ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഞ്ഞുകാലം നേരത്തേ എത്തുമെന്നതിന്റെ സൂചന നൽകി ഡൽഹിയിൽ ഇന്നലെ താപനില 21 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു.
2008നുശേഷം സെപ്റ്റംബറിൽ ഡൽഹിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനിലയായിരുന്നു ഇന്നലെ. കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ 2001 മുതലുള്ള കണക്കനുസരിച്ച് ഇതിനുമുമ്പ് സെപ്റ്റംബറിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിരുന്നത് 2008 സെപ്റ്റംബർ ആറിനായിരുന്നു.
20.8 ഡിഗ്രി സെൽഷ്യസായിരുന്നു അന്നു താപനില. രണ്ടു ദിവസമായി ഡൽഹിയിൽ പെയ്യുന്ന മഴ അവസാനിച്ചതിനുശേഷമാണ് താപനിലയിൽ കുറവുണ്ടാകുന്നത്.