x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​റി​യ​ർ വ​ഴി എം​ഡി​എം​എ ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 5, 2026 11:02 PM IST | Updated: July 5, 2026 11:02 PM IST

ജാ​വി​ദ് അ​ല​വി

കാ​സ​ർ​ഗോ​ഡ്: കൊ​റി​യ​ർ സ​ർ​വീ​സ് വ​ഴി എം​ഡി​എം​എ ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. ചി​ത്താ​രി സ്വ​ദേ​ശി​യാ​യ ജാ​വി​ദ് അ​ല​വി(33) യെ​യാ​ണ് ഹോ​സ്ദു​ർ​ഗ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​യെ ചി​ത്താ​രി​യി​ൽ നി​ന്നാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മെ​യ് 22ന് ​രാ​ത്രി 7.45ഓ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ജാ​നൂ​ർ ഗ്രാ​മ​ത്തി​ലെ മ​ടി​യ​ൻ എ​ന്ന സ്ഥ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കൊ​റി​യ​ർ സ​ർ​വീ​സ് സ്ഥാ​പ​നം വ​ഴി മാ​ര​ക മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നാ​യി​രു​ന്നു പ്ര​തി​യു​ടെ ശ്ര​മം.

പാ​ർ​സ​ൽ അ​യ​ക്കാ​നാ​യി ന​ൽ​കി​യ പാ​ക്ക​റ്റി​ൽ 1.580 ഗ്രാം ​തൂ​ക്കം വ​രു​ന്ന എം​ഡി​എം​എ ആ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പാ​ർ​സ​ൽ അ​യ​ക്കാ​നാ​യി എ​ത്തി​യ ജാ​വി​ദ് അ​പൂ​ർ​ണ്ണ​മാ​യ വി​ലാ​സ​മാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട കൊ​റി​യ​ർ ജീ​വ​ന​ക്കാ​ർ അ​യ​ക്കു​ന്ന​യാ​ളു​ടെ പൂ​ർ​ണ​മാ​യ വി​ലാ​സം രേ​ഖ​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ പ​രി​ഭ്രാ​ന്ത​നാ​യ യു​വാ​വ് പാ​ർ​സ​ൽ അ​വി​ടെ​ത്ത​ന്നെ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

Tags : young man mdma courier attempt police

Recent News

Corehub Up