കൊക്കൂൺ 2026ന് സമാപനം
കൊച്ചി: സൈബർ കുറ്റകൃത്യങ്ങൾക്കെതിരേ ഒരുമിച്ചു പോരാടാനുള്ള ആഹ്വാനവുമായി കേരള പൊലിസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൊക്കൂൺ 2026ന് സമാപനം. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടന്ന സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഡ്രോൺ പറത്തി പ്രതിനിധികൾക്ക് നന്ദി അറിയിച്ചു.
2027 സെപ്റ്റംബർ 21 മുതൽ 28 വരെ നടക്കുന്ന കൊക്കൂണിന്റെ ഇരുപതാം പതിപ്പിലേക്ക് പ്രതിനിധികളെ സ്വാഗതം ചെയ്തതോടെയാണ് രണ്ടുദിവസത്തെ സൈബർ സുരക്ഷാ സമ്മേളനത്തിനു തിരശീല വീണത്.
മന്ത്രി റോജി എം. ജോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എംപി മുഖ്യപ്രഭാഷണം നടത്തി. ടോണി ചമ്മിണി എംഎൽഎ, സിനിമാതാരം ദുൽഖർ സൽമാൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, സംസ്ഥാന പൊലിസ് മേധാവിയും കൊക്കൂൺ ചെയർമാനുമായ റവാഡ ചന്ദ്രശേഖർ, വിജിലൻസ് ഡയറക്ടറും കൊക്കൂൺ 2026 കോ ചെയർമാനുമായ മനോജ് ഏബ്രഹാം, ഇസ്ട്ര പ്രസിഡന്റ് മനു സഖറിയ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Deepika DeepikaNewspaper BreakingNews Chief Minister flies drone