x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിയന്ത്രണംവിട്ട ബൈക്ക് ബസിനടിയിലേക്ക് തെന്നിവീണു; യുവതിക്ക് ദാരുണാന്ത്യം

വെബ് ഡെസ്ക്
Published: August 7, 2026 10:57 AM IST | Updated: August 7, 2026 10:57 AM IST

മണര്‍കാട്ട് നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസിനടിയിലേക്ക് വീണുണ്ടായ അപകടം

കോട്ടയം: മണര്‍കാട്ട് നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസിനടിയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ വാലുമ്മേല്‍ക്കുന്നേല്‍ വീട്ടില്‍ ശ്രീദേവി മനോജ് (23) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സഹോദരനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ഏഴോടെ സെന്‍റ് മേരീസ് ആശുപത്രിക്ക് മുന്നിലെ വളവിലാണ് അപകടമുണ്ടായത്. അയര്‍ക്കുന്നത്ത് നിന്ന് മണര്‍കാട് കവലയിലേക്ക് വരുന്നതിനിടെ നിയന്ത്രണംവിട്ട ബൈക്ക് കോട്ടയത്ത് നിന്ന് പാലായിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനടിയിലേക്ക് തെന്നിവീഴുകയായിരുന്നു.

അപകടത്തിന്‍റെ സിസിടിവി ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. ബസിലുണ്ടായിരുന്ന കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീദേവി സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ മണര്‍കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags : Bike Bus Accident Woman Kottayam

Recent News

Corehub Up