു ത​​​​ന്നെ​​​​യാ​​​​ണ് സി​​​​പി​​​​ഐ​​​യു​​​ടെ പ്ര​​​​ഥ​​​​മ പ​​​​രി​​​​ഗ​​​​ണ​​​​ന. മ​​​​ണ്ഡ​​​​ല രൂ​​​​പീ​​​​ക​​​​ര​​​​ണം മു​​​​ത​​​​ല്‍ എ​​​​ല്‍ഡി​​​​എ​​​​ഫി​​​​നൊ​​​​പ്പ​​​മാ​​​ണ് വൈ​​​​ക്കം. സി​​​​പി​​​​ഐ​​​യു​​​​ടെ പ്രാ​​​ദേ​​​ശി​​​​ക നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലെ ഭി​​​​ന്ന​​​​ത​​​​ക​​​​ളും ജാ​​​​തി സ​​​​മ​​​​വാ​​​​ക്യ​​​​ങ്ങ​​​​ളു​​​മാ​​​ണ് യു​​​ഡി​​​എ​​​ഫി​​​ന്‍റെ നോ​​​ട്ടം. 

District News

ബ​ജ​റ്റു​ക​ൾ ദ​രി​ദ്ര​രോ​ട് പ​ക്ഷം ചേ​രു​ന്ന​താ​ക​ണം: അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ

അ​രു​വി​ത്തു​റ: ബ​ജ​റ്റു​ക​ൾ രാ​ജ്യ​ത്തെ ദ​രി​ദ്ര​രു​ടെ ക​ണ്ണീ​രൊ​പ്പു​ന്ന​താ​ക​ണ​മെ​ന്നും മൂ​ല​ധ​ന താ​ത്​പ​ര്യ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന പ്ര​വ​ണ​ത സാ​മൂ​ഹ്യ​ക്ഷേ​മ​ത്തി​നു ഗു​ണ​ക​ര​മാ​വി​ല്ലെ​ന്നും പൂ​ഞ്ഞാ​ർ എംഎ​ൽഎ ​അ​ഡ്വ. സെ​ബാ​സ്റ്റി​ൻ കു​ള​ത്തു​ങ്ക​ൽ.

അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ​സ് കോ​ളജി​ൽ സെ​ൽ​ഫ് ഫി​നാ​ൻ​സ് ബി​ക്കോം വി​ഭാ​ഗ​ത്തിന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ബ​ജ​റ്റ് സം​വാ​ദ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ശീ​ർ​ഷ വ​രു​മാ​നം വ​ർ​ധി​ച്ചെന്ന് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും രാ​ജ്യ​ത്തെ പൗ​ര​ന്മാ​രു​ടെ ആ​ളോ​ഹ​രി വ​രു​മാ​നം കു​ത്ത​നെ ഇ​ടി​യു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ച​ട​ങ്ങി​ൽ കോ​ളജ് മാ​നേ​ജ​ർ വെ​രി റ​വ.ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ​ജ​റ്റു​ക​ൾ സർക്കാരുക​ളു​ടെ സു​താ​ര്യ​മാ​യ വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ളു​ടെ അ​വ​ത​ര​ണ​ത്തി​നു​മ​പ്പുറം അ​വ​ർ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ആ​ശ​യ​ങ്ങ​ളു​ടെ​യും വീ​ക്ഷ​ണ​ങ്ങ​ളു​ടേ​യും പ്ര​കാ​ശ​ന​വു​മാ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​

രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളെ​യും തൃ​പ്തി​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ബ​ജ​റ്റു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നാ​വി​ല്ല. ഈ ​വ​ർ​ഷ​ത്തെ കേ​ന്ദ്ര ബ​ഡ്ജ​റ്റി​ൽ കേ​ര​ള​ത്തി​ന് അ​നു​കൂ​ല​മാ​യ ചി​ല ഘ​ട​ക​ങ്ങ​ൾ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പാൾ പ്ര​ഫ.ഡോ. ​സി​ബി ജോ​സ​ഫ്, ബ​ർ​സാ​ർ റ​വ ഫാ.​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പാൾ ഡോ. ​ജി​ലു ആ​നി ജോ​ൺ ,സെ​ൽ​ഫ് ഫി​നാ​ൻ​സ് കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി പി.​സി. അ​നീ​ഷ്, പ്രോ​ഗ്രാം കോഓർ​ഡി​നേ​റ്റ​ർ ജി​യോ ജോ​സ്, മോ​ഡ​റേ​റ്റ​ർ ബി​നോ​യ് സി. ​ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 20 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബ​ജ​റ്റ് സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. 200 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ സം​വാ​ദ സ​ദ​സി​ൽ സ​ന്നി​ഹി​ത​രാ​യി​.

Kerala

ഓ​ർ​ഡ​ർ ചെ​യ്ത​ത് തി​ങ്ക്പാ​ഡ് 14; ആ​മ​സോ​ൺ ന​ൽ​കി​യ​ത് മാ​ർ​ബി​ൾ ക​ല്ലും പ​ഴ​കി​യ തു​ണി​യും

പാ​ല: കോ​ട്ട​യ​ത്ത് ഇ-​കോ​മേ​ഴ്സ് ആ​പ്പ് ആ​യ ആ​മ​സോ​ണി​ൽ നി​ന്നും ലെ​നോ​വോ തി​ങ്ക്പാ​ഡ് 14 ഓ​ർ​ഡ​ർ ചെ​യ്ത​യാ​ൾ​ക്ക് ല​ഭി​ച്ച​ത് മാ​ർ​ബി​ൾ ക​ല്ലും പ​ഴ​കി​യ തു​ണി​യും. പാ​ല പൈ​ക സ്വ​ദേ​ശി ഡോ​ൺ ടോ​മി​ന് ആ​ണ് ദു​ര​നു​ഭ​വം നേ​രി​ട്ട​ത്.

ഫെ​ബ്രു​വ​രി 12ന് ​ആ​യി​രു​ന്നു ഡോ​ൺ ടോം  55,000 ​രൂ​പ​യ്ക്ക് മു​ക​ളി​ൽ വി​ല​യു​ള്ള തി​ങ്ക്പാ​ഡ് 14 ഓ​ർ​ഡ​ർ ചെ​യ്ത​ത്. ഇ​ന്ന് ആ​യി​രു​ന്നു ഡോ​ൺ ടോ​മി​ന് ഡെ​ലി​വ​റി ല​ഭി​ച്ച​ത്. ആ​മ​സോ​ണി​ന്‍റെ  പാ​ക്ക​റ്റ് തു​റ​ന്ന​പ്പോ​ൾ ക​ണ്ട​ത് മാ​ർ​ബി​ൾ ക​ല്ലും തു​ണി​യും കാ​ർ​ഡ് ബോ​ർ​ഡ് പീ​സും ആ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് ഡോ​ൺ ടോം ​ആ​മ​സോ​ൺ അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാം എ​ന്നാ​ണ് ആ​മ​സോ​ൺ അ​ധി​കൃ​ത​ർ ന​ൽ​കി​യ മ​റു​പ​ടി. ഫെ​ബ്രു​വ​രി 23ന് ​വീ​ണ്ടും ബ​ന്ധ​പ്പെ​ടാ​മെ​ന്നും ആ​മ​സോ​ൺ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Kerala

വേ​ദി​യി​ൽ വീ​ണ്ടും ക്ഷോ​ഭി​ച്ച് മു​ഖ്യ​മ​ന്ത്രി; ഇ​ത്ത​വ​ണ ശ​കാ​രം ചെ​ണ്ട​ക്കാ​ർ​ക്ക്

കോ​ട്ട​യം: കെ​എ​സ്ടി​എ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന വേ​ദി​യി​ൽ ക്ഷു​ഭി​ത​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​സം​ഗ​ത്തി​നി​ടെ ചെ​ണ്ട​മേ​ളം ഉ​യ​ർ​ന്ന​തോ​ടെ​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി ക്ഷോ​ഭി​ച്ച​ത്. മാ​മ​ൻ‌ മാ​പ്പി​ള ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പ്ര​സം​ഗ​ത്തി​നി​ടെ ചെ​ണ്ട​കൊ​ട്ടി​യ​വ​രെ മു​ഖ്യ​മ​ന്ത്രി വേ​ദി​യി​ൽ പ​ര​സ്യ​മാ​യി ശാ​സി​ച്ചു. നി​ങ്ങ​ളു​ടെ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കൊ​ട്ടാ​ണോ ഇ​തെ​ന്ന് പി​ണ​റാ​യി ചോ​ദി​ച്ചു. ഇ​ത് ശ​രി​യാ​യ കാ​ര്യ​മ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ​റ​യു​ന്ന​ത് ശ്ര​ദ്ധി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന മ​ട്ടി​ൽ നി​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലു​ള്ള ആ​ൾ​ക്കാ​ർ ചെ​ണ്ട​യെ​ടു​ത്ത് കൊ​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണോ​യെ​ന്ന് ചോ​ദി​ച്ച പി​ണ​റാ​യി വി​ദ്യാ​ഭ്യാ​സ പ​രി​ഷ്കാ​ര​ങ്ങ​ളെ​ക്കു​റി​ച്ചും നാ​ടി​ന്‍റെ അ​വ​സ്ഥ​യെ​ക്കു​റി​ച്ചും ഗൗ​ര​വ​മാ​യി സം​സാ​രി​ക്കു​മ്പോ​ൾ ത​ട​സ​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ പെ​രു​മാ​റു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും പ​റ​ഞ്ഞു.

മൈ​ക്കി​ലൂ​ടെ പ​ര​സ്യ​മാ​യാ​ണ് മു​ഖ്യ​മ​ന്ത്രി അ​നി​ഷ്ടം പ്ര​ക​ടി​പ്പി​ച്ച​ത്. ഗൗ​ര​വ​ത​ര​മാ​യ കാ​ര്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ ഇ​ത്ത​രം പ്ര​വ​ണ​ത ശ​രി​യ​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം കോ​ട്ട​യ​ത്ത് വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കാ​യെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ ര​ണ്ടി​ട​ത്ത് ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​മു​ണ്ടാ​യി.

കോ​ട്ട​യ​ത്ത് ഹെ​ലി​കോ​പ്റ്റ​റി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ ആ​ദ്യം മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​റു​ത്ത ബ​ലൂ​ണു​ക​ൾ പ​റ​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. തു​ട​ർ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി വീ​ശി​യും പ്ര​തി​ഷേ​ധി​ച്ചു.

Kerala

‌കോ​ട്ട​യ​ത്ത് മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം

കോ​ട്ട​യം: കോ​ട്ട​യ​ത്ത് ര​ണ്ടി​ട​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ്, മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് പി​ണ​റാ​യി വി​ജ​യ​ന് നേ​രെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നാ​ണ് പി​ണ​റാ​യി കോ​ട്ട​യ​ത്ത് എ​ത്തി​യ​ത്. ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗം കോ​ട്ട​യ​ത്തെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​റു​ത്ത ബ​ലൂ​ണു​ക​ൾ പ​റ​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.

തു​ട​ർ​ന്ന് കോ​ട്ട​യം പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ന് സ​മീ​പ​വും കു​ട​മാ​ളൂ​രി​ലു​മാ​ണ് മ​ഹി​ളാ കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി വീ​ശി പ്ര​തി​ഷേ​ധി​ച്ച​ത്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

 

Kerala

കെഎസ്ടിഎ സംസ്ഥാന സമ്മേളനം 14 മുതല്‍ 16 വരെ

കോ​ട്ട​യം: കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ (കെ​എ​സ്ടി​എ) 35-ാമ​ത് സം​സ്ഥാ​ന ​സ​മ്മേ​ള​നം 14 മു​ത​ല്‍ 16 വ​രെ കോ​ട്ട​യം മാ​മ്മ​ന്‍ മാ​പ്പി​ള ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കും.

14നു ​രാ​വി​ലെ 9.30നു ​സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ന്‍ ഡോ. ​പ​ര​കാ​ല പ്ര​ഭാ​ക​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. 11.30നു ​പ്ര​തി​നി​ധി സ​മ്മേ​ള​നം. വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന സാ​മ്പ​ത്തി​കരം​ഗ​ത്തെ​പ്പ​റ്റി​യു​ള്ള പ്ര​ഭാ​ഷ​ണം മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ നി​ര്‍വ​ഹി​ക്കും.

15നു ​രാ​വി​ലെ 10നു ​ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക​സ​മ്മേ​ള​നം മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ധ്യാ​പ​ക ലോ​കം അ​വാ​ര്‍ഡ് ദാ​നം പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ന്‍ ബെ​ന്യാ​മി​ന്‍ നി​ര്‍വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ന​ട​ക്കു​ന്ന ട്രേ​ഡ് യൂ​ണി​യ​ന്‍ സ​മ്മേ​ള​നം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

16നു ​രാ​വി​ലെ 10നു ​മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ന്‍ സാ​യ്നാ​ഥ് പ്ര​ഭാ​ഷ​ണം ന​ട​ത്തും. 3.30നു ​തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജോ​സ് കെ. ​മാ​ണി എം​പി പ്ര​സം​ഗി​ക്കും. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ മു​ത​ല്‍ തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് വൈ​ജ്ഞാ​നി​ക-​ശാ​സ്ത്ര-​ച​രി​ത്ര പ്ര​ദ​ര്‍ശ​ന​വും ന​ട​ക്കും.

Kerala

പാ​ലാ ബൈ​പാ​സി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ടം; സഹോദരന് പിന്നാലെ സഹോദരിയും മരിച്ചു

കോ​ട്ട​യം: പാ​ലാ ക​ട​പ്പാ​ട്ടൂ​ർ ബൈ​പാ​സി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി മ​രി​ച്ചു. ചേ​ർ​പ്പു​ങ്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി ചേ​ന​പ്പാ​ടി നാ​ഗ​മ​റ്റ​ത്തി​ൽ ശ്രീ​ല​ക്ഷ്മി (27) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ശ്രീ​ല​ക്ഷ്മി​യു​ടെ സ​ഹോ​ദ​ര​ൻ എ​ൻ.​എ​സ്.​ശ്രീ​നാ​ഥും (22 ) മ​രി​ച്ചി​രു​ന്നു. എ​റ​ണാ​കു​ള​ത്തെ ജോ​ലി സ്ഥ​ല​ത്തു​നി​ന്ന് എ​ത്തി​യ സ​ഹോ​ദ​രി​യു​മാ​യി ചേ​ന​പ്പാ​ടി​യി​ലെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ ഇ​ന്നോ​വ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ച്ചി ഇ​ൻ​ഫോ​സി​റ്റി​യി​ൽ ജോ​ലി​ക്കാ​രി​യാ​യ ശ്രീ​ല​ക്ഷ്മി ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​ധി​ക്ക് എ​ത്തി​യ​താ​യി​രു​ന്നു. വ​രു​ന്ന ഏ​പ്രി​ലി​ൽ ശ്രീ​ല​ക്ഷ്മി​യു​ടെ വി​വാ​ഹം ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്നു.

Latest News

Corehub Up