x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കിം​ഗ് ഫ​ഹ​ദ് എ​യ​ർ​പോ​ർ​ട്ടി​ന് നേ​രെ ആ​ക്ര​മ​ണം; പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​താ​യി സൗ​ദി സി​വി​ൽ ഏ​വി​യേ​ഷ​ൻ

വെബ് ഡെസ്‌ക്
Published: October 11, 2026 04:27 AM IST | Updated: October 11, 2026 04:27 AM IST

പ്രതീകാത്മക ചിത്രം

റി​യാ​ദ്: ഹൂ​തി വി​മ​ത​ർ റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ദ​മാ​മി​ലെ കിം​ഗ് ഫ​ഹ​ദ് എ​യ​ർ​പോ​ർ​ട്ടി​ന് നേ​രെ​യും ആ​ക്ര​മ​ണം. വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം മി​സൈ​ൽ അ​വ​ശി​ഷ്ടം വീ​ണ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

ഹൂ​തി വി​മ​ത​ർ റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 50 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. അ​തേ​സ​മ​യം റാ​സ് അ​ൽ ഖൈ​മ തീ​ര​ത്ത് നി​ന്ന് ഒ​ഴി​ഞ്ഞു​പോ​കാ​ൻ ക​പ്പ​ലു​ക​ൾ​ക്ക് ഇ​റാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

റി​യാ​ദി​ലെ കിം​ഗ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഇ​പ്പോ​ഴും വി​ല​യി​രു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​വി​ടു​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​താ​യും സൗ​ദി സി​വി​ൽ ഏ​വി​യേ​ഷ​ൻ ഏ​ജ​ൻ​സി അ​റി​യി​ച്ചു.

അ​തേ​സ​മ​യം യെ​മ​ൻ അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്ത് സൗ​ദി യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഹൂ​തി​ക​ൾ​ക്കെ​തി​രെ അ​തി​ശ​ക്ത​മാ​യ ബോം​ബാ​ക്ര​മ​ണം ന​ട​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യം നൂ​റു​ക​ണ​ക്കി​ന് വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Tags : KingFahdAirport Attack SaudiArabia NewsUpdate Deepika DeepikaNewspaper

Recent News

Corehub Up