Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Courier

Kollam

കൊ​റി​യ​റി​ൽ എം​ഡി​എം​എ; വി​ദ്യാ​ർ​ഥി പിടിയിൽ

കൊ​ല്ലം: കൊ​റി​യ​ർ വ​ഴി എ​ത്തി​ച്ച വ​ൻ ല​ഹ​രി​മ​രു​ന്ന് ശേ​ഖ​ര​വു​മാ​യി യു​വാ​വ് കൊ​ല്ല​ത്ത് ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യി.എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യു​ടെ വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 177 എം​ഡി​എം​എ ഗു​ളി​ക​ക​ളാ​ണ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​തി​ന് 100 ഗ്രാ​മി​ല​ധി​കം തൂ​ക്ക​മു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മ്മ​ൻ​ന​ട സ്വ​ദേ​ശി​യാ​യ വി​ഷ്ണു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് കൊ​റി​യ​ർ മാ​ർ​ഗം ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ച് കേ​ര​ള​ത്തി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന വ​ലി​യൊ​രു ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് പി​ടി​യി​ലാ​യ വി​ഷ്ണു. ഇ​ൻ​ഡോ​റി​ൽ നി​ന്ന് ടൂ​റി​സ്റ്റ് ബ​സി​ൽ കൊ​ല്ല​ത്തേ​ക്കു വ​രു​ന്ന വി​ഷ്ണു​വി​ന്‍റെ കൈ​വ​ശം എം​ഡി​എം​എ ഉ​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​നു ല​ഭി​ച്ചി​രു​ന്നു.
രാ​വി​ലെ ക​ട​പ്പാ​ക്ക​ട​യി​ൽ പോ​ലീ​സ് ഇ​യാ​ളെ ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും കൈ​വ​ശം ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ല.

എ​ന്നാ​ൽ വി​ഷ്ണു​വി​ന്‍റെ പ​രി​ഭ്ര​മം ക​ണ്ട പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് വ​ഴി​ത്തി​രി​വു​ണ്ടാ​യ​ത്. ല​ഹ​രി​മ​രു​ന്ന് താ​ൻ കൈ​വ​ശം ക​രു​തി​യി​ട്ടി​ല്ലെ​ന്നും സു​ഹൃ​ത്താ​യ പ്ര​ണ​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് കൊ​റി​യ​ർ വ​ഴി അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​യാ​ൾ സ​മ്മ​തി​ച്ചു.

വി​ഷ്ണു ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഒ​ല​യി​ൽ​ക്ക​ട​വി​ലു​ള്ള എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി പ്ര​ണ​വി​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ക​ളി​പ്പാ​ട്ട​ങ്ങ​ൾ അ​ട​ങ്ങി​യ കൊ​റി​യ​ർ പാ​ക്ക​റ്റി​നു​ള്ളി​ലാ​ണ് 177 എം​ഡി​എം​എ ഗു​ളി​ക​ക​ൾ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. പ്ര​ണ​വ് ക​ഴി​ഞ്ഞ ദി​വ​സം മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ബ​ഹ്റൈ​നി​ലേ​ക്ക് പോ​യ​തി​നാ​ൽ നി​ല​വി​ൽ മു​ത്ത​ശി മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ വീ​ട്ടു​കാ​ർ ഈ ​ല​ഹ​രി​ക്ക​ട​ത്തി​നെ​ക്കു​റി​ച്ച് അ​റി​ഞ്ഞി​രു​ന്നി​ല്ല. ഇ​രു​വ​രും ചേ​ർ​ന്ന് മു​ൻ​പും ഇ​ത്ത​ര​ത്തി​ൽ കൊ​റി​യ​ർ വ​ഴി ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ച് വി​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

 

Latest News

Corehub Up