x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ല​വ​ർ​ഷ​ത്തി​ന്‍റെ പി​ന്മാ​റ്റ​ത്തി​ന് വേ​ഗം കൂ​ടി; അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ തു​ലാ​വ​ർ​ഷ​മെ​ത്തി​യേ​ക്കും

വെബ്ഡെസ്ക്
Published: October 11, 2026 04:50 AM IST | Updated: October 11, 2026 04:50 AM IST

തു​ലാ​വ​ർ​ഷം

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന​ത്തുനി​ന്നും തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം പൂ​ർ​ണ​മാ​യി പി​ൻ​വാ​ങ്ങു​മെ​ന്നും പി​ന്നാ​ലെ തു​ലാ​വ​ർ​ഷം പെ​യ്തുതു​ട​ങ്ങു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ നി​ഗ​മ​നം. സാ​ധാ​ര​ണ​യാ​യി ഒ​ക്‌​ടോ​ബ​ർ 15നു ​ശേ​ഷ​മാ​ണ് വ​ട​ക്കു​കി​ഴ​ക്ക​ൻ കാ​ല​വ​ർ​ഷ​മാ​യ തു​ലാ​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ​യും കാ​ല​വ​ർ​ഷ​ത്തി​ന്‍റെ പി​ൻ​വാ​ങ്ങ​ൽ ശ​രാ​ശ​രി സ​മ​യ​ക്ര​മ​ത്തി​ൽ തു​ട​രാ​നാ​ണ് നി​ല​വി​ലെ സാ​ധ്യ​ത​യെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​രു​ടെ​ വി​ല​യി​രു​ത്ത​ൽ.

ക​ഴി​ഞ്ഞ മാ​സം 19ന് ​രാ​ജ​സ്ഥാ​നി​ൽ​നി​ന്നു തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷ​ത്തി​ന്‍റെ പി​ന്മാ​റ്റ​ത്തി​നു തു​ട​ക്ക​മാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ന്ത​രീ​ക്ഷ സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മ​ല്ലാ​ത്ത​ത്തി​നാൽ പി​ന്മാ​റ്റം വൈ​കി. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ൽ​കു​ന്ന ഏ​റ്റ​വും പു​തി​യ വി​വ​രമനു​സ​രി​ച്ച് കാ​ല​വ​ർ​ഷം അ​തി​ന്‍റെ പി​ന്മാ​റ്റ​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്.

മ​ഹാ​രാ​ഷ്‌​ട്ര, ഗോ​വ, തെ​ലു​ങ്കാ​ന, ഒ​ഡീ​ഷ, ക​ർ​ണാ​ട​ക​ത്തി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളിൽനി​ന്നു കാ​ല​വ​ർ​ഷം പി​ൻ​വാ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള പി​ൻ​വാ​ങ്ങ​ൽ ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. കേ​ര​ള​ത്തി​ൽ​നി​ന്ന് കാ​ല​വ​ർ​ഷം സാ​ധാ​ര​ണ​യാ​യി ഒ​ക്‌​ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ​യോ ന​വം​ബ​ർ ആ​ദ്യ​ത്തോ​ടെ​യോ​ ആ​ണ് പൂ​ർ​ണ​മാ​യി പി​ൻ​വാ​ങ്ങു​ന്ന​ത്.

തു​ലാ​വ​ർ​ഷ​ത്തി​ന്‍റെ സ്വ​ഭാ​വം പ്ര​ക​ട​മാ​ക്കു​ന്ന രീ​തി​യി​ലു​ള്ള ശ​ക്ത​മാ​യ മ​ഴ ദി​വ​സ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. ഇ​ത് കാ​ല​വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മ​ഴ​യാ​ണെ​ന്നും കാ​ല​വ​ർ​ഷ​ത്തി​ൽനി​ന്ന് തു​ലാ​വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള മാ​റ്റ​ത്തി​ന്‍റെ സ​മ​യ​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള മ​ഴ സാ​ധാ​ര​ണ​മെ​ന്നു​മാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

കാ​ല​വ​ർ​ഷ​ത്തി​ൽ​നി​ന്ന് തു​ലാ​വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള ഈ ​മാ​റ്റ​ക്കാ​ല​ത്തെ ‘ട്രാ​ൻ​സി​ഷ​ൻ പീ​രി​യ​ഡ്’ എ​ന്നാ​ണു വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഈ ​സ​മ​യ​ത്ത് പ​ക​ൽ താ​പ​നി​ല ഉ​യ​ർ​ന്നു​നി​ൽ​ക്കു​ക​യും ഉ​ച്ച​ക​ഴി​ഞ്ഞ് ഇ​ടി​മി​ന്ന​ലോ​ടുകൂ​ടി​യ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​ക​യും ചെ​യ്യാം. ചി​ല​പ്പോ​ൾ മേ​ഘ​ങ്ങ​ൾ കി​ഴ​ക്കു​നി​ന്ന് പ​ടി​ഞ്ഞാ​റോ​ട്ടും മ​റ്റു സ​മ​യ​ങ്ങ​ളി​ൽ പ​ടി​ഞ്ഞാ​റു​നി​ന്ന് കി​ഴ​ക്കോ​ട്ടും സ​ഞ്ച​രി​ക്കു​ന്ന​തും ഇ​ട​ക്കാ​ല അ​ന്ത​രീ​ക്ഷ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഒ​ക്‌​ടോ​ബ​ർ 15 ഓ​ടെ കാ​ല​വ​ർ​ഷ​ത്തി​ന്‍റെ പി​ൻ​വാ​ങ്ങ​ൽ പൂ​ർ​ണ​മാ​കു​ന്ന​തി​നൊ​പ്പം തു​ലാ​വ​ർ​ഷം പെ​യ്തു തു​ട​ങ്ങു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ നി​ഗ​മ​നം. കാ​ല​വ​ർ​ഷ​ത്തി​ൽ മ​ഴ കു​റ​ഞ്ഞെ​ങ്കി​ലും തു​ലാ​വ​ർ​ഷം ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ സം​സ്ഥാ​ന​ത്ത് തി​മി​ർ​ത്തു പെ​യ്യാ​നു​ള്ള സാ​ധ്യ​ത​യാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്നു. കേ​ര​ളം അ​ട​ക്ക​മു​ള്ള തെ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ തു​ലാ​വ​ർ​ഷ​ത്തി​ൽ അ​ധി​കമ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും സ്വ​കാ​ര്യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ ഏ​ജ​ൻ​സി​ക​ളും വ്യ​ക്ത​മാ​ക്കു​ന്നു.

Tags : Deepika DeepikaNewspaper BreakingNews withdrawal of the southwest monsoon

Recent News

Corehub Up