മുഖ്യമന്ത്രി വി.ഡി സതീശന്
തിരുവനന്തപുരം: ഇതിഹാസകാവ്യമായ രാമായണത്തെ ആസ്പദമാക്കി നിതേഷ് തിവാരി സംവിധാനം ചെയ്ത സിനിമയായ രാമായണം പാര്‍ട്ട് വണ്‍ തിയറ്ററിലെത്തിയ പശ്ചാത്തലത്തില്‍ കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത് സെന്ററിലെ ജടായു ശില്പത്തെ ശ്രദ്ധയില്‍പ്പെടുത്തി മുഖ്യമന്ത്രി വി.ഡി സതീശന്.
ഈ സിനിമയിലൂടെ ജടായു എന്ന ഇതിഹാസ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനും ആദരവ് ഉണര്‍ത്താനും സാധിച്ചുവെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലെ ആകര്‍ഷകമായ ടൂറിസം കേന്ദ്രമായ ജടായുപ്പാറ സന്ദര്‍ശിക്കാനും ഇതിഹാസകഥ നേരിട്ടറിയാനും എല്ലാവരെയും ക്ഷണിക്കുന്നതായി മുഖ്യമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു.
സത്യത്തെയും ഒരു സ്ത്രീയുടെ അഭിമാനത്തെയും സംരക്ഷിക്കാന്‍ വേണ്ടി ജീവന് നല്കിയ ജടായുവിനോടുള്ള ആദരവ് രാമായണം സിനിമയിലൂടെ ഇന്ത്യയിലുടനീളം വീണ്ടും ഉണര്ത്തിയിരിക്കുന്നുവെന്നും ഈ ത്യാഗം ഒരിക്കലും വിസ്മരിക്കാനാവില്ലെന്നും കുറിപ്പില്‍ പറയുന്നു.
കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ജടായു എര്‍ത്ത് സെന്ററിലെ മുഖ്യ ആകര്‍ഷണമാണ് ജടായു ശില്പ്പമെന്ന് ടൂറിസം സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. നിരവധി സന്ദര്‍ശകരാണ് ഈ ശില്‍പ്പം കാണാനായി എത്തുന്നത്.
രാമായണം സിനിമ ജടായുവിന് ഇതിഹാസ സമാനമായ ഓര്‍മപ്പെടുത്തല്‍ നല്കുമ്പോള് ജടായുപ്പാറയിലേക്കുള്ള സന്ദര്‍ശകരുടെ വരവ് ഇനിയും വര്‍ധിച്ചേക്കും. ഇത് പുതിയ ടൂറിസം സീസണില്‍ കേരളത്തിന് കൂടുതല്‍ ഉണര്‍വേകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Tags : VDSatheesan Tourist destination Jatayupara Chadayamangalam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash