അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കര പ്രസംഗിക്കുന്നു (ഫയൽ ചിത്രം)
തൃശൂർ: പ്രമേഹമുറിവുകൾ മുതൽ സങ്കീർണമായ പരിക്കുകൾ വരെ സുഖപ്പെടുത്തുന്ന ഹൈപ്പർബാറിക് ഓക്സിജൻ ചികിത്സയിലെ നൂതനവിദ്യകൾ ചർച്ചചെയ്യുന്ന, ദേശീയ ഹൈപ്പർബാറിക് മെഡിസിൻ സമ്മേളനമായ എച്ച്ബിഒകോൺ 2026 നാളെയും മറ്റന്നാളും ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുമെന്നു അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കര പത്രസമ്മേളനത്തിൽ പറഞ്ഞു.
ജൂബിലിയിലെ ഹൈപ്പർബാറിക് ഓക്സിജൻ ചികിത്സയുടെ ക്രിസ്റ്റൽ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി ആൻഡ് ബേൺസ് വിഭാഗത്തിന്റെ നേതൃത്വത്തിലാണു ദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്.
Tags : National Conference Fr. Terrin Mullakkara HBOCON 2026 Jubilee Mission Medical College hyperbaric oxygen therapy