ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി), വിവിധ വിദ്യാർഥി സംഘടനകൾ എന്നിവർ പ്രഖ്യാപിച്ച സംയുക്ത പ്രക്ഷോഭത്തിൽ സംഘടനകൾ പ്രതിഷേധം നടത്തിയത് ഒറ്റക്കൊറ്റയ്ക്ക്.
ദേശീയ അധ്യക്ഷ നേഹ ബോറയുടെ നേതൃത്വത്തിൽ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ജന്തർ മന്തറിന് എട്ട് കിലോമീറ്റർ അകലെയുള്ള ദില്ലി-ഹാട്ട് ഐഎൻഎ പ്രതിഷേധസ്ഥലമായി തെരഞ്ഞെടുത്തപ്പോൾ എകെജി ഭവൻ സ്ഥിതി ചെയ്യുന്ന ഗോൾ മാർക്കറ്റിൽനിന്നും സുർജീത് ഭവനിൽനിന്നും രണ്ട് മാർച്ചുകളാണ് എസ്എഫ്ഐ നടത്തിയത്.
സിപിഐ (എം-എൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, സാമൂഹ്യപ്രവർത്തകരായ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ എന്നിവരോടൊപ്പമായിരുന്നു നേഹ നേതൃത്വം നൽകിയ ഐസയുടെ മാർച്ച്. നേഹ ഉൾപ്പടെയുള്ളവരെ വലിച്ചിഴച്ചാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്തതിനുശേഷം പ്രതിഷേധക്കാർ നേഹ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞെന്നു റിപ്പോർട്ടുകളുണ്ട്. കസ്റ്റഡിയിലെടുത്തതിനു ശേഷവും സമരം തുടരണമെന്ന് നേഹ പ്രഖ്യാപിച്ചതോടെ സഫ്ദർജംഗ് എൻക്ലേവിൽ നൂറോളം ഐസ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം നടത്തി.
Tags : Deepika DeepikaNewspaper BreakingNews ISA in INA SFI in Goal Market