x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ക്രെ​യ്ന് പു​തി​യ പ്ര​സി​ഡ​ന്‍റ് വ​രേ​ണ്ട സ​മ​യ​മാ​യി; സെ​ല​ൻ​സ്‌​കി കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ക​യാ​ണെ​ന്ന് ട്രം​പ്

വെബ് ഡെസ്‌ക്
Published: October 11, 2026 04:40 AM IST | Updated: October 11, 2026 04:40 AM IST

ഡോണൾഡ് ട്രംപ്

വാ​ഷിം​ഗ്ട​ൺ: യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്‌​കി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. യു​ക്രെ​യ്ന് പു​തി​യ പ്ര​സി​ഡ​ന്‍റ് വ​രേ​ണ്ട സ​മ​യ​മാ​യെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ​വാ​ങ്ങാ​നു​ള്ള അ​മേ​രി​ക്ക​ൻ തീ​രു​മാ​ന​ത്തെ സെ​ല​ൻ​സ്‌​കി അ​പ​ല​പി​ച്ച​തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്. റ​ഷ്യ​ൻ റി​ഫൈ​ന​റി​ക​ൾ ആ​ക്ര​മി​ക്കു​ന്ന​തി​ലൂ​ടെ സെ​ല​ൻ​സ്‌​കി ലോ​ക​ത്ത് കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

റ​ഷ്യ​യു​മാ​യി ക​രാ​റി​ലെ​ത്താ​ൻ ഒ​ട്ടേ​റെ അ​വ​സ​ര​ങ്ങ​ളു​ണ്ടാ​യി​ട്ടും സെ​ല​ൻ​സ്‌​കി അ​തി​ന് ത​യാ​റാ​യി​ല്ലെ​ന്നും ട്രം​പ് അ​റി​യി​ച്ചു. പു​തി​യ അ​മേ​രി​ക്ക​ൻ ക​രാ​റി​ലൂ​ടെ കൂ​ടു​ത​ൽ വ​രു​മാ​നം ല​ഭി​ക്കു​ക​യും സൈ​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി യു​ദ്ധം തു​ട​രാ​ൻ സാ​ധി​ക്കു​മെ​ന്നു​മാ​ണ് സെ​ല​ൻ​സ്‌​കി​യു​ടെ ആ​രോ​പ​ണം.

 

Tags : VolodymyrZelenskyy DonaldTrump USA Ukraine Deepika DeepikaNewspaper

Recent News

Corehub Up