Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attempt

കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് വ​യോ​ധി​ക​ൻ

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് വ​യോ​ധി​ക​ൻ. ഡി​സി​സി സെ​ക്ര​ട്ട​റി സു​ധീ​ർ കു​മാ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് വ​യോ​ധി​ക​ൻ ആ​ത്മ​ഹ​ത്യാ ശ്ര​മം ന​ട​ത്തി​യ​ത്.

തി​രു​വ​ള്ളൂ​ർ സ്വ​ദേ​ശി ഇ​ബ്രാ​ഹിം കു​ട്ടി​യാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. ദേ​ഹ​മാ​സ​ക​ലം പെ​ട്രോ​ളൊ​ഴി​ച്ച്‌ തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും ത​മ്മി​ല്‍ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് സൂ​ച​ന. 60 ശ​ത​മാ​ന​ത്തി​ല​ധി​കം പൊ​ള്ള​ലേ​റ്റ ഇ​യാ​ളെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ല്‍ വ​ട​ക​ര പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ൽ മോ​ഷ​ണ ശ്ര​മം; പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ൽ മോ​ഷ​ണ ശ്ര​മം. സം​ഭ​വ​ത്തി​ൽ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് കൈ​പ്പു​ഴ പു​ത്ത​ൻ കോ​യി​ക്ക​ൽ കൊ​ട്ടാ​ര​ത്തി​ൽ ദീ​പാ വ​ർ​മ​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്.

സം​ഭ​വ​ത്തി​ൽ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി സു​ധാ​ക​ർ (46) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ള്ള​നെ സി​സി​ടി​വി​യി​ലൂ​ടെ ക​ണ്ട ദീ​പാ വ​ർ​മ ബ​ഹ​ളം വ​ച്ച​പ്പോ​ൾ സ​മീ​പ​ത്ത് ഉ​ള്ള ബ​ന്ധു എ​ത്തി​യാ​ണ് ക​ള്ള​നെ പി​ടി​കൂ​ടി​യ​ത്. ഉ​ട​ൻ പ​ന്ത​ളം പോ​ലീ​സ് എ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

Kerala

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: പ​ഞ്ചാ​യ​ത്ത് ഉ​ണ്ണി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പ​ഞ്ചാ​യ​ത്ത് ഉ​ണ്ണി അ​റ​സ്റ്റി​ൽ. ചി​റ്റാ​റ്റു​മു​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​യി​ൽ പ​ഞ്ചാ​യ​ത്ത് ഉ​ണ്ണി എ​ന്ന ര​തീ​ഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ 19നാ​യി​രു​ന്നു സം​ഭ​വം. പ​ഞ്ചാ​യ​ത്തു​ന​ട എ​ന്ന സ്ഥ​ല​ത്തു വെ​ച്ച് മു​ൻ​വൈ​രാ​ഗ്യം കാ​ര​ണം മേ​നം​കു​ളം സ്വ​ദേ​ശി ലാ​ലു​വി​നെ അ​സ​ഭ്യം പ​റ​ഞ്ഞ്, ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്.

പ്ര​തി​യു​ടെ സു​ഹൃ​ത്തു​ക്ക​ളു​മാ​യി ലാ​ലു സ​ഹ​ക​രി​ക്കാ​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

ക​ഴ​ക്കൂ​ട്ടം സ്‌​റ്റേ​ഷ​നി​ലും തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ പോ​ലീ​സ് ജി​ല്ല​യി​ലു​മാ​യി 18 ആ​ക്ര​മ​ണ​ക്കേ​സു​ക​ളും പ്ര​തി​ക്കെ​തി​രെ നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Leader Page

ട്രംപിനു നേരേയുണ്ടായ വധശ്രമം: വീഴ്ചകളുടെ പൂരം

ട്രം​​​​പി​​​​നു നേ​​​​രേ ഒ​​​​രു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ട​​​​യി​​​​ലെ മൂ​​​​ന്നാ​​​​മ​​​​ത്തെ വ​​​​ധ​​​​ശ്ര​​​​മം​​​കൂ​​​​ടി ന​​​​ട​​​​ന്നു​​​​ക​​​​ഴി​​​​ഞ്ഞ​​​​പ്പോ​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​ന്‍റെ സു​​​​ര​​​​ക്ഷാ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​ത്ര​​​​യൊ​​​​ക്കെ​​​​യേയുള്ളോ എ​​​​ന്ന് ആ​​​​രെ​​​​ങ്കി​​​​ലും ചി​​​​ന്തി​​​​ച്ചാ​​​​ൽ അ​​​​വ​​​​രെ കു​​​​റ്റം പ​​​​റ​​​​യാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല.

അ​​​​മേ​​​​രി​​​​ക്ക​​​​ൻ സീ​​​​ക്ര​​​​ട്ട് സ​​​​ർ​​​​വീ​​​​സ് അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യ​​​​മാ​​​​യ മ​​​​റ്റ് ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ ലോ​​​​കനേ​​​​താ​​​​ക്ക​​​​ൾ​​​​ക്ക് ഒ​​​​രു​​​​ക്കു​​​​ന്ന സു​​​​ര​​​​ക്ഷ​​​​യൊ​​​​രു​​​​ക്കു​​​​ന്ന​​​​ത് പ്ര​​​​ധാ​​​​ന​​​​മാ​​​​യും പ്ര​​​​തി​​​​രോ​​​​ധം, ഒ​​​​ഴി​​​​പ്പി​​​​ക്ക​​​​ൽ, നി​​​​ർ​​​​വീ​​​​ര്യ​​​​മാ​​​​ക്ക​​​​ൽ ​എ​​​​ന്നി​​​​ങ്ങ​​​​നെ മൂ​​​​ന്നു ത​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണ്.

ട്രം​​​​പി​​​​നു നേരേയു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണം പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മ്പോ​​​​ൾ ഒ​​​​ഴി​​​​പ്പി​​​​ക്ക​​​​ൽ, നി​​​​ർ​​​​വീ​​​​ര്യ​​​​മാ​​​​ക്ക​​​​ൽ എ​​​​ന്നി​​​​വ ഒ​​​​രു​​​​വി​​​​ധം ഭം​​​​ഗി​​​​യാ​​​​യി നി​​​​ർ​​​​വ​​​ഹി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു​​​​വെ​​​​ന്നു കാ​​​​ണാം. അ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് അ​​​​ക്ര​​​​മം ന​​​​ട​​​​ക്കു​​​​മ്പോ​​​​ൾ​​​​ത്ത​​​​ന്നെ സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നെ വ​​​​ല​​​​യം ചെ​​​​യ്യു​​​​ന്ന​​​​തും അ​​​​വി​​​​ടെ​​​നി​​​​ന്ന് ഉ​​​​ട​​​​ന​​​​ടി മാ​​​​റ്റു​​​​ന്ന​​​​തും അ​​​​തി​​​​നു​​​​ശേ​​​​ഷം അ​​​​ക്ര​​​​മി​​​​യെ നേ​​​​രി​​​​ടു​​​​ന്ന​​​​തു​​​​മെ​​​​ല്ലാം.

ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ന​​​​ട​​​​ന്ന വ​​​​ധ​​​​ശ്ര​​​​മ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ത്തി പ്ര​​​​തി​​​​രോ​​​​ധ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളെ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ വ​​​​ലി​​​​യ പാ​​​​ളി​​​​ച്ച​​​​യാ​​​​ണ് ഉ​​​​ണ്ടാ​​​​യ​​​​തെ​​​​ന്നു കാ​​​​ണാ​​​​നാ​​​​കും. അ​​​​ക്ര​​​​മി നേ​​​​ര​​​​ത്തേ ഒ​​​​രു കേ​​​സി​​​ലും പ്ര​​​​തി​​​​യാ​​​​യി​​​​രു​​​​ന്നി​​​​ല്ലാ​​​​യി​​​​രി​​​​ക്കാം. അ​​​​യാ​​​​ൾ പ്രോ​​​​ഗ്രാം ന​​​​ട​​​​ക്കു​​​​ന്ന​​​​ ഹോ​​​​ട്ട​​​​ലി​​​​ൽ മു​​​​റി​​​​യെ​​​​ടു​​​​ത്തു താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ആ​​​​രും അ​​​​പാ​​​​ക​​​​ത​​​​യും ക​​​​ണ്ടി​​​​ല്ലെന്നുംവ​​​​രാം. എ​​​​ങ്കി​​​​ലും അ​​​​ക്ര​​​​മി​​​​യു​​​​ടെ പ​​​​ക്ക​​​​ൽ​​​നി​​​​ന്ന് ഒരു വ​​​​ലി​​​​യ തോ​​​​ക്ക്, ഒ​​​​രു ചെ​​​​റി​​​​യ തോ​​​​ക്ക്, പി​​​​ന്നെ കു​​​​റ​​​​ച്ചു ക​​​​ത്തി​​​​ക​​​​ൾ എ​​​​ന്നി​​​​വ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തെ​​​​ന്നാ​​​​ണ് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത്. അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​ന്‍റി​​​​നെ​​​​പ്പോ​​​​ലെ​​​​യൊ​​​​രു വി​​​​വി​​​ഐ​​​പി പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന പ​​​​രി​​​​പാ​​​​ടി​ ന​​​ട​​​ക്കു​​​ന്ന​​​തി​​​നു സ​​​​മീ​​​​പ​​​​ത്തു​​​​ള്ള ഹോ​​​​ട്ട​​​​ലി​​​​ൽ മെ​​​​റ്റ​​​​ൽ ഡി​​​​റ്റ​​​​ക്‌​​​ട​​​​ർ പോ​​​​ലു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്താ​​​​തി​​​​രു​​​​ന്ന​​​​ത് പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ൽ സം​​​​ഭ​​​​വി​​​​ച്ച വ​​​​ലി​​​​യ പി​​​​ഴ​​​​വു​​​​ത​​​​ന്നെ​​​​യാ​​​​ണ്.

ഇ​​​​ത്ത​​​​രം പ്രോ​​​​ഗ്രാം ന​​​​ട​​​​ക്കു​​​​ന്ന സ്ഥ​​​​ല​​​​ങ്ങ​​​​ളു​​​​ടെ ഒ​​​​രു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ചു​​​​റ്റ​​​​ള​​​​വി​​​​ൽ ക​​​​ട​​​​ന്നു​​​പോ​​​​കു​​​​ന്ന എ​​​​ല്ലാ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും ജനങ്ങളും സാ​​​​ധാ​​​​ര​​​​ണ​​​​ഗ​​​​തി​​​​യി​​​​ൽ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​നയ്ക്കു വി​​​​ധേ​​​​യ​​​​മാ​​​​ക്കും. ഇ​​​​ന്ത്യ​​​​യി​​​​ലാ​​​​ണെ​​​​ങ്കി​​​​ൽ അ​​​​ഞ്ചു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ചു​​​​റ്റ​​​​ള​​​​വു​​​​വ​​​​രെ അ​​​​തു​​​​ണ്ടാ​​​​വും. കാ​​​​ര​​​​ണം, അ​​​​ക്ര​​​​മി തോ​​​​ക്കു​​​​ത​​​​ന്നെ ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​ണ​​​​മെ​​​​ന്നി​​​​ല്ല​​​​ല്ലോ. സ്ഫോ​​​​ട​​​​ക​​​വ​​​​സ്തു​​​​ക്ക​​​​ൾ നി​​​​റ​​​​ച്ച വാ​​​​ഹ​​​​ന​​​​വു​​​​മാ​​​​യി വ​​​​ന്ന് വി​​​​സ്ഫോ​​​​ട​​​​നം ന​​​​ട​​​​ത്തു​​​​ന്ന ചാ​​​​വേ​​​റു​​​മാ​​​കാം.

സു​​​​ര​​​​ക്ഷാ​​​​ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ മ​​​​റി​​​​ക​​​​ട​​​​ന്ന് അ​​​​ക്ര​​​​മി പ്ര​​​​സി​​​​ഡ​​​ന്‍റി​​​ന് ഏ​​​​ക​​​​ദേ​​​​ശം അ​​​​ടു​​​​ത്തെ​​​​ത്തി​​​​യി​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ വാ​​​​ഹ​​​​നപ​​​​രി​​​​ശോ​​​​ധ​​​​ന കൃ​​​​ത്യ​​​​മാ​​​​യി ന​​​​ട​​​​ന്നി​​​​ട്ടി​​​​ല്ല എ​​​​ന്ന് അ​​​​നു​​​​മാ​​​​നി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. ഇ​​​​വി​​​​ടെ​​​​യാ​​​​ക​​​​ട്ടെ പ്രോ​​​​ഗ്രാം സ്ഥ​​​​ല​​​​ത്തു​​​നി​​​​ന്ന് 45 മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ മാ​​​​ത്ര​​​​മാ​​​​ണ് പാ​​​റ്റ് ഡൗ​​​ൺ സെ​​​ർ​​​ച്ച് (ശാ​​​രീ​​​രി​​​ക പ​​​രി​​​ശോ​​​ധ​​​ന), ഡി​​​എ​​​ഫ്എം​​​ഡി (മെ​​​റ്റ​​​ൽ ഡി​​​റ്റ​​​ക്‌​​​ട​​​ർ പ​​​രി​​​ശോ​​​ധ​​​ന) എ​​​​ന്നി​​​​വ ന​​​​ട​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്നുകൂ​​​​ടി കാ​​​​ണു​​​​ക.പൊ​​​​തു​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ദേ​​​​ഹ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന എ​​​​ടു​​​​ത്തുപ​​​​റ​​​​യേ​​​​ണ്ട ഒ​​​​ന്നാ​​​​ണ്. അ​​​​തി​​​​വി​​​​ടെ ന​​​​ല്ല രീ​​​​തി​​​​യി​​​​ൽ ന​​​​ട​​​​ന്നു​​​​വെ​​​​ന്നു​​​​ത​​​​ന്നെ ക​​​​രു​​​​തു​​​​ക.
അ​​​​തു​​​​കൊ​​​​ണ്ടാ​​​​വാം, മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന വീ​​​​ഡി​​​​യോ​​​​യി​​​​ൽ ഹാ​​​​ളി​​​​ന​​​​ടു​​​​ത്തേ​​​​ക്ക് ഓ​​​​ടി​​​വ​​​​രു​​​​ന്ന അ​​​​യാ​​​​ളെ ത​​​​ട​​​​യു​​​​ന്ന​​​​താ​​​​യി ന​​​​മ്മ​​​​ൾ കാ​​​​ണു​​​​ന്ന​​​​ത്.

പ​​​​ക്ഷേസു​​​​ര​​​​ക്ഷാ അ​​​​പാ​​​​ക​​​​ത​​​​യെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​ത് മെ​​​റ്റ​​​ൽ ഡി​​​റ്റ​​​ക്‌​​​ട​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യും മ​​​​റ്റും ന​​​​ട​​​​ക്കു​​​​ന്ന, പ്ര​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​രി​​​​ക്കു​​​​ന്ന ഹോ​​​​ട്ട​​​​ലി​​​​ന്‍റെ തൊ​​​​ട്ട​​​​ടു​​​​ത്തു​​​​വ​​​​രെ അ​​​​യാ​​​​ൾ ആ​​​​യു​​​​ധ​​​​ങ്ങ​​​​ളു​​​​മാ​​​​യി എ​​​​ത്തി​​​​ച്ചേ​​​​ർ​​​​ന്നു എ​​​​ന്ന​​​​താ​​​​ണ്. മാ​​​​ത്ര​​​​മ​​​​ല്ല, അ​​​​ക​​​​ത്തു ക​​​​ട​​​​ന്ന അ​​​​യാ​​​​ൾ പ്ര​​​​സി​​​​ഡ​​​ന്‍റി​​​നു​​​ നേ​​​​രേ നി​​​​റ​​​​യൊ​​​​ഴി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. തോ​​​​ക്കി​​​​നു പ​​​​ക​​​​രം സ്ഫോ​​​​ട​​​​ക​​​വ​​​​സ്തു​​​​ക്ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​യാ​​​​ൾ സ്വ​​​​യം പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ ഇ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​ന്‍റും വൈ​​​​സ് പ്ര​​​​സി​​​ഡ​​​​ന്‍റും മ​​​​റ്റ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും ഉ​​​​ണ്ടാ​​​​കു​​​​മോ എ​​​​ന്ന​​​​ കാ​​​​ര്യ​​​​ത്തി​​​​ൽ സം​​​​ശ​​​​യ​​​​മു​​​​ണ്ട്. ഒ​​​​രു സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ ബു​​​​ള്ള​​​​റ്റ് പ്രൂ​​​​ഫ് വ​​​​സ്‌​​​​ത്ര​​​​ത്തി​​​​ൽ ത​​​​റ​​​​ഞ്ഞ വെ​​​​ടി​​​​യു​​​​ണ്ട നീ​​​​ക്കം​​​ചെ​​​​യ്ത വി​​​​വ​​​​രം ന​​​​മ്മ​​​​ൾ അ​​​​റി​​​​ഞ്ഞ​​​​തു​​​​മാ​​​​ണ്. ഒ​​​​ന്നി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ അ​​​​ക്ര​​​​മി​​​ക​​​ൾ ഉ​​​​ണ്ടോ എ​​​​ന്ന ഭ​​​​യ​​​​വും ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പ​​​​വു​​​​മൊ​​​​ക്കെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന വി​​​​വ​​​​ര​​​​വും ന​​​​മ്മ​​​​ൾ മ​​​​ന​​​​സി​​​ലാ​​​​ക്കു​​​​ന്നു.

ഇ​​​​തൊ​​​​ക്കെ കാ​​​​ണു​​​​മ്പോ​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​ൻ സെ​​​​ക്യൂ​​​​രി​​​​റ്റി ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ എ​​​ഫ്ബി​​​ഐ​​​യു​​​​ടെ ഡ​​​​യ​​​​റ​​​​ക്‌​​​ട​​​ർ കാ​​​​ഷ് പ​​​​ട്ടേ​​​​ലി​​​ന്‍റെ ഭാ​​​​വി ഇ​​​​നി എ​​​​ന്താ​​​​വും എ​​​​ന്നു ചി​​​​ന്തി​​​​ച്ചു​​​​പോ​​​​കു​​​​ന്നു. മൂ​​​​ന്നു​​​​ ത​​​​വ​​​​ണ​​​​യും വ​​​​ധ​​​​ശ്ര​​​​മ​​​​ത്തി​​​ൽ​​​നി​​​​ന്ന് പ്ര​​​​സി​​​​ഡ​​​​ന്‍റി​​​നെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി എ​​​​ന്ന​​​​ത് ശ​​​​രി​​​​ത​​​​ന്നെ. പക്ഷേ, അ​​​​ടി​​​​ക്ക​​​​ടി ഉ​​​​ണ്ടാ​​​​കു​​​​ന്ന സു​​​​ര​​​​ക്ഷാ​​​വീ​​​​ഴ്ച​​​​യി​​​​ൽ​​​നി​​​​ന്ന് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് എ​​​​ങ്ങ​​​​നെ ഒ​​​​ഴി​​​​ഞ്ഞു​​​​മാ​​​​റാ​​​​നാ​​​​വും?

ഏ​​​​ക​​​​ദേ​​​​ശം 50 മീ​​​​റ്റ​​​​ർ ചു​​​​റ്റ​​​​ള​​​​വി​​​​ൽ മാ​​​​ത്ര​​​​മാ​​​​ണ് സീ​​​​ക്ര​​​​ട്ട് സ​​​​ർ​​​​വീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നു പ്രോ​​​​ക്സി​​​​മേ​​​​റ്റ് സു​​​​ര​​​​ക്ഷ​​​​യൊ​​​​രു​​​​ക്കു​​​​ന്ന​​​​ത്. 50 മീ​​​​റ്റ​​​​ർ മു​​​​ത​​​​ൽ അ​​​ഞ്ചു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വ്യാ​​​​പ്തി​​​​ വ​​​​രെ​​​​യു​​​​ള്ള (ഏ​​​​ക​​​​ദേ​​​​ശം) സു​​​​ര​​​​ക്ഷ​​​​യൊ​​​​രു​​​​ക്കേ​​​​ണ്ട​​​​ത് എ​​​ഫ്ബി​​​ഐ, ഡി​​​​സ്ട്രി​​​ക്‌​​​ട് പോ​​​​ലീ​​​​സ്, മ​​​​റ്റ് പോ​​​​ലീ​​​​സ് സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യാ​​​​ണ്. വ​​​​ധ​​​​ശ്ര​​​​മം മു​​​​ൻ​​​​കൂ​​​​ട്ടി മ​​​​ന​​​സി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​ലും ശ​​​​ത്രു അ​​​​ടു​​​​ത്തു​​​വ​​​​രെ എ​​​​ത്തു​​​​ന്ന​​​​ത് ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ലും എ​​​ഫ്ബി​​​ഐ ഉ​​​​ൾ​​​പ്പെ​​​​ടെ എ​​​​ല്ലാ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ന്നു​​​​വെ​​​​ന്ന​​​​ത് യാ​​​​ഥാ​​​​ർ​​​ഥ്യ​​​മാ​​​​യ​​​​തി​​​​നാ​​​​ൽ പ​​​​ട്ടേ​​​​ലി​​​ന്‍റെ ഭാ​​​​വി അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​ത്തി​​​​ലാ​​​​ണ്.

എ​​​​ല്ലാ​​​​റ്റി​​​​നും ഉ​​​​പ​​​​രി​​​​യാ​​​​യി ന​​​​മ്മ​​​​ൾ ചി​​​​ന്തി​​​​ക്കേ​​​​ണ്ട​​​​ത് എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണ് മൂ​​​​ന്നാം​​​ത​​​​വ​​​​ണ​​​​വ​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​ർ ത​​​​ങ്ങ​​​​ളു​​​​ടെ സ്വ​​​​ന്തം പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നെ കൊ​​​​ല്ലാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്നാ​​​​ണ്. അ​​​​ക്കാ​​​​ര്യം ഒ​​​​രു അ​​​​ന്വേ​​​​ഷ​​​​ണ​​​പ​​​​രി​​​​ധി​​​​യി​​​​ലും വ​​​​രു​​​​ന്നി​​​ല്ല എ​​​​ന്നു തോ​​​​ന്നു​​​​ന്നു.

നി​​​​കു​​​​തി​​​​യും തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ​​​​യും പ​​​​ലി​​​​ശ​​​​നി​​​​ര​​​​ക്കും ഇ​​​​ന്ധ​​​​ന​​​​വി​​​​ല​​​​യു​​​​മെ​​​​ല്ലാം വ​​​​ർ​​​ധി​​​ച്ചി​​​​രി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ജ​​​​ന​​​​ത​​​​യു​​​​ടെ ജീ​​​​വി​​​​ത സാ​​​​ഹ​​​​ച​​​​ര്യം മു​​​​ൻ​​​​കാ​​​​ല​​​​ങ്ങ​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ച് ദുഃ​​​സ​​​​ഹ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്നു എ​​​​ന്നു​​​​വേ​​​​ണം ക​​​​രു​​​​താ​​​​ൻ. അ​​​​താ​​​​ണോ ഇ​​​​ത്ത​​​​രം ആ​​​​ക്ര​​​​മ​​​​ണ​​​ത്തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്ന് ന​​​​മു​​​​ക്ക​​​​റി​​​​യി​​​​ല്ലെ​​​​ങ്കി​​​​ലും ഒ​​​രു വെ​​​​റു​​​​പ്പ് സ്വ​​​​ന്തം ജ​​​​ന​​​​ത​​​​യ്ക്ക് ട്രം​​​​പി​​​​നോ​​​​ടു​​​ണ്ടെ​​​​ന്നും അ​​​​ത് ആ​​​​ഴ​​​​ത്തി​​​​ൽ വേ​​​​രു​​​​റ​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ടു പോ​​​​യെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​താ​​​​ണ് ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ.

Kerala

യു​വ​തി​യെ കാ​റി​ൽ ക​യ​റ്റി​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: യു​വ​തി​യെ കാ​റി​ൽ ക​യ​റ്റി​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി അ​ജി​ത് രാ​ജ് (44), കോ​വ​ളം സ്വ​ദേ​ശി അ​ശോ​ക​ൻ (54) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വി​ഴി​ഞ്ഞം – വെ​ങ്ങാ​നൂ​ർ റോ​ഡി​ലെ ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ത​മ്പാ​നൂ​രി​ലേ​ക്കു ബ​സ് കാ​ത്ത് സ്റ്റോ​പ്പി​ൽ‍ നി​ൽ​ക്കു​ക​യാ​യി​രു​ന്നു യു​വ​തി.

ഈ ​സ​മ​യം കാ​റി​ലെ​ത്തി​യ അ​ജി​ത് രാ​ജും അ​ശോ​ക​നും ഷെ​യ​ർ ടാ​ക്സി ആ​ണെ​ന്നു പ​റ​ഞ്ഞു യു​വ​തി​യെ ക്ഷ​ണി​ച്ചു. വ​രു​ന്നി​ല്ലെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും 200 രൂ​പ ത​ന്നാ​ൽ മ​തി​യെ​ന്ന് പ​റ​ഞ്ഞു. യു​വ​തി​യെ കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ൽ ക​യ​റ്റി.

അ​ൽ‍​പ​ദൂ​രം മു​ന്നോ​ട്ടു പോ​യ​പ്പോ​ൾ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് വ​ച്ച് യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. യു​വ​തി ബ​ഹ​ളം വ​ച്ചെ​ങ്കി​ലും റോ​ഡി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ സ​ഹാ​യം ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്ന് കാ​റി​ന്‍റെ വേ​ഗം കു​റ​ഞ്ഞ​പ്പോ​ൾ യു​വ​തി കാ​റി​ന്‍റെ ഡോ​ർ തു​റ​ന്നു പു​റ​ത്തേ​ക്കു ചാ​ടു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ കാ​റു​മാ​യി അ​ജി​ത് രാ​ജും അ​ശോ​ക​നും ക​ട​ന്നെ​ങ്കി​ലും കാ​റി​ന്‍റെ ചി​ത്രം യു​വ​തി പ​ക​ർ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് യു​വ​തി ത​മ്പാ​നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​ക​ർ​ത്തി​യ ചി​ത്ര​ത്തി​ൽ​നി​ന്ന് കാ​റി​ന്‍റെ റ​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ ക​ണ്ടെ​ത്തി​യാ​ണ് ഇ​രു​വ​രെ​യും വി​ഴി​ഞ്ഞം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

District News

സ്കൂ​ളി​ലെ വാ​തി​ൽ പൊ​ളി​ച്ച് ഗ്രി​ല്ല് മോ​ഷ്ടി​ക്കാ​ൻ ശ്ര​മം

അ​ടൂ​ർ: സ്കൂ​ളി​ലെ വാ​തി​ൽ പൊ​ളി​ച്ച് ഇ​രു​മ്പ് ഗ്രി​ല്ല് മോ​ഷ്ടി​ക്കാ​ൻ ശ്ര​മം. തെ​ങ്ങ​മം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ അ​ക​ത്തു​ള്ള മു​റി​യു​ടെ വാ​തി​ൽ പൊ​ളി​ച്ചാ​ണ് ഗ്രി​ല്ല് മോ​ഷ്ടി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്. ഗ്രി​ല്ല് മു​റി​ക്കു പു​റ​ത്തു നി​ന്ന് ക​ണ്ടെ​ത്തി.

കഴിഞ്ഞദിവസം രാ​വി​ലെ സ്കൂ​ൾ ജീ​വ​ന​ക്കാ​ർ വ​ന്ന​പ്പോ​ഴാ​ണ് മു​റി​യു​ടെ വാ​തി​ൽ ഇ​ള​കി​ക്കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. സ്കൂ​ൾ പ​രി​സ​ര​ത്തെ ഓ​ട​യ്ക്കു മു​ക​ളി​ൽ വ​ച്ചി​രു​ന്ന​താ​ണ് ഗ്രി​ല്ലു​ക​ൾ. ഓ​ട നി​ക​ത്തി​യ​തോ​ടെ​യാ​ണ് ഗ്രി​ല്ലു​ക​ൾ മു​റി​ക്കു​ള്ളി​ൽ വ​ച്ച​ത്.​സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ പ​രാ​തി​യേ തു​ട​ർ​ന്ന് അ​ടൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

District News

ബ​സ് കാ​ത്തി​രി​പ്പുകേ​ന്ദ്രം സ്ഥാ​പി​ക്കാ​നു​ള്ള കോ​ർ​പ​റേ​ഷ​ന്‍റെ ശ്രമം ത​ട​ഞ്ഞു

ഒ​ല്ലൂ​ർ: ക്രി​സ്റ്റ​ഫ​ർ​ന​ഗ​റി​ൽ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സ്ഥ​ല​ത്ത് ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം സ്ഥാ​പി​ക്കാ​നു​ള്ള കോ​ർ​പ​റേ​ഷ​ന്‍റെ ശ്ര​മം നാ​ട്ടു​കാ​രും ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​രും​ ചേ​ർ​ന്ന് ത​ട​ഞ്ഞു.

ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് ശ്ര​മം ഉ​പേ​ക്ഷി​ച്ച് മേ​യ​റും സം​ഘ​വും മ​ട​ങ്ങി. ക്രി​സ്റ്റ​ഫ​ർ​ന​ഗ​റി​ൽ​നി​ന്ന് അ​ഞ്ചേ​രി റോ​ഡി​ലേ​ക്കു​തി​രി​യു​ന്ന ഭാ​ഗ​ത്ത് പൊ​തു​കി​ണ​റി​നോ​ടു​ചേ​ർ​ന്ന് റെ​ഡി​മെ​യ്ഡ് ബ​സ് കാ​ത്തി​രി​പ്പുകേ​ന്ദ്രം സ്ഥാ​പി​ക്കാ​നാ​യി കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ ന​ട​ത്തി​യ ശ്ര​മ​മാ​ണ് ത​ട​ഞ്ഞ​ത്.

സ​മീ​പ​ത്തെ അ​ന​ധി​കൃ​ത കെെ​യേ​റ്റ​ങ്ങ​ളൊ​ഴി​വാ​ക്കി സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം സ്ഥാ​പി​ക്കാ​വൂ എ​ന്ന നാ​ട്ടു​കാ​രു​ടെയും ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​രു​ടേ​യും നി​ർ​ബ​ന്ധ​ത്തെതു​ട​ർ​ന്നാ​ണ് മേ​യ​ർ, ഡെ​പ്യൂ​ട്ടി മേ​യ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​നു റെ​ഡി​മെ​യ്ഡ് ബ​സ് സ്റ്റോ​പ്പു​മാ​യി തി​രി​ച്ചു​പോ​കേ​ണ്ടി​വ​ന്ന​ത്. 40 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള​തും 35 ഓ​ട്ടോ​റി​ക്ഷ​ക​ൾ ഉ​ള്ള​തു​മാ​യ ഓ​ട്ടോ​പേ​ട്ട​യാ​ണ് അ​ഞ്ചേ​രി റോ​ഡി​ന്‍റെ ഒ​രു​വ​ശ​ത്താ​യി ഉ​ള്ള​ത്.

ഇ​പ്പോ​ൾ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം സ്ഥാ​പി​ക്കാ​നു​ദ്ദേ​ശി​ച്ച സ്ഥ​ല​ത്ത് പ​ണ്ടു​ണ്ടാ​യി​രു​ന്ന ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളെ​യും ഗ​താ​ഗ​ത​ക്കു​രു​ക്കി​നെയുംതു​ട​ർ​ന്ന് പൊ​ളി​ച്ച് പ്ര​ധാ​ന റോ​ഡി​ൽ തെ​ക്കോ​ട്ട് മാ​റ്റി​സ്ഥാ​പി​ച്ചു. ഒ​ന്ന​രവ​ർ​ഷ​ത്തി​നു​ശേ​ഷം കോ​ട​തി സ്റ്റേ ​ഉ​ണ്ടെ​ന്നു​പ​റ​ഞ്ഞ് ആ ​ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​വും പൊ​ളി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് പൊ​തു​കി​ണ​റി​നോ​ടുചേ​ർ​ന്നു​ള്ള ഇ​ടു​ങ്ങി​യ സ്ഥ​ല​ത്ത് വീ​ണ്ടും ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം സ്ഥാ​പി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ തു​നി​ഞ്ഞ​ത്. തി​ക​ച്ചും സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തു​വേ​ണം ബ​സു​കാ​ത്തി​രി​പ്പ് കേ​ന്ദ്രം സ്ഥാ​പി​ക്കാ​നെ​ന്നും സ​മീ​പ​ത്തെ അ​ന​ധി​കൃ​ത കെെ​യേ​റ്റ​ങ്ങ​ളൊ​ഴി​വാ​ക്കി​യാ​ൽ സൗക​ര്യ​പ്ര​ദ​മാ​യ സ്ഥ​ലം ല​ഭി​ക്കു​മെ​ന്നും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും നാ​ട്ടു​കാ​രും ചൂ​ണ്ടി​ക്കാ​ട്ടി. കോ​ർ​പ​റേ​ഷ​ൻ അ​ധി​കാ​രി​ക​ളു​മാ​യി ത​ർ​ക്കം ന​ട​ക്കു​ന്ന​തി​നി​ടെ​പോ​ലും വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Kerala

വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി​യെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

മൂ​വാ​റ്റു​പു​ഴ: വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി​യെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. എ​റ​ണാ​കു​ളം വെ​ള്ളൂ​ർ​കു​ന്നം കാ​വും​ക​ര മോ​ളേ​ക്കു​ടി ഭാ​ഗ​ത്ത് നെ​ടും​പു​റ​ത്ത് വീ​ട്ടി​ൽ അ​ബി​യെ (35) ആ​ണ് കാ​പ്പ ചു​മ​ത്തി വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ച​ത്.

എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ പ്രി​യ​ങ്ക ആ​ണ് ഉ​ത്ത​ര​വി​ട്ട​ത്. മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​ധ​ശ്ര​മം, അ​തി​ക്ര​മി​ച്ച് ക​ട​ക്ക​ൽ, ക​ഠി​ന ദേ​ഹോ​പ​ദ്ര​വം, മോ​ഷ​ണം തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് അ​ബി.

ക​ഴി​ഞ്ഞ ന​വം​ബ​ർ അ​വ​സാ​നം മൂ​വാ​റ്റു​പു​ഴ ക​ച്ചേ​രി​ത്താ​ഴം ഭാ​ഗ​ത്തു വ​ച്ച് യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബേ​സി​ൽ തോ​മ​സ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബി​നു വ​ർ​ഗീ​സ്, പോ​ൾ മാ​ത്യു, അ​സി. സ​ബ്ബ് ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. ഗി​രി​ജ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സ​ന്ദീ​പ് ബാ​ബു, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എം. നി​സാ​ർ, എ​ൻ.​പി. സ​തീ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Kerala

ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം; വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു, അ​ഞ്ച്പേ​ർ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പ​ടെ അ​ഞ്ച് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു .

എം.​സി. അ​തു​ൽ, സി. ​എ​ച്ച്. മു​ബാ​സ്, മു​ഹ​മ്മ​ദ് യാ​സീ​ൻ, അ​ക്ഷ​യ് മാ​ട്ടൂ​ൽ, ബി​ഥു​ൽ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​രെ റെ​യി​ൽ​വേ പോ​ലീ​സി​ന് കൈ​മാ​റും. അ​തി​ക്ര​മം ന​ട​ന്ന​ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​ക​ത്ത് നി​ന്നാ​യ​ത് കൊ​ണ്ടാ​ണ് തീ​രു​മാ​നം. അ​റ​സ്റ്റി​ലാ​യ പ്ര​വ​ർ​ത്ത​ക​ർ നി​ല​വി​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ്.

District News

സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം; യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

പേ​രൂ​ര്‍​ക്ക​ട: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച യു​വാ​ക്ക​ളെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് പി​ടി​കൂ​ടി. കാ​ട്ടാ​ക്ക​ട വ​ട്ട​പ്പ​റ​മ്പ് ക​ല്ലു​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ എ. ​രാ​ജീ​വ് (21), ക​ട​കം​പ​ള്ളി വെ​ട്ടു​കാ​ട് ഓ​ള്‍ സെ​യി​ന്‍റ്സ് കോ​ള​ജി​നു സ​മീ​പം ഏ​നാ​ത്തി വി​ളാ​കം വീ​ട്ടി​ല്‍ സു​നീ​ര്‍ (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മാ​സം ആ​റി​ന് രാ​ത്രി 7.30 നാ​യി​രു​ന്നു സം​ഭ​വം. അ​ണ്ടൂ​ര്‍​ക്കോ​ണം പോ​ത്ത​ന്‍​കോ​ട് എ​ട​ത്ത​റ അ​രി​യോ​ട്ടു​കോ​ണം ല​ത ഭ​വ​നി​ല്‍ ദി​വാ​ക​ര​ന്‍റെ മ​ക​ന്‍ അ​നി​ല്‍​കു​മാ​ര്‍ (54) ആ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. സം​ഭ​വ​ദി​വ​സം രാ​ജീ​വ് ഉ​ള്‍​പ്പെ​ട്ട മൂ​ന്നം​ഗ​സം​ഘം മെ​ഡി​ക്ക​ല്‍​കോ​ള​ജ് കാ​മ്പ​സി​നു​ള്ളി​ല്‍ ക​യ​റി​യ​തി​നെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യ അ​നി​ല്‍​കു​മാ​ര്‍ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ വി​രോ​ധ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ ചേ​ര്‍​ന്ന് അ​നി​ല്‍​കു​മാ​റി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. പ്ര​തി​ക​ള്‍ അ​സ​ഭ്യം പ​റ​യു​ക​യും അ​നി​ല്‍​കു​മാ​റി​ന്‍റെ നെ​ഞ്ചി​ലി​ടി​ക്കു​ക​യും പി​ടി​ച്ചു ത​ള്ളു​ക​യു​മാ​യി​രു​ന്നു.\

പ്ര​തി​ക​ളി​ലൊ​രാ​ള്‍ ഇ​ടി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് അ​നി​ല്‍​കു​മാ​റി​ന്‍റെ മൂ​ക്കി​ല്‍​നി​ന്നു ര​ക്തം വ​രി​ക​യും എ​ല്ലി​നു പൊ​ട്ട​ലു​ണ്ടാ​കു​ക​യും ചെ​യ്തു. അ​നി​ല്‍​കു​മാ​റി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​നും ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നു​മാ​ണു പ്ര​തി​ക​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​നി​ല്‍​കു​മാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രി​ല്‍ ഒ​രാ​ള്‍​കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്നു മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

തോ​റ്റ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​നെ ജ​യി​പ്പി​ക്കാ​ന്‍ ശ്ര​മം; ത​ട​ഞ്ഞ് ഗ​വ​ർ​ണ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബാ​​​ച്ചി​​​ല​​​ര്‍ ഓ​​​ഫ് ഫൈ​​​ന്‍ ആ​​​ര്‍​ട്‌​​​സ് (ബി​​​എ​​​ഫ്എ) പ​​​രീ​​​ക്ഷ​​​യി​​​ല്‍ തോ​​​റ്റ എ​​​സ്എ​​​ഫ്‌​​​ഐ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന് എം​​​എ​​​ഫ്എ​​​യ്ക്ക് പ്ര​​​വേ​​​ശ​​​നം ന​​​ല്‍​കി ബി​​​എ​​​ഫ്എ ജ​​​യി​​​ച്ച​​​താ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നു​​​ള്ള കാ​​​ല​​​ടി സം​​​സ്‌​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല സി​​​ന്‍​ഡി​​​ക്ക​​​റ്റി​​​ന്‍റെ തീ​​​രു​​​മാ​​​നം ത​​​ട​​​ഞ്ഞ് ഗ​​​വ​​​ര്‍​ണ​​​ര്‍ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ അ​​​ര്‍​ലേ​​​ക്ക​​​ര്‍.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ വൈ​​​സ് ചാ​​​ന്‍​സ​​​ല​​​റും പ​​​രീ​​​ക്ഷാ ക​​​ണ്‍​ട്രോ​​​ള​​​റും വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​ക​​​ണ​​​മെ​​​ന്ന് ഗ​​​വ​​​ര്‍​ണ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മു​​​ഴു​​​വ​​​ന്‍ ഫ​​​യ​​​ലു​​​ക​​​ള്‍ ഹാ​​​ജ​​​രാ​​​ക്കാ​​​നും വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍​ക്ക് ഗ​​​വ​​​ര്‍​ണ​​​ര്‍ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

നാ​​​ല് വ​​​ര്‍​ഷ ബി​​​എ​​​ഫ്എ (മ്യൂ​​​റ​​​ല്‍ പെ​​​യി​​​ന്‍റിം​​​ഗ്) പ​​​രീ​​​ക്ഷ​​​യി​​​ല്‍ തോ​​​റ്റ​​​തി​​​നെ തു​​​ട​​​ര്‍​ന്ന് 20 വ​​​ര്‍​ഷം മു​​​ന്‍​പ് പ​​​ഠ​​​നം ഉ​​​പേ​​​ക്ഷി​​​ച്ച എ. ​​​ക​​​ലേ​​​ഷ് എ​​​ന്ന എ​​​സ്എ​​​ഫ്‌​​​ഐ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന് ബി​​​എ​​​ഫ്എ പ​​​രീ​​​ക്ഷ പാ​​​സാ​​​കാ​​​തെ എം​​​എ​​​ഫ്എ​​​യ്ക്ക് പ്ര​​​വേ​​​ശ​​​നം ന​​​ല്‍​കി​​​യി​​​രു​​​ന്നു. 2023ല്‍ ​​​എം​​​എ​​​ഫ്എ പാ​​​സാ​​​യ​​​തു​​​കൊ​​​ണ്ട് പ്ര​​​ത്യേ​​​ക കേ​​​സാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ച് ബി​​​എ​​​ഫ്എ ജ​​​യി​​​പ്പി​​​ക്കാ​​​ന്‍ സി​​​ന്‍​ഡി​​​ക്ക​​​റ്റ് യോ​​​ഗം തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് വി​​​വ​​​രം.

ബി​​​എ​​​ഫ്എ പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ര്‍​ക്ക് ലി​​​സ്റ്റു​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കാ​​​തെ​​​യാ​​​ണ് എം​​​എ​​​ഫ്എ​​​യ്ക്ക് ക​​​ലേ​​​ഷി​​​ന് പ്ര​​​വേ​​​ശ​​​നം ന​​​ല്‍​കി​​​യ​​​ത്. സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ല്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല പ​​​രീ​​​ക്ഷാ വി​​​ഭാ​​​ഗം ക​​​ലേ​​​ഷി​​​ന്‍റെ എം​​​എ​​​ഫ്എ പ​​​രീ​​​ക്ഷാ ഫ​​​ലം ക​​​ഴി​​​ഞ്ഞ ര​​​ണ്ട് വ​​​ര്‍​ഷ​​​ക്കാ​​​ല​​​മാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ന്‍ വി​​​സ​​​മ്മ​​​തി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് സി​​​ന്‍​ഡി​​​ക്ക​​​റ്റ് യോ​​​ഗം ചേ​​​ര്‍​ന്ന് തോ​​​റ്റ വി​​​ദ്യാ​​​ര്‍​ഥി​​​യെ ബി​​​എ​​​ഫ്എ പ​​​രീ​​​ക്ഷ ജ​​​യി​​​പ്പി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നാ​​​ണ് വി​​​വ​​​രം.

Kerala

പേ​രാ​മ്പ്ര​യി​ൽ വീ​ട്ട​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും മു​ഖ​ത്ത് മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് ക​വ​ർ​ച്ചാ ശ്ര​മം

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ വീ​ട്ട​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും മു​ഖ​ത്ത് മു​ള​കു​പൊ​ടി എ​റി​ഞ്ഞ് ക​വ​ർ​ച്ചാ ശ്ര​മം. പേ​രാ​മ്പ്ര സ്വ​ദേ​ശി റ​മീ​സ​യ്ക്കും ര​ണ്ട് വ​യ​സു​കാ​രി മ​ക​ൾ​ക്കും നേ​രെ​യാ​ണ് ആ​ക്ര​മി മു​ള​കു​പൊ​ടി എ​റി​ഞ്ഞ​ത്.

അ​ടു​ക്ക​ള​യി​ൽ പാ​ത്രം ക​ഴു​കു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം. ഇ​രു​വ​രും ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​തോ​ടെ മു​ള​കു​പൊ​ടി എ​റി​ഞ്ഞ ആ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. . റ​മീ​സ​യും മ​ക​ളും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ധ​രി​ച്ചി​രു​ന്നു. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ പേ​രാ​മ്പ്ര പോ​ലീ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

Kerala

എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കാ​റി​ടി​പ്പി​ച്ച് കൊ​ല്ലാ​ൻ ശ്ര​മം; പ്ര​തി​ക​ൾ പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ർ ഇ​ടി​ച്ചു​കൊ​ല്ലാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യ ന​സീ​ബ് സു​ലൈ​മാ​ൻ, ആ​സി​ഫ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ർ ഇ​ടി​ച്ചു വീ​ഴ്ത്തി​യ​ത്. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ആ​ന​ന്ദി​ന്‍റെ കാ​ലി​ന് ര​ണ്ട് പൊ​ട്ട​ലു​ണ്ട്. ദേ​ഹ​ത്തു​കൂ​ടി കാ​ർ ക​യ​റ്റി ഇ​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ന​ന്ദ് ഉ​രു​ണ്ടു മാ​റു​ക​യാ​യി​രു​ന്നു.

NRI

ട്രെ​യി​ൻ യാ​ത്ര​ക്കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമം; ​പ്ര​തി​ക്ക് ജയിൽ ശി​ക്ഷ​യി​ല്ല

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ൽ ട്രെ​യി​ൻ യാ​ത്ര​ക്കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കാ​തെ സ്വ​ത​ന്ത്ര​നാ​യി. 45കാ​ര​നാ​യ ജീ​സ​സ് റാ​മി​റ​സ് എ​ന്ന​യാ​ളാ​ണ് നി​യ​മ​ത്തി​ലെ ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ശി​ക്ഷാ​വി​ധി​യി​ൽ നി​ന്ന് ഒ​ഴി​വാ​യ​ത്.

2024 ഏ​പ്രി​ലി​ൽ ഷി​ക്കാ​ഗോ​യി​ലെ പി​ങ്ക് ലൈ​ൻ ട്രെ​യി​നി​ൽ വ​ച്ചാ​ണ് റാ​മി​റ​സ് ഒ​രു യാ​ത്ര​ക്കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​ത്. മു​ഖ​ത്ത് തു​ട​ർ​ച്ച​യാ​യി ഇ​ടി​ക്കു​ക​യും ച​വി​ട്ടു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ഇ​ര​യാ​യ 37കാ​ര​ൻ ഒ​രാ​ഴ്ച​യോ​ളം കോ​മ​യി​ലാ​വു​ക​യും ര​ണ്ട് മാ​സ​ത്തോ​ളം ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ക​യും ചെ​യ്തു.

കോ​ട​തി​യി​ൽ കു​റ്റം സ​മ്മ​തി​ച്ച റാ​മി​റ​സി​ന് ര​ണ്ട് വ​ർ​ഷം ത​ട​വു​ശി​ക്ഷ​യാ​ണ് കോ​ട​തി വി​ധി​ച്ച​ത്. ഇ​ലി​നോ​യ് നി​യ​മ​പ്ര​കാ​രം ഇ​ല​ക്ട്രോ​ണി​ക് മോ​ണി​റ്റ​ൽ (ആ​ങ്കി​ൾ മോ​ണി​റ്റ​ർ) ക​ഴി​ഞ്ഞ സ​മ​യം ശി​ക്ഷാ കാ​ലാ​വ​ധി​യാ​യി ക​ണ​ക്കാ​ക്കും. റാ​മി​റ​സ് ഒ​രു വ​ർ​ഷ​ത്തി​ല​ധി​കം ഇ​ത്ത​ര​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. കൂ​ടാ​തെ, ന​ല്ല പെ​രു​മാ​റ്റ​ത്തി​ന്‍റെ പേ​രി​ൽ ശി​ക്ഷാ കാ​ലാ​വ​ധി പ​കു​തി​യാ​യി കു​റ​യ്ക്കാ​നും നി​യ​മം അ​നു​വ​ദി​ക്കു​ന്നു.

ഇ​ര​യു​ടെ ത​ല​ച്ചോ​റി​ൽ ര​ക്ത​സ്രാ​വം, വാ​രി​യെ​ല്ലു​ക​ൾ​ക്ക് ഒ​ടി​വ് എ​ന്നി​വ​യു​ൾ​പ്പെ​ടെ ഗു​രു​ത​ര​മാ​യ പ​രു​ക്കു​ക​ൾ ഏ​ൽ​പ്പി​ച്ച പ്ര​തി ഇ​ത്ര വേ​ഗം സ്വ​ത​ന്ത്ര​നാ​യ​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Kerala

അ​രു​വി​ക്ക​ര​യി​ൽ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റ​തി​ന് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​രി​ച്ചു. ചെ​റി​യ​കോ​ണി സ്വ​ദേ​ശി വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ (59)ആ​ണ് മ​രി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​രു​വി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ണ​മ്പൂ​ർ വാ​ർ​ഡി​ലാണ് വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ മ​ത്സ​രി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഇ​ത് മ​ക​ൻ ക​ണ്ട​തോ​ടെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്. മ​ണ​മ്പൂ​രി​ൽ വി​ജ​യി​ച്ച​ത് ബി​ജെ​പി സ്ഥാ​നാ​ർ​ഥിയാ​ണ്. വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ത​ള്ള​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റ​തി​ൽ മ​നോ​വി​ഷ​മം ഉ​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

National

വീ​ണ്ടും സ്ത്രീ​ധ​ന​പീ​ഡ​നം; യു​വ​തി​യെ ഭ​ർ​ത്താ​വ് തീ​കൊ​ളു​ത്തി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. അ​മ്രോ​ഹ ജി​ല്ല​യി​ലെ നാ​രം​ഗ്പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ന​ഴ്സാ​യ പ​രു​ൾ(32) എ​ന്ന യു​വ​തി​ക്ക് നേ​രെ​യാ​ണ് ക്രൂ​ര​ത​യു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ പ​രു​ളി​നെ ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കോ​ൺ​സ്റ്റ​ബി​ളാ​യ ദേ​വേ​ന്ദ്ര എ​ന്ന​യാ​ളാ​ണ് ഭാ​ര്യ​യെ തീ​കൊ​ളു​ത്തി​യ​ത്. സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും നാ​ളു​ക​ളാ​യി പ​രു​ളി​നെ പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

പ​രു​ളി​ന്‍റെ സ​ഹോ​ദ​ര​ൻ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വ് ദേ​വേ​ന്ദ്ര, അ​മ്മ, സോ​നു, ഗ​ജേ​ഷ്, ജി​തേ​ന്ദ്ര, സ​ന്തോ​ഷ് എ​ന്നീ നാ​ല് ബ​ന്ധു​ക്ക​ൾ എ​ന്നി​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

പ്ര​തി​ക​ൾ​ക്കെ​തി​രെ ഗാ​ർ​ഹി​ക പീ​ഡ​നം, കൊ​ല​പാ​ത​ക​ശ്ര​മം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​വ​ർ ഒ​ളി​വി​ലാ​ണ്.

അ​യ​ൽ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് താ​ൻ പ​രു​ളി​ന്‍റെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലെ​ത്തി​യ​തെ​ന്ന് അ​മ്മ പ​റ​ഞ്ഞു. ഇ​വ​രാ​ണ് മ​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. 13 വ​ർ​ഷ​ങ്ങ​ൾ മു​മ്പാ​ണ് പ​രു​ളി​ന്‍റെ​യും ദേ​വേ​ന്ദ്ര​യു​ടെ​യും വി​വാ​ഹം ന​ട​ന്ന​ത്. ദ​മ്പ​തി​ക​ൾ​ക്ക് ഇ​ര​ട്ട കു​ട്ടി​ക​ളു​ണ്ട്.

Latest News

Corehub Up