കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിനായി ടി.ഒ. മോഹനൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള 45 ലക്ഷം രൂപയു
കണ്ണൂർ: കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ റെയിൽവേ മാതൃകയിലുള്ള ചരക്കുനീക്കം നടപ്പാക്കുമെന്നും ഇതിന്റെ നടപടികൾ പുരോഗമിച്ചു വരികയാണെന്നും മന്ത്രി സി.പി. ജോൺ. ലോറികളും ട്രക്കുകളും ലീസിനെടുത്താണു പദ്ധതി നടപ്പാക്കുക.
കൊറിയര്‍, ചരക്ക് ഗതാഗത മേഖലകളില്‍നിന്നുള്ള വരുമാനം ലക്ഷ്യമാക്കിയാണ് ഈ പദ്ധതി പരിഗണിക്കുന്നത്. സ്വകാര്യ ബസുകള്‍ ലീസിനെടുക്കുന്ന വിധത്തില്‍ കിലോമീറ്ററിന് അമ്പത് രൂപ നിരക്കിലാണ് ട്രക്കുകളുടെയും വാടക നിശ്ചയിക്കുക. താത്പര്യമുള്ളവർക്ക് ട്രക്കുകള്‍ കെഎസ്ആര്‍ടിസിക്ക് ലീസിന് നല്‍കാമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസിക്കു പുതിയ ബസ് വാങ്ങുന്നതിനായി കണ്ണൂർ എംഎൽഎ ടി.ഒ. മോഹനന്റെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 45 ലക്ഷം രൂപയുടെ ചെക്ക് കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന ചടങ്ങിൽ എംഎൽഎയിൽ നിന്ന് ഏറ്റു വാങ്ങി പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പ്രിയദർശനി സൗജന്യയാത്ര ദാരിദ്ര്യനിർമാർജനത്തിന്റെ ഭാഗമല്ലെന്നും സ്ത്രീ ശക്തീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. വനിതാ യാത്രക്കാരുടെ വരുമാന പരിധി പരിഗണിക്കുന്നില്ലെന്നായിരുന്നു പദ്ധതിയെക്കുറിച്ച് ഉയര്‍ന്നുവന്ന പൊതുവായ ആരോപണം. ഇതിന് അടിസ്ഥാനമില്ല.
സ്ത്രീകളെ മൊത്തമായി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്ന കാര്യം മാത്രമാണ് ലക്ഷ്യമാക്കിയത്. ഇതില്‍നിന്നു മിച്ചം പിടിക്കുന്ന തുക വീട്ടാവശ്യങ്ങള്‍ക്കായി വനിതകൾക്ക് ഉപയോഗിക്കാനാവും. സര്‍ക്കാര്‍ ജോലിയും മറ്റുമുള്ള യാത്രക്കാരായ സ്ത്രീകള്‍ അവരുടെ കൂട്ടായ്മകളിലൂടെ സ്കൂളിലും മറ്റുമായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഈ തുക ചെലവഴിക്കുന്ന അനുഭവങ്ങളുമുണ്ട്. ഇവരെ സമൂഹം മാതൃകയാക്കണം. നിലവിൽ ജീവനക്കാരുടെ ശന്പളം, പെൻഷൻ എന്നിവ വർധിപ്പിക്കുന്നതിന് അനുകൂല സാഹചര്യമല്ല. എന്നാൽ, സാന്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
അമ്മമാരുടെ കൂട്ടായ്മയായ മദേഴ്സ് ഓണ്‍ എ മിഷന് അംഗങ്ങള്‍ കണ്ണൂർ ഡിപ്പോയിലെ വനിതകളുടെ വിശ്രമ മുറിയിലേക്ക് നൽകിയ കട്ടില്, കിടക്ക, ഫാന്‍ തുടങ്ങിയവയും മന്ത്രി ഏറ്റു വാങ്ങി. ടി.ഒ. മോഹനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ പി. ഇന്ദിര മുഖ്യാതിഥിയായിരുന്നു.ജില്ല ട്രാൻസ്പോർട്ട് ഓഫിസർ പി. ഇ. രഞ്ജിത്ത്, കൗൺസിലർ ഇ. ബീന, കെ. സുധാകരൻ എംപിയുടെ പ്രതിനിധി മുഹമ്മദ് ഷമ്മാസ്, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സർവീസ് സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Tags : Railway Minister CPJohn KSRTC Courier Transport sectors Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash