x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ദി, തു​ർ​ക്കി, പാ​കി​സ്ഥാ​ൻ സം​യു​ക്ത പ്ര​തി​രോ​ധ ക​രാ​ർ ഇ​ന്ന് ഒ​പ്പു​വെ​ക്കും

ഓൺലൈൻ ഡെസ്ക്
Published: August 7, 2026 10:18 AM IST | Updated: August 7, 2026 10:18 AM IST

പാ​കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ്, തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് റ​ജ​ബ് ത​യ്യി​ബ് എ​ർ​ദോ​ഗ​ൻ

ജി​ദ്ദ: ജി​ദ്ദ​യി​ൽ ഇ​ന്ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സൗ​ദി അ​റേ​ബ്യ, തു​ർ​ക്കി, പാ​കി​സ്ഥാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ച​രി​ത്ര​പ​ര​മാ​യ സം​യു​ക്ത പ്ര​തി​രോ​ധ ക​രാ​റി​ൽ ഒ​പ്പു​വെ​ക്കും. യു​എ​സ്-​ഇ​റാ​ൻ യു​ദ്ധ​വും പേ​ർ​ഷ്യ​ൻ ഉ​ൾ​ക്ക​ട​ൽ, ചെ​ങ്ക​ട​ൽ മേ​ഖ​ല​ക​ളി​ലെ സം​ഘ​ർ​ഷ​ങ്ങ​ളും രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്രാ​ദേ​ശി​ക സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ൻ മൂ​ന്ന് പ്ര​മു​ഖ മു​സ്‌​ലിം രാ​ജ്യ​ങ്ങ​ൾ ഒ​ന്നി​ക്കു​ന്ന​ത്.

സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ, തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് റ​ജ​ബ് ത​യ്യി​ബ് എ​ർ​ദോ​ഗ​ൻ, പാ​കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ക​രാ​ർ ഒ​പ്പു​വെ​ക്കു​ന്ന​ത്. പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫും സൈ​നി​ക മേ​ധാ​വി അ​സിം മു​നീ​റും സൗ​ദി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് എ​ർ​ദോ​ഗ​ൻ ഇ​ന്ന് ജി​ദ്ദ​യി​ലെ​ത്തും.

വ​ർ​ഷ​ങ്ങ​ളാ​യി ച​ർ​ച്ച​യി​ലാ​യി​രു​ന്ന പ്ര​തി​രോ​ധ സ​ഖ്യം, ഈ ​മേ​ഖ​ല​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് വേ​ഗ​ത്തി​ൽ യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​ന്ന​ത്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളെ​യും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ക​പ്പ​ൽ ഗ​താ​ഗ​ത​ത്തെ​യും ബാ​ധി​ച്ച അ​മേ​രി​ക്ക-​ഇ​റാ​ൻ സം​ഘ​ർ​ഷ​വും ഇ​തി​ന് വേ​ഗം കൂ​ട്ടി. യു​എ​സ്-​ഇ​റാ​ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ പാ​കി​സ്ഥാ​ൻ മ​ധ്യ​സ്ഥ​ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​മ്പോ​ൾ, ഗാ​സ​യി​ലെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ളി​ൽ തു​ർ​ക്കി​യും സ​ജീ​വ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്.

ആ​ണ​വ​ശ​ക്തി​യാ​യ പാ​കി​സ്ഥാ​നും സൗ​ദി​യും ത​മ്മി​ൽ 2025-ൽ ​ത​ന്നെ മ​റ്റൊ​രു സം​യു​ക്ത പ്ര​തി​രോ​ധ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചി​രു​ന്നു. മേ​ഖ​ല​യി​ലെ താ​ത്കാ​ലി​ക പ്ര​തി​സ​ന്ധി​ക​ൾ​ക്ക​പ്പു​റം ദീ​ർ​ഘ​കാ​ല ത​ന്ത്ര​പ്ര​ധാ​ന ബ​ന്ധ​ങ്ങ​ൾ​ക്ക് ഈ ​സം​യു​ക്ത ക​രാ​ർ വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ് പാ​കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ച​ത്.

Tags : SaudiArabia Pakistan Turkey Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up