x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​യോ​യു​ടെ വ​ന്‍ വ​ള​ര്‍​ച്ചാപ​ദ്ധ​തി; 10 കോ​ടി വീ​ടു​ക​ളി​ല്‍ ബ്രോ​ഡ്ബാ​ന്‍​ഡ്

വെബ്ഡെസ്ക്
Published: October 15, 2026 10:52 PM IST | Updated: October 15, 2026 10:52 PM IST

ആ​​​കാ​​​ശ് അം​​​ബാ​​​നി

മും​​​ബൈ: ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഐ​​​പി​​​ഒ​​​യ്ക്ക് മു​​​ന്നോ​​​ടി​​​യാ​​​യി വ​​​ള​​​ര്‍​ച്ച​​​യു​​​ടെ അ​​​ടു​​​ത്ത ഘ​​​ട്ട​​​ത്തി​​​ലേ​​​ക്കു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ച് ജി​​​യോ പ്ലാ​​​റ്റ്‌​​​ഫോം​​​സ്. മൊ​​​ബി​​​ലി​​​റ്റി, ഹോം ​​​ബ്രോ​​​ഡ്ബാ​​​ന്‍​ഡ്, എ​​​ന്‍റ​​​ർ​​​പ്രൈ​​​സ്–​​​അ​​​ന്താ​​​രാ​​ഷ്‌​​ട്ര ബി​​​സി​​​ന​​​സ് എ​​​ന്നീ മൂ​​​ന്ന് മേ​​​ഖ​​​ല​​​ക​​​ള്‍​ക്ക് മു​​​ന്‍​ഗ​​​ണ​​​ന ന​​​ല്‍​കി​​​യാ​​​ണ് ക​​​മ്പ​​​നി​​​യു​​​ടെ മു​​​ന്നേ​​​റ്റം.

2030-31 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തോ​​​ടെ 1.4 ട്രി​​​ല്യ​​​ണ്‍ ഡോ​​​ള​​​റി​​​ന്‍റെ ഇ​​​ന്ത്യ​​​ന്‍ ഡി​​​ജി​​​റ്റ​​​ല്‍ സ​​​മ്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യി​​​ല്‍ നി​​​ര്‍​ണാ​​​യ​​​ക പ​​​ങ്കു​​​വ​​​ഹി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്ന് ജി​​​യോ പ്ലാ​​​റ്റ്‌​​​ഫോം​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ആ​​​കാ​​​ശ് അം​​​ബാ​​​നി പ​​​റ​​​ഞ്ഞു. മും​​​ബൈ​​​യി​​​ല്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ സം​​​വാ​​​ദ​​​ത്തി​​​ലാ​​​ണു ജി​​​യോ​​​യു​​​ടെ ഭാ​​​വി വ​​​ള​​​ര്‍​ച്ചാ പ​​​ദ്ധ​​​തി​​​ക​​​ള്‍ അ​​​ദ്ദേ​​​ഹം വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​ത്.

നി​​​ല​​​വി​​​ല്‍ 53.3 കോ​​​ടി ക​​​ണ​​​ക്റ്റി​​​വി​​​റ്റി ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ള്ള ജി​​​യോ രാ​​​ജ്യ​​​ത്തെ മൊ​​​ത്തം ഡാ​​​റ്റാ ട്രാ​​​ഫി​​​ക്കി​​​ന്‍റെ 60 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്നു​​​ണ്ട്. ഓ​​​രോ ഇ​​​ന്ത്യ​​​ക്കാ​​​ര​​​നും വീ​​​ടി​​​നും സ്ഥാ​​​പ​​​ന​​​ത്തി​​​നും മി​​​ക​​​ച്ച​​​തും താ​​​ങ്ങാ​​​നാ​​​വു​​​ന്ന​​​തു​​​മാ​​​യ ഡി​​​ജി​​​റ്റ​​​ല്‍ സേ​​​വ​​​ന​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണ് ക​​​മ്പ​​​നി​​​യു​​​ടെ മു​​​ന്‍​ഗ​​​ണ​​​ന​​​യെ​​​ന്നും ആ​​​കാ​​​ശ് അം​​​ബാ​​​നി വ്യ​​​ക്ത​​​മാ​​​ക്കി.

മൊബിലിറ്റി മേഖല

മൊ​​​ബി​​​ലി​​​റ്റി മേ​​​ഖ​​​ല​​​യി​​​ല്‍ അ​​​ടു​​​ത്ത അ​​​ഞ്ചു വ​​​ര്‍​ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ 34 കോ​​​ടി ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള വ​​​ള​​​ര്‍​ച്ചാ സാ​​​ധ്യ​​​ത​​​യാ​​​ണ് ജി​​​യോ ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ല്‍ 10 കോ​​​ടി പേ​​​ര്‍ പു​​​തു​​​താ​​​യി മൊ​​​ബൈ​​​ല്‍ ക​​​ണ​​​ക്ഷ​​​ന്‍ എ​​​ടു​​​ക്കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​വ​​​രാ​​​ണ്. നി​​​ല​​​വി​​​ല്‍ 2ജി ​​​ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന 24 കോ​​​ടി ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ 4ജി, 5​​​ജി സേ​​​വ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കാ​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ടെ​​​ന്ന് ക​​​മ്പ​​​നി വി​​​ല​​​യി​​​രു​​​ത്തു​​​ന്നു.

ഹോം ​​​ബ്രോ​​​ഡ്ബാ​​​ന്‍​ഡ്

ഹോം ​​​ബ്രോ​​​ഡ്ബാ​​​ന്‍​ഡ് മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് ജി​​​യോ വ​​​ലി​​​യ വ​​​ള​​​ര്‍​ച്ചാ സാ​​​ധ്യ​​​ത കാ​​​ണു​​​ന്ന​​​ത്. നി​​​ല​​​വി​​​ല്‍ 2.86 കോ​​​ടി ഫി​​​ക്‌​​​സ​​​ഡ് ബ്രോ​​​ഡ്ബാ​​​ന്‍​ഡ് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ള്ള ക​​​മ്പ​​​നി, ഈ ​​​സം​​​ഖ്യ 10 കോ​​​ടി വീ​​​ടു​​​ക​​​ളി​​​ലേ​​​ക്ക് ഉ​​​യ​​​ര്‍​ത്താ​​​നാ​​​ണു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. 2025-26 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ല്‍ രാ​​​ജ്യ​​​ത്ത് പു​​​തു​​​താ​​​യി ചേ​​​ര്‍​ത്ത ഫി​​​ക്‌​​​സ​​​ഡ് ബ്രോ​​​ഡ്ബാ​​​ന്‍​ഡ് ക​​​ണ​​​ക്ഷ​​​നു​​​ക​​​ളി​​​ല്‍ 67.5 ശ​​​ത​​​മാ​​​ന​​​വും ജി​​​യോ​​​യു​​​ടേ​​​താ​​​ണെ​​​ന്നാ​​​ണു ക​​​മ്പ​​​നി​​​യു​​​ടെ ക​​​ണ​​​ക്ക്. ഫൈ​​​ബ​​​ര്‍ ക​​​ണ​​​ക്റ്റി​​​വി​​​റ്റി​​​യും വ​​​യ​​​ര്‍​ലെ​​​സ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യും പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി രാ​​​ജ്യ​​​ത്തെ 19,000 പി​​​ന്‍​കോ​​​ഡു​​​ക​​​ളി​​​ലേ​​​ക്കു സേ​​​വ​​​ന​​​ങ്ങ​​​ള്‍ വ്യാ​​​പി​​​പ്പി​​​ക്കു​​​മെ​​​ന്നും ആ​​​കാ​​​ശ് അം​​​ബാ​​​നി പ​​​റ​​​ഞ്ഞു.

എ​​​ന്‍റ​​​ർ​​​പ്രൈ​​​സ്

എ​​​ന്‍റ​​​ര്‍​പ്രൈ​​​സ് ഡി​​​ജി​​​റ്റ​​​ല്‍ സേ​​​വ​​​ന​​​ങ്ങ​​​ളും അ​​​ന്താ​​​രാ​​​ഷ്ട്ര ബി​​​സ​​​ന​​​സു​​​മാ​​​ണ് ജി​​​യോ​​​യു​​​ടെ മൂ​​​ന്നാ​​​മ​​​ത്തെ വ​​​ള​​​ര്‍​ച്ചാ മേ​​​ഖ​​​ല. ഇ​​​ന്ത്യ​​​യി​​​ലെ എ​​​ന്‍റ​​​ര്‍​പ്രൈ​​​സ് ഡി​​​ജി​​​റ്റ​​​ല്‍ സേ​​​വ​​​ന വി​​​പ​​​ണി​​​യു​​​ടെ മൂ​​​ല്യം 5.1 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യോ​​​ളം വ​​​രു​​​മെ​​​ന്നാ​​​ണു ക​​​മ്പ​​​നി​​​യു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ല്‍.

രാ​​​ജ്യ​​​ത്തെ ബാ​​​ങ്ക് ശാ​​​ഖ​​​ക​​​ളി​​​ല്‍ 65 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം ജി​​​യോ നെ​​​റ്റ്‌​​​വ​​​ര്‍​ക്കു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ജി​​​യോ സ്വ​​​ന്ത​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ച്ച സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത വി​​​ദേ​​​ശ​​വി​​​പ​​​ണി​​​ക​​​ളി​​​ല്‍ വാ​​​ണി​​​ജ്യ​​​വ​​​ത്ക​​​രി​​​ക്കാ​​​നും പ​​​ദ്ധ​​​തി​​​യു​​​ണ്ട്. സോ​​​ഫ്റ്റ്‌​​​വേ​​​ര്‍ വി​​​ല്‍​പ​​​ന​​​യി​​​ല്‍ ഒ​​​തു​​​ങ്ങാ​​​തെ ആ​​​ഗോ​​​ള ടെ​​​ലി​​​കോം ക​​​മ്പ​​​നി​​​ക​​​ള്‍​ക്കു മാ​​​നേ​​​ജ്ഡ് സ​​​ര്‍​വീ​​​സ് പ​​​ങ്കാ​​​ളി​​​യാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യം.

Tags : Jio GrowthPlan Broadband MillionHomes Business

Recent News

Corehub Up