x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബലാബലം...ഇ​ന്ത്യ x വെ​സ്റ്റ് ഇ​ന്‍​ഡീ​സ് മൂ​ന്നാം ട്വ​​ന്‍റി20 ഇന്ന്

വെബ്ഡെസ്ക്
Published: October 11, 2026 04:06 AM IST | Updated: October 11, 2026 04:06 AM IST

ഇ​ന്ത്യ x വെ​സ്റ്റ് ഇ​ന്‍​ഡീ​സ് മൂ​ന്നാം ട്വ​​ന്‍റി20

ഹോ​​ൾ​​ക്ക​​ർ: വെ​​ടി​​ക്കെ​​ട്ടി​​നെ പി​​ടി​​ച്ചു​​കെ​​ട്ടി പ​​ര​​ന്പ​​ര​​യി​​ൽ മു​​ന്നി​​ലെ​​ത്താ​​ൻ ഇ​​ന്ത്യ ഇ​​ന്ന് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ മൂ​​ന്നാം ട്വ​​ന്‍റി20 മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങും. റാ​​ഞ്ചി​​യി​​ൽ ന​​ട​​ന്ന ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ വ​​ന്പ​​ൻ സ്കോ​​ർ അ​​ടി​​ച്ചെ​​ടു​​ത്തി​​ട്ടും വി​​ൻ​​ഡീ​​സ് ബാ​​റ്റ​​ർ​​മാ​​രെ ത​​ള​​യ്ക്കാ​​നാ​​കാ​​തെ ത​​ള​​ർ​​ന്ന് ഇ​​ന്ത്യ​​ൻ ബൗ​​ളിം​​ഗ് നി​​ര സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ണ്.

അ​​തേ​​സ​​മ​​യം ഫോ​​മി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി​​യ ശ്രേ​​യ​​സ് അ​​യ്യ​​രു​​ടെ നേ​​തൃ​​പാ​​ട​​വം ഇ​​ന്ത്യ​​ക്ക് ക​​രു​​ത്തു പ​​ക​​രും. ഹോ​​ൾ​​ക്ക​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ വൈകുന്നേരം ഏ​​ഴി​​നാ​​ണ് മ​​ത്സ​​രം ന​​ട​​ക്കു​​ക. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ ജ​​യി​​ച്ചി​​രു​​ന്നു. അ​​ഞ്ച് മ​​ത്സ​​ര പ​​ര​​ന്പ​​ര നി​​ല​​വി​​ൽ 1-1 സ​​മ​​നി​​ല​​യി​​ലാ​​ണ്.

ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ഇ​​ന്ത്യ സ​​ഞ്ജു സാം​​സ​​ണി​​ന്‍റെ വെ​​ടി​​ക്കെ​​ട്ട് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യു​​ടെ​​യും ശ്രേ​​യ​​സ് അ​​യ്യ​​രു​​ടെ​​യും തി​​ല​​ക് വ​​ർ​​മ​​യു​​ടെ​​യും ഫി​​നിഷിം​​ഗി​​ലൂ​​ടെ​​യും 249 റ​​ണ്‍​സ് നേ​​ടി. ഇ​​ഷാ​​ൻ കി​​ഷ​​നും ത​​ക​​ർ​​ത്ത​​ടി​​ച്ചു.

എ​​ന്നാ​​ൽ മ​​റ​​പ​​ടി ബാ​​റ്റിം​​ഗി​​ൽ തു​​ട​​ക്ക​​ത്തി​​ൽ വി​​ൻ​​ഡീ​​സി​​ന് ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​യെ​​ങ്കി​​ലും ഷാ​​യ് ഹോ​​പി​​ന്‍റെ സെ​​ഞ്ചു​​റി ടീ​​മി​​ന് ജ​​യം സ​​മ്മാ​​നി​​ച്ചു.റൂ​​ത​​ർ​​ഫോ​​ർ​​ഡ് അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യ​​പ്പോ​​ൾ റൊ​​മാ​​രി​​യോ ഷെ​​ഫേ​​ർ​​ഡ് 13 പ​​ന്തി​​ൽ 34 റ​​ണ്‍​സ് നേ​​ടി നി​​ർ​​ണാ​​യ​​ക​​മാ​​യി.

 

Tags : Sports SportsNews Highlights Tennis Cricket Badminton 3rd T20 today

Recent News

Corehub Up