Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Transport Sectors

റെ​യി​ൽ​വേ മാ​തൃ​ക​യി​ലു​ള്ള ച​ര​ക്കു​നീ​ക്കം ന​ട​പ്പാ​ക്കും: മ​ന്ത്രി സി.​പി. ജോ​ൺ

ക​​​ണ്ണൂ​​​ർ: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യെ ലാ​​​ഭ​​​ത്തി​​​ലാ​​​ക്കാ​​​ൻ റെ​​​യി​​​ൽ​​​വേ മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള ച​​​ര​​​ക്കുനീ​​​ക്കം ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നും ഇ​​​തി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ച്ചു വ​​​രി​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി സി.​​​പി. ജോ​​​ൺ. ലോ​​​റി​​​ക​​​ളും ട്ര​​​ക്കു​​​ക​​​ളും ലീ​​​സി​​​നെ​​​ടു​​​ത്താ​​ണു പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ക.

കൊ​​​റി​​​യ​​​ര്‍, ച​​​ര​​​ക്ക് ഗ​​​താ​​​ഗ​​​ത മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള വ​​​രു​​​മാ​​​നം ല​​​ക്ഷ്യ​​​മാ​​​ക്കി​​​യാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ള്‍ ലീ​​​സി​​​നെ​​​ടു​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ല്‍ കി​​​ലോ​​​മീ​​​റ്റ​​​റി​​​ന് അ​​​മ്പ​​​ത് രൂ​​​പ നി​​​ര​​​ക്കി​​​ലാ​​​ണ് ട്ര​​​ക്കു​​​ക​​​ളു​​​ടെ​​​യും വാ​​​ട​​​ക നി​​​ശ്ച​​​യി​​​ക്കു​​​ക. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് ട്ര​​​ക്കു​​​ക​​​ള്‍ കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​ക്ക് ലീ​​​സി​​​ന് ന​​​ല്‍​കാ​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്കു പു​​​തി​​​യ ബ​​​സ് വാ​​​ങ്ങു​​​ന്ന​​​തി​​​നാ​​​യി ക​​​ണ്ണൂ​​​ർ എം​​​എ​​​ൽ​​​എ ടി.​​​ഒ. മോ​​​ഹ​​​ന​​​ന്‍റെ ആ​​​സ്തി വി​​​ക​​​സ​​​ന ഫ​​​ണ്ടി​​​ൽ നി​​​ന്നു​​​ള്ള 45 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ചെ​​​ക്ക് ക​​​ണ്ണൂ​​​ർ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഡി​​​പ്പോ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ എം​​​എ​​​ൽ​​​എ​​​യി​​​ൽ നി​​​ന്ന് ഏ​​​റ്റു വാ​​​ങ്ങി പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

പ്രി​​​യ​​​ദ​​​ർ​​​ശ​​​നി സൗ​​​ജ​​​ന്യ​​​യാ​​​ത്ര ദാ​​​രി​​​ദ്ര്യ​​നി​​​ർ​​​മാ​​​ർ​​​ജ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മ​​​ല്ലെ​​​ന്നും സ്ത്രീ ​​​ശ​​​ക്തീ​​​ക​​​ര​​​ണ​​​മാ​​​ണ് ഇ​​​തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. വ​​​നി​​​താ യാ​​​ത്ര​​​ക്കാ​​​രു​​​ടെ വ​​​രു​​​മാ​​​ന പ​​​രി​​​ധി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു പ​​​ദ്ധ​​​തി​​​യെ​​ക്കു​​​റി​​​ച്ച് ഉ​​​യ​​​ര്‍​ന്നു​​​വ​​​ന്ന പൊ​​​തു​​​വാ​​​യ ആ​​​രോ​​​പ​​​ണം. ഇ​​​തി​​​ന് അ​​​ടി​​​സ്ഥാ​​​ന​​​മി​​​ല്ല.

സ്ത്രീ​​​ക​​​ളെ മൊ​​​ത്ത​​​മാ​​​യി ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന കാ​​​ര്യം മാ​​​ത്ര​​​മാ​​​ണ് ല​​​ക്ഷ്യ​​​മാ​​​ക്കി​​​യ​​​ത്. ഇ​​​തി​​​ല്‍നി​​​ന്നു മി​​​ച്ചം പി​​​ടി​​​ക്കു​​​ന്ന തു​​​ക വീ​​​ട്ടാ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കാ​​​യി വ​​​നി​​​ത​​​ക​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​വും. സ​​​ര്‍​ക്കാ​​​ര്‍ ജോ​​​ലി​​​യും മ​​​റ്റു​​​മു​​​ള്ള യാ​​​ത്ര​​​ക്കാ​​​രാ​​​യ സ്ത്രീ​​​ക​​​ള്‍ അ​​​വ​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ​​​ക​​​ളി​​​ലൂ​​​ടെ സ്‌​​​കൂ​​​ളി​​​ലും മ​​​റ്റു​​​മാ​​​യി സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കു വേ​​​ണ്ടി ഈ ​​​തു​​​ക ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളു​​​മു​​​ണ്ട്. ഇ​​​വ​​​രെ സ​​​മൂ​​​ഹം മാ​​​തൃ​​​ക​​​യാ​​​ക്ക​​​ണം. നി​​​ല​​​വി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​ന്പ​​​ളം, പെ​​​ൻ​​​ഷ​​​ൻ എ​​​ന്നി​​​വ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് അ​​​നു​​​കൂ​​​ല സാ​​​ഹ​​​ച​​​ര്യ​​​മ​​​ല്ല. എ​​​ന്നാ​​​ൽ, സാ​​​ന്പ​​​ത്തി​​​ക സ്ഥി​​​തി മെ​​​ച്ച​​​പ്പെ​​​ടു​​​ന്ന​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

അ​​​മ്മ​​​മാ​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ മ​​​ദേ​​​ഴ്‌​​​സ് ഓ​​​ണ്‍ എ ​​​മി​​​ഷ​​​ന്‍ അം​​​ഗ​​​ങ്ങ​​​ള്‍ ക​​​ണ്ണൂ​​​ർ ഡി​​​പ്പോ​​​യി​​​ലെ വ​​​നി​​​ത​​​ക​​​ളു​​​ടെ വി​​​ശ്ര​​​മ മു​​​റി​​​യി​​​ലേ​​​ക്ക് ന​​​ൽ​​​കി​​​യ ക​​​ട്ടി​​​ല്‍, കി​​​ട​​​ക്ക, ഫാ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യും മ​​​ന്ത്രി ഏ​​​റ്റു വാ​​​ങ്ങി. ടി.​​​ഒ.​ മോ​​​ഹ​​​ന​​​ൻ എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മേ​​​യ​​​ർ പി. ​​​ഇ​​​ന്ദി​​​ര മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു.​​​ജി​​​ല്ല ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഓ​​​ഫി​​​സ​​​ർ പി. ​​​ഇ. ര​​​ഞ്ജി​​​ത്ത്, കൗ​​​ൺ​​​സി​​​ല​​​ർ ഇ. ​​​ബീ​​​ന, കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി​​​യു​​​ടെ പ്ര​​​തി​​​നി​​​ധി മു​​​ഹ​​​മ്മ​​​ദ് ഷ​​​മ്മാ​​​സ്, വി​​​വി​​​ധ രാ​​​ഷ്‌​​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up