പ്രഫ. സച്ചിദാനന്ദൻ, ഡോ. അഭിലാഷ് പിള്ള
തിരുവനന്തപുരം: ഓംചേരി ഫൗണ്ടേഷനും ത്രികാലാഗുരുകുലവും സംയുക്തമായി ഏർപ്പെടുത്തിയ പ്രഥമ ഓംചേരി സാഹിത്യപ്രഭ പുരസ്കാരത്തിന് പ്രഫ. സച്ചിദാനന്ദനെ തെരഞ്ഞെടുത്തു. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
നാടകരംഗത്തെ യുവപ്രതിഭയ്ക്കുള്ള ഓംചേരി നാടക പുരസ്കാരത്തിന് തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സ് ഡയറക് ടർ ഡോ. അഭിലാഷ് പിള്ളയും ശാസ്ത്രീയ സംഗീതരംഗത്തെ യുവപ്രതിഭയ്ക്കുള്ള ലീലാ ഓംചേരി യുവപ്രതിഭാ സംഗീത പുരസ്കാരത്തിന് സ്വാതിതിരുനാൾ സംഗീത കോളേജിലെ ഡോ. എൻ.ജെ. നന്ദിനിയും അർഹരായി.
25,000 രൂപയും പ്രശസ്തിപത്രവും ആർട്ടിസ്റ്റ് ഭട്ടതിരി രൂപകൽപ്പന ചെയ്ത ശിൽപവും അടങ്ങുന്നതാണ് ഓരോ പുരസ്കാരവും. ഓംചേരിയുടെ രണ്ടാം ചരമവാർഷികാചരണത്തോടനുബന്ധിച്ച് 23ന് തിരുവനന്തപുരം ബിഷപ് പെരേര ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് നാട്യഗൃഹം ചെയർമാൻ എം.വി ഗോപകുമാർ അറിയിച്ചു.
Tags : Sachidanandan Abhilash Pillai Awards Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash