x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ x ന്യൂ​സി​ല​ന്‍​ഡ് മൂ​ന്നാം ഏ​ക​ദി​നം ഹാ​മി​ല്‍​ട്ട​ണി​ല്‍ രാ​വി​ലെ 7.30ന്

വെബ്ഡെസ്ക്
Published: November 9, 2026 11:42 PM IST | Updated: November 9, 2026 11:42 PM IST

ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്‍റെ (ഇടത്തേയറ്റം) നേതൃത്വത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഹാമിൽട്ടണിൽ എത്തിയപ്പോൾ.

ഹാ​മി​ല്‍​ട്ട​ണ്‍: ഓ​ക്‌ല​ന്‍​ഡും വെ​ല്ലിം​ഗ്ട​ണും ക​ട​ന്ന് ടീം ​ഇ​ന്ത്യ ഹാ​മി​ല്‍​ട്ട​ണി​ല്‍. ന്യൂ​സി​ല​ന്‍​ഡി​ന് എ​തി​രാ​യ ആ​ദ്യ ര​ണ്ട് ഏ​ക​ദി​ന​ത്തി​ലും മ​ഴ​യി​ല്‍ പി​ച്ച് സ്വ​ഭാ​വം മാ​റ്റി​യ​പ്പോ​ള്‍, ഇ​ന്ത്യ​ന്‍ പേ​സ​ര്‍​മാ​ര്‍ അ​തി​ന്‍റെ ഫ​ലം നു​ക​ര്‍​ന്നു. അ​തോ​ടെ ശു​ഭ്മാ​ന്‍ ഗി​ല്‍ ന​യി​ക്കു​ന്ന ടീം ​ഇ​ന്ത്യ 2-0ന്‍റെ ​ലീ​ഡും സ്വ​ന്ത​മാ​ക്കി.

അ​ഞ്ചു മ​ത്സ​ര ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​നു വേ​ദി​യാ​കു​ന്ന​ത് ഹാ​മി​ല്‍​ട്ട​ണി​ലെ സെ​ഡ​ണ്‍ പാ​ര്‍​ക്ക്. ആ​ദ്യ ര​ണ്ട് ഏ​ക​ദി​ന​വും പോ​ലെ 50 ഓ​വ​ര്‍ മ​ത്സ​രം ഇ​ന്നും ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. കാ​ര​ണം, ഇ​ന്ന​ലെ ടീം ​ഇ​ന്ത്യ​യു​ടെ പ​രി​ശീ​ല​ന സെ​ഷ​ന്‍​പോ​ലും മ​ഴ​യി​ല്‍ മു​ട​ങ്ങി. തു​ട​ര്‍​ന്ന് ഇ​ന്‍​ഡോ​റി​ലാ​ണ് ഇ​ന്ത്യ​ന്‍ ടീം ​പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി മ​ട​ങ്ങി​യ​ത്. ഇ​ന്നും മ​ഴ​യി​ല്‍ മ​ത്സ​രം മു​ട​ങ്ങു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം.

മഴയെത്തും; ടോ​സ് മു​ഖ്യം

ടോ​സ് ഏ​റ്റ​വും നി​ര്‍​ണാ​യ​ക​മാ​കു​ന്ന പ​ര​മ്പ​ര​യാ​ണി​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. മ​ഴ​യി​ല്‍ പി​ച്ച് സ്വ​ഭാ​വം മാ​റു​മെ​ന്ന​തി​നാ​ല്‍ അ​ല്ല ടോ​സി​ന്‍റെ പ്രാ​ധാ​ന്യം വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. ടോ​സ് നേ​ടു​ന്ന ടീം ​ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന​തി​ല്‍ ത​ര്‍​ക്ക​മി​ല്ല. അ​തോ​ടെ എ​ത്ര​യാ​ണു ല​ക്ഷ്യ​മെ​ന്നു ചേ​സിം​ഗ് ടീ​മി​നു വ്യ​ക്ത​മാ​കും. ഡ​ക്ക് വ​ര്‍​ത്ത് ലൂ​യി​സ് നി​യ​മ​പ്ര​കാ​ര​മാ​ണ് ആ​ദ്യ ര​ണ്ട് ഏ​ക​ദി​ന​ത്തി​ലും ഇ​ന്ത്യ ജ​യി​ച്ച​ത്. ര​ണ്ടാം ഏ​ക​ദി​ന​ത്തി​ല്‍ പാ​ക് സ്‌​കോ​റി​ല്‍ ഇ​ന്ത്യ നാ​ലു റ​ണ്‍​സ് മു​ന്നി​ലാ​യി​രു​ന്നു. അ​തോ​ടെ നാ​ലു റ​ണ്‍​സ് ജ​യം നേ​ടി. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഇ​ന്നും ഉ​ണ്ടാ​കു​മെ​ന്ന​താ​ണ് ടോ​സി​ന്‍റെ പ്രാ​ധാ​ന്യം വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്.

ബൗ​ണ്ട​റി​ക​ളു​ടെ എ​ണ്ണ​വും ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ര്‍​ണാ​യ​കം. വെ​ല്ലിം​ഗ്ട​ണി​ല്‍ ചേ​സ് ചെ​യ്ത ഇ​ന്ത്യ പാ​ര്‍ സ്‌​കോ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നാ​ലു റ​ണ്‍​സ് ജ​യം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍, ആ​കെ നേ​ടി​യ 113 റ​ണ്‍​സി​ല്‍ ഇ​ന്ത്യ ബൗ​ണ്ട​റി​ക​ളി​ലൂ​ടെ സ്വ​ന്ത​മാ​ക്കി​യ​ത് 78. ന്യൂ​സി​ല​ന്‍​ഡി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് 41 ഓ​വ​റി​ല്‍ 134ല്‍ ​അ​വ​സാ​നി​ച്ചി​രു​ന്നു. ആ​തി​ഥേ​യ​ര്‍ ബൗ​ണ്ട​റി​ക​ളി​ലൂ​ടെ നേ​ടി​യ​ത് 60 റ​ണ്‍​സ് മാ​ത്രം. ട്വ​ന്‍റി-20​യി​ലൂ​ടെ ആ​രം​ഭി​ച്ച ഇ​ന്ത്യ x ന്യൂ​സി​ല​ന്‍​ഡ് പ​ര​മ്പ​ര​യി​ല്‍ ഇ​തു​വ​രെ ന​ട​ന്ന​ത് ഏ​ഴു മ​ത്സ​ര​ങ്ങ​ള്‍. അ​തി​ല്‍ ഒ​രു ത​വ​ണ മാ​ത്ര​മാ​ണ് ന്യൂ​സി​ല​ന്‍​ഡി​നു ടോ​സ് ല​ഭി​ച്ച​ത്.

50 ഓ​വ​ര്‍ ഇനിയും അ​ക​ലെ

പ​ര​മ്പ​ര​യി​ല്‍ ഇ​തു​വ​രെ ഒ​രു ഇ​ന്നിം​ഗ്‌​സി​ല്‍​പോ​ലും 50 ഓ​വ​ര്‍ പൂ​ര്‍​ത്തി​യായി​ട്ടി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യം. ഓ​ക്‌ല​ന്‍​ഡി​ലെ ആ​ദ്യ ഏ​ക​ദി​ന​ത്തി​ല്‍ ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ന്‍​ഡ് 40.2 ഓ​വ​റി​ല്‍ 185നു ​പു​റ​ത്ത്. മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ല​ക്ഷ്യം 143 ആ​ക്കി തി​രു​ത്ത​പ്പെ​ട്ട​പ്പോ​ള്‍ ഇ​ന്ത്യ 22.4 ഓ​വ​റി​ല്‍ ജ​യം നേ​ടി.

വെ​ല്ലിം​ഗ്ട​ണി​ല്‍ ആ​ദ്യം ക്രീ​സി​ലെ​ത്തി​യ കി​വീ​സ് 41 ഓ​വ​റി​ല്‍ 134നു ​പു​റ​ത്ത്. 26 ഓ​വ​റി​ല്‍ 113/7 എ​ന്ന നി​ല​യി​ല്‍ നി​ന്ന ഇ​ന്ത്യ പാ​ര്‍ സ്‌​കോ​ര്‍ റേ​റ്റിം​ഗി​ലൂ​ടെ ജ​യം സ്വ​ന്ത​മാ​ക്കി. ആ​കെ 130 ഓ​വ​ര്‍ മാ​ത്ര​മാ​ണ് ആ​ദ്യ ര​ണ്ട് ഏ​ക​ദി​ന​ത്തി​ലാ​യി മ​ത്സ​രം ന​ട​ന്ന​ത്.

ആ​തി​ഥേ​യ​ര്‍ അങ്കലാപ്പിൽ ‍

2019നു​ശേ​ഷം ഇ​ന്ത്യ​ന്‍ പു​രു​ഷ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ടീം ​ന്യൂ​സി​ല​ന്‍​ഡി​ല്‍ ഒ​രു പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കു​ന്ന​തി​ന്‍റെ വ​ക്കി​ലാ​ണ്. ഡെ​വോ​ണ്‍ കോ​ണ്‍​വെ, ര​ചി​ന്‍ ര​വീ​ന്ദ്ര തു​ട​ങ്ങി​യ​വ​ര്‍ പ​രി​ക്കേ​റ്റു പു​റ​ത്തു​ പോ​യ​തോ​ടെ ബാ​റ്റിം​ഗ് ക​രു​ത്ത് ചോ​ര്‍​ന്ന കി​വീ​സ് വി​യ​ര്‍​ക്കു​ന്ന​താ​ണ് ക​ണ്ട​ത്.

ക​ഴി​ഞ്ഞ 11 ഹോം ​ഏ​ക​ദി​ന പ​ര​മ്പ​ര​യും ന്യൂ​സി​ല​ന്‍​ഡ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഈ ​തു​ട​ര്‍പ​ര​മ്പ​ര ജ​യ​ത്തി​നാ​ണ് ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ​ന്‍ ടീം ​വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഹാ​മി​ല്‍​ട്ട​ണി​ല്‍ എ​ക്കാ​ല​വും ആ​ധി​പ​ത്യം പു​ല​ര്‍​ത്തി​യി​രി​ക്കു​ന്ന​ത് ആ​തി​ഥേ​യ​ര്‍​ത​ന്നെ​യാ​ണ്. ഇ​വി​ടെ 40 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച ന്യൂ​സി​ല​ന്‍​ഡ്, 28 ജ​യം സ്വ​ന്ത​മാ​ക്കി. ഏ​ഴ് എ​ണ്ണ​ത്തി​ല്‍ മാ​ത്ര​മാ​ണു പ​രാ​ജ​യ​പ്പെ​ട്ട​ത്. ടീം ​ഇ​ന്ത്യ ഈ ​മൈ​താ​ന​ത്തു ക​ളി​ച്ച എ​ട്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​രു ജ​യം മാ​ത്ര​മേ നേ​ടി​യു​ള്ളൂ. ആ​റു മ​ത്സ​ര​ങ്ങ​ളി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ള്‍, ഒ​രെ​ണ്ണം സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചു.

Tags : 3rd ODI India New Zealand Hamilton Sports Rains

Recent News

Corehub Up