x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെപ്റ്റംബറിൽ യാത്രാവാഹന വിൽപന ഉയർന്നു

വെബ്ഡെസ്ക്
Published: October 17, 2026 12:24 AM IST | Updated: October 17, 2026 12:24 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കു​റ​ഞ്ഞ വി​ല്പ​ന അ​പേ​ക്ഷി​ച്ച്, ഈ ​സെ​പ്റ്റം​ബ​റി​ൽ കാ​ർ വി​ല്പ​ന​യി​ൽ ഇ​ര​ട്ട അ​ക്ക​ത്തി​ലു​ള്ള വ​ലി​യ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. ഈ ​മാ​സ​ത്തെ ന​വ​രാ​ത്രി, ദ​സ​റ ആ​ഘോ​ഷ​ങ്ങ​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന് ശ​ക്ത​മാ​യ ആ​വ​ശ്യ​ക​ത പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ വാ​ഹ​നനി​ർ​മാ​താ​ക്ക​ൾ ഡീ​ല​ർ​മാ​ർ​ക്ക് ന​ൽ​കു​ന്ന സ്റ്റോ​ക്കു​ക​ൾ വ​ലി​യ തോ​തി​ൽ വ​ർ​ധി​പ്പി​ച്ചു.

സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​ൻ ഓ​ട്ടോ മൊ​ബൈ​ൽ മാ​നു​ഫാ​ക്ച​റേ​ഴ്സി​ന്‍റെ (സി​യാം) ക​ണ​ക്ക​നു​സ​രി​ച്ച് ക​ഴി​ഞ്ഞ മാ​സം 4,54,574 കാ​റു​ക​ളും സെ​ഡാ​നു​ക​ളും യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ങ്ങ​ളു​മാ​ണ് വി​റ്റ​ഴി​ച്ച​ത്. മു​ൻ​ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 21.8 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യാ​ണി​ത്. ഇ​രു​ച​ക്ര വാ​ഹ​ന വി​ല്പ​ന 13.5 ശ​ത​മാ​നം ഉ​യ​ർ​ന്ന് 24.6 ല​ക്ഷം യൂ​ണി​റ്റു​ക​ളി​ലെ​ത്തി. ത്രീ ​വീ​ല​ർ വി​ത​ര​ണം 16 ശ​ത​മാ​നം വ​ർ​ധി​ച്ച് സെ​പ്റ്റം​ബ​റി​ൽ 98,162 യൂ​ണി​റ്റു​ക​ളാ​യി.

ഈ ​വ​ള​ർ​ച്ച ന​ട​പ്പു സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ ര​ണ്ടാം പാ​ദ​ത്തി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ്. ജൂ​ലൈ-​സെ​പ്റ്റം​ബ​ർ കാ​ല​യ​ള​വി​ൽ പാ​ഞ്ച​സ​ർ വാ​ഹ​ന​ങ്ങ​ൾ, വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ൾ, ഇ​രു​ച​ക്ര-​മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മോ​ട്ടോ​ർ​വാ​ഹ​ന വ്യ​വ​സാ​യം എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന ത്രൈ​മാ​സ വി​ല്​പ​ന രേ​ഖ​പ്പെ​ടു​ത്തി.

2025 സെ​പ്റ്റം​ബ​ർ 22ലെ ​ജി​എ​സ്ടി കു​റ​യ്ക്ക​ലി​ന് ശേ​ഷം കാ​റു​ക​ൾ​ക്ക് വി​ല കു​റ​യു​ന്ന​തും കാ​ത്ത് ഉ​പ​ഭോ​ക്താ​ക്ക​ൾ മാ​റി​നി​ന്ന​തി​നാ​ൽ 2025 സെ​പ്റ്റം​ബ​റി​ലെ ആ​ദ്യ മൂ​ന്ന് ആ​ഴ്ച​ക​ളി​ൽ വാ​ഹ​നവി​ല്പ​ന കു​റ​വാ​യി​രു​ന്നു.

ന​ട​പ്പ് സാ​ന്പ​ത്തി​കവ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യപ​കു​തി​യി​ൽ മൊ​ത്ത​ത്തി​ൽ പാ​സ​ഞ്ച​ർ വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന 28.3 ശ​ത​മാ​നം വ​ർ​ധി​ച്ച് 26.4 ല​ക്ഷം യൂ​ണി​റ്റു​ക​ളാ​യി. വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന ഈ ​കാ​ല​യ​ള​വി​ൽ 23.8 ശ​ത​മാ​നം വ​ർ​ധി​ച്ച് 5,64,255 യൂ​ണി​റ്റി​ലെ​ത്തി. ഇ​രു​ച​ക്ര, മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന യ​ഥാ​ക്ര​മം 17.6 ശ​ത​മാ​ന​വും (1.20 കോ​ടി യൂ​ണി​റ്റു​ക​ൾ), 26.3 ശ​ത​മാ​ന​വും (5,01,879 യൂ​ണി​റ്റു​ക​ൾ) വ​ർ​ധി​ച്ചു.

ഈ ​സാ​ന്പ​ത്തി​കവ​ർ​ഷ​ത്തി​ലെ ഏ​പ്രി​ൽ-​സെ​പ്റ്റം​ബ​ർ കാ​ല​യ​ള​വി​ൽ യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന 31.4 ശ​ത​മാ​നം വ​ള​ർ​ച്ച​യോ​ടെ വ​ലി​യ മു​ന്നേ​റ്റം തു​ട​ർ​ന്നു. ഹാ​ച്ച്ബാ​ക്കു​ക​ളു​ടെ​യും സെ​ഡാ​നു​ക​ളു​ടെ​യും വി​ല്പ​ന ഇ​തേ കാ​ല​യ​ള​വി​ൽ 23.1 ശ​ത​മാ​നം ഉ​യ​ർ​ന്നു. പ്രാ​ദേ​ശി​ക വി​പ​ണി​യി​ൽ വി​റ്റ​ഴി​ക്ക​പ്പെ​ട്ട മൊ​ത്തം കാ​റു​ക​ളി​ൽ 68 ശ​ത​മാ​ന​വും യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ങ്ങ​ളാ​യി​രു​ന്നു.

ഇ​രു​ച​ക്ര വാ​ഹ​ന വി​ഭാ​ഗ​ത്തി​ൽ സ്കൂ​ട്ട​റു​ക​ൾ​ക്കുള്ള ആ​വ​ശ്യ​ക​ത​യാ​ണ് വ​ള​ർ​ച്ച​യ്ക്ക് കാ​ര​ണം. സാ​ന്പ​ത്തി​കവ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യപ​കു​തി​യി​ൽ സ്കൂ​ട്ട​ർ വി​ല്പ​ന 29.4 ശ​ത​മാ​നം ഉ​യ​ർ​ന്ന് 48.7 ല​ക്ഷം യൂ​ണി​റ്റു​ക​ളി​ലെ​ത്തി. മോ​ട്ടോ​ർ​സൈ​ക്കി​ൾ വി​ൽ​പ്പ​ന ഇ​തേ കാ​ല​യ​ള​വി​ൽ 10.4 ശ​ത​മാ​നം വ​ർ​ധി​ച്ച് 69.3 ല​ക്ഷം യൂ​ണി​റ്റു​ക​ളാ​യി.

Tags : Passenger vehicle Sales Rose September

Recent News

Corehub Up