പ്രതീകാത്മക ചിത്രം
ആലുവ: തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ട്രെയിനിനും യാത്രക്കാർക്കും നേരേ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതി പിടിയിൽ. ഡൽഹി സ്വദേശി ആകാശ് ഷേർവെൽ ആണ് കേസിൽ പിടിയിലായത്. ആലുവ ആർപിഎഫ് പ്രതിയെ പിടികൂടിയത്.
ഒക്ടോബർ ഒമ്പതിന് ആയിരുന്നു സംഭവം. അങ്കമാലി സ്റ്റേഷന് സമീപത്ത് വച്ചാണ് ട്രെയിനിനും യാത്രക്കാർക്കും നേരേ കല്ലേറുണ്ടായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കേരളത്തിലെത്തിയിട്ട് ജോലി ലഭിക്കാത്തതിന്റെ നിരാശയിലാണ് കല്ലെറിഞ്ഞതെന്ന് പ്രതി മൊഴി നൽകി.
Tags : Delhi JanShatabdi RPF Arrest Aluva