റിയാദ്: ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ദമാമിലെ കിംഗ് ഫഹദ് എയർപോർട്ടിന് നേരെയും ആക്രമണം. വിമാനത്താവളത്തിന് സമീപം മിസൈൽ അവശിഷ്ടം വീണതായാണ് റിപ്പോർട്ട്.
ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം റാസ് അൽ ഖൈമ തീരത്ത് നിന്ന് ഒഴിഞ്ഞുപോകാൻ കപ്പലുകൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകി.
റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാശനഷ്ടങ്ങൾ ഇപ്പോഴും വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും അവിടുത്തെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചതായും സൗദി സിവിൽ ഏവിയേഷൻ ഏജൻസി അറിയിച്ചു.
അതേസമയം യെമൻ അതിർത്തിക്കപ്പുറത്ത് സൗദി യുദ്ധവിമാനങ്ങൾ ഹൂതികൾക്കെതിരെ അതിശക്തമായ ബോംബാക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യം നൂറുകണക്കിന് വ്യോമാക്രമണങ്ങൾ നേരിട്ടതായാണ് റിപ്പോർട്ടുകൾ.