മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: തലസ്ഥാനത്ത് യുവാക്കളും വിദ്യാർഥികളും നടത്തുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താനും ഡൽഹിയെ ഒരു കോട്ടയാക്കി മാറ്റാനും കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇന്ത്യ എന്ന ജനാധിപത്യത്തിന്റെ മാതാവിനെ മോദി സർക്കാർ വായ്മൂടിക്കെട്ടിയ ജനാധിപത്യമാക്കി മാറ്റിയെന്നും അദ്ദേഹം വിമർശിച്ചു. രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും പൗരന്മാരുടെ മൗലികാവകാശങ്ങളും സംരക്ഷിക്കാൻ അവസാന ശ്വാസം വരെ പോരാടുമെന്നും ഖാർഗെ വ്യക്തമാക്കി.
സർക്കാരിനോടു ചോദ്യങ്ങൾ ചോദിക്കുന്ന യുവാക്കൾ, വിദ്യാർഥികൾ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ, സാമൂഹികപ്രവർത്തകർ, കർഷകനേതാക്കൾ എന്നിവരെ വ്യാപകമായി കസ്റ്റഡിയിലെടുക്കുന്നതിലൂടെ ബിജെപി-ആർഎസ്എസ് സഖ്യത്തിന്റെ ഭീരുത്വമാണ് പുറത്തു വരുന്നത്.അറസ്റ്റുകൾ, ലാത്തിച്ചാർജ്, ജയിൽവാസങ്ങൾ എന്നിവയൊന്നും ഇന്ത്യയിലെ ജനങ്ങളെ തളർത്തുകയില്ല.
സ്വാതന്ത്ര്യസമരകാലം മുതൽ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ യുവാക്കൾ മുൻപന്തിയിലുണ്ടായിരുന്നു. സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരേ കോൺഗ്രസും പ്രതിപക്ഷ സഖ്യവും ശക്തമായി പോരാടുമെന്നും ഖാർഗെ വ്യക്തമാക്കി.
Tags : Deepika DeepikaNewspaper BreakingNews Will fight until the last breath: