Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SaudiArabia

മ​ല​യാ​ളി ന​ഴ്സ് സൗ​ദി​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ

പ​ര​പ്പ: മ​ല​യാ​ളി ന​ഴ്സി​നെ സൗ​ദി​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. റി​യാ​ദ് ന​ദീ​മി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ സ്റ്റാ​ഫ് ന​ഴ്സാ​യി​രു​ന്ന ബി​രി​ക്കു​ളം സ്വ​ദേ​ശി ചി​പ്പി (36) ആ​ണ് മ​രി​ച്ച​ത്.

മൂ​ന്നു​വ​ർ​ഷ​മാ​യി ഇ​വി​ടെ ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. പ​രേ​ത​നാ​യ ക​രി​പ്പാ​ട​ക്ക​ത്ത് മ​ധു​വി​ന്‍റെ​യും സീ​ത​യു​ടെ​യും മ​ക​ളാ​ണ്.

ഭ​ർ​ത്താ​വ്: ര​തീ​ഷ് (ദ​ക്ഷി​ണാ​ഫ്രി​ക്ക). മ​ക്ക​ൾ: അ​നു​ന​ന്ദ, ദി​വ്യ. സൗ​ദി​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ഭ​ർ​ത്താ​വ് ര​തീ​ഷ് നാ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ട്.

International

സൗ​ദി അ​റേ​ബ്യ​യു​മാ​യി ആ​ണ​വ ക​രാ​റി​ന് അം​ഗീ​കാ​രം ന​ൽ​കി ട്രം​പ്

വാ​​​​ഷിം​​​​ഗ്‌​​​​ട​​​​ൺ ഡി​​​​സി: സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ൽ സി​​​​വി​​​​ലി​​​​യ​​​​ൻ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള ആ​​​​ണ​​​​വോ​​​​ർ​​​​ജ നി​​​​ല​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു സ്വ​​​​ന്ത​​​​മാ​​​​യി യൂ​​​​റേ​​​​നി​​​​യം സ​​​​മ്പു​​​​ഷ്‌​​​​ടീ​​​​ക​​​​രി​​​​ക്കാ​​​​ൻ വ​​​​ഴി​​​​തു​​​​റ​​​​ക്കു​​​​ന്ന ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ ആ​​​​ണ​​​​വ ക​​​​രാ​​​​റി​​​​ന് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്.

2008 മു​​​​ത​​​​ൽ യു​​​​എ​​​​സും സൗ​​​​ദി​​​​യും ത​​​​മ്മി​​​​ൽ ന​​​​ട​​​​ന്നു​​​​വ​​​​രു​​​​ന്ന ആ​​​​ണ​​​​വ സ​​​​ഹ​​​​ക​​​​ര​​​​ണ ച​​​​ർ​​​​ച്ച​​​​ക​​​​ളു​​​​ടെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യാ​​​​ണ് ഈ ​​​​പ്ര​​​​ഖ്യാ​​​​പ​​​​നം. 30 വ​​​​ർ​​​​ഷ​​​​ത്തെ കാ​​​​ലാ​​​​വ​​​​ധി​​​​യു​​​​ള്ള ഈ ​​​​ക​​​​രാ​​​​റി​​​​ലൂ​​​​ടെ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ക​​​​മ്പ​​​​നി​​​​ക​​​​ൾ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യും മേ​​​​ൽ​​​​നോ​​​​ട്ട​​​​വും ന​​​​ൽ​​​​കി സൗ​​​​ദി​​​​യി​​​​ലെ ആ​​​​ണ​​​​വ പ​​​​ദ്ധ​​​​തി​​​​ക്ക് പി​​​​ന്തു​​​​ണ ന​​​​ൽ​​​​കും.

യു​​​​റേ​​​​നി​​​​യം സ​​​​മ്പു​​​​ഷ്‌​​​​ടീ​​​​ക​​​​ര​​​​ണം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ന്നോ​​​​ടി​​​​യാ​​​​യി, ഇ​​​​ത് ആ​​​​വ​​​​ശ്യ​​​​മാ​​​​ണോ​​​​യെ​​​​ന്നും വാ​​​​ണി​​​​ജ്യ​​​​പ​​​​ര​​​​മാ​​​​യി ലാ​​​​ഭ​​​​ക​​​​ര​​​​മാ​​​​ണോ​​​​യെ​​​​ന്നും യു​​​​എ​​​​സ്-​​​​സൗ​​​​ദി സം​​​​യു​​​​ക്ത സം​​​​ഘം പ​​​​രി​​​​ശോ​​​​ധി​​​​ക്കും.

നി​​​​ർ​​​​ണാ​​​​യ​​​​ക സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ൾ നേ​​​​രി​​​​ട്ടു കൈ​​​​മാ​​​​റാ​​​​തെ, അ​​​​മേ​​​​രി​​​​ക്ക​​​​ൻ ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​​കും സ​​​​മ്പു​​​​ഷ്‌​​​​ടീ​​​​ക​​​​ര​​​​ണ പ്ലാ​​​​ന്‍റ് സൗ​​​​ദി​​​​യി​​​​ൽ നി​​​​ർ​​​​മി​​​​ക്കു​​​​ക. അ​​​​ടു​​​​ത്ത പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് സൗ​​​​ദി അ​​​​റേ​​​​ബ്യ സ്വ​​​​ന്ത​​​​മാ​​​​യി സ​​​​മ്പു​​​​ഷ്‌​​​​ടീ​​​​ക​​​​ര​​​​ണ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ന്ന​​​​തോ മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് വാ​​​​ങ്ങു​​​​ന്ന​​​​തോ ക​​​​രാ​​​​ർ വി​​​​ല​​​​ക്കു​​​​ന്നു. ക​​​​രാ​​​​ർ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ശേ​​​​ഷം അ​​​​നു​​​​മ​​​​തി​​​​ക്കാ​​​​യി യു​​​​എ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സി​​​​നു​​​​മു​​​​ന്പി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്കും.

യൂ​​​​റേ​​​​നി​​​​യം സ​​​​മ്പു​​​​ഷ്‌​​​​ടീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള ശേ​​​​ഷി ഭാ​​​​വി​​​​യി​​​​ൽ ആ​​​​ണ​​​​വാ​​​​യു​​​​ധ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ചേ​​​​ക്കാ​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ ഈ ​​​​നീ​​​​ക്കം അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കു​​​​ള്ളി​​​​ലും മ​​​​ധ്യ​​​​പൂ​​​​ർ​​​​വേ​​​​ഷ്യ​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ലും ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു വ​​​​ഴി​​​​വ​​​​ച്ചി​​​​ട്ടു​​​​ണ്ട്. സൗ​​​​ദി അ​​​​റേ​​​​ബ്യ ആ​​​​ണ​​​​വ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ൽ മേ​​​​ഖ​​​​ല​​​​യി​​​​ലെ പ്ര​​​​ധാ​​​​ന സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​യാ​​​​യ ഇ​​​​സ്ര​​​​യേ​​​​ൽ ആ​​​​ശ​​​​ങ്ക പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞു.

മേ​​​​ഖ​​​​ല​​​​യി​​​​ലെ സൗ​​​​ദി​​​​യു​​​​ടെ പ്ര​​​​ധാ​​​​ന എ​​​​തി​​​​രാ​​​​ളി​​​​യാ​​​​യ ഇ​​​​റാ​​​​ൻ നി​​​​ല​​​​വി​​​​ൽ യു​​​​റേ​​​​നി​​​​യം സ​​​​മ്പു​​​​ഷ്‌​​​​ടീ​​​​ക​​​​രി​​​​ച്ചു ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​റാ​​​​ൻ ആ​​​​ണ​​​​വാ​​​​യു​​​​ധം വി​​​​ക​​​​സി​​​​പ്പി​​​​ച്ചാ​​​​ൽ സൗ​​​​ദി​​​​യും ആ ​​​​വ​​​​ഴി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് സൗ​​​​ദി കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ൻ സ​​​​ൽ​​​​മാ​​​​ൻ മു​​​​ന്പ് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

International

സൗദിക്കെതിരേ നാവിക ഉപരോധം പ്രഖ്യാപിച്ച് ഹൂതികൾ

ദു​​​ബാ​​​യ്: സൗ​​​ദി അ​​​റേ​​​ബ്യ​​​ക്കെ​​​തി​​​രേ യെ​​​മ​​​നി​​​ലെ ഹൂ​​​തി വി​​​മ​​​ത​​​ർ നാ​​​വി​​​ക ഉ​​​പ​​​രോ​​​ധം പ്ര​​​ഖ്യാ​​​പി​​​ച്ചു. യു​​​എ​​​സ്-​​​ഇ​​​റാ​​​ൻ സം​​​ഘ​​​ർ​​​ഷം കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ആ​​​ഗോ​​​ള ഊ​​​ർ​​​ജ വി​​​ത​​​ര​​​ണ​​​ത്തെ​​​യും വ്യാ​​​പാ​​​ര​​​ത്തെ​​​യും ബാ​​​ധി​​​ക്കു​​​ന്ന തരത്തിലുള്ള ഹൂ​​​തി​​​ക​​​ളു​​​ടെ പു​​​തി​​​യ നീ​​​ക്കം.

സൗ​​​ദി​​​യു​​​ടെ ഉ​​​പ​​​രോ​​​ധ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് ഈ ​​​ന​​​ട​​​പ​​​ടി​​​യെ​​​ന്ന് ഹൂ​​​തി​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തോ​​​ടെ ചെ​​​ങ്ക​​​ട​​​ലി​​​ലെ പ്ര​​​ധാ​​​ന ക​​​പ്പ​​​ൽ പാ​​​ത​​​യാ​​​യ ബാ​​​ബ് എ​​​ൽ മ​​​ന്ദ​​​ബ് വ​​​ഴി​​​യു​​​ള്ള എ​​​ണ്ണ​​​നീ​​​ക്കം ത​​​ട​​​സ​​​പ്പെ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യേ​​​റി.

യെ​​​മ​​​നെ​​​തി​​​രേ സൗ​​​ദി അ​​​റേ​​​ബ്യ വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി തു​​​ട​​​രു​​​ന്ന ഉ​​​പ​​​രോ​​​ധ​​​ത്തി​​​നും വി​​​ഭ​​​വ​​​ങ്ങ​​​ൾ ക​​​വ​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നു​​​മു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​ണ് ഈ ​​​ന​​​ട​​​പ​​​ടി​​​യെ​​​ന്ന് ഹൂ​​​തി വ​​​ക്താ​​​വ് ടെ​​​ലി​​​വി​​​ഷ​​​ൻ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

സ​​​ന വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നു​​​മേ​​​ലു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ നീ​​​ക്കു​​​ന്ന​​​തു​​​വ​​​രെ സൗ​​​ദി വ്യോ​​​മ​​​പാ​​​ത ഉ​​​പ​​​യോ​​​ഗി​​​ക്ക​​​രു​​​തെ​​​ന്ന് വി​​​മാ​​​ന​​​ക്ക​​​മ്പ​​​നി​​​ക​​​ൾ​​​ക്ക് ഹൂ​​​തി​​​ക​​​ൾ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ഹൂ​​​തി​​​ക​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള സ​​​ന അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നു​​​നേ​​​രേ വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ സൗ​​​ദി​​​യി​​​ലെ അ​​​ബ​​​ഹ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നു​​​നേ​​​രേ ഹൂ​​​തി​​​ക​​​ൾ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

International

അ​ഞ്ച് ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യം; അ​ടി​ത്ത​റ​യി​ള​കി​യ പാ​ക്കി​സ്ഥാ​ന് ആ​ശ്വാ​സം

ഇ​സ്‌​ലാ​മാ​ബാ​ദ്: ആ​ഭ്യ​ന്ത​ര ക​ലാ​പ​ങ്ങ​ളും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും അ​ടി​ത്ത​റ​യി​ള​ക്കി​യ പാ​ക്കി​സ്ഥാ​ന് സ​ഹാ​യ ഹ​സ്ത​വു​മാ​യി സൗ​ദി അ​റേ​ബ്യ​യും ഖ​ത്ത​റും. അ​ഞ്ച് ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​മാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും പാ​ക്കി​സ്ഥാ​ന് വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

വി​ദേ​ശ നാ​ണ​യ ശേ​ഖ​ര​ത്തി​ലു​ണ്ടാ​യ വ​ൻ ഇ​ടി​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ് അ​ഞ്ച് ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യം. ഈ ​മാ​സം യു​എ​ഇ​യ്ക്ക് ന​ൽ​കാ​നു​ള്ള 3.5 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ ക​ടം തി​രി​ച്ച​ട​യ്ക്കാ​നി​രി​ക്കെ പാ​ക്കി​സ്ഥാ​ന് സാ​മ്പ​ത്തി​ക സ​ഹാ​യം വ​ലി​യ ആ​ശ്വാ​സ​മാ​ണ്.

പാ​ക്കി​സ്ഥാ​ൻ ധ​ന​മ​ന്ത്രി മു​ഹ​മ്മ​ദ് ഔ​റം​ഗ​സേ​ബ് ഐ​എം​എ​ഫ് - ലോ​ക​ബാ​ങ്ക് യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി വാ​ഷിം​ഗ്ട​ൺ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് നി​ർ‌​ണാ​യ​ക നീ​ക്കം.

അ​തേ​സ​മ​യം മൂ​ന്ന് വ​ർ​ഷ​ത്തെ സാ​മ്പ​ത്തി​ക പാ​ക്കേ​ജ് പൂ​ർ​ത്തി​യാ​കു​ന്ന​ത് വ​രെ സൗ​ദി അ​റേ​ബ്യ, ചൈ​ന, യു​എ​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ത​ങ്ങ​ളു​ടെ നി​ക്ഷേ​പ​ങ്ങ​ൾ പാ​ക്കി​സ്ഥാ​നി​ൽ തു​ട​ര​ണ​മെ​ന്ന് ഐ​എം​എ​ഫ് നേ​ര​ത്തെ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Viral

സൗദിയിലോ അതോ സ്വിറ്റ്‌സർലൻഡിലോ?: മഞ്ഞിൽ പുതച്ച് മരുഭൂമി

ചൂ​ടി​ന്‍റെ പ​ര്യാ​യ​മാ​യ സൗ​ദി അ​റേ​ബ്യ​യു​ടെ മ​ണ​ലാ​ര​ണ്യ​ങ്ങ​ൾ വെ​ള്ള പു​ത​ച്ച അ​പൂ​ർ​വ്വ കാ​ഴ്ച​യ്ക്കാ​ണ് ലോ​കം സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്. സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ അ​പ്ര​തീ​ക്ഷി​ത കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ക​ഠി​ന​മാ​യ ചൂ​ടി​ൽ നി​ന്നും രാ​ജ്യ​ത്തെ അ​തി​ശൈ​ത്യ​ത്തി​ലേ​ക്കും മ​ഞ്ഞു​വീ​ഴ്ച​യി​ലേ​ക്കും ന​യി​ച്ചു.

വ​ട​ക്ക​ൻ പ്ര​വി​ശ്യ​യാ​യ ത​ബൂ​ക്കി​ലെ പ​ർ​വ​ത​നി​ര​ക​ൾ മു​ത​ൽ ഹാ​യി​ലി​ലെ സ​മ​ത​ല​ങ്ങ​ൾ വ​രെ നീ​ളു​ന്ന മ​ഞ്ഞു​പു​ത​പ്പ് പ്ര​കൃ​തി​യു​ടെ അ​ത്ഭു​ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് ഏ​റെ ഉ​യ​ര​ത്തി​ലു​ള്ള ജ​ബ​ൽ അ​ൽ-​ലൗ​സ് മ​ല​നി​ര​ക​ളി​ലും ട്രോ​ജീ​ന​യി​ലും അ​നു​ഭ​വ​പ്പെ​ട്ട മ​ഞ്ഞു​വീ​ഴ്ച ഒ​രു ഗ​ൾ​ഫ് രാ​ജ്യ​ത്തെ​ന്ന​തി​ലു​പ​രി സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ആ​ൽ​പ്‌​സ് നി​ര​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള​താ​ണ്.

പു​ല​ർ​ച്ചെ താ​പ​നി​ല പൂ​ജ്യം ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് താ​ഴെ​യെ​ത്തി​യ​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലും ക​ട്ടി​യു​ള്ള മ​ഞ്ഞു​പാ​ളി​ക​ൾ രൂ​പ​പ്പെ​ട്ടു. ഇ​തോ​ടൊ​പ്പം ത​ല​സ്ഥാ​ന​മാ​യ റി​യാ​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വി​ശ്യ​ക​ളി​ൽ ക​ന​ത്ത മ​ഴ​യും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

റി​യാ​ദ്, ഖ​സീം, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി ഉ​യ​ർ​ത്തി. അ​ൽ-​മ​ജ്മ​അ, അ​ൽ-​ഘ​ട്ട് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും മ​ഞ്ഞു​വീ​ഴ്ച അ​നു​ഭ​വ​പ്പെ​ട്ട​ത് ജ​ന​ങ്ങ​ളെ അ​മ്പ​ര​പ്പി​ച്ചു.

വ​ട​ക്കു​നി​ന്നെ​ത്തി​യ ശ​ക്ത​മാ​യ ത​ണു​ത്ത കാ​റ്റും മ​ഴ​മേ​ഘ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ങ്കീ​ർ​ണ​മാ​യ സ​മ്പ​ർ​ക്ക​മാ​ണ് ഈ ​അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ന് കാ​ര​ണ​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു.

കാ​ഴ്ച കാ​ണാ​ൻ എ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക് വ​ർ​ദ്ധി​ച്ച​തോ​ടെ താ​ഴ്‌​വ​ര​ക​ളി​ലും വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും പോ​ക​രു​തെ​ന്ന് അ​ധി​കൃ​ത​ർ ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തി​ശ​യി​പ്പി​ക്കു​ന്ന ഈ ​കാ​ഴ്ച​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​മ്പോ​ഴും, മ​രു​ഭൂ​മി​യി​ലെ ഈ ​മാ​റ്റ​ങ്ങ​ൾ ആ​ഗോ​ള കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ ഗൗ​ര​വ​ക​ര​മാ​യ സൂ​ച​ന​യാ​ണെ​ന്നാ​ണ് പ​രി​സ്ഥി​തി വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up