x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി: നാളെ പ്രതിപക്ഷത്തിന്‍റെ ബഹുജന റാലി

സ​നു സി​റി​യ​ക്
Published: October 11, 2026 06:07 AM IST | Updated: October 11, 2026 06:07 AM IST

പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന് കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​മ​രം വ്യാ​പി​ക്കു​ന്നു. ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി സ​മ​ർ​പ്പി​ക്കാ​തെ സ​മ​ര​ത്തി​ൽ​നി​ന്നു പി​ന്മാ​റി​ല്ലെ​ന്ന് സി​ജെ​പി​യും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളും പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ നാ​ളെ ബ​ഹു​ജ​ന പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന് കോ​ൺ​ഗ്ര​സ് ആ​ഹ്വാ​നം ചെ​യ്തു.

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പ് ആ​ഗ്ര​ഹി​ക്കു​ന്ന സാ​ധാ​ര​ണ പൗ​ര​ന്മാ​രും മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഹ്വാ​നം. കൂ​ടാ​തെ, ഇ​ന്ത്യ മു​ന്ന​ണി​യി​ലെ മ​റ്റ് ക​ക്ഷി​ക​ളും പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​കും. ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​ന് നി​വേ​ദ​നം ന​ൽ​കു​മെ​ന്നും കോ​ൺ​ഗ്ര​സ് അ​റി​യി​ച്ചു.

സ​മാ​ന​ പ്ര​തി​ഷേ​ധം തു​ട​രാ​നാ​ണ് സി​ജെ​പി​യും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളും തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി സ​മ​ർ​പ്പി​ക്കു​ന്ന​തു​വ​രെ ജ​ന്ത​ർ മ​ന്ത​ർ ല​ക്ഷ്യ​മാ​ക്കി മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് സി​ജെ​പി​യും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളും പ്ര​ഖ്യാ​പി​ച്ചു. ര​ണ്ടു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം തി​ങ്ക​ളാ​ഴ്ച പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും​കൂ​ടെ ഗ്യാ​നേ​ഷി​ന്‍റെ രാ​ജി​ക്കാ​യി തെ​രു​വി​ലി​റ​ങ്ങു​മ്പോ​ൾ കേ​ന്ദ്രസ​ർ​ക്കാ​ർ കൂ​ടു​ത​ൽ സ​മ്മ​ർ​ദ​ത്തി​ലാ​കും.

തിങ്ക​ളാ​ഴ്ച പ്ര​വൃ​ത്തി ദി​നമാ​യ​തി​നാ​ൽ ശ​നി​യാ​ഴ്ച ഏ​ർ​പ്പെ​ടു​ത്തി​യ ക​ടു​ത്ത നി​യ​ന്ത്ര​ണം പൊ​ലി​സ് തു​ട​ർ​ന്നാ​ൽ ഡ​ൽ​ഹി​യി​ലെ സാ​ധാ​ര​ണ ജീ​വി​തം താ​റു​മാ​റാ​കും. വി​വി​ധ കേ​ന്ദ്ര സ​ർ​ക്കാ​ർ മ​ന്ത്രാ​ല​യ​ങ്ങ​ൾ സ്ഥി​തി ചെ​യ്യു​ന്ന മേ​ഖ​ല​യി​ലാ​ണ് പ്ര​തി​ഷേ​ധ സ്ഥ​ല​മാ​യ ജ​ന്ത​ർ മ​ന്ത​ർ സ്ഥി​തി ചെ​യ്യു​ന്ന​ത്.

ക​ഴി​ഞ്ഞാ​ഴ്ച ഇ​ന്ത്യ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വി​വി​ധ പ്ര​തി​ഷേ​ധ​ങ്ങളിൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. കൂ​ടാ​തെ, പ്ര​തി​പ​ക്ഷ എം​പി​മാ​രും പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ത്തി​നു സ​മാ​ന​മാ​യി പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ൽ വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യാ​ൽ വ്യാപക പ്ര​തി​ഷേ​ധം ത​ട​യാ​ൻ ഡ​ൽ​ഹി പൊ​ലി​സിനു കൂ​ടു​ത​ൽ സ​ന്നാ​ഹ​ങ്ങ​ൾ ഏർപ്പെടുത്തേണ്ടി വ​രും. ഇ​തോ​ടൊ​പ്പം പ്ര​തി​ഷേ​ധം ഡ​ൽ​ഹി​യു​ടെ മ​റ്റ് തെ​രു​വു​ക​ളി​ലേ​ക്കും വ്യാ​പി​ക്കു​ന്ന​ത് പൊ​ലി​സി​നും കേ​ന്ദ്രസ​ർ​ക്കാ​രി​നും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. പ്ര​തി​ഷേ​ധി​ക്കു​ന്ന യു​വാ​ക്ക​ൾ​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പി​ന്തു​ണ കൂ​ടെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ കൂ​ടു​ത​ൽ​പ്പേ​ർ രം​ഗ​ത്തിറ​ങ്ങാ​നാ​ണ് സാ​ധ്യ​ത.

Tags : Deepika DeepikaNewspaper BreakingNews Opposition's mass rally

Recent News

Corehub Up